ജനപ്രിയ ഓപ്പറേറ്റിംഗ് സിസ്റ്റമായ ആന്‍ഡ്രോയിഡിന്റെ പുതിയ വേര്‍ഷന് നെയ്യപ്പം എന്ന പേര് ലഭിക്കുമെന്ന പ്രതീക്ഷയിൽ മലയാളികള്‍ ഒത്തുപിടിച്ച് ശ്രമിച്ചിരുന്നു. എന്നാൽ നിരാശ നൽകി ആന്‍ഡ്രോയ്ഡിന്റെ പുതിയ വേര്‍ഷന് നെയ്യപ്പം എന്ന പേരല്ല നൂഗാ എന്ന പേരാണ് ഗൂഗിൾ നൽകിയിരിക്കുന്നത്.
സ്നാപ്ചാറ്റിലൂടെയാണ് പുതിയ ആൻഡ്രോയിഡ് പതിപ്പിന്റെ ഔദ്യോഗിക പേര് നൂഗാ പ്രഖ്യാപിച്ചത്. പഞ്ചസാരയും, തേനും, വറുത്ത നട്സും ചേര്‍ന്ന മധുര പലഹാരമാണിത്. കൂടുതൽ മികച്ച ഫീച്ചറുകളുമായാണ് ആൻഡ്രോയ്ഡിന്റെ അടുത്ത പതിപ്പ് 'നൂഗാ' വരുന്നത്.
നെയ്യപ്പത്തെ പിന്തുണയ്ക്കാന്‍ മലയാളികള്‍ #Neyyappam #supportMalayalis എന്ന ഹാഷ്ടാഗ് വരെ തുടങ്ങിയിരുന്നു. www.android.com/n എന്ന സൈറ്റില്‍ പോയാല്‍ ആന്‍ഡ്രോയ്ഡിന് പേര് നല്‍കാന്‍ കഴിയുന്ന രീതിയിലായിരുന്നു പേരിടൽ ചടങ്ങ് നടത്തിയത്.
പേരെന്തു തന്നെയായാലും പുതിയ ആൻഡ്രോയ്ഡ് പതിപ്പ് കിടുവാണ് കേട്ടോ. നിരവധി സവിശേഷതകള്‍ നിറഞ്ഞ ഈ ഒഎസുള്ള മൊബൈൽ നഷ്ടമാവില്ലെന്നാണ് ടെക് വിദഗ്ധർ പറയുന്നത്.
ആന്‍ഡ്രോയ്ഡ് ജെല്ലി ബീന്‍, കപ്പ് കേക്ക്, മാഷ്‌മെല്ലോ, ഐസ്‌ക്രീം സാന്‍ഡ് വിച്ച്, ജിഞ്ചര്‍ ബ്രെഡ്, കിറ്റ് കാറ്റ്. ഗൂഗിളിന്റെ ഇതുവരെ ഇറങ്ങിയിട്ടുള്ള ആന്‍ഡ്രോയ്ഡ് വെര്‍ഷനുകളില്‍ ചിലതാണ് ഇത് എല്ലാം മധുര പലഹാരത്തിന്റെ പേരുകൾ.