സ്മാർട്ട്ഫോൺ വിപണിയിലെ അത്യാധുനിക ഫീച്ചറുകളിൽ പുറത്തിറങ്ങിയ സോണിയുടെ രണ്ടു ഫോണുകളാണ് എക്സ്പീരിയ എക്സ്, എക്സ്എ. ബാറ്ററി, ഡിസൈൻ, ക്യാമറ എന്നിവയിൽ വലിയ മാറ്റങ്ങളുമായാണ് സോണിയുടെ പുതിയ ഹാൻഡ്സെറ്റുകൾ വരുന്നത്.
സോണി എക്സീപിരിയ X, XA ആദ്യം പുറത്തിറക്കിയത് ബാഴ്സലോണയിൽ നടന്ന മൊബൈൽ വേൾഡ് കോൺഗ്രസ്സിലാണ്. ഈ ഹാൻഡ്സെറ്റുകളാണ് ഇപ്പോൾ ഇന്ത്യയിൽ എത്തിയിരിക്കുന്നത്. എക്സീപിരിയ X ൽ 5 ഇഞ്ച് ഫുൾ എച്ച്ഡി ഡിസ്പ്ലെ, ക്വാൽകം സ്നാപ്ഡ്രാഗൻ 650 പ്രോസസർ, 3 ജിബി റാം, 32 ജിബി കൂട്ടാവുന്ന സ്റ്റോറേജ് എന്നിവ ഫീച്ചറുകളാണ്.
23 മെഗാപിക്സൽ റിയർ ക്യാമറ, 13 മെഗാപിക്സൽ സെൽഫി ക്യാമറ എന്നിവ മികച്ചതാണ്. സോണിയുടെ ബാറ്ററി സേവിങ് ടെക്നോളജിയോടെയുള്ള 2620 എംഎഎച്ച് ബാറ്ററി ലൈഫുള്ള എക്സ്പീരിയ എക്സിന്റെ തൂക്കം 153 ഗ്രാം ആണ്. ഫിംഗർപ്രിന്റ് സ്കാനറുള്ള ഹാൻഡ്സെറ്റ് വെളുപ്പ്, കറുപ്പ്, ലൈം ഗോൾഡ്, റോസ് ഗോള്‍ഡ് നിറങ്ങളിൽ ലഭ്യമാണ്. എക്സ്പീരിയ എക്സിന്റെ വില 48,990 രൂപയാണ്.
എക്സ്പീരിയ എക്സ്എ
സോണിയുടെ ഏറ്റവും പുതിയ രണ്ടാമത്തെ ഫോണായ എക്സ്പീരിയ എക്സ്എയിലും 5 ഇഞ്ച് 720പി എച്ച് ഡി ഡിസ്പ്ലെയാണ്, മീഡിയടെക് ഹീലിയോ പി10 പ്രോസസർ, 2ജിബി റാം, 16 ജിബി സ്റ്റോറേജ് എന്നിവ എക്സ്പീരിയ എക്സ്എയുടെ പ്രധാന ഫീച്ചറുകളാണ്.
2300 എംഎഎച്ച് ബാറ്ററി ലൈഫുള്ള എക്സ്പീരിയ എക്സ്എയിൽ 13 മെഗാപിക്സൽ റിയർ ക്യാമറ, 8 മെഗാപിക്സൽ സെൽഫി ക്യാമറ, ഫിംഗർ പ്രിന്റ് സ്കാനർ എന്നീ ഫീച്ചറുകളുണ്ട്. ആമോസോണിൽ എക്സ്പീരിയ എക്സ്എയുടെ വില 20,990 രൂപയാണ്. സോണി എക്സ് ജൂൺ 6 ന് വിൽപന തുടങ്ങും. എന്നാൽ എക്സ്എ ജൂൺ മൂന്നാം ആഴ്ചയിലാണ് വില്‍പന തുടങ്ങുക.