അമേരിക്കക്കാർ ഇത്ര വിവരമില്ലാത്തവർ ആണോ?

ഉത്തര കൊറിയൻ ഭരണാധികാരി കിം ജോങ് ഉന്നിനെ വാനോളം പുകഴ്ത്തി യുഎസ് പ്രസിഡന്റ് ഡോണൾഡ് ട്രംപ് സിംഗപ്പൂരിൽ നിന്നു മടങ്ങി. എന്നാൽ ട്രംപിന്റെ നാട്ടുകാർ ഇപ്പോഴും അന്വേഷിച്ചുക്കൊണ്ടിരിക്കുന്നത് അമേരിക്കൻ പ്രസിഡന്റ് ചർച്ചയ്ക്ക് പോയ സ്ഥലം ഏതാണ്? സിംഗപ്പൂർ ഒരു രാജ്യമാണോ?

ലോകം ഒന്നടങ്കം പ്രതീക്ഷയോടെ കാത്തിരുന്ന ചർച്ച നടക്കുമ്പോൾ അമേരിക്കയിലെ ജനങ്ങൾ തിരഞ്ഞത് മറ്റു ചില കാര്യങ്ങളാണ്. ഇതെല്ലാം കാണുമ്പോൾ തോന്നും അമേരിക്കക്കാർ ഇത്ര വിവരമില്ലാത്തവർ ആണോ എന്ന്. കഴിഞ്ഞ ദിവസം മുതൽ അമേരിക്കക്കാർ ഏറ്റവും കൂടുതൽ തിരഞ്ഞത് എന്താണെന്ന് ഗൂഗിൾ തന്നെയാണ് പുറത്തുവിട്ടത്. 

ട്രംപിൻറെ ചർച്ച നടക്കുന്ന സിംഗപ്പൂർ എവിടെയാണെന്നാണ് മിക്കവർക്കും അറിയേണ്ടിയിരുന്നത്. ലോകത്ത് എവിടെയാണ് സിംഗപ്പൂർ, വടക്കൻ കൊറിയ എവിടെയാണ്, സിംഗപ്പൂർ രാജ്യമാണോ, സിംഗപ്പൂർ ചൈനയിലോ ജപ്പാനിലോ ആണോ, കിം ജോങ് ഉന്നിന് എത്ര ഉയരമുണ്ട്, കിമ്മിന് ഇംഗ്ലിഷ് സംസാരിക്കാൻ അറിയുമോ തുടങ്ങി സംശയങ്ങളാണ് അമേരിക്കക്കാർ ഗൂഗിളിനോടു ചോദിച്ചത്.