ഇവിടെ രോഗികൾ ഡോക്ടറോടു രോഗം മാത്രമല്ല പറയുന്നത്. പുതുതായി ഇറങ്ങിയ പാട്ടുകളെക്കുറിച്ച് അല്ലെങ്കില്‍ പണ്ട് കേട്ടൊരു പാട്ടിനെക്കുറിച്ച് ഒക്കെയുള്ള വിശേഷങ്ങൾ പങ്കു വയ്ക്കും. തൃശൂർ പാമ്പൂർ ഹെൽത്ത് സെന്ററിലെ ഡോ. ബിനീത രഞ്ജിതിന് സംഗീതത്തോടുള്ള ഇഷ്ടം നാട്ടുകാര്‍ക്കറിയാം. പാമ്പൂർ ഹെൽത്ത് സെന്ററില്‍ എത്തിയപ്പോൾ രോഗികളുടെ നീണ്ട ക്യൂ. ‘പനിക്കാലമായതിനാലാണ് ഇത്രയും തിരക്ക്’ ക്യൂവിൽ നിന്നൊരാൾ പറഞ്ഞു.
പനിച്ചൂട് നിറഞ്ഞ മുറിക്കുള്ളിൽ നിന്ന് ഡോക്ടർ പുറത്തി റങ്ങാൻ പിന്നെയും ഒരു മണിക്കൂര്‍ കൂടി വേണ്ടിവന്നു. ക്യൂവിലെ അവസാനത്തെ രോഗിയെ പരിശോധിച്ച് പറഞ്ഞയച്ചതിനു ശേഷം ഡോക്ടർ ബിനീത വിശേഷങ്ങൾ പറഞ്ഞു തുടങ്ങി. അപ്പോഴും മുഖത്തുണ്ട് ഒരു മണിക്കൂർ മുമ്പ് കണ്ട ചിരി അതേ തിളക്കത്തോടെ.
‘മക്കൾ രണ്ടു പേരുണ്ട്. അഞ്ചു വയസ്സുകാരൻ ദേവദത്തനും ഒരു വയസ്സുകാരൻ ഹർഷവര്‍ധനും. ഭർത്താവ് രഞ്ജിത്ത് കൊച്ചി യിൽ ബിസിനസ് കൺസൾട്ടന്റാണ്.ഹെൽത്ത് സെന്ററിൽ രാവി ലെ മുതൽ ഉച്ചവരെയാണ് ഡ്യൂട്ടി. എങ്കിലും തിരക്കൊഴിയു മ്പോൾ മൂന്നു മണിയാകും. സ്കൂളിൽ പഠിക്കുമ്പോൾ തുടങ്ങിയ താണ് സംഗീത പഠനം. പിന്ന ജീവിതത്തിന്റെ പല ഘട്ടങ്ങളിൽ ഇനി പാട്ടുമായി പോവാൻ കഴിയില്ലെന്ന് തോന്നി. പക്ഷേ മന സ്സിൽ ആ ഇഷ്ടം മായാതെ തന്നെ നിന്നു. പ്രീഡിഗ്രിക്കു പഠിക്കു മ്പോൾ എം.ജി.യൂണിവേഴ്സിറ്റി കലാതിലകമായി. അന്ന് സിനി മാ പിന്നണി ഗായിക ആവണമെന്നായിരുന്നു സ്വപ്നം. കോട്ടയം മെഡിക്കൽ കോളജിൽ എംബിബിഎസിനു അഡ്മിഷൻ കിട്ടിയ പ്പോൾ അതൊക്കെ പെട്ടെന്ന് മാഞ്ഞു. പഠനത്തിനിടയിൽ ഒന്നിനും സമയം ഇല്ലെന്ന അവസ്ഥ. പാട്ട് കേൾക്കാനോ പാടാ നോ ഇഷ്ടമുള്ള ഒരാൾക്ക് മാനസിക സമ്മർദ്ദം കുറയ്ക്കാനും ഉന്മേഷം തോന്നാനും സംഗീതം തന്നെയാണ് നല്ല മരുന്ന്. എംബിബിഎസ് പഠനം അവസാനവര്‍ഷം എത്തിയപ്പോഴാണ് ഞാൻ വീണ്ടും പാട്ടിലേക്കു തിരിഞ്ഞത്. പഠനത്തിന്റെ ടെൻഷൻ കുറയ്ക്കാനാണ് പാട്ടിനെ കൂട്ടു പിടിച്ചത്.
പഠനം കഴിഞ്ഞ സമയത്ത് ഒരു ചാനൽ റിയാലിറ്റി ഷോയിൽ പങ്കെടുത്തു . അത് വീണ്ടും മനസ്സില്‍ പിന്നണി ഗായിക എന്ന സ്വപ്നത്തിനു തുടക്കമിട്ടു. ഇപ്പോഴും ഇടയ്ക്കൊക്കെ ഗാനമേ ളകളിൽ പാടാറുണ്ട്. പക്ഷേ, എനിക്ക് അതേ പോലെ തന്നെ പ്രിയപ്പെട്ടതാണ് ഡോക്ടറുടെ ജോലിയും. കുടുംബജീവിത ത്തിലേക്കു കടന്നപ്പോൾ വീണ്ടും ഉത്തരവാദിത്തം കൂടി. രണ്ടാമത്തെ മോനെ ഗർഭം ധരിച്ചിരിക്കുന്ന സമയത്താണ് പാട്ട് പഠനം തുടരണമെന്ന് തീരുമാനിച്ചത്. വെറുതേ പാടുന്നതും സംഗീതം അറിഞ്ഞു പാടുന്നതും രണ്ടാണ്. ഭർത്താവും കലാതാല്‍പര്യം ഉള്ളയാളാണ്. അല്ലായിരുന്നെങ്കിൽ എനിക്ക് വീണ്ടും പാട്ട് പഠിക്കാൻ പോവാൻ കഴിയില്ലായിരുന്നു ’ഡോ.ബിനീത.
‘രാവിലെയുള്ള മ്യൂസിക് ക്ലാസുകളിൽ എനിക്ക് പങ്കെടുക്കാൻ കഴിയില്ല. ആ സമയം കുട്ടികളോടൊപ്പം ഞാൻ തന്നെ വേണം. അതുകൊണ്ട് പഠനം ഇപ്പോൾ വൈകുന്നേരമാണ്. പാട്ട് പഠിക്കാന്‍ തീരുമാനിച്ചപ്പോൾ എംഡിക്കു ചേരാനുള്ള തീരുമാനം നീട്ടിവച്ചു.
എനിക്കു മൂന്നു കാര്യങ്ങളും ഒരു പോലെ കൊണ്ടു പോവണം. വീടും ജോലിയും ഇഷ്ടവും. പാട്ട് പഠിക്കുന്നതുകൊണ്ട് പോസിറ്റീവ് മാറ്റങ്ങൾ ഏറെയാണ്. ജോലി ചെയ്യാൻ എനർജി കൂടി. ജീവിതക്രമത്തിൽ ആകെ വരുത്തിയ മാറ്റം കാലത്ത് എഴുന്നേൽക്കുന്നത് ഒരു മണിക്കൂര്‍ നേരത്തെയാക്കി.
ഇഷ്ടമുള്ള ഒരു കാര്യം ചെയ്യാൻ വേണ്ടിയാകുമ്പോള്‍ ഏത് ബുദ്ധിമുട്ടും സന്തോഷമായേ തോന്നൂ. ഇഷ്ടത്തിനു ഒരു നല്ല ലക്ഷ്യം കൂടി ഉണ്ടാവുമ്പോൾ കൂടുതൽ ഉല്‍സാഹം തോന്നും. പിന്നണി ഗായിക ആവുക എന്ന സ്വപ്നം ഇപ്പോൾ മനസ്സിൽ സജീവമായിരിക്കുന്നു.’ ഉള്ളിലെ സ്വകാര്യം പറഞ്ഞു നിർത്തി ഡോ.ബിനീത.
Disclaimer
ഇവിടെ പോസ്റ്റ് ചെയ്യുന്ന അഭിപ്രായങ്ങൾ മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ്ണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാറിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.