ഇന്റലിന്റെ ഏറ്റവും പുതിയ, ഓവര്‍ക്ലോക്കിങ് ചെയ്യാവുന്ന, Core i7-7820HK പ്രോസസര്‍, ഇരട്ട NVIDIA® GeForce® GTX 1080 GPUs in SLI ഗ്രാഫിക്‌സ് കാര്‍ഡ്, 64GB റാം എന്നിവ ശക്തി പകരുന്ന കരുത്തനായ ഗെയ്മിങ് ലാപ്‌ടോപ്പാണ് എയ്‌സര്‍ പുറത്തിറക്കിയ പ്രിഡെയ്റ്റര്‍ 21X (Predator 21 X).
അഞ്ചു കൂളിങ് ഫാനുകളാണ് ഇതിനുള്ളത്. ലോകത്തെ ആദ്യത്തെ 21 ഇഞ്ച് വളഞ്ഞ, 2,560 x 1,080 റെസലൂഷനുള്ള, ഡിസ്‌പ്ലെയാണ് ഗെയ്മിങ് ഭ്രാന്തന്മാര്‍ക്കായി പ്രത്യേകം നിര്‍മിച്ച ഈ കൂറ്റന്‍ ലാപ്‌ടോപ്പിനുള്ളത്. ഇതു കൂടുതല്‍ നിമഗ്നമായ ഗെയ്മിങ് അനുഭവം നല്‍കുമെന്നാണ് എയ്‌സര്‍ അവകാശപ്പെടുന്നത്. ചൂടു പുറത്തു തള്ളാന്‍ അഞ്ചു ഫാനുകളാണ് ഈ ലാപിനകത്തുള്ളത്. സ്റ്റോറെജിന് 512 GB SSD അല്ലെങ്കില്‍ 2TB ഡ്രൈവ് ഉപയോഗിക്കാം. Cherry MX കീബോര്‍ഡ് ആണ് മറ്റൊരു സവിശേഷത.
ഗെയിം കളിക്കുന്നവരുടെ കണ്ണുകളുടെ നീക്കം പിന്തുടരാന്‍ Tobii ഐ ട്രാക്കിങ് സാങ്കേതിക വദ്യയാണ് ഉപയോഗിച്ചിരിക്കുന്നത്. ഇന്‍ഫ്രാറെഡ് സെൻസറുകളും പ്രത്യേക സോഫ്റ്റ്‌വെയറുമാണ് ഇതു സാധ്യമാക്കിയിരിക്കുന്നത്. ഇത് ഗെയ്മിങ് അനുഭവം മറ്റൊരു തലത്തിലേക്കുയര്‍ത്തും എന്നാണ് എയ്‌സര്‍ പറയുന്നത്.
ഈ ഭീമന്‍ പുറപ്പെടുവിക്കുന്ന സ്വരവും ബഹുകേമമെന്നാണു പറയുന്നത്. SoundPound 4.2+ ആണ് ലാപ്‌ടോപ്പിലുള്ളത്. നാലു സ്പീക്കറുകളും രണ്ട് സബ്‌വൂഫറുകളും Dolby® Audioയും കര്‍ണ്ണാനന്ദകരമായ സ്വരം അഴിച്ചു വിടുമത്രെ. സവിശേഷ തരം കവറിങ് ആണ് ലാപ്‌ടോപ്പിനുള്ളത്. ഇത് കംപ്യൂട്ടറിന് പ്രത്യേക പരിപാലനം നല്‍കുന്നുവെന്നതു കൂടാതെ പകിട്ടും വർധിപ്പിക്കുന്നു.
ഒമ്പതിനായിരം ഡോളറാണ് ഈ ഗെയ്മിങ് ലാപ്‌ടോപ്പിന്റെ വില. കംപ്യൂട്ടറിനെപറ്റി വേണ്ടതെല്ലാം അറിയാന്‍