Download Manorama Online App
ന്യൂഡൽഹി ∙ പാർട്ടി നേതൃത്വവുമായുള്ള അഭിപ്രായ ഭിന്നതയെ തുടർന്ന് രാജിവച്ച ഡൽഹി പിസിസി അധ്യക്ഷൻ അരവിന്ദർ സിങ് ലവ്ലിയുടെ വീടിനു മുന്നിൽ കോൺഗ്രസ് പ്രവർത്തകർ പരസ്പരം ഏറ്റുമുട്ടുന്നതിന്റെ ദൃശ്യങ്ങള്‍ പുറത്ത്. മുൻ കോൺഗ്രസ് എംഎല്‍എ ആസിഫ് മുഹമ്മദ് ഖാന്റെ നേതൃത്വത്തിലുള്ള വിഭാഗവും ലവ്ലിക്കൊപ്പമുള്ള പാർട്ടി പ്രവർത്തകരുമാണ് വാഗ്വാദത്തിൽ ഏർപ്പെടുകയും പിന്നീട് അത് സംഘർഷത്തിൽ കലാശിക്കുകയും ചെയ്തത്.
ബെംഗളൂരു∙ ജെഡിഎസ് അധ്യക്ഷൻ എച്ച്.ഡി.ദേവഗൗഡയുടെ ചെറുമകനും ഹാസനിലെ ജെഡിഎസ് സ്ഥാനാർഥിയുമായ പ്രജ്വൽ രേവണ്ണ ഉൾപ്പെട്ട അശ്ലീല വിഡിയോകൾ സമൂഹമാധ്യമങ്ങളിൽ പ്രചരിച്ചതോടെ പാർട്ടി പ്രതിരോധത്തിൽ. പ്രജ്വൽ ജർമനിയിലേക്ക് കടന്നതായി സൂചന വന്നതിനു പിന്നാലെ, അങ്ങനെ പോയിട്ടുണ്ടെങ്കിൽ സർക്കാർ രൂപീകരിച്ച പ്രത്യേക അന്വേഷണസംഘം അദ്ദേഹത്തെ തിരികെ കൊണ്ടുവരുമെന്ന് പ്രജ്വലിന്റെ പിതൃസഹോദരനും മുൻ മുഖ്യമന്ത്രിയുമായ എച്ച്.ഡി. കുമാരസ്വാമി വ്യക്തമാക്കി. പാർട്ടിക്ക് ഇതുമായി യാതൊരു ബന്ധവുമില്ലെന്നും അദ്ദേഹം പറഞ്ഞു.
എടവണ്ണപ്പാറ∙ ബസ് ഓട്ടോയിൽ ഇടിച്ചുണ്ടായ അപകടത്തിൽ ഒരു മരണം. മലപ്പുറം എടവണ്ണപ്പാറയിലാണ് സംഭവം. അരീക്കോട് തച്ചണ്ണ സ്വദേശി മിഥുൻ (22) ആണ് മരിച്ചത്.
പെരിന്തൽമണ്ണ∙ അതിഥി തൊഴിലാളിയെ ദുരൂഹസാഹചര്യത്തിൽ വീടിനകത്ത് മരിച്ച നിലയിൽ കണ്ടെത്തി. പെരിന്തൽമണ്ണ മണലിക്കുഴിയിലാണ് സംഭവം. കട്ടിലിൽ കിടക്കുന്ന നിലയിലുള്ള മൃതദേഹം അഴുകിത്തുടങ്ങിയിട്ടുണ്ട്. സംഭവം കൊലപാതകമാണെന്നു സംശയിക്കുന്നു. വീട് പുറത്തുനിന്ന് പൂട്ടിയ നിലയിലാണ്. ബംഗാൾ സ്വദേശി ദികംബർ എന്നയാളാണ് ഒരു
ആലപ്പുഴ∙ വണ്ടാനം മെഡിക്കൽ കോളജ് ആശുപത്രിയിൽ പ്രസവത്തെ തുടർന്ന് അണുബാധ ഉണ്ടായ യുവതി മരിച്ചു. ചികിത്സാപ്പിഴവു മൂലമാണ് മരണമെന്ന് ആരോപിച്ച് ആശുപത്രിയിൽ സംഘർഷം. പുറക്കാട് കരൂർ തൈവേലിക്കകം അൻസറിന്റെ ഭാര്യ ഷിബിന (31) ആണ് മരിച്ചത്. ഒരു മാസം മുൻപാണ് പ്രസവം നടന്നത്.
കണ്ണൂർ∙ ക്രൈസ്തവ യുവതികളുടെ പേരുപറഞ്ഞ് വര്‍ഗീയത പരത്താൻ ആരും ശ്രമിക്കേണ്ടെന്ന് തലശേരി ആർച്ച് ബിഷപ് മാർ ജോസഫ് പാംപ്ലാനി. പ്രണയക്കെണിയുടെ പേര് പറഞ്ഞ് വര്‍ഗീയതയുടെ വിഷം ചീറ്റാന്‍ അനുവദിക്കരുതെന്നും ബിഷപ് തുറന്നടിച്ചു. സ്വയം പ്രഖ്യാപിത സംരക്ഷകരാകാന്‍ ആരും ശ്രമിക്കേണ്ടെന്നും അദ്ദേഹം പറഞ്ഞു. കണ്ണൂര്‍ ചെമ്പേരിയില്‍ കെസിവൈഎം യുവജന സംഗമത്തില്‍ പങ്കെടുത്ത് സംസാരിക്കുകയായിരുന്നു അദ്ദേഹം. കേരള സ്റ്റോറി പ്രദര്‍ശനവുമായി ബന്ധപ്പെട്ട് ഉയന്ന വിവാദങ്ങളുടെ കൂടി പശ്ചാത്തലത്തിലാണ് അദ്ദേഹത്തിന്റെ പ്രതികരണം. യുവതികളെ അഭിസംബോധന ചെയ്തായിരുന്നു മാർ പാംപ്ലാനിയുടെ പ്രസംഗം.
കണ്ണൂർ/ പാലക്കാട്∙ സംസ്ഥാനത്ത് സൂര്യാഘാതമേറ്റ് രണ്ടു മരണം. സൂര്യാഘാതമേറ്റ് ചികിത്സയിലായിരുന്ന മാഹിയിലെ പന്തക്കൽ സ്വദേശി ഉളുമ്പന്റവിട വിശ്വനാഥൻ (53), എല്ലപ്പള്ളി സ്വദേശി ലക്ഷ്മി (90) എന്നിവരാണ് മരിച്ചത്. കിണർ പണിക്കിടയിൽ തളർന്ന് വീണ വിശ്വനാഥൻ കണ്ണൂരിലെ സ്വകാര്യ ആശുപത്രിയിലാണ് മരിച്ചത്.
തിരുവനന്തപുരം∙ കേരളത്തിലെ ലോക്സഭാ തിരഞ്ഞെടുപ്പ് നടത്തിപ്പിൽ ഗുരുതര വീഴ്ചയുണ്ടായി എന്ന് ആരോപിച്ച് പ്രതിപക്ഷ നേതാവ് വി.ഡി സതീശൻ കേന്ദ്ര തിരഞ്ഞെടുപ്പ് കമ്മിഷനു പരാതി നൽകി. സുതാര്യവും നീതിപൂർവവുമായ തിരഞ്ഞെടുപ്പ് ഉണ്ടായിട്ടില്ലെന്നും വോട്ടേഴ്സ് ലിസ്റ്റ് പരിഷ്കരിക്കുന്നതിൽ സംസ്ഥാന തിരഞ്ഞെടുപ്പു കമ്മിഷൻ പരാജയപ്പെട്ടതായും പരാതിയിൽ പറയുന്നു. വിഷയത്തിൽ സ്വതന്ത്രമായ അന്വേഷണം വേണമെന്നും സതീശൻ ആവശ്യപ്പെട്ടു.
പാലക്കാട്∙ മലമ്പുഴ ജില്ലാ ജയിലിൽ ഉദ്യോഗസ്ഥൻ മരിച്ച നിലയിൽ. അസിസ്റ്റന്റ് സൂപ്രണ്ട് മുരളീധരൻ (55) ആണ് മരിച്ചത്. ഹൃദയാഘാതമാണ് മരണകാരണമെന്നാണ് പ്രാഥമിക നിഗമനം.
തിരുവനന്തപുരം∙ മേയർ ആര്യ രാജേന്ദ്രനും കെഎസ്ആർടിസി ഡ്രൈവറും തമ്മിൽ നടുറോഡിൽ വാക്കേറ്റം. അപകടകരമായി ബസ് ഓടിച്ചുവെന്ന് ആരോപിച്ച് മേയറും സംഘവും ബസ് തടഞ്ഞു. കെഎസ്ആർടിസി ഡ്രൈവർ മോശമായി പെരുമാറിയെന്ന മേയർ ആര്യ രാജേന്ദ്രന്റെ പരാതിയിൽ കന്റോൺമെന്റ് പൊലീസ് കേസെടുത്തു. തമ്പാനൂർ ഡിപ്പോയിലെ ഡ്രൈവർ യദുവിനെതിരെയാണ് കേസെടുത്തിരിക്കുന്നത്.
ബെളഗാവി∙ രാഹുൽ ഗാന്ധി മത്സരിക്കുന്ന വയനാട് ലോക്സഭാ മണ്ഡലത്തിൽ വിജയം നേടാൻ, കോൺഗ്രസ് നിരോധിത സംഘടനയായ പോപ്പുലർ ഫ്രണ്ടിന്റെ സഹായം നേടിയതായി പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ ആരോപണം. കർണാടകയിലെ ബെളഗാവിയിൽ തിരഞ്ഞെടുപ്പ് പ്രചാരണ യോഗത്തിൽ സംസാരിക്കുമ്പോഴാണ് പ്രധാനമന്ത്രി ഇക്കാര്യം പറഞ്ഞത്. ഒട്ടേറെ
തിരുവനന്തപുരം∙ ബിജെപി നേതാവ് പ്രകാശ് ജാവഡേക്കറുമായുള്ള സിപിഎം കേന്ദ്രകമ്മിറ്റി അംഗവും എൽഡിഎഫ് കൺവീനറുമായ ഇ.പി.ജയരാജന്റെ കൂടിക്കാഴ്ചയിൽ കടുത്ത അതൃപ്തി പ്രകടിപ്പിച്ച് സിപിഐ. ജയരാജന് എൽഡിഎഫ് കണ്‍വീനര്‍ സ്ഥാനം ഒഴിയണമെന്ന നിലപാടിലാണ് സിപിഐ. ബിജെപിയുടെ കേരളത്തിലെ പ്രഭാരിയും ഇതര പാർട്ടിക്കാരെ
കണ്ണൂർ∙ പ്രകാശ് ജാവഡേക്കറുമായി നടത്തിയ കൂടിക്കാഴ്ചയുടെ പേരിൽ തന്നെ ബ്ലാക്മെയിൽ ചെയ്യുകയാണെന്ന ആരോപണവുമായി സിപിഎം കേന്ദ്രകമ്മിറ്റി അംഗവും ഇടതുമുന്നണി കൺവീനറുമായ ഇ.പി. ജയരാജൻ രംഗത്ത്. ഇതിനു പിന്നിൽ യുഡിഎഫും മാധ്യമങ്ങളുമാണെന്ന് ജയരാജൻ ആരോപിച്ചു. പാർട്ടി ഇതൊന്നും കാര്യമായി എടുക്കില്ലെന്നും അദ്ദേഹം
മുംബൈ∙ മഹാദേവ് ബെറ്റിങ് ആപ് തട്ടിപ്പ് കേസിൽ നടൻ സാഹിൽ ഖാനെ മുംബൈ പൊലീസ് അറസ്റ്റ് ചെയ്തു. കേസിൽ ജാമ്യം തേടിയുള്ള സാഹിൽ ഖാന്റെ ഹർജി ബോംബെ ഹൈക്കോടതി പരിഗണിക്കാനിരിക്കെയാണ് അറസ്റ്റ്. മുംബൈ പൊലീസ് സൈബർ സെല്ലിന്റെ പ്രത്യേക അന്വേഷണ സംഘം ഛത്തിസ്ഗഡിൽ നിന്നാണ് നടനെ അറസ്റ്റ് ചെയ്തത്.
കൊച്ചി∙ കേരളത്തിന്റെ ജലഗതാഗത രംഗത്ത് വിപ്ലവകരമായ മാറ്റം കൊണ്ടുവന്ന കൊച്ചി വാട്ടര്‍ മെട്രോ മറ്റൊരു നാഴികക്കല്ല് കൂടി പിന്നിടുന്നു. സർവീസ് തുടങ്ങി ഒരു വർഷമാകുമ്പോൾ കൊച്ചി വാട്ടർ മെട്രോയ്ക്ക് ഇരട്ടി മധുരമാണ്. വാട്ടർ മെട്രോയിൽ സഞ്ചരിച്ച യാത്രക്കാരുടെ എണ്ണം ഇന്ന് 20 ലക്ഷം എന്ന നാഴികക്കല്ലിലേക്ക് എത്തി. രാജ്യാന്തര തലത്തില്‍ ശ്രദ്ധയാകര്‍ഷിച്ച കൊച്ചി വാട്ടര്‍ മെട്രോ പ്രവർത്തനം ആരംഭിച്ചിട്ട് ഏപ്രിൽ 25ന് ഒരു വർഷം തികഞ്ഞിരുന്നു.
ആലപ്പുഴ∙ ഹരിപ്പാട് അതിഥി തൊഴിലാളി കൊല്ലപ്പെട്ട സംഭവത്തിൽ മലയാളി പിടിയിൽ. ഹരിപ്പാട് സ്വദേശി യദുകൃഷ്ണനാണ് പിടിയിലായത്. ബംഗാൾ മാർഡ സ്വദേശിയും മത്സ്യക്കച്ചവടക്കാരനുമായ ഓംപ്രകാശാണ് കഴിഞ്ഞ ദിവസം കൊല്ലപ്പെട്ടത്. ഇന്നലെ രാത്രി ഏഴുമണിയോടെയായിരുന്നു സംഭവം. ഓംപ്രകാശിനോട് പണം ആവശ്യപ്പെട്ടെങ്കിലും പണം നൽകാൻ
തിരുവനന്തപുരം∙ മുന്നോട്ടു നീങ്ങിയ ട്രെയിനിൽ ഓടിക്കയറാൻ ശ്രമിച്ച സ്ത്രീ ട്രെയിനിനടിയിൽപ്പെട്ട് മരിച്ചു. പാറശാല പരശുവയ്ക്കൽ രോഹിണി ഭവനിൽ രാജേന്ദ്രൻ നായരുടെ ഭാര്യ കുമാരി ഷീബ (57) ആണ് മരിച്ചത്. ഇന്നു രാവിലെ എട്ടരയോടെ ധനുവച്ചപുരം റെയിൽവേ സ്റ്റേഷനിലായിരുന്നു അപകടം.
തിരുവനന്തപുരം∙ ഇന്നും നാളെയും കൊല്ലം, തൃശൂർ, പാലക്കാട് ജില്ലകളിലെ വിവിധ മേഖലകളിൽ ഉഷ്ണതരംഗ സാധ്യത നിലനിൽക്കുന്നതായി കേന്ദ്ര കാലാവസ്ഥ വകുപ്പ്. തുടർച്ചയായ ദിവസങ്ങളിൽ അതിതീവ്ര ചൂട് രേഖപ്പെടുത്തിയതിന്റെയും, അടുത്ത ദിവസങ്ങളിലും പാലക്കാട് ജില്ലയിൽ 41 ഡിഗ്രി സെൽഷ്യസ് വരെയും, കൊല്ലം, തൃശൂർ
ന്യൂഡൽഹി∙ ലോക്സഭാ തിരഞ്ഞെടുപ്പ് പുരോഗമിക്കുന്നതിനിടെ, കോൺഗ്രസിന് വീണ്ടും കനത്ത തിരിച്ചടി. ഡൽഹി പിസിസി അധ്യക്ഷൻ അരവിന്ദർ സിങ് ലവ്ലി പദവിയിൽ നിന്ന് രാജിവച്ചു. സംഘടനാതലത്തിലെ അതൃപ്തിയെ തുടർന്നാണ് രാജിയെന്നാണ് വിവരം. ഡൽഹിയിൽ ആംആദ്മി പാർട്ടിയുമായുള്ള സഖ്യം ഉൾപ്പെടെയുള്ള വിഷയങ്ങളിലെ എതിർപ്പും രാജിക്കു കാരണമായതായി സൂചനയുണ്ട്.
ലക്നൗ∙ ലോക്സഭാ തിരഞ്ഞെടുപ്പ് പുരോഗമിക്കുന്നതിനിടെ ‘ബീഫ്’ വിഷയം ചർച്ചയാക്കി ഉത്തർപ്രദേശ് മുഖ്യമന്ത്രി യോഗി ആദിത്യനാഥ്. അധികാരത്തിലെത്തിയാൽ ബീഫ് ഉപയോഗത്തിന് അനുമതി നൽകാൻ കോൺഗ്രസ് ലക്ഷ്യമിടുന്നുണ്ടെന്ന് യോഗി ആദിത്യനാഥ് ആരോപിച്ചു. കോൺഗ്രസിന്റെ പ്രകടന പ്രകടനപത്രികയെ ബിജെപി ശക്തമായി വിമർശിക്കുന്നതിനിടെയാണ്, യോഗിയുടെ പുതിയ ആരോപണം.
കൊച്ചി ∙ എറണാകുളം, ചാലക്കുടി മണ്ഡലങ്ങളിലെ വോട്ടെടുപ്പിന്റെ അന്തിമ കണക്ക് പുറത്തു വരുമ്പോൾ പ്രതീക്ഷ കൈവിടാതെ സ്ഥാനാർഥികള്‍. 2019 തിരഞ്ഞെടുപ്പിനെ അപേക്ഷിച്ച് രണ്ടു മണ്ഡലങ്ങളിലും വോട്ടിങ് ശതമാനം കുറഞ്ഞു എന്നു മാത്രമല്ല, ചില അപ്രതീക്ഷിത കാര്യങ്ങള്‍ തിരഞ്ഞെടുപ്പു ഫലത്തെ തന്നെ സ്വാധീനിക്കാൻ സാധ്യതയുണ്ട് എന്ന വിലയിരുത്തലിലാണ് മുന്നണികൾ. എറണാകുളത്തേക്കാൾ ചാലക്കുടിയിൽ ഈ അനിശ്ചിതാവസ്ഥ കൂടുതലുമാണ്.
ചെന്നൈ ∙ ആറു വർഷം മുൻപു താൻ നടത്തിയ വിധിപ്രസ്താവനയിൽ പിഴവുണ്ടായെന്നും അതു പുനഃപരിശോധിക്കപ്പെടണമെന്നും തുറന്നുപറഞ്ഞ് മദ്രാസ് ഹൈക്കോടതിയിലെ മുതിർന്ന ജഡ്ജി ജസ്റ്റിസ് എൻ.ആനന്ദ് വെങ്കിടേഷ്. പിഴവ് തിരിച്ചറിയുകയും അതു തിരുത്താൻ തയാറാകുകയും ചെയ്യുമ്പോഴാണ് യഥാർഥ മാറ്റം ഉണ്ടാകുകയെന്നും മദ്രാസ് ബാർ അസോസിയേഷൻ
കോട്ടയം∙ ചീട്ടുകളിക്കിടെയുണ്ടായ തർക്കത്തിൽ യുവാവിനെ കത്രിക കൊണ്ട് കുത്തിക്കൊലപ്പെടുത്തി. പാലാ കൊല്ലപ്പള്ളി മങ്കര സ്വദേശി ലിബിൻ ജോസ് (26) ആണ് മരിച്ചത്. പാലാ സ്വദേശി അഭിലാഷാണ് ലിബിനെ കുത്തിയത്. ഒരു സ്ത്രീയടക്കം മൂന്നു പേർക്ക് പരുക്കേറ്റു.
കോഴിക്കോട്∙ നഗരത്തിൽ പണിക്കർ റോഡിൽ ഓട്ടോ ഡ്രൈവറെ വെട്ടിക്കൊലപ്പെടുത്തി. ഇന്നു പുലർച്ചെയാണ് സംഭവം. ഗാന്ധിനഗർ സ്വദേശി ശ്രീകാന്ത് (47) ആണ് മരിച്ചത്. ഓട്ടോയിൽ ഉണ്ടായിരുന്നയാളാണ് ആക്രമിച്ചതെന്ന് പൊലീസ് പറയുന്നു. കൊലപാതക കാരണം ഇപ്പോഴും വ്യക്തമല്ല. ഓട്ടോയിൽ മദ്യപിച്ച് ഉറങ്ങിയ മറ്റൊരാളെ പൊലീസ്
കോട്ടയം∙ പോരാട്ടം കഴിഞ്ഞ് തിരഞ്ഞെടുപ്പു ഗോദയിൽ നിന്ന് ഇറങ്ങിയെങ്കിലും മണ്ഡലവുമായി ബന്ധപ്പെട്ട പ്രവർത്തനങ്ങളിൽ സജീവമാണ് സ്ഥാനാർഥികൾ. തിരക്കില്ലെങ്കിൽ പിന്നെ പൊതുപ്രവർത്തകർ എന്നു പറയുന്നതിൽ എന്ത് അർഥം എന്നാണ് പലരുടെയും ചോദ്യം. തിരഞ്ഞെടുപ്പു കഴിഞ്ഞെങ്കിലും സിറ്റിങ് എംപിമാർക്ക് വിശ്രമിക്കാനാകില്ല. അവർ ഇപ്പോഴും എംപിമാരാണല്ലോ. മണ്ഡലത്തില്‍ പലകാര്യങ്ങളും ചെയ്തു തീർക്കാനുണ്ട്. നിരവധിപേരുടെ പരാതികൾ കേൾക്കാനുണ്ട്, മരണവീടുകളും കല്യാണ വീടുകളും സന്ദർശിക്കണം. അങ്ങനെ നൂറുനൂറുകാര്യങ്ങളാണ്.
കൊച്ചി∙ തമ്മനത്തു യുവാവു കുത്തേറ്റു മരിച്ചു. തമ്മനം എകെജി കോളനിയിലെ മനിൽകുമാർ(മനേഷ്–34) ആണു മരിച്ചത്. മനേഷിന്റെ സുഹൃത്ത് അജിത് കുത്തേറ്റു ഗുരുതര പരുക്കോടെ ചികിത്സയിലുണ്ട്. പ്രതി തമ്മനം സ്വദേശി ജിതേഷിനെ പൊലീസ് അറസ്റ്റ് ചെയ്തു. പ്രതിയുടെ സുഹൃത്ത് കടവന്ത്ര സ്വദേശി ആഷിഖും കസ്റ്റഡിയിലുണ്ട്. ഗുണ്ടാലിസ്റ്റിൽ ഉൾപ്പെട്ടയാളാണു മരിച്ച
ബെംഗളൂരു ∙ സജീവ രാഷ്ട്രീയത്തിലേക്കില്ലെന്ന് ഉപമുഖ്യമന്ത്രി ഡി.കെ.ശിവകുമാറിന്റെ മകൾ ഐശ്വര്യ ഹെഗ്ഡെ വ്യക്തമാക്കി. ‘വിദ്യാഭ്യാസ മേഖലയിൽ പ്രവർത്തിക്കുന്ന എനിക്ക് രാഷ്ട്രീയ മോഹങ്ങളൊന്നുമില്ല. നിലവിൽ ചെയ്യുന്ന ജോലിയിൽ സംതൃപ്തയാണ്’– ഐശ്വര്യ പറഞ്ഞു. പിതൃസഹോദരനും ബെംഗളൂരു റൂറൽ മണ്ഡലത്തിലെ കോൺഗ്രസ്
മുംബൈ∙ നടൻ ഷാറുഖ് ഖാന്റെ മകൻ ആര്യൻ ഖാന് ലഹരിമരുന്ന് കേസിൽ ക്ലീൻ ചിറ്റ് നൽകിയ നർകോട്ടിക്സ് കൺട്രോൾ ബ്യൂറോ ഡപ്യൂട്ടി ഡയറക്ടർ ജനറൽ സഞ്ജയ് കുമാർ സിങ്ങിന്റെ അനധികൃത സ്വത്ത് സംബന്ധിച്ച് അന്വേഷണത്തിന് കേന്ദ്രസർക്കാർ ഉത്തരവിട്ടു. 1996 ൽ ഒഡീഷ കേഡർ ഐപിഎസ് ഉദ്യോഗസ്ഥനായ ഇദ്ദേഹം വിആർഎസ് എടുത്തതിന് പിന്നാലെയാണ്
ന്യൂഡൽഹി∙ പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ ചുവടുപിടിച്ച് പ്രതിപക്ഷത്തിനെതിരേ രൂക്ഷ വിമർശനവുമായി കേന്ദ്രമന്ത്രി അനുരാഗ് ഠാക്കൂറും രംഗത്ത്. കോൺഗ്രസിന്റെ പ്രകടന പത്രിക തയ്യാറാക്കിക്കൊടുത്തതിനു പിന്നിൽ വിദേശ ശക്തികൾക്ക് പങ്കുണ്ടെന്ന് ഠാക്കൂർ ആരോപിച്ചു. നിങ്ങളുടെ കുട്ടികളുടെ സ്വത്ത് അവരുടെ കൈവശം ഇരിക്കണോ അതോ മുസ്ലിംകളുടെ കൈകളിലേക്കു പോകണോ എന്ന കാര്യം നിങ്ങൾ തന്നെ തീരുമാനിക്കണമെന്നും ഠാക്കൂർ ചൂണ്ടിക്കാട്ടി. പ്രധാനമന്ത്രി നരേന്ദ്ര മോദിക്കു പിന്നാലെയാണ്, വിവാദ പരാമർശവുമായി അനുരാഗ് ഠാക്കൂർ രംഗത്തെത്തിയത്.
നാദാപുരം∙ ഇത്തവണത്തെ പൊതുതിരഞ്ഞെടുപ്പിൽ ‘വിലപ്പെട്ട’ സമ്മതിദാന അവകാശം രേഖപ്പെടുത്തിയത് യഥാർഥത്തിൽ ഉമ്മത്തൂർ സ്വദേശി ചോരങ്ങോട്ട് ബഷീറും എലാങ്കോട് സ്വദേശി സൽമാൻ യൂസുഫും ആയിരിക്കണം. മൂന്നുവിമാനങ്ങൾക്ക് ടിക്കറ്റെടുത്താണ് ഇവർ വോട്ടുചെയ്യാൻ നാട്ടിലെത്തിയത്.
ലണ്ടൻ∙ പ്രണയ നൈരാശ്യത്തെ തുടർന്ന് മുൻ കാമുകിയായ മലയാളി യുവതിയെ കുത്തിക്കൊലപ്പെടുത്താൻ ശ്രമിച്ച ഇരുപത്തഞ്ചുകാരന് യുകെയിൽ 16 വർഷം തടവുശിക്ഷ. ഹൈദരാബാദിൽ നിന്നുള്ള ശ്രീറാം അംബാർല എന്ന യുവാവിനെയാണ് യുകെ കോടതി ശിക്ഷിച്ചത്. പൊതുസ്ഥലത്ത് നിയമവിരുദ്ധമായി ആയുധം കൊണ്ടുവന്നതിന് 12 മാസം തടവുശിക്ഷ വേറെയുമുണ്ട്.
അഹമ്മദാബാദ്∙ കോൺഗ്രസ് അധികാരത്തിൽ എത്തിയാൽ ജനങ്ങളുടെ സ്വത്ത് വിതരണം ചെയ്യുമെന്ന പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ പരാമർശത്തിനെതിരെ വീണ്ടും ആഞ്ഞടിച്ച് എഐസിസി ജനറൽ സെക്രട്ടറി പ്രിയങ്ക ഗാന്ധി. തന്റെ പിതാവിനെ അടക്കം നിരവധി പ്രധാനമന്ത്രിമാരെ കണ്ടിട്ടുണ്ടെന്നും എന്നാൽ ജനങ്ങളോട് ഇങ്ങനെ നുണ പറയുന്ന ഒരു
കോഴിക്കോട്∙ ബാലുശ്ശേരി കണ്ണാടിപ്പൊയിലിൽ തൂങ്ങിമരിച്ച നിലയിൽ കണ്ടെത്തിയ വിദ്യാർഥിനിയുടെയും യുവാവിന്റെയും മൃതദേഹങ്ങൾ സംസ്കരിച്ചു. പോസ്റ്റ്മോർട്ടം നടപടികൾ പൂർത്തിയാക്കിയതിനു ശേഷം ഇന്ന് ഉച്ചയോടെയായിരുന്നു സംസ്കാരം. താമരശ്ശേരി വൊക്കേഷനൽ ഹയർ സെക്കൻഡറി സ്കൂൾ പത്താം ക്ലാസ് വിദ്യാർഥിനി കരിഞ്ചോല പെരിങ്ങോട് ബിജുവിന്റെ മകൾ ദേവനന്ദ, എകരൂൽ സ്വദേശി പരേതനായ ബാബുവിന്റെ മകൻ വിഷ്ണുലാൽ എന്നിവരാണ് മരിച്ചത്. പെട്രോൾ പമ്പിലെ ജീവനക്കാരനായിരുന്നു വിഷ്ണുലാൽ.
മുംബൈ∙ ഇന്ത്യാ സഖ്യം അധികാരത്തിൽ എത്തിയാൽ അഞ്ചു വർഷം കൊണ്ട് രാജ്യത്ത് അഞ്ചു പ്രധാനമന്ത്രിമാരുണ്ടാകുമെന്ന് പ്രധാനമന്ത്രി നരേന്ദ്ര മോദി. ദക്ഷിണേന്ത്യയെ ഒരു പ്രത്യേക രാഷ്ട്രമാക്കുമെന്നാണ് വിവിധ സ്ഥലങ്ങളിൽ ഇന്ത്യാ സഖ്യം പ്രസംഗിക്കുന്നതെന്ന് മോദി അവകാശപ്പെട്ടു. മഹാരാഷ്ട്രയിലെ കോലാപുരിൽ തിരഞ്ഞെടുപ്പു റാലിയെ അഭിസംബോധന ചെയ്യവേയാണ് മോദി പ്രതിപക്ഷത്തിനെതിരെ ആഞ്ഞടിച്ചത്.
കോഴിക്കോട്∙ താമരശേരി കുടുക്കിലുമ്മാരത്ത് വ്യാപാരിയെ കടയിൽ കയറി വെട്ടിക്കൊലപ്പെടുത്താൻ ശ്രമിച്ച കേസിൽ രണ്ടു പേരെ പൊലീസ് അറസ്റ്റ് ചെയ്തു. താമരശേരി ചുടലമുക്ക് നട്ടൂർ വീട്ടിൽ പൂച്ച ഫിറോസ് എന്ന ഫിറോസ് ഖാൻ (34), കുടുക്കിലുമ്മാരം ആലപ്പടിമ്മൽ കണ്ണൻ ഫസൽ എന്ന ഫസൽ (29) എന്നിവരെയാണ് താമരശേരി ഡിവൈഎസ്പി എം.പി. വിനോദ്അറസ്റ്റ് ചെയ്തത്.
ന്യൂഡൽഹി∙ തിഹാർ ജയിലിൽ കഴിയുന്ന ഡൽഹി മുഖ്യമന്ത്രി അരവിന്ദ് കേജ്രിവാളിന്റെ അഭാവത്തിൽ, തിരഞ്ഞെടുപ്പ് പ്രചാരണത്തിനിറങ്ങി ഭാര്യ സുനിത കേജ്രിവാൾ. ഈസ്റ്റ് ഡൽഹിയിലെ ആം ആദ്മി പാർട്ടി സ്ഥാനാർഥിക്ക് പിന്തുണ പ്രഖ്യാപിച്ചുള്ള റോഡ് ഷോയിലാണ് സുനിത കന്നി പ്രചാരണത്തിനിറങ്ങിയത്. ഈസ്റ്റ് ഡൽഹിയിലെ കോണ്ട്ലി മേഖലയിലെ വോട്ടർമാരെയാണ് സ്ഥാനാർഥിക്കൊപ്പം വാഹനത്തിൽനിന്ന് സുനിത അഭിവാദ്യം ചെയ്തത്.
തിരുവനന്തപുരം ∙ ലോക്സഭാ തിരഞ്ഞെടുപ്പിൽ സംസ്ഥാനത്തു വൈകിട്ട് 6 മണിക്കു ശേഷം വോട്ടെടുപ്പ് നടന്നത് വടകര മണ്ഡലത്തിലെ ചില ബൂത്തുകളിൽ മാത്രമാണെന്ന വിശദീകരണവുമായി തിരഞ്ഞെടുപ്പ് കമ്മിഷൻ. സംസ്ഥാനത്തെ ലോക്സഭ തിരഞ്ഞെടുപ്പ് പ്രക്രിയയും വോട്ടെടുപ്പും എല്ലാ തലങ്ങളിലും പൂർണമായും തൃപ്തികരമായിരുന്നുവെന്നും
ന്യൂഡൽഹി∙ മുംബൈ ഭീകരാക്രമണ കേസിൽ സ്പെഷൽ പബ്ലിക് പ്രോസിക്യൂട്ടർ ആയിരുന്നു ഉജ്ജ്വൽ നിഗത്തെ മുംബൈ നോർത്ത് സെൻട്രൽ ലോക്സഭാ മണ്ഡലത്തിൽ സ്ഥാനാർഥിയാക്കി ബിജെപി. സിറ്റിങ് എംപി പൂനം മഹാജനെ തഴഞ്ഞാണ് ഉജ്ജ്വല നിഗത്തിന് ബിജെപി സീറ്റ് നൽകിയത്. 2014ലും 2019ലും ഇതേ സീറ്റിൽ നിന്ന് മത്സരിച്ച് ജയിച്ചത് പൂനം ആയിരുന്നു.
പട്ന ∙ ലാലു – ശരദ് യാദവപ്പോരിൽ ബിഹാറിലെ താരമണ്ഡലമായിരുന്ന മധേപുരയിൽ ഇക്കുറി തിളക്കമില്ലാത്ത മൽസരം. ജെഡിയു സിറ്റിങ് എംപി ദിനേശ് ചന്ദ്ര യാദവും ആർജെഡിയുടെ കുമാർ ചന്ദ്രദീപുമാണു മധേപുരയിൽ ഏറ്റുമുട്ടുന്നത്. കഴിഞ്ഞ ലോക്സഭാ തിരഞ്ഞെടുപ്പിൽ ആർജെഡി ചിഹ്നത്തിൽ മൽസരിച്ച ശരദ് യാദവിനെയാണു ജെഡിയു സ്ഥാനാർഥി ദിനേശ്
കൊല്ലം∙ ആർഎസ്എസ് ആസ്ഥാനം ഉൾപ്പെടുന്ന നാഗ്പുർ മണ്ഡലത്തിന്റെ പ്രതിനിധിയും ആർഎസ്എസ് നേതൃത്വവുമായി അടുത്ത ബന്ധവുമുള്ള കേന്ദ്രമന്ത്രി നിതിൻ ഗഡ്കരി കേരളത്തിൽ സ്വകാര്യ സന്ദർശനം നടത്തിയപ്പോൾ മുഖ്യമന്ത്രി പിണറായി വിജയൻ ക്ലിഫ് ഹൗസിൽ വിളിച്ചുവരുത്തി ഉച്ചയൂണ് നൽകിയത് എന്തിനെന്ന് വ്യക്തമാക്കണമെന്ന് ആർഎസ്പി നേതാവ് എൻ.കെ. പ്രേമചന്ദ്രൻ. ഗഡ്കരിയും കുടുംബവും തീർത്തും സ്വകാര്യ സന്ദർശനത്തിനാണ് കോവളത്തും കന്യാകുമാരിയിലും വന്നത്. ഇതറിഞ്ഞ പിണറായി ഗഡ്കരിയെ ക്ലിഫ് ഹൗസിലേക്ക് ക്ഷണിക്കുകയായിരുന്നുവെന്ന് പ്രേമചന്ദ്രൻ ആരോപിച്ചു.
കൊച്ചി ∙ കളഞ്ഞു കിട്ടിയ രണ്ട് പവൻ സ്വർണം പൊലീസിൽ ഏൽപ്പിച്ച് വിദ്യാർഥികളുടെ മാതൃക. പാനായിക്കുളം സ്വദേശികളായ റാഷിദ്, ഹാഷിം എന്നിവരാണ് കളഞ്ഞു കിട്ടിയ സ്വർണം പൊലീസിൽ ഏൽപ്പിച്ചത്. അത്താണി സിഗ്നൽ ജംക്ഷനു സമീപത്തു നിന്നുമാണ് ഇരുവർക്കും രണ്ട് പവന്റെ ഒരു വള കിട്ടിയത്. അവർ അത് ഉടനെ ചെങ്ങമനാട് പൊലീസിൽ
കോഴിക്കോട്∙ തിരഞ്ഞെടുപ്പു ദിവസം പലയിടങ്ങളിലും അനാവശ്യ നിയന്ത്രണങ്ങളും അനാവശ്യ നിർബന്ധബുദ്ധികളും ഒട്ടും പ്രായോഗികമല്ലാത്ത തീരുമാനങ്ങളും വഴി വോട്ടർമാരെ പോളിങ് ബൂത്തുകളിൽനിന്നു അകറ്റിനിർത്തുന്ന സാഹചര്യമുണ്ടാക്കിയെന്ന് എൻഡിഎ സ്ഥാനാർഥി എം.ടി.രമേശ് പറഞ്ഞു. നിയന്ത്രണങ്ങളാവാം പക്ഷേ നിയന്ത്രണങ്ങൾ ആളുകളെ
വടകര∙ തനിക്കെതിരെ വർഗീയ പ്രചാരണം ഉണ്ടായത് യുഡിഎഫ് കേന്ദ്രങ്ങളിൽ നിന്നു തന്നെയാണെന്ന് വടകരയിലെ എൽഡിഎഫ് സ്ഥാനാർഥി കെ.കെ.ശൈലജ. വർഗീയ പ്രചരണം വ്യാജമാണെന്നു ബോധ്യപ്പെട്ടിട്ടില്ലെന്നും വ്യാജമാണെങ്കിൽ അത് യുഡിഎഫ് തെളിയിക്കട്ടേയെന്നും ശൈലജ പറഞ്ഞു. കെ.കെ.ശൈലജയ്ക്കെതിരെ ‘കാഫിർ’ എന്ന പരാമർശമുള്ള വാട്സാപ് സന്ദേശം പ്രചരിച്ചതിൽ പ്രതികരിക്കുകയായിരുന്നു അവർ.
ടെഹ്റാൻ∙ ദിവസങ്ങൾക്കു മുൻപു പിടിച്ചെടുത്ത ഇസ്രയേൽ ബന്ധമുള്ള എംഎസ്സി ഏരീസ് എന്ന ചരക്കുകപ്പൽ വൈകാതെ മോചിപ്പിക്കുമെന്ന് ഇറാൻ. കപ്പലിലുള്ളവർക്ക് അവരവരുടെ എംബസികളുമായി ബന്ധപ്പെടാൻ അനുമതി നൽകിയിട്ടുണ്ടെന്നും, എല്ലാവരെയും വൈകാതെ വിട്ടയയ്ക്കുമെന്നും ഇറാൻ മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്തു.
കോട്ടയം∙ മേയ് ഒന്നു മുതൽ വേണാട് എക്സ്പ്രസ് എറണാകുളം സൗത്ത് സ്റ്റേഷൻ ഒഴിവാക്കി യാത്ര തുടരും. ഷൊർണൂർ നിന്ന് തിരിച്ചുള്ള സർവീസിലും സൗത്ത് സ്റ്റേഷനിൽ എത്തില്ല. ഇതോടെ, എറണാകുളം നോർത്ത് - ഷൊർണൂർ റൂട്ടിൽ വേണാട് എക്സ്പ്രസ് നിലവിലെ സമയക്രമത്തേക്കാൾ 30 മിനിറ്റോളം മുൻപേ ഓടും. തിരിച്ചുള്ള യാത്രയിൽ എറണാകുളം
കോഴിക്കോട്∙ വടകര മണ്ഡലത്തിലെ പോളിങ് ഉദ്യോഗസ്ഥർ പോളിങ് ബോധപൂർവം വൈകിപ്പിച്ചുവെന്ന ആരോപണവുമായി ഡിസിസി പ്രസിഡന്റ് കെ. പ്രവീൺ കുമാർ. വടകരയിൽ യുഡിഎഫിന് ആധിപത്യമുള്ള പോളിങ് സ്റ്റേഷനുകളിൽ പോളിങ് മന്ദഗതിയിലായിരുന്നുവെന്നും അദ്ദേഹം വാർത്താസമ്മേളനത്തിൽ ആരോപിച്ചു.
മാനന്തവാടി∙ നക്സലൈറ്റ് നേതാവ് കുന്നേൽ കൃഷ്ണൻ (85) അന്തരിച്ചു. അർബുദ ബാധിതനായി തിരുവനന്തപുരം ആർസിസിയിൽ ചികിത്സയിലിരിക്കെയാണ് അന്ത്യം. തൊടുപുഴ ഇടമറുകിലെ കുന്നേൽ കുടുംബാംഗമായ കൃഷ്ണൻ 1948ലാണ് വയനാട്ടിൽ മാനന്തവാടിക്കടുത്ത് വാളാട് എത്തിയത്. മാനന്തവാടി ഹൈസ്കൂൾ പഠനകാലത്ത് കെഎസ്എഫിൽ എ.വർഗീസിനൊപ്പം (നക്സൽ വർഗീസ്) പ്രവർത്തിച്ചു. തുടർന്ന് കമ്മ്യൂണിസ്റ്റ് പാർട്ടിയിലും മാർക്സിസ്റ്റ് പാർട്ടിയിലും അംഗമായി.
കൊച്ചി ∙ സിപിഎമ്മിന്റെ കേന്ദ്ര കമ്മിറ്റി അംഗവും ബിജെപിയുടെ കേന്ദ്രമന്ത്രിയും ഒരുമിച്ച് ബിസിനസ് ചെയ്യുന്ന നിലയിലേക്ക് ഇരു പാർട്ടികളും തമ്മിലുള്ള ബന്ധം മാറിയെന്ന് പ്രതിപക്ഷ നേതാവ് വി.ഡി.സതീശൻ. കേരളത്തിന്റെ ചുമതലയുള്ള ബിജെപി നേതാവ് പ്രകാശ് ജാവഡേക്കറെ മുഖ്യമന്ത്രി പിണറായി വിജയൻ എന്തിനാണു കണ്ടതെന്നു
ചീരഞ്ചിറ ഗവ. യുപി സ്കൂളിലെ പ്രധാന അധ്യാപിക റാണി മാത്യു തായ്ലന്ഡില് പാരാഗ്ലൈഡിങ്ങിനിടെ അപകടത്തില്‍ മരിച്ചു. അപകടത്തില്‍ പരുക്കേറ്റ് കുറച്ചു ദിവസമായി ചികിത്സയിലായിരുന്നു.
പന്തല്ലൂർ∙ വയനാട് അതിർത്തിയായ തമിഴ്നാട്ടിലെ നീലഗിരി ജില്ലയിലെ പന്തല്ലൂരിനടുത്ത് നെല്ലാക്കോട്ട ടൗണിൽ വിലസി ഒറ്റയാൻ. ഇന്നലെ രാത്രിയിൽ ടൗണിലെത്തിയ ആനയുടെ സിസിടിവി ദൃശ്യങ്ങൾ ലഭിച്ചു. ടൗണിൽ നിൽക്കുന്ന ആനയെ കണ്ട കാർ ഡ്രൈവർ, കാർ പിറകോട്ടെടുത്ത് മറ്റൊരു വഴി രക്ഷപ്പെടുന്നത് ദൃശ്യങ്ങളിൽ കാണാം. ആനയെക്കണ്ട്
തിരുവനന്തപുരം∙ പരിഗണനയില്‍ ഉണ്ടായിരുന്ന അഞ്ചു ബില്ലുകളില്‍ ഒപ്പിട്ട് ഗവര്‍ണര്‍ ആരിഫ് മുഹമ്മദ് ഖാന്. ഭൂപതിവ് നിയമ ഭേദഗതി ബില്‍, നെല്‍ വയല്‍ നീര്‍ത്തട നിയമ ഭേദഗതി ബില്‍, ക്ഷീരസഹകരണ ബില്‍, സഹകരണ നിയമ ഭേദഗതി ബില്‍, അബ്കാരി നിയമ ഭേദഗതി ബില്‍ എന്നീ ബില്ലുകളിലാണ് ഗവര്‍ണര്‍ ഒപ്പ് വച്ചിരിക്കുന്നത്.
തിരുവനന്തപുരം∙ കൊല്ലം, തൃശൂർ, പാലക്കാട് ജില്ലകളിൽ ഉഷ്ണതരംഗ (Heatwave) മുന്നറിയിപ്പ് പ്രഖ്യാപിച്ചു കേന്ദ്ര കാലാവസ്ഥ വകുപ്പ് . ഏപ്രിൽ 27, 28 തീയതികളിൽ കൊല്ലം,തൃശൂർ,പാലക്കാട് ജില്ലകളിലെ വിവിധ പ്രദേശങ്ങളിൽ ഉഷ്ണതരംഗ സാഹചര്യം നിലനിൽക്കുമെന്നാണു അറിയിപ്പ്. തുടർച്ചയായ ദിവസങ്ങളിൽ അതിതീവ്രമായ ചൂട്
വടകര∙ എൽഡിഎഫ് സ്ഥാനാർഥി കെ.കെ.ശൈലജയ്ക്കെതിരെ വർഗീയ ധ്രുവീകരണത്തിന് ശ്രമിച്ചിട്ടില്ലെന്ന് യുഡിഎഫ് സ്ഥാനാർഥി ഷാഫി പറമ്പിൽ. വ്യാജ സ്ക്രീൻ ഷോട്ടിന്റെ പേരിലാണ് തനിക്കെതിരെ പ്രചാരണം നടത്തുന്നതെന്നും ഷാഫി വാർത്താ സമ്മേളനത്തിൽ പറഞ്ഞു
കണ്ണൂർ∙ തലശേരിയിൽ മാടപ്പീടികയിൽ കൽത്തൂൺ ദേഹത്ത് വീണു പതിനാലുകാരൻ മരിച്ചു. പാറാൽ ആച്ചുകുളങ്ങര ചൈത്രത്തിൽ മഹേഷിന്റെയും സുനിലയുടെയും മകൻ കെ. പി. ശ്രീനികേത് (14) ആണ് മരിച്ചത്. പറമ്പിൽ കളിക്കുന്നതിനിടെ കൽത്തൂൺ ദേഹത്ത് വീഴുകയായിരുന്നു.
പേരാമ്പ്ര∙ തിരഞ്ഞെടുപ്പുമായി ബന്ധപ്പെട്ട് നൊച്ചാട് ചാത്തോത്ത് താഴെ മാവട്ടയിലുണ്ടായ സംഘട്ടനത്തിൽ സാരമായി പരുക്കേറ്റ യുഡിഎഫ് പ്രവർത്തകരെ ആശുപത്രിയിലെത്തി കസ്റ്റഡിയിലെടുത്ത് പേരാമ്പ്ര പൊലീസ്. തലയ്ക്കും വയറിനുമുൾപ്പെടെ ഗുരുതരമായി പരുക്കേറ്റവരെയാണ് ഇന്ന് രാവിലെ പൊലീസ് ആശുപത്രിയിലെത്തി കസ്റ്റഡിയിലെടുത്ത്
തിരുവന്തപുരം: ഇ.പി.ജയരാജനും ബിജെപി ദേശീയ നേതാവ് പ്രകാശ് ജാവഡേക്കറും തമ്മിലുള്ള കൂടിക്കാഴ്ച രാഷ്ട്രീയ ചർച്ചയ്ക്ക് അല്ലെങ്കിൽ പിന്നെന്തിനാണെന്ന് മുതിർന്ന കോൺഗ്രസ് നേതാവ് രമേശ് ചെന്നിത്തല. കൂടിക്കാഴ്ചയെ നിസ്സാരമായി കാണാൻ കഴിയില്ലെന്നും ചെന്നിത്തല പറഞ്ഞു. ‘‘ജയരാജനെ കുറ്റപ്പെടുത്തുന്നില്ല.
കൊച്ചി ∙ അന്ന് ഹൈബി പറഞ്ഞു, എതിരാളിയെ വ്യക്തിഹത്യ നടത്തുന്നതല്ല തിരഞ്ഞെടുപ്പ് പ്രചാരണം, വോട്ടെടുപ്പ് കഴിഞ്ഞ പാടേ പ്രധാന എതിരാളിയായ ഷൈൻ ടീച്ചർ പറഞ്ഞു; മാന്യമായി, പ്രതിപക്ഷ ബഹുമാനത്തോടെ പ്രവര്‍ത്തിച്ച എല്ലാവർക്കും നന്ദി എന്ന്. വ്യക്തിപരമായ ചെളിവാരിയെറിയലുകള്‍ക്കിടയിൽ വേറിട്ട ഒരു മാതൃക
കൊച്ചി∙ കരുവന്നൂർ സഹകരണ ബാങ്ക് തട്ടിപ്പുകേസിൽ എൻഫോഴ്സ്മെന്റ് ഡയറക്ടറേറ്റിന് (ഇ.ഡി) മുന്നിൽ സിപിഎം തൃശൂർ ജില്ലാ സെക്രട്ടറി എം.എം.വർഗീസ് ഇന്ന് ഹാജരാകും. ഹാജരാകണമെന്ന് ആവശ്യപ്പെട്ട് വർഗീസിന് നേരത്തെ സമൻസ് ലഭിച്ചിരുന്നെങ്കിലും ലോക്സഭാ തിരഞ്ഞെടുപ്പു പ്രചാരണം അവസാന ഘട്ടത്തിലായതിനാൽ അസൗകര്യം അറിയിച്ചു
നാദാപുരം∙ വാണിമേൽ ക്രസന്റ് സ്കൂളിലെ ബൂത്തിൽ ടോക്കൺ ലഭിച്ചിട്ടും നാലുപേർക്കു വോട്ട് ചെയ്യാൻ സാധിച്ചില്ലെന്ന് ആരോപണം. ആറ് മണി കഴിഞ്ഞു ക്യൂവിൽ നിന്നവർക്കുള്ള ടോക്കൺ ലഭിച്ചിട്ടും തങ്ങളെ വോട്ട് ചെയ്യാൻ അനുവദിച്ചില്ലെന്ന് ആരോപിച്ചാണ് ഇന്നലെ രാത്രി നാലുപേർ എത്തിയത്. സമയം കഴിഞ്ഞതിനാൽ വോട്ട് ചെയ്യാൻ
തൃശൂർ∙ തിരഞ്ഞെടുപ്പ് കമ്മിഷനെതിരെ രൂക്ഷവിമർശനവുമായി തൃശൂരിലെ യുഡിഎഫ് സ്ഥാനാർഥി കെ.മുരളീധരൻ. സംസ്ഥാനത്തു വോട്ടിങ് വളരെയധികം നീണ്ടുപോയെന്നും ഒന്നാം പ്രതി കേന്ദ്ര തിരഞ്ഞെടുപ്പ് കമ്മിഷനാണെന്നും മുരളീധരൻ വിമർശിച്ചു. ‘‘സംസ്ഥാനത്ത് വോട്ടിങ് വളരെയധികം നീണ്ടുപോയി. ഒന്നാം പ്രതി കേന്ദ്ര തിരഞ്ഞെടുപ്പ്
കോട്ടയം∙ കൂട്ടികിഴിക്കാൻ മുന്നണികൾക്ക് ഒരു മാസത്തിലേറെയുണ്ട് സമയം. ആരും വിജയപ്രതീക്ഷ കൈവിടുന്നില്ല. മനസിൽ അൽപമൊക്കെ ആശങ്കയുണ്ടെങ്കിലും അതൊന്നും പുറത്തുകാട്ടാൻ ഒട്ടും തയാറാകാത്തത് മുന്നണി നേതാക്കളാണ്. ഒന്നരമാസത്തിലേറെ നീണ്ട നാടും നഗരവുംഇളക്കിമറിച്ച തിരഞ്ഞെടുപ്പ് പ്രചാരണത്തിന്റെ ക്ഷീണം
ന്യൂഡല്‍ഹി∙ രാഹുല്‍ ഗാന്ധിയും പ്രിയങ്ക ഗാന്ധിയും യുപിയിലെ അമേഠിയിലും റായ്ബറേലിയിലും കളത്തിലിറങ്ങുമോ എന്ന് ഇന്നറിയാം. കോണ്‍ഗ്രസിന്റെ കേന്ദ്ര തിരഞ്ഞെടുപ്പ് സമിതി ശനിയാഴ്ച യോഗം ചേര്‍ന്ന് ഇക്കാര്യത്തില്‍ അന്തിമ തീരുമാനമെടുക്കുമെന്നാണ് റിപ്പോര്‍ട്ട്. രാഹുലും പ്രിയങ്കയും മല്‍സരിക്കണമെന്നാണ് പാര്‍ട്ടി
തൃശൂർ∙ ബിജെപിയും സിപിഎമ്മും തമ്മിലുണ്ടാക്കിയ അന്തർധാര തിരഞ്ഞെടുപ്പിൽ ഏശില്ലെന്ന് തൃശൂരിലെ യുഡിഎഫ് സ്ഥാനാർഥി കെ.മുരളീധരൻ. തൃശൂരും തിരുവനന്തപുരവും ബിജെപിക്കും ബാക്കി സീറ്റുകൾ എൽഡിഎഫിനും എന്ന ധാരണ ബിജെപിയും സിപിഎമ്മും തമ്മിലുണ്ടാക്കയിട്ടുണ്ടെന്നായിരുന്നു തിരഞ്ഞെടുപ്പിൽ വോട്ട് ചെയ്തിറങ്ങിയ കെ.മുരളീധരൻ ആദ്യം പറഞ്ഞത്.
തിരുവനന്തപുരം∙ കേരളത്തിൽ 71.16 ശതമാനം പോളിങ്. സംസ്ഥാനത്തെ പോളിങ്ങിൽ ഇനിയും മാറ്റം വരാമെന്ന് തിരഞ്ഞെടുപ്പ് കമ്മിഷൻ അറിയിച്ചു. വീട്ടിലെ വോട്ടും പോസ്റ്റൽ വോട്ടും ചേർക്കാതെയാണ് ഈ കണക്ക്. തപാൽവോട്ടുകൾ ചേർക്കുമ്പോൾ പോളിങ് 72 ശതമാനം പിന്നിട്ടേക്കാം. കഴിഞ്ഞ ലോക്സഭാ തിരഞ്ഞെടുപ്പിൽ (2019) 77.84
ബിഷ്ണുപുർ∙ മണിപ്പുരിലെ ബിഷ്ണുപ്പുര്‍ ജില്ലയിലെ നരൻസേന മേഖലയിലുണ്ടായ ആക്രമണത്തിൽ രണ്ട് സിആർപിഎഫ് ജവാന്മാർ വീരമൃത്യു. രണ്ടുപേർക്കു പരുക്കേറ്റു. നരൻസേന ഗ്രാമത്തിലെ ഒരു കുന്നിൻമുകളിൽനിന്നും താഴ്വരയിലേക്ക് സുരക്ഷാ ഉദ്യോഗസ്ഥരുടെ കേന്ദ്രം ലക്ഷ്യമിട്ട് ഒരു സംഘം ഭീകരവാദികള്‍
തിരുവനന്തപുരം∙ ബിജെപി പ്രവേശനം സംബന്ധിച്ച വിവാദം കോണ്‍ഗ്രസ്–ബിജെപി തിരക്കഥയെന്ന് എല്‍ഡിഎഫ് കണ്‍വീനര്‍ ഇ.പി.ജയരാജന്. ഇതിനു ദല്ലാൾ നന്ദകുമാറിനെ കൂടെ കൂട്ടുകയും ചെയ്തു. പല വിഷയങ്ങളിലും വിവാദം പ്രതീക്ഷിച്ചവർ നിരാശരായെന്നും ഗൂഢാലോചനയാണ് നടന്നതെന്നും ഇ.പി ആരോപിക്കുന്നു. അതേസമയം, ഇ.പി.ജയരാജൻ വിഷയം
കോഴിക്കോട്∙ തിരുവനന്തപുരത്തുനിന്ന് ഉടുപ്പിയിലേക്കുപോയ സ്ലീപ്പർ ബസ് താഴ്ചയിലേക്കു മറിഞ്ഞ് ഒരാൾ മരിച്ചു. 18 പേര്‍ക്ക് പരുക്കേറ്റു. കൊല്ലം കൊട്ടുക്കൽ ആലംകോട് മനു ഭവനിൽ മോഹൻദാസിന്റെ മകൻ അമൽ (28) ആണ് മരിച്ചത്. കോഹിനൂര്‍ എന്ന പേരില്‍ സര്‍വീസ് നടത്തുന്ന ബസ് കടലുണ്ടി മണ്ണൂർ പഴയ ബാങ്കിന് സമീപം ഇന്നു പുലര്‍ച്ചെ രണ്ടരയോടെയാണ് അപകടത്തില്‍പ്പെട്ടത്.
തിരഞ്ഞെടുപ്പ് ചരിത്രത്തിലെ ഏറ്റവും തണുപ്പൻ പ്രചാരണത്തിനാണ് ഇത്തവണ കേരളം സാക്ഷ്യം വഹിച്ചത്. പ്രചാരണത്തിലെ പോരാട്ട വീര്യം കുറഞ്ഞപ്പോൾ പോളിങ് ബൂത്തിലെത്തിയവരുടെ എണ്ണത്തിൽ വൻ ഇടിവ് ഇത്തവണയുണ്ടായി. പോളിങ് കുത്തനെ കുറഞ്ഞു. 2019 ൽ രേഖപ്പെടുത്തിയ 77.51 ശതമാനം പോളിങ് ഇത്തവണ 70.35 ശതമാനമായി കുറഞ്ഞു. 7.16 ശതമാനത്തിന്റെ കുറവ്. വോട്ടു ചെയ്തവരുടെ എണ്ണത്തിൽ ഏകദേശം 8 ലക്ഷത്തിന്റെ കുറവ്. പോളിങ് ഏറ്റവുമധികം കുറഞ്ഞതു പത്തനംതിട്ടയിലാണ്. 10.95% പോളിങ് കുറഞ്ഞു.
കോഴിക്കോട് ∙ നാദാപുരം വാണിമേൽ ക്രസന്റ് ഹൈസ്കൂൾ 84 ാം ബൂത്തിൽ ടോക്കൺ നൽകിയ 4 പേർക്ക് വോട്ട് ചെയ്യാൻ അവസരം നൽകിയില്ല എന്ന പരാതി സംഘർഷത്തിൽ. ഉന്നത നേതാക്കൾ സ്ഥലത്തെത്തി.
കോട്ടയം∙ ‘പാപിയുടെ കൂടെ ശിവൻ കൂടിയാൽ ശിവനും പാപിയാകും...’ ഇ.പി.ജയരാജനും ബിജെപിയുമായുള്ള ബന്ധത്തെപ്പറ്റി മാധ്യമങ്ങൾ ചോദ്യം ഉന്നയിച്ചപ്പോൾ മുഖ്യമന്ത്രി പിണറായി വിജയൻ പറഞ്ഞ ഈ ചൊല്ലായിരുന്നു തിരഞ്ഞെടുപ്പ് ദിവസം നിറഞ്ഞുനിന്നത്.പുരാണത്തിൽ ശിവനുമായി ബന്ധപ്പെട്ട ഏത് കഥയാണ് പിണറായി പറഞ്ഞതെന്നായിരുന്നു
കോട്ടയം∙ ലോക്സഭാ തിരഞ്ഞെടുപ്പിന്റെ വോട്ടെടുപ്പു ദിനത്തിൽ കേരള രാഷ്ട്രീയത്തിന്റെ ശ്രദ്ധ കവർന്ന് ഇ.പി.ജയരാജന്റെ ബിജെപി പ്രവേശനആരോപണങ്ങളുമായി ബന്ധപ്പെട്ട വിവാദം. വോട്ടെടുപ്പ് ആരംഭിച്ചതിനു തൊട്ടുപിന്നാലെ കണ്ണൂരിൽ വോട്ടു രേഖപ്പെടുത്തിയ ഇ.പി.ജയരാജൻ,കേരള ചുമതലയുള്ള ബിജെപി പ്രഭാരി പ്രകാശ് ജാവഡേക്കറുമായി
തിരുവനന്തപുരം∙ വോട്ടിങ് യന്ത്രങ്ങളുടെ തകരാർ, മന്ദഗതിയിലെ പോളിങ്, മണിക്കൂറുകളോളം വോട്ടിങ് നിർത്തിവയ്ക്കേണ്ടി വന്ന സാഹചര്യം,പോളിങ് ബൂത്തുകളിൽ ആവശ്യത്തിന് ഉദ്യോഗസ്ഥരെ നിയമിക്കാതിരുന്നത് തുടങ്ങിയ പരാതികൾ ചൂണ്ടിക്കാട്ടി കോൺഗ്രസ് തിരഞ്ഞെടുപ്പ്മുഖ്യ ഓഫീസർ സഞ്ജയ് കൗളിന് പരാതി നൽകിയെന്ന് കെപിസിസി ആക്ടിങ്
പാലക്കാട്∙ കോണ്‍ഗ്രസ് നേതാവ് രാഹുല്‍ ഗാന്ധിക്ക് എതിരായ അധിക്ഷേപ പരാമര്‍ശത്തില്‍ പി.വി.അന്‍വര്‍ എംഎല്‍എയ്ക്ക് എതിരെ കേസ്. രാഹുല്‍ ഗാന്ധിയുടെ ഡിഎന്‍എ പരിശോധിക്കണമെന്ന പരാമര്‍ശത്തിന് എതിരെയാണ് നടപടി. മണ്ണാര്‍കാട് കോടതി നിര്‍ദേശപ്രകാരം പാലക്കാട് നാട്ടുകല്‍
താമരശേരി∙ കാണാതായ വിദ്യാർഥിനിയെയും യുവാവിനെയും തൂങ്ങിമരിച്ച നിലയിൽ കണ്ടെത്തി. കട്ടിപ്പാറ കരിഞ്ചോലയിൽ നിന്നും കഴിഞ്ഞ വെള്ളിയാഴ്ച പുലർച്ചെ മുതലാണ് വിദ്യാർഥിനിയെ കാണാതായത്. കൂടെ എകരൂൽ സ്വദേശിയായ യുവാവിനെയും കാണാതാകുകയായിരുന്നു. താമരശേരി വൊക്കേഷണൽ ഹയർ സെക്കൻഡറി സ്കൂൾ പത്താം ക്ലാസ് വിദ്യാർഥിനി
കോട്ടയം ∙ ഇക്കുറി വോട്ടെടുപ്പിനിടെ സംസ്ഥാനത്ത് ഏഴു പേരാണ് കുഴഞ്ഞുവീണ് മരിച്ചത്. പാലക്കാട് തേങ്കുറിശ്ശിയിൽ വോട്ടുചെയ്തു മടങ്ങുന്നതിനിടെ 32 വയസ്സുള്ള യുവാവ് കുഴഞ്ഞു വീണ് മരിച്ചത് സംഭവത്തിന്റെ ഗൗരവം വർധിപ്പിക്കുന്നു. കണ്ടൻ (73), കെ.എം.അനീസ് അഹമ്മദ് (71), മോഡൻ കാട്ടിൽ ചന്ദ്രൻ (68), സിദ്ദീഖ് (63),
കൊച്ചി∙ ഇന്ത്യന്‍ സൂപ്പർ ലീഗ് (ഐഎസ്എല്‍) ക്ലബ് കേരള ബ്ലാസ്റ്റേഴ്സിന്റെ പരിശീലക സ്ഥാനം ഒഴിഞ്ഞ് ഇവാന് വുക്കോമനോവിച്ച്. ക്ലബ്തന്നെയാണ് ഇക്കാര്യം പ്രസ്താവനയിലൂടെ അറിയിച്ചത്. പരസ്പര ധാരണയോടെയാണ് തീരുമാനമെന്നാണ് ക്ലബ് നല്കുന്ന വിശദീകരണം.2021ൽ ക്ലബിനൊപ്പം ചേർന്ന ഇവാൻ വുക്കോമനോവിച്ച് ക്ലബിനായി
കൊച്ചി, കോഴിക്കോട്, തിരുവനന്തപുരം∙ സംസ്ഥാനത്ത് വിവിധയിടങ്ങളില്‍ രാത്രി വൈകിയും വോട്ട് ചെയ്യാന്‍ ആളുകള്‍ കാത്തുനില്ക്കുന്ന അവസ്ഥയാണുള്ളത്. കാത്തുനിന്ന് മടുത്തു പലരും മടങ്ങിപ്പോയി. വോട്ടിങ് യന്ത്രത്തകരാറും വോട്ടിങ്ങിന്റെ കാലതാമസവും ചൂടുമാണ് വോട്ടെടുപ്പ് വൈകാന്‍ കാരണമായത്. എറണാകുളത്തും
വടകര∙ പോളിങ് മന്ദഗതിയിലായ വടകരയിൽ വോട്ടെടുപ്പ് രാത്രി ഏറെ നീണ്ടു. തിരഞ്ഞെടുപ്പ് മന്ദഗതിയിലായതോടെ സ്ത്രീകൾ ഉൾപ്പെടെയുള്ളവർ വോട്ടു ചെയ്യാതെ മടങ്ങി. വോട്ടെടുപ്പ് വൈകിപ്പിക്കുന്നതിൽ ഗൂഢാലോചന ഉണ്ടെന്ന് ആരോപിച്ച് യുഡിഎഫ് രംഗത്തെത്തി. വോട്ടിങ് യന്ത്രം തകരാറിലായതാണ് ചില ബൂത്തുകളിൽ
വടകര∙ പോളിങ് മന്ദഗതിയിലായ വടകരയിൽ വോട്ടെടുപ്പ് ചുരുങ്ങിയത് എട്ടു മണിവരെയെങ്കിലും നീളും. തിരഞ്ഞെടുപ്പ് മന്ദഗതിയിലായതോടെസ്ത്രീകൾ ഉൾപ്പെടെയുള്ളവർ വോട്ടു ചെയ്യാതെ മടങ്ങി. വോട്ടെടുപ്പ് വൈകിപ്പിക്കുന്നതിൽ ഗൂഢലോചന ഉണ്ടെന്ന് ആരോപിച്ച് യുഡിഎഫ്രംഗത്തെത്തി. വോട്ടിങ് യന്ത്രം തകരാറിലായതാണ് ചില ബൂത്തുകളിൽ പോളിങ്
കൊച്ചി∙ കളമശേരി പള്ളിലാങ്കര ഗവ.എൽ.പി സ്കൂളിലെ 156–ാം ബൂത്തിൽ പ്രായത്തിന്റെ അവശതകൾ മറന്ന് വോട്ട് രേഖപ്പെടുത്താനെത്തിയിട്ടും വോട്ടു ചെയ്യാനാകാത്തതിന്റെ വിഷമത്തിൽ പാറുക്കുട്ടിയമ്മ. 91 വയസുകാരിയായ പാറുക്കുട്ടിയമ്മ ജീവിതത്തിൽ ആദ്യമായാണ് വോട്ടിടാൻ പറ്റാതെ പോളിങ് ബൂത്തിൽ നിന്നും മടങ്ങിയത്. വോട്ടർ
ന്യൂഡൽഹി∙ 88 മണ്ഡലങ്ങളിലായി നടക്കുന്ന രണ്ടാംഘട്ട ലോക്സഭാ തിരഞ്ഞെടുപ്പിൽ 5 മണിവരെ 61 ശതമാനം പോളിങ്. 1200 സ്ഥാനാർഥികളാണ് തിരഞ്ഞെടുപ്പിൽ ജനവിധി തേടുന്നത്. മണിപ്പൂർ, ഛത്തീസ്ഗഡ്, ബംഗാൾ, അസം, ത്രിപുര എന്നിവിടങ്ങളിൽ 53% പോളിങ് രേഖപ്പെടുത്തിയപ്പോൾ മഹാരാഷ്ട്രയിലാണ് പോളിങ് ശതമാനം ഏറ്റ
കോട്ടയം ∙ കന്നി വോട്ട് നല്ല അനുഭവമായിരുന്നെന്നും വോട്ടു ചെയ്യാനായതിൽ അഭിമാനമുണ്ടെന്നും ചലച്ചിത്രതാരം മീനാക്ഷി അനൂപ്. പട്യാലിമറ്റം എൽപി സ്കൂളിലാണ് മീനാക്ഷി വോട്ടു ചെയ്തത്. ‘‘എന്റെ ആദ്യത്തെ വോട്ടായിരുന്നു, നല്ല അനുഭവമായിരുന്നു. ഏറ്റവും സന്തോഷമുള്ളത്, വോട്ടവകാശം കിട്ടി അധികം വൈകാതെതന്നെ ആദ്യ വോട്ടു
ബഹ്റൈന്‍∙ തായ്ലന്‍ഡില്‍നിന്ന് ഒരു വര്‍ഷം മുന്‍പ് കാണാതായ മോഡലിന്റെ മൃതദേഹം ബഹ്റൈനിലെ മോര്‍ച്ചറിയില്‍ കണ്ടെത്തി. കയ്കാന്‍ കയ്നാകം (31) എന്ന മോഡലിന്റെ മൃതദേഹമാണ് ഒരു വര്‍ഷത്തെ തിരച്ചിലിനു ശേഷം കുടുംബം ബഹ്റൈനിലെ മോര്‍ച്ചറിയില്‍ കണ്ടെത്തിയത്.
തിരുവനന്തപുരം∙ അവിചാരിതമായാണോ പ്രകാശ് ജാവഡേക്കർ ഇ.പി.ജയരാജന്റെ മകന്റെ ആക്കുളത്തെ ഫ്ലാറ്റിൽ സന്ദർശനം നടത്തിയത്.പോളിങ് ദിനത്തിൽ കേരളം ചർച്ച ചെയ്തത് ഇ.പിയുടെ മകന്റെ ആക്കുളത്തെ ഫ്ലാറ്റിനെക്കുറിച്ചാണ്. എൽഡിഎഫ് കൺവീനർ ഇ.പി.ജയരാജന്റെമകന്റെ ഉടമസ്ഥതയിലുള്ള ആക്കുളത്തെ ഫ്ലാറ്റിലാണ് ബിജെപി നേതാവ് പ്രകാശ്
തിരുവമ്പാടി (കോഴിക്കോട്) ∙ കൂടരഞ്ഞി കക്കാടംപൊയിലിൽ വോട്ടു ചെയ്യാൻ പോയ കുടുംബം സഞ്ചരിച്ച കാർ കത്തിനശിച്ചു. പീടികപ്പാറ സ്വദേശി തേനരുവി ജോണും
ആലപ്പുഴ ∙ വികസനത്തിനു വേണ്ടി നിലകൊള്ളുന്നവർക്കാണു വോട്ടുചെയ്തെന്ന് ചലച്ചിത്രതാരം കുഞ്ചാക്കോ ബോബൻ. ആലപ്പുഴ സെന്റ് സെബാസ്റ്റ്യൻസ് സ്കൂളിൽ വോട്ട്
കേരളം ഉറ്റുനോക്കുന്ന അങ്കക്കളരിയായ കടത്തനാടൻ മണ്ണിൽ പോരാട്ടം കനക്കുകയാണ്. വോട്ടെടുപ്പ് ഉച്ചയിലെത്തിയപ്പോൾ വടകര മണ്ഡലത്തിലെ ബൂത്തുകളിൽ നീണ്ടനിര. നാദാപുരമടക്കമുള്ള
കൊച്ചി∙ ലോക്സഭാ തിരഞ്ഞെടുപ്പു ഫലം സംസ്ഥാന സർക്കാരിന്റെ വിലയിരുത്തലാകുമോയെന്നു ചോദിച്ച മാധ്യമപ്രവർത്തകനോട് മുഖ്യമന്ത്രി പിണറായി വിജയൻ ക്ഷോഭിച്ചതിൽ പ്രതികരിച്ച്
ലോക്സഭാ തിരഞ്ഞെടുപ്പിൽ കേരളത്തിൽ ഭേദപ്പെട്ട പോളിങ്. ഉച്ചയ്ക്ക് ഒരുമണിവരെ 40.21% പേർ പോളിങ് ബൂത്തിലെത്തി. ഇതുവരെയുള്ള പോളിങ് ശതമാനത്തിൽനിന്നും
കൊച്ചി∙ മതേതരത്വമാണ് ഈ നാടിന്റെ പ്രത്യേകതയെന്നും അങ്ങനെയുള്ള നാടിന്റെ സർക്കാരും അപ്രകാരമാകണമെന്നും സിറോ മലബാർ സഭാധ്യക്ഷൻ മാർ റാഫേൽ തട്ടിൽ.
തൃശൂർ∙ ലോക്സഭാ തിരഞ്ഞെടുപ്പിൽ തൃശൂർ മണ്ഡലത്തിൽ സുരേഷ് ഗോപി ജയിക്കുമെന്ന് അടുത്തിടെ ബിജെപിയിൽ ചേർന്ന പത്മജ വേണുഗോപാൽ. താൻ വിശ്വസിക്കുന്ന പ്രസ്ഥാനത്തിനാണ് വോട്ടെന്നും പത്മജ വ്യക്തമാക്കി.
ചങ്ങനാശേരി (കോട്ടയം) ∙ തിരഞ്ഞെടുപ്പുകളിൽ സമദൂര നിലപാടാണ് എൻഎസ്എസ് സ്വീകരിക്കുന്നതെന്ന് ജനറൽ സെക്രട്ടറി ജി.സുകുമാരൻ നായർ. വാഴപ്പള്ളി സെന്റ്
കോഴിക്കോട് ∙ ബിജെപി വിരുദ്ധ നിലപാടിന്റെ ഗ്യാരന്റി കാർഡാണ് ഇടതുപക്ഷമെന്ന് മന്ത്രി പി.എ. മുഹമ്മദ് റിയാസ്. കേരളത്തിൽ 2004 ആവർത്തിക്കുമെന്ന് അദ്ദേഹം അവകാശപ്പെട്ടു.
തിരുവനന്തപുരം∙ മുഖ്യമന്ത്രി പിണറായി വിജയന്റെ പ്രിന്‍സിപ്പല്‍ സെക്രട്ടറി കെ.എം. ഏബ്രഹാമിന് ലോക്സഭാ തിരഞ്ഞെടുപ്പില്‍ വോട്ട് ചെയ്യാനായില്ല. അദ്ദേഹത്തിന്റെ
കൊച്ചി ∙ നെതർലൻഡ്സിലെ മുൻ അംബാസഡർ വേണു രാജാമണി വോട്ട് ചെയ്യാൻ മാത്രമാണ് മലേഷ്യയിലെ ഒരു കോൺഫറൻസിൽനിന്ന് പെട്ടെന്നു കേരളത്തിലേക്കു മടങ്ങിയത്. രാത്രി തിരിച്ച് പുലർച്ചെ നെടുമ്പാശേരിയിലെത്തി അവിടെനിന്ന്
ഹരിപ്പാട്∙ എൽഡിഎഫ് കൺവീനർ ഇ.പി.ജയരാജന്റെ വെളിപ്പെടുത്തലിലൂടെ സിപിഎം–ബിജെപി അന്തർധാരയുണ്ടെന്ന് വ്യക്തമായെന്നു കോൺഗ്രസ് നേതാവ്
കൊച്ചി∙ തനിക്ക് കൃത്യമായ രാഷ്ട്രീയമുണ്ടെന്നും അത് സുരേഷ് ഗോപിയുടെ രാഷ്ട്രീയമല്ലെന്നും സംവിധായകനും തിരക്കഥാകൃത്തും നടനുമായ രൺജി പണിക്കർ. ജനാധിപത്യം ഒട്ടും സുന്ദരമല്ലാത്ത രാഷ്ട്രീയത്തിലൂടെ കടന്നുപോകുന്ന
Results 1-100 of 10000