Manoramaonline.com no longer supports Internet Explorer 8 or earlier. Please upgrade your browser.  Learn more »

ടിക്‌ടോക് കസറുന്നു, ഫെയ്സ്ബുക് വിയർക്കുന്നു

tiktok

ഇന്ത്യയും ചൈനയും ഉൾപ്പെടെയുള്ള രാജ്യങ്ങളിൽ കോടിക്കണക്കിന് ഉപയോക്താക്കളുമായി മുൻനിരയിലേക്കു കുതിക്കുന്ന സോഷ്യൽ നെറ്റ്‍വർക് ആപ്പായ ടിക്ടോക് സൃഷ്ടിക്കുന്ന തരംഗം വളർച്ചയിൽ പിന്നോട്ടു പൊയ്ക്കൊണ്ടിരിക്കുന്ന ഫെയ്സ്ബുക്കിനെ ആശങ്കയിലാഴ്‍ത്തിയിരിക്കുകയാണ്. മ്യൂസിക്കലി ഏറ്റെടുത്ത ശേഷം ഏറെ ശ്രദ്ധേയമയി മാറിയ ടിക്ടോക് 15 സെക്കൻഡ് ദൈർഘ്യമുള്ള വിഡിയോകളാണ് അവതരിപ്പിക്കുന്നത്. 

ലിപ്സിംക്  വിഡിയോകളും ഒറിജിനൽ വിഡിയോകളും എല്ലാം ഉൾപ്പെടുന്ന ടിക്ടോകിന്റെ ബിസിനസ് മോഡൽ അനുകരിച്ച് പുതിയൊരു ആപ്പ് ഉണ്ടാക്കി ഉപയോക്താക്കളെ കൂടെ നിർത്താനുള്ള ശ്രമത്തിലാണ് ഫെയ്സ്ബുക്. ഫെയ്സ്ബുക് മ്യൂസിക് സേവനങ്ങളും ലിപ്‍സിംക് ലൈവ് സംവിധാനവും പ്രയോജനപ്പെടുത്തിക്കൊണ്ട് കൗമാരക്കാരെ ആകർഷിക്കാനുള്ള പരിശ്രമമാണ് പുതിയ ആപ്പിലൂടെ മുന്നോട്ടു വയ്ക്കുന്നത്. 

tik-tok

ടിക്ടോകിനെ മറികടക്കാൻ ഫെയ്സ്ബുക് നിർമിക്കുന്ന ആപ്പിന് ലാസ്സോ എന്നാണ് പേര്. വളർച്ചാനിരക്കിൽ വലിയ ഇടിവു നേരിടുന്ന ഫെയ്സ്ബുക്കിന് ടിക്ടോക് ഉൾപ്പെടെയുള്ള ആപ്പുകൾ വലിയ വെല്ലുവിളിയാണ് ഉയർത്തുന്നത്.

related stories