എങ്ങോട്ടെങ്കിലും യാത്ര പോവുന്നതിനെക്കുറിച്ചു ചിന്തിച്ചാല്‍ എന്തുചെയ്യും? ആദ്യമേ ഗൂഗിളില്‍ തിരഞ്ഞു നോക്കും അല്ലേ... അങ്ങനെ ഇന്ത്യക്കാര്‍ വിനോദസഞ്ചാരത്തിനായി ഈ വര്‍ഷം ഏറ്റവും കൂടുതല്‍ ഗൂഗിളില്‍ തിരഞ്ഞ പത്തു സ്ഥലങ്ങളുടെ വിശദാംശങ്ങള്‍ പുറത്തുവന്നു. ഇന്ത്യക്കു പുറത്തെ സ്ഥലങ്ങള്‍ മാത്രമല്ല ഇന്ത്യക്ക്

എങ്ങോട്ടെങ്കിലും യാത്ര പോവുന്നതിനെക്കുറിച്ചു ചിന്തിച്ചാല്‍ എന്തുചെയ്യും? ആദ്യമേ ഗൂഗിളില്‍ തിരഞ്ഞു നോക്കും അല്ലേ... അങ്ങനെ ഇന്ത്യക്കാര്‍ വിനോദസഞ്ചാരത്തിനായി ഈ വര്‍ഷം ഏറ്റവും കൂടുതല്‍ ഗൂഗിളില്‍ തിരഞ്ഞ പത്തു സ്ഥലങ്ങളുടെ വിശദാംശങ്ങള്‍ പുറത്തുവന്നു. ഇന്ത്യക്കു പുറത്തെ സ്ഥലങ്ങള്‍ മാത്രമല്ല ഇന്ത്യക്ക്

Want to gain access to all premium stories?

Activate your premium subscription today

  • Premium Stories
  • Ad Lite Experience
  • UnlimitedAccess
  • E-PaperAccess

എങ്ങോട്ടെങ്കിലും യാത്ര പോവുന്നതിനെക്കുറിച്ചു ചിന്തിച്ചാല്‍ എന്തുചെയ്യും? ആദ്യമേ ഗൂഗിളില്‍ തിരഞ്ഞു നോക്കും അല്ലേ... അങ്ങനെ ഇന്ത്യക്കാര്‍ വിനോദസഞ്ചാരത്തിനായി ഈ വര്‍ഷം ഏറ്റവും കൂടുതല്‍ ഗൂഗിളില്‍ തിരഞ്ഞ പത്തു സ്ഥലങ്ങളുടെ വിശദാംശങ്ങള്‍ പുറത്തുവന്നു. ഇന്ത്യക്കു പുറത്തെ സ്ഥലങ്ങള്‍ മാത്രമല്ല ഇന്ത്യക്ക്

Want to gain access to all premium stories?

Activate your premium subscription today

  • Premium Stories
  • Ad Lite Experience
  • UnlimitedAccess
  • E-PaperAccess

എങ്ങോട്ടെങ്കിലും യാത്ര പോവുന്നതിനെക്കുറിച്ചു ചിന്തിച്ചാല്‍ എന്തുചെയ്യും? ആദ്യമേ ഗൂഗിളില്‍ തിരഞ്ഞു നോക്കും അല്ലേ... അങ്ങനെ ഇന്ത്യക്കാര്‍ വിനോദസഞ്ചാരത്തിനായി ഈ വര്‍ഷം ഏറ്റവും കൂടുതല്‍ ഗൂഗിളില്‍ തിരഞ്ഞ പത്തു സ്ഥലങ്ങളുടെ വിശദാംശങ്ങള്‍ പുറത്തുവന്നു. ഇന്ത്യക്കു പുറത്തെ സ്ഥലങ്ങള്‍ മാത്രമല്ല ഇന്ത്യക്ക് അകത്തെ സ്ഥലങ്ങളും ഈ പട്ടികയിലുണ്ട്. 

1. വിയറ്റ്‌നാം

ADVERTISEMENT

പ്രകൃതിഭംഗികൊണ്ടും സാംസ്‌കാരിക വൈവിധ്യം കൊണ്ടും ഇന്ത്യക്കാരെ ഏറെ ആകര്‍ഷിക്കുന്ന നാടായ വിയറ്റ്‌നാമാണ് ഈ പട്ടികയില്‍ ഒന്നാമത്. ഹോചിമിന്‍ സിറ്റിയോടു ചേര്‍ന്നുള്ള ചരിത്രപ്രസിദ്ധമായ കു ചി തുരങ്കം, ഹാ ലോങ് ബേയിലൂടെയുള്ള ക്രൂസ് യാത്ര, രാജ്യത്തെ ഏറ്റവും വലിയ ദ്വീപായ ഫു ക്വാകിലേക്കുള്ള യാത്രഫോങ് നാകേ ബാങ് ദേശീയ പാര്‍ക്കിലെ ഗുഹകള്‍ എന്നിങ്ങനെയുള്ള വൈവിധ്യമാര്‍ന്ന അനുഭവങ്ങള്‍ വിയറ്റ്‌നാമില്‍ നിങ്ങളെ കാത്തിരിക്കുന്നു. ഫോ, ബാന്‍ മി, സ്പ്രിങ് റോള്‍, വിയറ്റ്‌നാമീസ് കോഫി എന്നിങ്ങനെയുള്ള പ്രാദേശിക വിഭവങ്ങള്‍ രുചി നോക്കുന്നതും ഒഴുകുന്ന ചന്തകള്‍ കാണുന്നതും പരമ്പരാഗത ഗ്രാമങ്ങളിലേക്കുള്ള യാത്രകളും വിയറ്റ്‌നാം യാത്രയെ മനോഹരമാക്കും. 

Tan Hoa, Vietnam. Photo : mohammed al salmi/ shutterstock

2. ഗോവ

കടലും തീരവും ആഘോഷങ്ങളുമായി സഞ്ചാരികളെ എക്കാലവും ആകര്‍ഷിച്ചിട്ടുള്ള സ്ഥലമാണ് ഗോവ. ഇന്ത്യക്കാര്‍ക്കിടയിലും ഗോവയ്ക്ക് ഏറെ ജനപ്രീതിയുണ്ടെന്ന് ഈ രണ്ടാം സ്ഥാനവും തെളിയിക്കുന്നു. ബാഗ, അര്‍ജുന, കലാന്‍ഗൂട്ട് എന്നിങ്ങനെയുള്ള ഗോവയിലെ ബീച്ചുകള്‍ ഏറെ പ്രസിദ്ധമാണ്. ഓള്‍ഡ് ഗോവയിലെ ക്രൈസ്തവ ദേവാലയങ്ങള്‍ പഴമയുടെ പുതുമയുള്ള കാഴ്ചകള്‍ സമ്മാനിക്കും. ബാഗ ബീച്ച് അടക്കമുള്ള വടക്കന്‍ ഗോവയിലെ തീരങ്ങള്‍ നൈറ്റ് ലൈഫിനാല്‍ സമ്പന്നമാണ്. ഗോവയിലെ സുഗന്ധവ്യജ്ഞനങ്ങളുടെ പാരമ്പര്യം അറിയാന്‍ ഒരു ഗൈഡിന്റെ സഹായത്തില്‍ തോട്ടങ്ങള്‍ സന്ദര്‍ശിക്കാം. റെയില്‍പാളത്തോടു ചേര്‍ന്നുള്ള പ്രസിദ്ധമായ ദൂത്സാഗര്‍ വെള്ളച്ചാട്ടവും ഗോവയിലാണ്. പ്രകൃതി സ്‌നേഹികളാണെങ്കില്‍ സാലിം അലി പക്ഷി സങ്കേതം കാണാന്‍ പോവാം. 

ബോം ജീസസ് ബസിലിക്ക

3. ബാലി

ADVERTISEMENT

ഇന്ത്യക്കാര്‍ ഏറ്റവും കൂടുതല്‍ തിരയുന്ന മൂന്നാമത്തെ നാടാണ് ബാലി. ദ്വീപുകളുടെ നാടായ ഇന്തോനേഷ്യയുടെ തലസ്ഥാനം. ആത്മീയതയെ തേടുന്നവര്‍ക്കും വാട്ടര്‍സ്‌പോര്‍ട്‌സിന്റെ ആവേശം ആസ്വദിക്കുന്നവര്‍ക്കും ഒരുപോലെ ഇഷ്ടപ്പെടുന്ന നാട്. ഉബുണ്ട് പാലസിലെ മങ്കി ഫോറസ്റ്റ് സാന്‍ച്വറിയും മാര്‍ക്കറ്റുകളും കുട്ട ബീച്ചും ഉളുവാത്തു ക്ഷേത്രവുമെല്ലാം ബാലിയിലെ കാഴ്ചകളാണ്. കടലില്‍ ഡോള്‍ഫിനുകള്‍ മലക്കം മറിയുന്നതു കാണണോ? രാവിലെ തന്നെ ലോവിനയില്‍ നിന്നും കടലിലേക്കു വെച്ചുപിടിച്ചാല്‍ മതി. യുനെസ്‌കോ പട്ടിയില്‍ ഇടം കണ്ടെത്തിയ ജാടിലുവിഹായിലെ നെല്‍പാടങ്ങളും ബാലിയിലേക്ക് സഞ്ചാരികളെ ആകര്‍ഷിക്കാറുണ്ട്. 

മീര നന്ദൻ ബാലി യാത്രയിൽ. Image Credit : nandan_meera/instagram

4. ശ്രീലങ്ക

അയല്‍ക്കാരായ ശ്രീലങ്കയാണ് ഇന്ത്യക്കാരുടെ ഗൂഗിള്‍ തിരച്ചില്‍ പട്ടികയില്‍ നാലാമതുള്ളത്. സിഗിരിയയിലെ കോട്ടയും അനുരാധപുരയിലേയും പൊലൊനാരുവയിലെ യുനെസ്‌കോ പട്ടികയിലുള്ള പൗരാണിക നഗരങ്ങളും യാല ദേശീയ പാര്‍ക്കിലെ സഫാരിയുമെല്ലാം ലങ്കയിലെത്തുന്നവര്‍ക്ക് ആസ്വദിക്കാനാവും. കാന്‍ഡി മുതല്‍ എല്ല വരെയുള്ള ട്രെയിന്‍യാത്രയും മനോഹരമായ കാഴ്ച്ചകള്‍ സമ്മാനിക്കുന്നതാണ്. മിരിസ ബിച്ചിലെ സ്വര്‍ണ മണലിലെ വിശ്രമവും വാട്ടര്‍സ്‌പോര്‍ട്‌സും തിമിംഗലത്തെ കാണാനുള്ള അവസരവുമെല്ലാം ലങ്കയുടെ സഞ്ചാരികള്‍ക്കുള്ള വാഗ്ദാനങ്ങളില്‍ പെടുന്നു. 

Image Credit : Solovyova / istockphoto

5. തായ്‌ലാൻഡ്

ADVERTISEMENT

ചിരിയുടെ നാടിന് ഇന്ത്യക്കാരുടെ പട്ടികയില്‍ അഞ്ചാം സ്ഥാനമുണ്ട്. ബാങ്കോക്കിലെ ഓര്‍നേറ്റ് ക്ഷേത്രവും മനോഹര ദ്വീപുകളായ ഫുകെറ്റും കോ ഫി ഫിയുമെല്ലാം തായ്‌ലാന്റിലുണ്ട്. സ്ട്രീറ്റ് ഫുഡിന്റെ കാര്യത്തില്‍ ഏതു സഞ്ചാരിയേയും ഞെട്ടിക്കാന്‍ തക്ക വൈവിധ്യം ഈ നാടിനുണ്ട്. യുനെസ്‌കോ പട്ടികയിലുള്ള അയുട്ടായയിലേക്കുള്ള യാത്രയും ഡോയ് സുതേപ് ക്ഷേത്രം സന്ദര്‍ശിക്കുന്നതുമെല്ലാം തായ്‌ലന്റിലേക്കെത്തുന്നവര്‍ക്ക് പരീക്ഷിക്കാവുന്നതാണ്. 

Thailand. Image Credit : Jo Panuwat D/Shutterstock.com

6. കശ്മീര്‍

ഭൂമിയിലെ സ്വര്‍ഗമായ കാശ്മീരിന് ഇപ്പോഴും ഇന്ത്യക്കാരുടെ ഉള്ളില്‍ സവിശേഷ സ്ഥാനമുണ്ട്. മനോഹരമായ പൂന്തോട്ടങ്ങളും ആതിഥ്യമര്യാദയുള്ള നാട്ടുകാരും മനോഹരമായ കാലാവസ്ഥയും പ്രകൃതിഭംഗിയുമെല്ലാം ചേര്‍ന്നു കശ്മീരിനെ വ്യത്യസ്തമാക്കുന്നു. ശ്രീ നഗറിലെ ദാല്‍ തടാകത്തിലൂടെയുള്ള ശിക്കാര യാത്രയും ഗുല്‍മാര്‍ഗിലെ പുല്‍മൈതാനങ്ങളും പഹല്‍ഗം താഴ്‌വരയുടെ ഭംഗിയുമെല്ലാം കാശ്മീരില്‍ ആസ്വദിക്കാനാവും. 

7. കുടക്

കര്‍ണാടകയിലെ മനോഹരമായ ഹില്‍ സ്‌റ്റേഷനുകളിലൊന്ന്. ഇന്ത്യയിലെ സ്‌കോട്ട്‌ലാന്റ് എന്ന വിളിപ്പേരുള്ള നാടാണിത്. സുഖകരമായ കാലാവസ്ഥയും വിശാലമായ കാപ്പി തോട്ടങ്ങളും കാടും വെള്ളച്ചാട്ടങ്ങളുമെല്ലാം ഇവിടേക്ക് സഞ്ചാരികളെ ആകര്‍ഷിക്കുന്നു. അബേ വെള്ളച്ചാട്ടം, കുടകിലെ തന്നെ ഏറ്റവും ഉയര്‍ന്ന കൊടുമുടിയായ തടിയന്റമോള്‍, ബൈലക്കുപ്പെയിലെ ഗോള്‍ഡന്‍ ടെമ്പിള്‍, ദുബാരെയിലെ ആന ക്യാമ്പ് എന്നിവയെല്ലാം കുടകിലെ കാഴ്ച്ചകളാണ്. 

8. ആന്‍ഡമാന്‍ നിക്കോബാര്‍ ദ്വീപുകള്‍

കടലിന്റേയും ബീച്ചുകളുടേയും സൗന്ദര്യം സവിശേഷമായി ആസ്വദിക്കാന്‍ പറ്റിയ ഇടം. പ്രധാന കരയില്‍ നിന്നും ദൂരെയായതിനാല്‍ ഇവിടുത്തെ കടല്‍ തീരങ്ങളിലേക്ക് മാലിന്യം എത്തിനോക്കിയിട്ടുപോലുമുണ്ടാവില്ല. ഹാവെലോകിലേയും നെയ്ല്‍ ദ്വീപിലേയും പവിഴപ്പുറ്റുകളും ഇവക്കിടയിലൂടെയുള്ള വാട്ടര്‍സ്‌പോര്‍ട്‌സ് ഇനങ്ങളും രാധാനഗര്‍ ബീച്ചും സെല്ലുലാര്‍ ജയിലുമെല്ലാം ആന്‍ഡമാനില്‍ ആസ്വദിക്കാം. 

Image Credit : Roop_Dey/Shutterstock

9. ഇറ്റലി

ലോകം യൂറോപില്‍ ഫ്രാന്‍സിനേയും സ്‌പെയിനേയും കൂടുതലായി തിരയുമ്പോള്‍ ഇന്ത്യക്കാര്‍ക്ക് പ്രിയം ഇറ്റലിയാണ്. യൂറോപിന്റെ മധ്യഭാഗത്തായുള്ള ഈ രാജ്യം ചരിത്രത്താലും ഭക്ഷണവൈവിധ്യത്താലും സമൃദ്ധമാണ്. റോമിലെ കൊലോസിയവും വത്തിക്കാന്‍ സിറ്റിയും ഫ്‌ളോറന്‍സിലെ ഉഫീസി ഗാലറിയിലെ ഡാവിഞ്ചിയുടേയും മൈക്കലാഞ്ചലോയുടേയും കലാസൃഷ്ടികളും വെനീസിലെ ജലപാതകളും ഇറ്റലിയെ വേറിട്ട നാടാക്കുന്നു. 

Image Credit: SimonSkafar/ istockphoto

10. സ്വിറ്റ്‌സര്‍ലന്‍ഡ്

പത്താമതെങ്കിലും വിദേശയാത്ര സ്വപ്‌നം കാണുന്ന ഇന്ത്യന്‍ സഞ്ചാരികളുടെ പട്ടികയില്‍ മുന്നിലുള്ള നാടാണ് സ്വിറ്റ്‌സര്‍ലന്‍ഡ്. ആല്‍പ്‌സ് പര്‍വത നിരയുടെ ഗാംഭീര്യ സൗന്ദര്യവും തെളിനീര്‍ തടാകങ്ങളും വരച്ചു വെച്ചതുപോലെ സുന്ദരമായ ഗ്രാമങ്ങളുമെല്ലാം സ്വിറ്റ്‌സര്‍ലന്‍ഡിന് സ്വന്തമാണ്. സൂറിച്ച്, ജനീവ നഗരങ്ങള്‍ ചരിത്രവും സംസ്‌ക്കാരവും ആധുനികതയും ഇടകലര്‍ന്നുള്ളവയാണ്. ആല്‍പ്‌സിലൂടെയുള്ള ട്രെയിന്‍ യാത്രയും സ്വിസ് യാത്രയെ ഗംഭീരമാക്കും. 

Image Credit : KvdB50/istockphoto
English Summary:

Here are the top 10 destinations searched by Indian travellers on Google