മലപ്പുറം ജില്ലയിൽ ഇന്ന് (24-04-2024); അറിയാൻ, ഓർക്കാൻ
Mail This Article
ഫുട്ബോൾഅക്കാദമി സിലക്ഷൻ:∙ ജില്ലാ സ്പോർട്സ് കൗൺസിലിന്റെ കീഴിൽ മലപ്പുറം കോട്ടപ്പടി ഫുട്ബോൾ അക്കാദമിയിലേക്കു കുട്ടികളെ തിരഞ്ഞെടുക്കുന്നതിനുള്ള സിലക്ഷൻ മേയ് നാലിന് കോട്ടപ്പടി ഫുട്ബോൾ സ്റ്റേഡിയത്തിൽ നടക്കും. 2011, 2012, 2013, 2014 വർഷത്തിൽ ജനിച്ച ആൺകുട്ടികൾക്കു പങ്കെടുക്കാം. വയസ്സ് തെളിയിക്കുന്ന സർട്ടിഫിക്കറ്റിന്റെ പകർപ്പുമായി രക്ഷിതാക്കളോടൊപ്പം ഫുട്ബോൾ കിറ്റ് സഹിതം അന്നു രാവിലെ 8ന് റിപ്പോർട്ട് ചെയ്യണം.
ഗതാഗത നിയന്ത്രണം
∙ കുറ്റിപ്പുറം ചെമ്പിക്കൽ റെയിൽവേ ഗേറ്റിൽ അറ്റകുറ്റപ്പണി നടക്കുന്നതിനാൽ ഇന്ന് രാത്രി 8 മുതൽ നാളെ വൈകിട്ട് 5 വരെ ഇതുവഴിയുള്ള ഗതാഗതം തടസ്സപ്പെടും.
മദ്യശാലകൾ അടച്ചിടും
∙ വൈകിട്ട് 6 മുതൽ 26നു വൈകിട്ട് 6 വരെ മദ്യശാലകൾ പ്രവർത്തിക്കില്ല.
കലാശക്കൊട്ട് ഉണ്ടാവില്ല
തിരൂരങ്ങാടി ∙ സ്റ്റേഷൻ പരിധിയിൽ ഇന്ന് കലാശക്കൊട്ട് ഉണ്ടായിരിക്കില്ലെന്ന് ഇൻസ്പെക്ടർ അറിയിച്ചു. പ്രചാരണ വാഹനങ്ങൾക്ക് അനുമതിയുണ്ട്. 5 മണിക്കുള്ളിൽ എല്ലാ പ്രചാരണ പരിപാടികളും അവസാനിപ്പിക്കണമെന്നും ഇൻസ്പെക്ടർ കെ.ടി.ശ്രീനിവാസൻ അറിയിച്ചു.
അഭിമുഖം മാറ്റി
∙ പെരുവള്ളൂർ ജിഎച്ച്എസ്എസിൽ കെജി അധ്യാപക നിയമനത്തിന് ഇന്ന് നടത്താനിരുന്ന അഭിമുഖം മേയ് 2ലേക്ക് മാറ്റി. ലോക്സഭാ തിരഞ്ഞെടുപ്പുമായി ബന്ധപ്പെട്ടാണ് മാറ്റം.
അധ്യാപക ഒഴിവ്
∙ മഞ്ചേരി യൂണിറ്റി കോളജിൽ എയ്ഡഡ് വിഭാഗത്തിൽ കെമിസ്ട്രി, സ്റ്റാറ്റിസ്റ്റിക്സ്, ബോട്ടണി, സുവോളജി, ഹിസ്റ്ററി ആൻഡ് വെസ്റ്റ് ഏഷ്യൻ സ്റ്റഡീസ്, പൊളിറ്റിക്കൽ സയൻസ്, ഹോം സയൻസ്, അറബിക്, കൊമേഴ്സ് വിഷയങ്ങളിൽ ഗെസ്റ്റ് അധ്യാപകരുടെ ഒഴിവിലേക്ക് 30ന് മുൻപ് അപേക്ഷിക്കാം.