Manoramaonline.com no longer supports Internet Explorer 8 or earlier. Please upgrade your browser.  Learn more »

വെള്ളിയാഴ്ച പെൺകുഞ്ഞു ജനിച്ചാൽ ചികിൽസ സൗജന്യം

Baby Girl Representative Image

ജനിച്ചത് പെൺകുഞ്ഞാണോ? വെള്ളിയാഴ്ചയാണ് അവളുടെ ജനനമെങ്കിൽ അവൾക്കും അമ്മയ്ക്കും സൗജന്യ ചികിത്സ നൽകും.ഒരു ആശുപത്രി ചുവരിൽ ഈ അറിയിപ്പുകണ്ട് ‍ഞെട്ടണ്ട.

മീററ്റിലെ ദയാവതി ആശുപത്രിയിലെ ചുവരിലാണ് വെള്ളിയാഴ്ച ജനിക്കുന്ന പെൺകുഞ്ഞുങ്ങൾക്ക് ലഭിക്കുന്ന ചികിൽസാ ഇളവിനെക്കുറിച്ച് അറിയിപ്പുള്ളത്.

മരുന്നിൻെറ ചാർജ് മാത്രം ഇവർ നൽകിയാൽ മതി ഡേക്ടേഴ്സ് ഫീസും നഴ്സിങ് ഫീസും ഇവരിൽ നിന്ന് ഈടാക്കില്ല. ഇതിൻെറ ചെലവ് വഹിക്കുന്നത് ഹോസ്പിറ്റൽ ഡയറക്ടറായ പ്രമോദ് ബല്യൺ ആണ്.

സാധാരണ പ്രസവത്തിന് 5000 രൂപയോളം ചിലവു വരുകയും സിസേറിയനാണെങ്കിൽ അത് 8000 രൂപവരെ ആവുകയും ചെയ്യുന്ന സാഹചര്യത്തിലാണ് പ്രമോദ് ബല്യൺ വ്യത്യസ്തമായ ആശയംകൊണ്ട് ആശുപത്രിയിൽ പ്രസവത്തിനെത്തുന്ന സ്ത്രീകളെയും കുടുംബത്തെയും ഞെട്ടിക്കുന്നത്.

ഇതുവരെ 12 പെൺകുഞ്ഞുങ്ങൾക്ക് ഇവിടെ നിന്ന് ചികിൽസാ ഇളവ് ലഭിച്ചു കഴിഞ്ഞു. പെൺകുഞ്ഞുങ്ങൾക്ക് പ്രയോജനപ്പെടുന്ന എന്തെങ്കിലും നല്ലകാര്യങ്ങൾ ചെയ്യണമെന്ന് ഏറെനാളായി മനസിലുണ്ടായിരുന്നുവെന്നും പ്രധാനമന്ത്രി നരേന്ദ്രമോഡി മുൻകൈയെടുത്ത ബേട്ടി ബച്ചാവോ ബേട്ടി പഠാവോ എന്ന പദ്ധതിയുടെ ക്യാംപെയിനും പരസ്യങ്ങളും കണ്ട് അതിൽ നിന്ന് പ്രചോദനമുൾക്കൊണ്ടാണ് ഈ ഒരു ആശയം താൻ നടപ്പിലാക്കിയതെന്നും അദ്ദേഹം പറയുന്നു.

ഈ ആശുപത്രിയിൽ പെൺകുഞ്ഞുങ്ങൾക്ക് ജന്മം നൽകുന്ന അമ്മമാരുടെ പ്രസവച്ചിലവ് എന്തുകൊണ്ട് സൗജന്യമാക്കിക്കൂടാ എന്ന ചിന്ത തൻെറ മനസിലുണ്ടായിയെന്നും ആ പദ്ധതിയിലേക്കുള്ള ആദ്യചുവട് എന്ന നിലയിലാണ് വെള്ളിയാഴ്ചകളിൽ ജനിക്കുന്ന പെൺകുഞ്ഞുങ്ങളുടെ ചികിൽസയിൽ ഇളവ് നൽകാൻ തീരുമാനിച്ചതെന്നും അദ്ദേഹം പറയുന്നു.

Your Rating:

Disclaimer

ഇവിടെ പോസ്റ്റ് ചെയ്യുന്ന അഭിപ്രായങ്ങൾ മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ്ണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാറിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.