എത്ര കണ്ടാലും മടുക്കാത്ത കാഴ്ചകൾ ഒളിപ്പിച്ചാണ് കണ്ണെത്താദൂരം വരെ കടൽ കാത്തിരിക്കുന്നത്. പഞ്ചാര മണലിൽ കാലുകൾ പൂഴ്ത്തി വച്ച്, എത്രയെത്ര തവണ എന്നറിയാതെ ഇക്കിളികൂട്ടി പോകുന്ന തിരകളെ നോക്കിനോക്കിയിരുന്നാലും മടുപ്പിന്റെ കുഞ്ഞുകണിക പോലും അടുത്തെത്തുകയില്ല. അങ്ങനെയൊരു കാഴ്ച്ചയും അത് സമ്മാനിക്കുന്ന

Want to gain access to all premium stories?

Activate your premium subscription today

  • Premium Stories
  • Ad Lite Experience
  • UnlimitedAccess
  • E-PaperAccess

എത്ര കണ്ടാലും മടുക്കാത്ത കാഴ്ചകൾ ഒളിപ്പിച്ചാണ് കണ്ണെത്താദൂരം വരെ കടൽ കാത്തിരിക്കുന്നത്.  പഞ്ചാര മണലിൽ കാലുകൾ പൂഴ്ത്തി വച്ച്,  എത്രയെത്ര തവണ എന്നറിയാതെ ഇക്കിളികൂട്ടി പോകുന്ന തിരകളെ നോക്കിനോക്കിയിരുന്നാലും  മടുപ്പിന്റെ കുഞ്ഞുകണിക പോലും അടുത്തെത്തുകയില്ല. അങ്ങനെയൊരു കാഴ്ച്ചയും അത് സമ്മാനിക്കുന്ന സുഖാലസ്യത്തിലുമാണ് തെന്നിന്ത്യയുടെ ‘ബുട്ട ബൊമ്മ’. ആൻഡമാൻ & നിക്കോബാർ ദ്വീപിലേക്കായിരുന്നു ഇത്തവണ പൂജ ഹെഗ്‌ഡെയുടെ യാത്ര. യാത്രയിലാണെങ്കിലും വർക്ഔട്ട് മുടക്കാതിരിക്കാൻ കഴിയാത്തതു കൊണ്ടുതന്നെ അതിനു ശേഷമുള്ള ചിത്രമാണ് പങ്കുവച്ചിരിക്കുന്നത്. അഴകൊഴുകുന്ന ചിരിയോടെയുള്ള സെൽഫിയിൽ താരത്തിന്റെ പുറകിലായി നീലിമയാർന്ന കടലും കാണാം.

Image Credit : Roop_Dey/Shutterstock

അതിസുന്ദരമായ പ്രകൃതിയും മഹത്തായ ചരിത്രവും ഉറങ്ങുന്ന ബംഗാൾ ഉൾക്കടലിലെ ആൻഡമാൻ നിക്കോബാർ ദ്വീപുകൾ വൈവിധ്യമാർന്ന സമുദ്രജീവികളുടെയും വാസസ്ഥലമാണ്. കാഴ്ചകൾ അവസാനിക്കാത്ത ദൂരം വരെയും പഞ്ചാര മണലിന്റെ കാന്തി, അതിനൊപ്പം തന്നെ നീല ജലത്തിന്റെ ശോഭ ഇവ രണ്ടും ഒരുമിച്ചു ചേരുമ്പോൾ ഇവിടുത്തെ ബീച്ചുകൾ ഒറ്റനോട്ടത്തിൽ തന്നെ ഹൃദയം കീഴടക്കും. ഹാവ്‌ലോക്ക് ഐലൻഡിലെ രാധാനഗർ ബീച്ച്, കാലാപത്തർ ബീച്ച്, എലിഫന്‍റ് ബീച്ച് തുടങ്ങിയ ഇടങ്ങള്‍ പ്രസിദ്ധമായ വിനോദസഞ്ചാര കേന്ദ്രങ്ങളാണ്. പവിഴപ്പുറ്റുകളുടെയും വൈവിധ്യമാർന്ന സമുദ്രജീവികളുടെയും കാഴ്ചകളും സ്നോർക്കെലിങ്, ഡൈവിങ് പോലുള്ള വിനോദങ്ങളും ഇവിടെയെത്തുന്ന അതിഥികൾക്ക് ആസ്വദിക്കാവുന്നതാണ്.

ADVERTISEMENT

ബീച്ചുകളുടെ സൗന്ദര്യം മാത്രമല്ല, ഒരു ജനത പതിറ്റാണ്ടുകൾ അനുഭവിച്ച അസ്വാതന്ത്ര്യത്തിന്റെ ഓർമകളും നിലനിൽക്കുന്നയിടമാണ് ഈ ദ്വീപുകൾ. ബ്രിട്ടീഷ് ഭരണകാലത്ത് ശിക്ഷാകേന്ദ്രമായിരുന്ന പോർട്ബ്ലെയറിലെ സെല്ലുലാർ ജയിലിനു അക്കാലത്തിന്റെ തിക്തസ്മരണകൾ ഏറെ പറയാനുണ്ടാകും. കാലാപാനി എന്നറിയപ്പെടുന്ന സ്വാതന്ത്ര സമരത്തിന്റെ സ്മാരകമായ ഇവിടെ അതിന്റെ ഓർമ പുതുക്കാനെന്നോണം ലൈറ്റ് ആൻഡ് സൗണ്ട് ഷോ നടക്കാറുണ്ട്.

Port Blair, Andaman Islands. Image Credit : goran_safarek/shutterstock.com

സാഹസികത ഇഷ്ടപ്പെടുന്നവര്‍ക്ക് ദ്വീപുകളിൽ ആസ്വദിക്കാന്‍ ധാരാളമുണ്ട്. ഇടതൂർന്ന വനങ്ങളിലൂടെയുള്ള ട്രെക്കിങ്, ചുണ്ണാമ്പുകല്ല് ഗുഹകൾ, വെള്ളച്ചാട്ടങ്ങൾ തുടങ്ങിയവയും സ്നോർക്കലിങ്, സ്കൂബ ഡൈവിങ്, ജെറ്റ് സ്കീയിങ്, കയാക്കിങ് എന്നിവയുൾപ്പെടെയുള്ള ജല കായിക വിനോദങ്ങളുമുണ്ട്. താല്‍പര്യമുള്ളവര്‍ക്ക് ആഴക്കടൽ മത്സ്യബന്ധനത്തിലും ഒരു കൈനോക്കാവുന്നതാണ്.

ADVERTISEMENT

നൂറ്റാണ്ടുകളായി തദ്ദേശീയ ഗോത്രങ്ങളുടെ ആവാസ കേന്ദ്രമാണ് ആൻഡമാൻ നിക്കോബാർ ദ്വീപുകൾ. അവരുടെ സംസ്കാരങ്ങളും ആചാരങ്ങളും പാരമ്പര്യങ്ങളും മനസ്സിലാക്കുന്നത് മികച്ച അനുഭവങ്ങളിൽ ഒന്നായിരിക്കും. പോർട്ട് ബ്ലെയറിലെ നരവംശശാസ്ത്ര മ്യൂസിയം ദ്വീപിലെ തദ്ദേശീയ സമൂഹങ്ങളെക്കുറിച്ചുള്ള ഉൾക്കാഴ്ചകൾ നൽകുന്ന ഒരിടമാണ്. 

ഏതൊരു ബീച്ചിനെയും മനോഹരമാക്കുന്നതിൽ അവിടുത്തെ പ്രകൃതിദത്ത കാഴ്ചകൾക്കു വലിയൊരു പങ്കുതന്നെയുണ്ട്. പക്ഷി ദ്വീപ് എന്ന പേരിലറിയപ്പെടുന്ന ചിഡിയ തപു, ബരാതംഗ് ദ്വീപിലെ ചുണ്ണാമ്പുകല്ല് ഗുഹകൾ, ദിഗ്ലിപൂരിലെ അഗ്നിപർവ്വതങ്ങൾ തുടങ്ങിയവയെല്ലാം ആൻഡമാനിലെ പ്രകൃതിദത്ത അദ്ഭുതക്കാഴ്ചകളില്‍ പെടുന്നു. മാത്രമല്ല, ഈ ദ്വീപുകളിൽ നിന്നുമുള്ള അസ്തമയകാഴ്ചകളും അവർണനീയം തന്നെയാണ്. 

ADVERTISEMENT

ആൻഡമാൻ നിക്കോബാർ ദ്വീപിലേക്കുള്ള യാത്രകൾക്ക് ഉചിതമായ സമയം ഒക്ടോബർ മുതൽ മേയ് മാസം വരെയാണ്. മഴയും കടൽക്ഷോഭവും ജൂൺ മുതൽ സെപ്റ്റംബർ വരെയുള്ള കാലത്തെ യാത്രകളെ ചിലപ്പോൾ  ബുദ്ധിമുട്ടിലാക്കും. ഒരു ദ്വീപിൽ നിന്നും മറ്റൊരു ദ്വീപിലേക്കുള്ള യാത്രകൾക്ക് ഫെറികളെയും സ്വകാര്യ ബോട്ടുകളെയും ആശ്രയിക്കാവുന്നതാണ്. 

English Summary:

Pooja Hegde, Andaman Nicobar trip photos.