അസുഖക്കാരനായ ഒരു കുഞ്ഞിൻെറ കൊഞ്ചൽ കേട്ട് അവൻെറ ആൽഫബെറ്റ് വിഡിയോയെ വൈറലാക്കിയത് സാമൂഹ്യ മാധ്യമങ്ങളാണ്. ഡൗൺ സിൻഡ്രോം ബാധിച്ച രണ്ട് വയസുകാരൻഡേവിഡിൻെറ വിഡിയോ 13 മില്യണിലധികം പ്രാവശ്യമാണ് ആളുകൾ കണ്ടത്.
മുത്തശ്ശി ചൊല്ലിക്കൊടുത്ത ഇംഗ്ലീഷ് അക്ഷരമാല തെറ്റാതെ ഏറ്റുചൊല്ലിയാണ് അവൻ സോഷ്യൽ മീഡിയയിൽ വൈറലായത്. ഡബ്ല്യു എന്ന വാക്ക് പറയാനാണ് കുഞ്ഞ് ഡേവിഡ് ഏറെ ബുദ്ധിമുട്ടിയത്. ഒടുവിൽ ആ വാക്കും തൻറെ നാവിനു വഴങ്ങുമെന്ന് അവൻ സ്വയംതിരിച്ചറിയുന്ന നിമിഷമാണ് വിഡിയോയിലെ ഹൈലൈറ്റ്. കുറച്ചു നേരത്തെ നിശബ്ദതയ്ക്കു ശേഷം ഡബ്ല്യു എന്ന് ഉച്ചരിക്കുന്ന അവൻെറ ആഹ്ലാദപ്രകടനം കണ്ണുനിറയ്ക്കും.
ഒടുവിൽ എക്സ് വൈ ഇസഡ് എന്ന് അക്ഷരമാല ചൊല്ലി പൂർത്തിയാക്കുന്ന അവൻ കൈയ്യടിച്ച് അവനെ തന്നെ പ്രോത്സാഹിപ്പിക്കുന്നു. ജോൺ ഡേവിഡിൻെറ അമ്മ മെർലിൻ ആണ് ഡൗൺസിൻഡ്രോം ബാധിതനായ അവൻെറ കുഞ്ഞു സന്തോഷം ഫേസ്ബുക്ക് പേജിൽ പോസ്റ്റ് ചെയ്തത്.