ഈ 5 വിവരങ്ങൾ ഫെയ്സ്ബുക്കിനു കൈമാറരുത് !!!

സാങ്കേതികലോകത്ത് കുറഞ്ഞകാലം കൊണ്ട് ജനപ്രീതി പിടിച്ചുപ്പറ്റിയ സോഷ്യൽനെറ്റ്‌വർക്ക് സൈറ്റാണ് ഫെയ്സ്ബുക്ക്. ദിവസവും കോടാനുകോടി പേർ സൗഹൃദം പങ്കിടാനെത്തുന്ന ഫെയ്സ്ബുക്ക് ഇന്ന് വലിയ കുറ്റകൃത്യങ്ങളുടെ ഇടമായി മാറിയിരിക്കുന്നു. ഇതിനാൽ തന്നെ സ്ഥിരമായി ഫെയ്സ്ബുക്ക് ഉപയോഗിക്കുന്ന വ്യക്തിയാണോ നിങ്ങളെങ്കിൽ താഴെ പറയുന്ന അഞ്ചു വിവരങ്ങൾ ഫെയ്സ്ബുക്കിനു കൈമാറരുത്. കൈമാറിയാൽ ചിർക്കെങ്കിലും ദുഃഖിക്കേണ്ടി വരും.

*1. ഫോൺ നമ്പർ : *ഫെയ്സ്ബുക്കിൽ ഒരിടത്തും നിങ്ങളുടെ പേഴ്സണൽ മൊബൈൽ നമ്പറോ, വീട്ടിലെ ഫോൺ നമ്പറോ നൽകരുത്. ഫെയ്സ്ബുക്കിലെ ഫോൺ നമ്പറുകൾ ചോർത്തി മറ്റു ആവശ്യങ്ങൾക്ക് ഉപയോഗിക്കുന്ന നിരവധി ഹാക്കർമാരുണ്ട്. ഓരോ രാജ്യങ്ങളിലെയും ഫെയ്സ്ബുക്ക് ഉപയോക്താക്കളുടെ ഫോൺ നമ്പറുകൾ പ്രത്യേകം ചോർത്താനാകുമെന്നാണ് ഹാക്കർമാർ പറയുന്നത്.

2. വീട് അഡ്രസ്: നിങ്ങളുടെ വീടുമായി ബന്ധപ്പെട്ട വിവരങ്ങൾ ഫെയ്സ്ബുക്കിൽ പോസ്റ്റ് ചെയ്യുന്നത് അത്ര നല്ലതല്ല. പുറത്ത് യാത്രയിലാണെങ്കിൽ പോലും ഹോട്ടലിന്റെയോ വീടിന്റെയോ വിവരങ്ങൾ വെളിപ്പെടുത്തരുത്. വിവരങ്ങൾ മറ്റുള്ളവർ ദുരുപയോഗം ചെയ്തേക്കാം. വീടിന്റെ മേൽവിലാസം നൽകുന്നതും ഒഴിവാക്കുക.

3. ജോലി വിവരങ്ങൾ വെളിപ്പെടുത്തരുത്: ജോലി സ്ഥലത്തെ കുറിച്ചോ, ജോലിയെ കുറിച്ചോ പബ്ലികിനു വിവരം നൽകാതിരിക്കുക. ജോലി സ്ഥലം സെർച്ച് ചെയ്ത് നിങ്ങളെ കണ്ടെത്താൻ ഇതിലൂടെ സാധിക്കും. നിങ്ങളുടെ ജോലി സ്ഥലത്തെ കംപ്യൂട്ടർ നെറ്റ്‌വര്‍ക്കുകൾ, സോഷ്യൽമീഡിയ പേജ് എന്നിവ ആക്രമിക്കാൻ ഇതുവഴി സാധിച്ചേക്കും.

4. ബന്ധങ്ങൾ (വിവാഹം, പ്രണയം) സംബന്ധിച്ചുള്ള വിവരങ്ങൾ ഒഴിവാക്കുക: വിവാഹം, പ്രണയം തുടങ്ങി വിവരങ്ങൾ സുഹൃത്തുക്കൾക്ക് അല്ലാതെ പബ്ലിക്കായി ഫെയ്സ്ബുക്കിൽ നൽകുന്നത് നല്ലതല്ല.

5. പെയ്മന്റ് വിവരങ്ങൾ വെളിപ്പെടുത്തരുത്: ഫെയ്സ്ബുക്കിൽ പെയ്മന്റ് സംബന്ധിച്ച വിവരങ്ങൾ നൽകരുത്. ക്രെഡിറ്റ്, ഡെബിറ്റ് കാർഡ് വിവരങ്ങൾ ദുരുപയോഗം ചെയ്യപ്പെടാൻ സാധ്യത കൂടുതലാണ്. ഫെയ്സ്ബുക്ക് വഴിയുള്ള ഇടപാടുകൾ കഴിവതും ഒഴിവാക്കുന്നതാണ് നല്ലത്. മിക്ക സമയങ്ങളിലും കാർഡ് വിവരങ്ങൾ ഹാക്ക് ചെയ്യപ്പെടാൻ സാധ്യതയുണ്ട്.