വനിതാ ദിനം ആഘോഷമാക്കാൻ അഞ്ച് വഴികൾ

Representative Image

മാർച്ച്‌ 8 ലോക വനിതാദിനം. വനിതാദിനത്തിൽ എന്ത് ആഘോഷം എന്ന് ആലോചിച്ച് മടിപിടിച്ച് ഇരിക്കുകയാണോ? എന്നാൽ ഇത്തവണത്തെ വിനിതാദിനം പുതിയൊരു അനുഭവമാക്കാൻ ഇതാ ചില വഴികൾ.

1. കൈത്താങ്ങാകാം

ഈ വെറും ആഘോഷങ്ങളിൽ ഒതുക്കാതെ, ശരണാലയങ്ങളിലും വൃദ്ധസദനങ്ങളിലും ഒറ്റപ്പെട്ടുകഴിയുന്ന അമ്മമാർക്കായി നീക്കിവെക്കാം. സമൂഹത്തിൽ ഒറ്റപെട്ടു കഴിയുന്ന സ്ത്രീകളുമായ് കുറച്ചുസമയം പങ്കുവെക്കാം. സുഹൃത്തുക്കളുമായ് ചേർന്ന് ഇത്തരത്തിൽ സമൂഹത്തിൽ ഒറ്റപെട്ട് ജീവിക്കുന്ന സ്ത്രീകൾക്ക് വേണ്ടി പ്രവത്തിച്ചു സമൂഹത്തിനു മാതൃകയാകാം. സങ്കടം അനുഭവിക്കുന്ന ഒരു പെൺ സുഹൃത്തിന് സഹായം നൽകാം. വീട്ടുജോലികളിൽ അമ്മയെയോ, ഭാര്യയേയോ സഹായിക്കാം.

2. സുഹൃത്തിനൊപ്പം കുറച്ചുനേരം

നിങ്ങളുടെ ഏറ്റവും അടുത്ത പെൺസുഹൃത്തിനൊപ്പം ഭക്ഷണം പങ്കുവെക്കാം. സുഹൃത്ത് പോകാൻ ഇഷ്ട്ടപ്പെടുന്ന സ്ഥലങ്ങളിലേക്ക് യാത്രപോകാം. ഇതുവരെ പങ്കുവെച്ചിട്ടില്ലാത്ത അവളുടെ സ്വപ്നങ്ങളെക്കുറിച്ച് ചോദിക്കാം. ഉള്ളുതുറന്നു സംസാരിക്കാം.

3. പരിചയപ്പെടാം, പരിചയപ്പെടുത്താം പുസ്തകങ്ങളെ

ഏറ്റവും അടുത്ത പെൺസുഹൃത്തിന് ഈ വനിതാ ദിനത്തിൽ ഒരു പുസ്ത്തകം സമ്മാനിച്ചാലോ ?. വായനയുടെ ലോകത്തേക്ക് സുഹൃത്തിനെ സ്വാഗതം ചെയ്യാം. ഒരു പെൺ എഴുത്തുകാരിയുടെ പുസ്തകം തന്നെ തിരഞ്ഞെടുക്കാം.

4. എഴുതാം അവൾക്കായ്..

നിങ്ങളുടെ ജീവിതത്തെ സ്വാധീനിച്ച സ്ത്രീ, അത് അമ്മയോ, സുഹൃത്തോ, പെങ്ങളോ അരുമായിക്കൊള്ളട്ടെ ഈ വനിതാ ദിനത്തിൽ അവർക്ക്‌ ഒരു തുറന്ന കത്തെഴുതാം. അവർ എങ്ങനെ നിങ്ങളുടെ ജീവിതത്തെ സ്വാധീനിച്ചു, നിങ്ങൾക്ക് അവർ എന്തുകൊണ്ട് പ്രിയപ്പെട്ടവളായി എന്നെല്ലാം അവരോടു പറയാം.

5. നന്ദി പറയാം

എന്നും ഭക്ഷണം ഉണ്ടാക്കി കാത്തിരിക്കുന്ന അമ്മ, സ്നേഹത്തോടെ വസ്ത്രങ്ങൾ അലക്കി തരുന്ന സഹോദരി, ഭക്ഷണം പങ്കുവെച്ച കൂട്ടുകാരി, സങ്കടങ്ങളിൽ കൂടെനിന്ന ഭാര്യ ഇവരോടൊക്കെ എപ്പോലെങ്കിലും നന്ദി പറയാൻ നമ്മൾ മെനക്കെടാറുണ്ടോ? എന്നാൽ ഈ വനിതാദിനം അവർക്ക് നന്ദി പറയാൻകൂടിയുള്ളതാവട്ടെ. അവരോടു പറയാം അവർ നമുക്ക് എത്ര പ്രിയപ്പെട്ടവർ ആണെന്ന്.