Manoramaonline.com no longer supports Internet Explorer 8 or earlier. Please upgrade your browser.  Learn more »

റാഞ്ചിയ വിമാനം പറത്തി ആത്മഹത്യ; പിന്തുടർന്ന് പോർവിമാനങ്ങൾ

plane-crash

വിമാനത്താവളത്തിൽ നിർത്തിയിട്ടിരുന്ന വിമാനം ആരുമറിയാതെ കവർന്നെടുത്തു പറക്കുന്ന ഒരു ജീവനക്കാരൻ. സംഭവം തിരിച്ചറിഞ്ഞ് തട്ടിയെടുത്ത വിമാനം ലക്ഷ്യമാക്കി പറന്നുയരുന്ന പോർ വിമാനങ്ങൾ. അഭ്യാസ പ്രകടനങ്ങൾക്കിടെ പോർ വിമാനങ്ങൾക്ക് പിടികൊടുക്കാതെ ഒടുവിൽ തകർന്നു വീഴുന്ന വിമാനം – ഒരു ആക്ഷൻ ചിത്രത്തിലെ രംഗങ്ങളുടെ വിവരണമാണിതെന്ന് ധരിച്ചാൽ തെറ്റി, യുഎസിലെ സിയാറ്റിൽ വിമാനത്താവളത്തിൽ വെള്ളിയാഴ്ച അരങ്ങേറിയതാണ് ഈ ദൃശ്യങ്ങൾ.

വൈകുന്നേരം എട്ടിനാണ് അലാസ്ക എയര്‍ലൈൻസിന്‍റെ ഹൊറിസോണ്‍ എയർ ക്യു 400 വിമാനവുമായി കമ്പനിയുടെ തന്നെ ഒരു ജീവനക്കാരൻ പറന്നുയർന്നത്. എയർലൈൻസിന്‍റെ ഒരു മെക്കാനിക്കായിരുന്നു പൈലറ്റ് സീറ്റിൽ. വിമാനവുമായി പറന്നുയർന്ന ഇയാൾ ആകാശത്ത് അഭ്യാസ പ്രകടനങ്ങൾ നടത്തി. അപായ സൈറൺ മുഴങ്ങിയതോടെ രണ്ട് പോർ വിമാനങ്ങള്‍ 'റാഞ്ചിയ' വിമാനത്തെ ലക്ഷ്യമാക്കി പറന്നുയർന്നു. അൽപ്പ നേരം പോർ വിമാനങ്ങളെ കബളിപ്പിച്ച് പറന്ന വിമാനം ഒടുവിൽ തകർന്നു വീഴുകയായിരുന്നു.

സംഭവത്തിനു തീവ്രവാദ ബന്ധമില്ലെന്നും 29കാരനായ യുവാവിന്‍റെ ആത്മഹത്യ ശ്രമം മാത്രമാണെന്നും അധികൃതർ വ്യക്തമാക്കി. താൻ മാനസിക പ്രശ്നങ്ങളുള്ള ഒരാളാണെന്നും തന്നെ സ്നേഹിക്കുന്നവർക്ക് തന്‍റെ പ്രവൃത്തി ഏറെ ദുഃഖമുണ്ടാക്കുമെന്ന് അറിയാമെന്നും എയർ ട്രാഫിക് കൺട്രോളുമായുള്ള സംഭാഷണത്തിൽ യുവാവ് വ്യക്തമാക്കി. സംഭാഷണത്തിന്‍റെ ഓഡിയോവും പുറത്തുവിട്ടിട്ടുണ്ട്.

related stories