Download Manorama Online App
ചെന്നൈ ∙ നായകൻ ഋതുരാജ് ഗയ്ക്വാദ് മുന്നിൽനിന്നു നയിച്ച മത്സരത്തിൽ സൺറൈസേഴ്സ് ഹൈദരാബാദിനു മുന്നിൽ 213 റണ്‍സ് വിജയലക്ഷ്യമുയർത്തി ചെന്നൈ സൂപ്പർ കിങ്സ്. 54 പന്തിൽ 98 റൺസാണ് ഗയ്ക്വാദ് നേടിയത്. ഗയ്ക്വാദിനെ കൂടാതെ അർധ സെഞ്ചറി നേടിയ ഡാരിൽ മിച്ചല്‍, അവസാന ഓവറുകളിൽ തകർത്തടിച്ച ശിവം ദുബെ എന്നിവരുടെ പ്രകടനവും സിഎസ്കെയുടെ ഇന്നിങ്സിൽ നിര്‍ണായകമായി.
അഹമ്മദാബാദ്∙ കളി വിജയിപ്പിക്കാൻ വിൽ ജാക്സ് തുനിഞ്ഞിറങ്ങിയപ്പോൾ ഗുജറാത്ത് ബോളർമാര്‍ക്ക് ഒരു കാര്യം മാത്രമേ ചെയ്യാനുണ്ടായിരുന്നുള്ളു, വെറുതെ നിന്ന് തല്ലു വാങ്ങുക. അവസാന പന്തുകളിൽ വിൽ ജാക്സ് സിക്സറുകളുടെ കൂട്ടപ്പൊരിച്ചിൽ നടത്തിയ മത്സരം റോയൽ
സിൽഹത്∙ ബംഗ്ലദേശിനെതിരായ ആദ്യ ട്വന്റി20യില്‍ ഇന്ത്യയ്ക്ക് 44 റൺസ് വിജയം. 146 റൺസ് വിജയലക്ഷ്യം പിന്തുടർന്ന ബംഗ്ലദേശിന് എട്ട് വിക്കറ്റ് നഷ്ടത്തിൽ 101 റൺസെടുക്കാനേ സാധിച്ചുള്ളൂ. ടോസ് നേടി ബാറ്റിങ്ങിന് ഇറങ്ങിയ ഇന്ത്യ ഏഴു വിക്കറ്റ് നഷ്ടത്തിലാണ് 145 റൺ
കൊല്‍ക്കത്ത∙ രോഹിത് ശർമയെ ക്യാപ്റ്റനാക്കുന്നത് ട്വന്റി20 ലോകകപ്പിൽ ഇന്ത്യയുടെ മുന്നോട്ടുപോക്കിനു തടസ്സമാകുമെന്ന് കൊൽക്കത്ത നൈറ്റ് റൈഡേഴ്സ് ടീം മുൻ ഡയറക്ടർ ജോയ് ഭട്ടാചാര്യ. ബിസിസിഐ സെക്രട്ടറി ജയ്ഷാ പിന്തുണച്ചതോടെ ട്വന്റി20 ലോകകപ്പിൽ രോഹിത് ശര്‍മ കളിക്കുമെന്നു
മുംബൈ∙ ട്വന്റി20 ലോകകപ്പിനുള്ള ഇന്ത്യൻ ടീമിനെ ബിസിസിഐ പ്രഖ്യാപിക്കാനിരിക്കെ നിർണായക വിവരങ്ങൾ പുറത്ത്. മലയാളി ക്രിക്കറ്റ് താരം സഞ്ജു സാംസൺ ടീമിലുണ്ടാകില്ലെന്നാണു പുറത്തുവരുന്ന വിവരം. വിക്കറ്റ് കീപ്പർമാരായി ഋഷഭ് പന്തിനെയും കെ.എൽ. രാഹുലിനെയും കളിപ്പിക്കാനാണു ബിസിസിഐയുടെ
മുംബൈ∙ ഇന്ത്യൻ ക്രിക്കറ്റ് താരം ഹാർദിക് പാണ്ഡ്യയ്ക്കെതിരെ വിമർശനവുമായി മുന്‍ ഇന്ത്യൻ താരം ഇർഫാൻ പഠാൻ. ഹാർദിക് പാണ്ഡ്യയുടെ കാര്യത്തിൽ ആവശ്യത്തിൽ കൂടുതൽ പ്രാധാന്യം കൊടുക്കുന്നുണ്ടെന്ന് ഇർഫാൻ പഠാൻ പ്രതികരിച്ചു. ഓൾറൗണ്ടറായി അറിയപ്പെടുന്ന പാണ്ഡ്യയിൽനിന്ന്
ന്യൂഡൽഹി ∙ 27 പന്തുകൾ, 6 സിക്സ്, 11 ഫോർ, 4 സിംഗിൾ, വെറും 5 ഡോട്ട് ബോളുകൾ, ആകെ 87 റൺസ്! ഐപിഎൽ ചരിത്രത്തിലെ തന്നെ ഏറ്റവും മികച്ച ഓപ്പണിങ് ഇന്നിങ്സുകളിലൊന്നുമായി ജേക് ഫ്രേസർ എന്ന ഇരുപത്തിരണ്ടുകാരൻ കത്തിക്കയറിയ മത്സരത്തിൽ മുംബൈ ഇന്ത്യൻസിനെതിരെ ഡൽഹി ക്യാപിറ്റൽസിന് 10 റൺസിന്റെ ജയം. ഓസ്ട്രേലിയൻ താരം ഫ്രേസറുടെ വെടിക്കെട്ട് അർധ സെഞ്ചറിയുടെ ബലത്തിൽ ഡൽഹി മുന്നോട്ടുവച്ച 258 റൺസ് വിജയലക്ഷ്യം പിന്തുടർന്നിറങ്ങിയ മുംബൈയുടെ പോരാട്ടം 10 റൺസ് അകലെ അവസാനിച്ചു.
ന്യൂഡൽഹി ∙ യുഎസിലും വെസ്റ്റിൻഡീസിലുമായി ഈ ജൂണിൽ നടക്കുന്ന ട്വന്റി20 ലോകകപ്പിൽ ഇന്ത്യ ഫൈനലിലെത്താൻ എല്ലാവിധ സാധ്യതകളുമുണ്ടെന്ന് ഇംഗ്ലണ്ട് ബാറ്റർ ഡേവിഡ് മലാൻ. ‘മികച്ച പ്രകടനം നടത്തുന്ന താരങ്ങളെ ടീമിലെത്തിക്കാൻ സിലക്ടർമാർ ശ്രമിച്ചാൽ ഇന്ത്യ ഫൈനൽ കളിക്കാൻ എല്ലാ സാധ്യതയും ഞാൻ കാണുന്നു. ഈ സീസൺ ഐപിഎലിൽ
നമ്പറുകളുടെ ഭാഗ്യത്തിൽ വിശ്വാസമില്ല സജന സജീവന്. എങ്കിലും ഇന്ത്യൻ വനിതാ ക്രിക്കറ്റ് ടീമിലേക്കുള്ള ജഴ്സി നമ്പർ തിരഞ്ഞെടുക്കുമ്പോൾ സജന ആദ്യം തിരഞ്ഞത് ജന്മദിന സംഖ്യയായ 4 ആണ് (ജനുവരി 4). അത് ലഭ്യമല്ലെന്ന് അറിഞ്ഞപ്പോൾ 44 തിരഞ്ഞെടുത്തു. സജന ആഗ്രഹിച്ച നമ്പർ അതിനു മുൻപേ സ്വന്തമാക്കിയത് മറ്റാരുമല്ല, ടീമിലെ മറ്റൊരു മലയാളി ആശ ശോഭന. ഇഷ്ട നമ്പറായ 7 കിട്ടാനില്ലെന്ന് അറിഞ്ഞപ്പോൾ ആശ, ആദ്യം കണ്ട 4 എന്ന നമ്പർ തിരഞ്ഞെടുത്തുവെന്നുമാത്രം.
ലക്നൗ ∙ മുന്നിൽ നിന്നു നയിക്കാൻ ക്യാപ്റ്റൻ സഞ്ജു സാംസൺ ഉള്ളപ്പോൾ രാജസ്ഥാൻ റോയൽസിന് പിന്നെന്തു പേടിക്കാൻ! 33 പന്തിൽ 71 റൺസുമായി ക്രീസിൽ നിറഞ്ഞാടിയ സഞ്ജുവിന്റെ വെടിക്കെട്ട് അർധ സെഞ്ചറിയുടെ ബലത്തിൽ ലക്നൗ സൂപ്പർ ജയന്റ്സിനെതിരെ രാജസ്ഥാൻ റോയൽസിന് 7 വിക്കറ്റിന്റെ ആധികാരിക ജയം. ക്യാപ്റ്റൻ കെ.എൽ.രാഹുൽ (48 പന്തിൽ 76), ദീപക് ഹൂഡ (31 പന്തിൽ 50) എന്നിവരുടെ അർധ സെഞ്ചറികളുടെ ബലത്തിൽ ലക്നൗ ഉയർത്തിയ 197 റൺസ് വിജയലക്ഷ്യം 19 ഓവറിൽ 3 വിക്കറ്റ് നഷ്ടത്തിൽ രാജസ്ഥാൻ മറികടന്നു. സീസണിൽ തന്റെ 4–ാം അർധ സെഞ്ചറിയാണ് സഞ്ജു കുറിച്ചത്.
ലക്നൗ∙ അർധസെഞ്ചറികളുമായി ക്യാപ്റ്റൻമാർ പടനയിച്ച ഐപിഎൽ പോരാട്ടത്തിൽ, ലക്നൗ സൂപ്പർ ജയന്റ്സിനെ വീഴ്ത്തി രാജസ്ഥാൻ റോയൽസ് വിജയക്കുതിപ്പ് തുടരുന്നു. ക്യാപ്റ്റൻ സഞ്ജു സാംസൺ സീസണിലെ നാലാം അർധസെഞ്ചറി കുറിച്ച മത്സരത്തിൽ ഏഴു വിക്കറ്റിനാണ് രാജസ്ഥാൻ വിജയം പിടിച്ചെടുത്തത്. മത്സരത്തിൽ ടോസ് നഷ്ടപ്പെട്ട് ബാറ്റിങ്ങിന് ഇറങ്ങിയ ലക്നൗ നിശ്ചിത 20 ഓവറിൽ നേടിയത് അഞ്ച് വിക്കറ്റ് നഷ്ടത്തിൽ 196 റൺസ്.
മുംബൈ∙ ട്വന്റി20 ലോകകപ്പിൽ ഋഷഭ് പന്തും മലയാളി താരം സഞ്ജു സാംസണും ഇന്ത്യയുടെ വിക്കറ്റ് കീപ്പർമാരാകണമെന്നു മുൻ ഇന്ത്യൻ താരം എസ്. ശ്രീശാന്ത്. ക്യാപ്റ്റൻ രോഹിത് ശർമ നയിക്കുന്ന ടീമിൽ സീനിയർ താരം വിരാട് കോലിയെയും ശ്രീശാന്ത് ഉൾപ്പെടുത്തി.
ന്യൂഡല്‍ഹി∙ ഇന്ത്യൻ പ്രീമിയർ ലീഗിൽ ഡൽഹി ക്യാപിറ്റൽസിനെതിരെ മുംബൈ ഇന്ത്യൻസിനു ടോസ്. ടോസ് ജയിച്ച ക്യാപ്റ്റൻ ഹാർദിക് പാണ്ഡ്യ ഡൽഹിയെ ബാറ്റിങ്ങിനു വിട്ടു. മുംബൈ ഇന്ത്യൻസ് ടീമിൽ ടീമിൽ ഒരു മാറ്റം മാത്രമാണുള്ളത്. പേസർ ജെറാൾഡ് കോട്സീക്കു പകരം ലൂക്ക്
ലഹോര്‍∙ ന്യൂസീലൻഡിനെതിരായ നാലാം ട്വന്റി20യിലും തോൽവി വഴങ്ങി പരമ്പര നഷ്ടത്തിന് അരികെ പാക്കിസ്ഥാൻ ക്രിക്കറ്റ് ടീം. അഞ്ചു മത്സരങ്ങളുടെ പരമ്പരയിൽ 2–1ന് ന്യൂസീലൻഡ് മുന്നിലാണ്. ലഹോറിലെ ഗദ്ദാഫി സ്റ്റേഡിയത്തിൽ നടന്ന നാലാം മത്സരത്തിൽ നാലു റൺസിനാണു പാക്കിസ്ഥാൻ തോറ്റത്.
മുംബൈ∙ ഹാർദിക് പാണ്ഡ്യയെ ട്വന്റി20 ലോകകപ്പിനുള്ള ഇന്ത്യൻ ടീമിൽ ഉൾപ്പെടുത്തിയേക്കുമെന്നു വിവരം. യുഎസിലും വെസ്റ്റിൻഡീസിലുമായി നടക്കുന്ന ലോകകപ്പിനുള്ള ഇന്ത്യൻ ടീമിനെ ബിസിസിഐ ഈ ആഴ്ച അവസാനം തന്നെ പ്രഖ്യാപിക്കാനാണു സാധ്യത. ഫാസ്റ്റ് ബോളിങ് ഓൾ റൗണ്ടറെന്ന നിലയില്‍
മുംബൈ∙ ട്വന്റി20 ലോകകപ്പിനുള്ള ഇന്ത്യൻ ടീമിൽ സീനിയർ താരം വിരാട് കോലി കളിക്കേണ്ടതില്ലെന്ന നിലപാടിൽ മുൻ ഇന്ത്യൻ താരം സഞ്ജയ് മഞ്ജരേക്കർ. രോഹിത് ശർമ നയിക്കുന്ന ടീമിൽ മലയാളി താരം സഞ്ജു സാംസണും ഋഷഭ് പന്തും കളിക്കട്ടെയെന്നും ഒരു സ്പോർട്സ് മാധ്യമത്തിൽ സംസാരിക്കവേ മഞ്ജരേക്കർ വ്യക്തമാക്കി.
കൊൽക്കത്ത∙ പഞ്ചാബിനെതിരെ വമ്പൻ സ്കോര്‍ ഉയർത്തിയിട്ടും കൊൽക്കത്തയ്ക്കു രക്ഷയില്ല. ഈഡൻ ഗാർഡന്‍സിൽ നടന്ന ത്രില്ലർ പോരാട്ടത്തിൽ രണ്ടു വിക്കറ്റ് നഷ്ടത്തിൽ എട്ടു പന്തുകൾ ബാക്കിനിൽക്കെയാണ് പഞ്ചാബ് വിജയ റൺസ് കുറിച്ചത്. സ്കോർ– കൊൽക്കത്ത: ആറിന് 261,
മുംബൈ∙ ഇന്ത്യൻ ക്രിക്കറ്റ് താരങ്ങള്‍ എന്തുകൊണ്ടാണ് വിദേശ ലീഗുകളിൽ കളിക്കാത്തതെന്ന ചോദ്യത്തിന് രസകരമായ മറുപടി നൽകി മുൻ ഇന്ത്യൻ താരം വീരേന്ദർ സേവാഗ്. ഒരു യുട്യൂബ് വിഡിയോയിൽ ആദം ഗിൽക്രിസ്റ്റിനോടു സംസാരിക്കുമ്പോഴായിരുന്നു സേവാഗിന്റെ പ്രതികരണം.
ഹൈദരാബാദ്∙ സൺറൈസേഴ്സ് ഹൈദരാബാദിനെതിരെ അർധ സെഞ്ചറി നേടിയിട്ടും റോയൽ ചാലഞ്ചേഴ്സ് ബെംഗളൂരു താരം വിരാട് കോലിയെ വിമർശിച്ച് മുൻ ഇന്ത്യൻ ക്രിക്കറ്റ് താരം സുനിൽ ഗാവസ്കർ. ടീം ആവശ്യപ്പെടുന്ന പ്രകടനമല്ല ഹൈദരാബാദിൽ കോലി പുറത്തെടുത്തതെന്നു ഗാവസ്കർ മത്സരത്തിനു ശേഷം പ്രതികരിച്ചു.
ഹൈദരാബാദ്∙ ഹോം ഗ്രൗണ്ടിൽ സൺറൈസേഴ്സ് ഹൈദരാബാദ് താരങ്ങളുടെ മോശം ബാറ്റിങ് കണ്ട് അസ്വസ്ഥത പ്രകടിപ്പിച്ച് ടീം ഉടമ കാവ്യ മാരൻ. കഴിഞ്ഞ മത്സരങ്ങളിലെല്ലാം വെടിക്കെട്ട് ബാറ്റിങ് പ്രകടനം പുറത്തെടുത്ത ഹൈദരാബാദ്, ആർസിബിക്കെതിരെ അപ്രതീക്ഷിതമായി തകരുകയായിരുന്നു. ആദ്യം ബാറ്റു ചെയ്ത
ബെംഗളൂരു∙ ഇന്ത്യൻ ക്രിക്കറ്റ് ടീം പരിശീലകൻ രാഹുല്‍ ദ്രാവിഡ് ബെംഗളൂരുവിൽ വോട്ട് രേഖപ്പെടുത്തി. വെള്ളിയാഴ്ച രാവിലെ ബൂത്തിലെത്തിയ ദ്രാവിഡ്, കുറച്ചുനേരം ക്യൂ നിന്ന ശേഷമാണ് വോട്ടു ചെയ്തത്. ബെംഗളൂരു നോർത്ത് മണ്ഡലത്തിലെ വോട്ടറാണ് മുൻ ഇന്ത്യൻ താരമായ ദ്രാവിഡ്. എല്ലാവരും വോട്ടു ചെയ്ത് ജനാധിപത്യത്തിന്റെ
ഹൈദരാബാദ് ∙ ജയം അനിവാര്യമായ മത്സരത്തിൽ ബോളർമാർ അവസരത്തിനൊത്തുയർന്നതോടെ ഐപിഎലിൽ ബെംഗളൂരു ജീവൻ നിലനിർത്തി. നിർണായക മത്സരത്തിൽ സൺറൈസേഴ്സ് ഹൈദാരാബാദിനെതിരെ ബെംഗളൂരു റോയൽ ചാലഞ്ചേഴ്സിന് 35 റൺസ് ജയം. ആദ്യം ബാറ്റു ചെയ്ത് 207 റൺസിന്റെ വിജയലക്ഷ്യമുയർത്തിയ ബെംഗളൂരു ഹൈദരാബാദിന്റെ കരുത്തുറ്റ ബാറ്റിങ് നിരയെ 171 റൺസിൽ പിടിച്ചുകെട്ടുകയായിരുന്നു. സീസണിൽ കഴിഞ്ഞ 6 മത്സരങ്ങളിലും തോൽവി വഴങ്ങിയ ബെംഗളൂരുവിന് പ്ലേഓഫിലേക്കുള്ള നേരിയ സാധ്യത നിലനിർത്താൻ ഇനിയുള്ള എല്ലാ മത്സരങ്ങളിലും ജയം അനിവാര്യമാണ്. സ്കോർ: ബെംഗളൂരു– 20 ഓവറിൽ 7ന് 206. ഹൈദരാബാദ്– 20 ഓവറിൽ 8ന് 171. അതിവേഗ അർധ സെഞ്ചറിയുമായി തിളങ്ങിയ ബെംഗളൂരു താരം രജത് പാട്ടിദാറാണ് പ്ലെയർ ഓഫ് ദ് മാച്ച്. വിരാട് കോലി
ന്യൂഡൽഹി ∙ ട്വന്റി20 ലോകകപ്പിനുള്ള ഇന്ത്യൻ ക്രിക്കറ്റ് ടീമിനെ പ്രഖ്യാപിക്കാൻ ഇനി 5 ദിവസം മാത്രം. യുഎസിലും വെസ്റ്റിൻഡീസിലുമായി നടക്കുന്ന ടൂർണമെന്റിനുള്ള, ടീം ബസിലെ വിവിധ സീറ്റുകളിലേക്ക് സ്ഥാനാർഥികളായി ഒന്നിലേറെപ്പേർ. 15 അംഗ ടീമിനെ പ്രഖ്യാപിക്കാനുള്ള അവസാന തീയതി മേയ് ഒന്നാണ്. ട്വന്റി20 ലോകകപ്പ് ടീമിൽ ഇടംനേടാനുള്ള അവസാനഘട്ട മത്സരം ഇങ്ങനെ...
മുംബൈ∙ സഞ്ജു സാംസണും ഋഷഭ് പന്തുമല്ല ട്വന്റി20 ലോകകപ്പിൽ ഇന്ത്യയ്ക്കായി വിക്കറ്റ് കീപ്പറാകേണ്ടതെന്ന നിലപാടിൽ മുൻ ഇന്ത്യൻ താരം അംബാട്ടി റായുഡു. ട്വന്റി20 ലോകകപ്പിനുള്ള 15 അംഗ ടീമിനെ റായുഡു പ്രവചിച്ചപ്പോൾ വിക്കറ്റ് കീപ്പറായത് സീനിയർ താരം ദിനേഷ് കാർത്തിക്ക്. രാജസ്ഥാൻ
ഹൈദരാബാദ്∙ കഴിഞ്ഞ ദിവസം ബെംഗളൂരു ചിന്നസ്വാമി സ്റ്റേഡിയത്തിൽ ‘റൺമഴ’യ്ക്കൊടുവിൽ പൊരുതിത്തോറ്റെങ്കിലും, പത്തു ദിവസങ്ങൾക്കിപ്പുറം ഹൈദരാബാദിലെ രാജീവ് ഗാന്ധി രാജ്യാന്തര സ്റ്റേഡിയത്തിൽ സൺറൈസേഴ്സ് ഹൈദരാബാദിനെ തകർത്ത് റോയൽ ചാലഞ്ചേഴ്സ് ബെംഗളൂരു. 207 റൺസിന്റെ വിജയലക്ഷ്യമുയർത്തി വെല്ലുവിളിച്ച ബെംഗളൂരുവിനെതിരെ അപ്രതീക്ഷിത ബാറ്റിങ് തകർച്ച നേരിട്ട സൺറൈസേഴ്സിന്, 35 റൺസിന്റെ തോൽവി. ടോസ് നേടി ബാറ്റിങ് തിരഞ്ഞെടുത്ത ബെംഗളൂരു നിശ്ചിത 20 ഓവറിൽ ഏഴു വിക്കറ്റ് നഷ്ടത്തിൽ നേടിയത് 206 റൺസ്.
ഹരാരെ∙ സിംബാബ്വെയുടെ മുൻ ക്രിക്കറ്റ് താരം ഗയ് വിറ്റാലിന് പുലിയുടെ ആക്രമണത്തിൽ പരുക്ക്. എയർ ലിഫ്റ്റ് ചെയ്ത് ഹരാരെയിലെത്തിച്ച വിറ്റാലിന് അടിയന്തര ശസ്ത്രക്രിയ നടത്തി. താരം അപകടനില തരണം ചെയ്തതായാണു വിവരം. പുലിയുടെ ആക്രമണത്തെ പ്രതിരോധിച്ച വളർത്തുനായ ചിക്കാരയ്ക്കും പരുക്കേറ്റതായി രാജ്യാന്തര മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്തു.
ഐപിഎലിലെ കന്നി സെഞ്ചറിയുമായി ലക്നൗ സൂപ്പർ ജയന്റ്സ് താരം മാർകസ് സ്റ്റോയ്നിസ് ഫോമിലേക്കു തിരിച്ചെത്തുമ്പോൾ തലവേദന ഓസ്ട്രേലിയൻ ദേശീയ ടീം സിലക്ടർമാർക്കാണ്. മോശം പ്രകടനം കാരണം ക്രിക്കറ്റ് ഓസ്ട്രേലിയയുടെ വാർഷിക കരാറിൽ നിന്ന് അടുത്തിടെ സ്റ്റോയ്നിസ് പുറത്തായിരുന്നു. അതിനാൽ, ജൂണിൽ നടക്കുന്ന ട്വന്റി20 ലോകകപ്പിലും മുപ്പത്തിനാലുകാരനായ ഓൾറൗണ്ടർക്ക് അവസരം ലഭിക്കില്ലെന്നായിരുന്നു റിപ്പോർട്ടുകൾ.
ന്യൂഡൽഹി∙ ഡൽഹി ക്യാപിറ്റൽസിനെതിരായ മത്സരത്തിൽ കളി കൈവിട്ടത് ഗുജറാത്ത് ടൈറ്റൻസ് ക്യാപ്റ്റന്‍ ശുഭ്മൻ ഗില്ലിന്റെ ചില തന്ത്രങ്ങളെന്നു വിമർശനം. വ്യാഴാഴ്ച ഡൽഹിയുടെ ഹോം ഗ്രൗണ്ടിൽ നടന്ന മത്സരത്തിൽ നാലു റൺസിനാണ് ടൈറ്റൻസ് തോറ്റത്. 225 റൺസ് വിജയ ലക്ഷ്യം പിന്തുടർന്ന ഗുജറാത്തിന് 20 ഓവറിൽ എട്ടു വിക്കറ്റ് നഷ്ടത്തിൽ 220
ഈ സാലാ കപ്പ് നംദേ (ഈ വർഷം കപ്പ് ഞങ്ങളുടേത്)– വർഷാവർഷം ഈ മുദ്രാവാക്യവുമായി ഐപിഎൽ കളിക്കാനിറങ്ങുന്ന റോയൽ ചാലഞ്ചേഴ്സ് ബെംഗളൂരു മറ്റൊരു സീസണിൽ കൂടി പ്ലേ ഓഫ് കാണാതെ പുറത്താകലിന്റെ വക്കിലാണ്. ഇന്നത്തേത് ഉൾപ്പെടെ ഇനിയുള്ള 6 മത്സരങ്ങളും വൻ മാർജിനിൽ ജയിച്ച്, മറ്റു ടീമുകളുടെ മത്സരഫലം കൂടി അനുകൂലമായാൽ മാത്രമേ ബെംഗളൂരുവിനു പ്ലേ ഓഫിലേക്കു നേരിയ പ്രതീക്ഷയെങ്കിലും ഉള്ളൂ. ഇന്നത്തെ മത്സരത്തിൽ ഹൈദരാബാദിനോടു തോറ്റാൽ തുടർച്ചയായി 17–ാം വർഷവും ഐപിഎൽ കിരീടം എന്ന സ്വപ്നം അവശേഷിപ്പിച്ച് ബെംഗളൂരുവിനു മടങ്ങാം.
ന്യൂഡൽഹി ∙ ‘എവിടെ തിരിഞ്ഞങ്ങു നോക്കിയാലും അവിടെല്ലാം ത്രില്ലർ മത്സരങ്ങൾ കാണാം’ എന്ന പതിവ് ഐപിഎലിലെ ഗുജറാത്ത് ടൈറ്റൻസ്– ഡൽഹി ക്യാപിറ്റൽസ് പോരാട്ടവും തെറ്റിച്ചില്ല ! അടിയും തിരിച്ചടിയും ജയപരാജയങ്ങളും മാറിമറിഞ്ഞ സൂപ്പർ പോരാട്ടത്തിൽ ഗുജറാത്തിനെതിരെ ഡൽഹിക്ക് 4 റൺസ് ജയം. ഡൽഹി ഉയർത്തിയ 225 റൺസ് വിജയലക്ഷ്യം പിന്തുടർന്നിറങ്ങിയ ഗുജറാത്തിന്, മുകേഷ് കുമാർ എറിഞ്ഞ 20–ാം ഓവറിൽ 19 റൺസായിരുന്നു ജയിക്കാൻ ആവശ്യം. സ്ട്രൈക്കിൽ റാഷിദ് ഖാൻ.
ജയ്പൂർ∙ രാജസ്ഥാൻ റോയൽസ് ക്യാപ്റ്റന്‍ സഞ്ജു സാംസണിനെ പുകഴ്ത്തി ഓസ്ട്രേലിയൻ ക്രിക്കറ്റ് ടീം മുൻ ക്യാപ്റ്റൻ ആരൺ ഫിഞ്ച്. സാഹചര്യങ്ങൾ വിലയിരുത്തിയാണ് സഞ്ജു ഓരോ മത്സരത്തിലും ബാറ്റു ചെയ്യുന്നതെന്നും താരത്തിന്റെ ക്യാപ്റ്റൻസി അതിഗംഭീരമാണെന്നും ആരൺ ഫിഞ്ച്
ന്യൂഡൽഹി ∙ അവസാന പന്തുവരെ ആവേശം നിറഞ്ഞ മത്സരത്തിൽ ഗുജറാത്ത് ടൈറ്റൻസിനെതിരെ ഡൽഹി ക്യാപിറ്റൽസിന് 4 റൺസിന്റെ ജയം. ഇംപാക്ട് പ്ലെയറായി ഇറങ്ങിയ സായ് സുദർശനും ഡേവിഡ് മില്ലറും അർധ സെഞ്ചറി നേടിയെങ്കിലും, റാഷിദ് ഖാന് ഫിനിഷർ റോളിൽ തിളങ്ങാന്‍ പറ്റാതിരുന്നതോടെ ഗുജറാത്ത് തോൽവി വഴങ്ങുകയായിരുന്നു.
മുംബൈ∙ മുംബൈ ഇന്ത്യൻസ് ക്യാപ്റ്റൻ ഹാർദിക് പാണ്ഡ്യയെ പിന്തുണച്ച് ഇന്ത്യൻ ക്രിക്കറ്റ് ടീം മുൻ താരം വീരേന്ദർ സേവാഗ്. രോഹിത് ശർമ കഴിഞ്ഞ കുറച്ചു സീസണുകളിലായി മുംബൈയ്ക്കു വേണ്ടി കപ്പൊന്നും നേടാത്തതിനാൽ, പാണ്ഡ്യയ്ക്ക് അക്കാര്യത്തിൽ ഭയമൊന്നും വേണ്ടെന്ന് സേവാഗ് പ്രതികരിച്ചു. തിങ്കളാഴ്ച നടന്ന മത്സരത്തിൽ സഞ്ജു സാംസൺ
മുംബൈ∙ വിക്കറ്റ് കീപ്പർ ബാറ്റർ സഞ്ജു സാംസൺ, കെ.എൽ. രാഹുൽ എന്നിവരെ ട്വന്റി20 ലോകകപ്പിലേക്കു പരിഗണിക്കേണ്ടതില്ലെന്ന നിലപാടിൽ മുൻ ഇന്ത്യൻ താരം ഇർഫാൻ പഠാൻ. വിക്കറ്റ് കീപ്പറായി ഋഷഭ് പന്തിനെയാണ് ഇർഫാൻ പഠാൻ ലോകകപ്പ് ടീമിലേക്കു നിർദേശിക്കുന്നത്. രോഹിത് ശർമ, വിരാട് കോലി എന്നിവരെ ഉൾപ്പെടുത്തിയാണ്
പ്രളയകാലത്ത് സജന സജീവന്റെ മാനന്തവാടിയിലെ വീട് മുങ്ങിപ്പോയി. അന്നു വനിതാ ചാലഞ്ചർ ട്രോഫിക്കുള്ള ഇന്ത്യൻ റെഡ് ടീമിൽ അംഗമാണു സജന. ബെംഗളൂരുവിൽ മത്സരമുണ്ട്; സജന പ്രളയത്തിൽപ്പെട്ടു പുറത്തിറങ്ങാനാകാതെ വീട്ടിലും. സജനയുടെ സ്കൂട്ടിയും അച്ഛൻ സജീവന്റെ ഓട്ടോറിക്ഷയുമെല്ലാം വെള്ളത്തിലാണ്. ഒടുവിൽ ബോട്ടിൽ ആളുകൾ വന്നു. അങ്ങനെയാണ് ക്രിക്കറ്റ് കിറ്റെടുത്തു പുറത്തിറങ്ങി ബെംഗളൂരുവിലേക്കു പോയത്.
ചെന്നൈ ∙ ഐപിഎൽ റൺചേസിൽ ഒന്നും അസാധ്യമല്ലെന്ന് ലക്നൗ സൂപ്പർ ജയന്റ്സിന്റെ ഓസ്ട്രേലിയൻ താരം മാർകസ് സ്റ്റോയ്നിസ് തെളിയിച്ചു; സെഞ്ചറി കനമുള്ള തന്റെ ബാറ്റുകൊണ്ട്. ഋതുരാജ് ഗെയ്ക്വാദിന്റെയും (60 പന്തിൽ 108 നോട്ടൗട്ട്) ഓൾറൗണ്ടർ ശിവം ദുബെയുടെയും (22 പന്തിൽ 66) മിന്നൽ ബാറ്റിങ്ങിലൂടെ കൂറ്റൻ
കൊൽക്കത്ത∙ രാജ്യാന്തര ക്രിക്കറ്റിലേക്കു മടങ്ങിപ്പോകാൻ ഇനി താല്പര്യമില്ലെന്ന് വെസ്റ്റിൻഡീസ് ക്രിക്കറ്റ് താരം സുനിൽ നരെയ്ൻ. ഇന്ത്യന്‍ പ്രീമിയർ ലീഗിൽ ബാറ്റിങ്ങിലും ബോളിങ്ങിലും ഗംഭീര ഫോമിൽ കളിക്കുന്നതിനിടെയാണ് നരെയ്നു ദേശീയ ടീമിലേക്കു വീണ്ടും
8 ഇന്നിങ്സുകളിൽ നിന്ന് 62.8 ശരാശരിയിൽ 314 റൺസ്. 3 അർധ സെഞ്ചറികൾ. രാജസ്ഥാന് 7 വിജയങ്ങൾ സമ്മാനിച്ച സൂപ്പർ ക്യാപ്റ്റൻ. ഐപിഎൽ സീസൺ പാതിവഴി പിന്നിടുമ്പോൾ സഞ്ജു സാംസന്റെ ക്ലാസിനും ക്യാപ്റ്റൻസിക്കും കയ്യടിക്കുകയാണ് ക്രിക്കറ്റ് ലോകം. റൺനേട്ടക്കാരുടെ പട്ടികയിൽ ഇന്ത്യൻ ക്യാപ്റ്റൻ രോഹിത് ശർമയെയും ശുഭ്മൻ
ചെന്നൈ ∙ ആവേശപ്പോരിനൊടുവിൽ സ്വന്തം തട്ടകത്തിൽ തോൽവിയേറ്റുവാങ്ങി ചെന്നൈ. തകർപ്പൻ സെഞ്ചറിയുമായി മാർകസ് സ്റ്റോയിനിസ് കളം നിറഞ്ഞതോടെ
ചെന്നൈ ∙ ക്യാപ്റ്റൻസി കൈമാറിയെങ്കിലും ടീമിലെ തന്റെ റോൾ ഇപ്പോഴും മനോഹരമായാണ് ചെന്നൈ സൂപ്പർ കിങ്സ് താരം എം.എസ്.ധോണി കൈകാര്യം ചെയ്യുന്നത്. വിക്കറ്റ് കീപ്പിങ്ങിലും ബാറ്റിങ്ങിലെ ഫിനിഷർ റോളിലും 17–ാം സീസണിലും തകർത്താടുകയാണ് ചെന്നൈ ആരാധകരുടെ ‘തല’. ഈ സീസണിൽ 5 ഇന്നിങ്സിൽ മാത്രമാണ് ധോണി ബാറ്റിങ്ങിനിറങ്ങിയത്.
ജയ്പുർ ∙ ഐപിഎൽ 17–ാം സീസണിൽ മികച്ച ഫോമില്‍ തുടരുന്ന രാജസ്ഥാൻ റോയൽസ് ക്യാപ്റ്റൻ സഞ്ജു സാംസൺ റൺവേട്ടക്കാരുടെ പട്ടികയിൽ നാലാമതെത്തി. മുംബൈ ഇന്ത്യൻസ് താരം രോഹിത് ശര്‍മയെ പിന്നിലാക്കിയാണ് സഞ്ജുവിന്റെ കുതിപ്പ്. 8 മത്സരങ്ങളിൽനിന്ന് 62.8 ശരാശരിയിൽ 314 റൺസാണ് താരത്തിന്റെ സമ്പാദ്യം. ഇത്രയും മത്സരങ്ങളിൽനിന്ന്
ജയ്പുർ ∙ ഐപിഎൽ 17–ാം സീസണിൽ കളിച്ച എട്ടിൽ ഏഴ് മത്സരങ്ങളും ജയിച്ച് കുതിപ്പ് തുടരുകയാണ് രാജസ്ഥാൻ റോയൽസ്. സഞ്ജു സാംസണിന്റെ ക്യാപ്റ്റൻസി മികവ് റോയൽസിന്റെ വിജയത്തിൽ നിർണായകമാണെന്ന വിലയിരുത്തൽ പല കോണുകളിൽനിന്ന് ഉയർന്നു കഴിഞ്ഞു. മുൻ സീസണുകളെ അപേക്ഷിച്ച് താരതമ്യേന സ്ഥിരതയാർന്ന പ്രകടനം കാഴ്ച വയ്ക്കുന്ന
മലയാളി ക്രിക്കറ്റർ കരുൺ നായർക്കു ഇംഗ്ലിഷ് കൗണ്ടി ക്രിക്കറ്റിൽ ഡബിൾ സെഞ്ചറി. ഇതോടെ ഇംഗ്ലിഷ് കൗണ്ടിയിൽ ഇരട്ടസെഞ്ചറി നേടുന്ന മൂന്നാമത്തെ ഇന്ത്യൻ താരമായി ബെംഗളൂരു സ്വദേശിയായ കരുൺ നായർ. കൗണ്ടിയിൽ നോർത്താംപ്ടൻഷറിനായി കളിക്കുന്ന കരുൺ ഗ്ലമോർഗനെതിരായ രണ്ടാം ഡിവിഷൻ കൗണ്ടി ചാംപ്യൻഷിപ്പിൽ 253 പന്തിൽ 202 റൺസ് നേടി.
ജയ്പുർ ∙ കഴിഞ്ഞ ദിവസം മുംബൈ ഇന്ത്യന്‍സിനെതിരെ 9 വിക്കറ്റിന്റെ തകർപ്പൻ ജയമാണ് രാജസ്ഥാൻ റോയൽസ് സ്വന്തമാക്കിയത്. ഓപ്പണർ യശസ്വി ജയ്സ്വാളിന്റെ അപരാജിത സെഞ്ചറിയുടെ കരുത്തിലാണ് രാജസ്ഥാൻ മുംബൈയെ പിന്തുടർന്ന് തോൽപിച്ചത്. മത്സരത്തിൽ 60 പന്തിൽ നിന്ന് 104 റൺസാണ് ജയ്സ്വാൾ സ്വന്തമാക്കിയത്. മത്സരശേഷം
കൊൽക്കത്ത ∙ ഐപിഎൽ ക്രിക്കറ്റിലെ കൊൽക്കത്ത നൈറ്റ് റൈഡേഴ്സിനെതിരായ മത്സരത്തിൽ റോയൽ ചാലഞ്ചേഴ്സ് ബെംഗളൂരു താരം വിരാട് കോലി പുറത്തായ പന്തിനെച്ചൊല്ലി ചർച്ചകൾ. കൊൽക്കത്ത പേസർ ഹർഷിത് റാണ എറിഞ്ഞ മൂന്നാം ഓവറിലെ ആദ്യ പന്തിലാണ് കോലി പുറത്തായത്. റാണയുടെ സ്ലോ ഫുൾടോസ് പ്രതിരോധിക്കാനുള്ള ശ്രമത്തിനിടെ ടോപ് എഡ്ജിൽ
ജയ്പുർ ∙ ഓപ്പണർ യശസ്വി ജയ്സ്വാളിന്റെ അപരാജിത സെഞ്ചറിയുടെ കരുത്തിൽ മുംബൈ ഇന്ത്യൻസിനെ 9 വിക്കറ്റിന് തകർത്ത് രാജസ്ഥാൻ റോയൽസിന്റെ മുന്നേറ്റം. മുംബൈ ഉയർത്തിയ 180 റൺസ് വിജയലക്ഷ്യം കേവലം ഒരു വിക്കറ്റ് നഷ്ടത്തിലാണ് രാജസ്ഥാൻ മറികടന്നത്. ഇടയ്ക്ക് മഴ രസംകൊല്ലിയായെങ്കിലും റോയൽസിന്റെ ബാറ്റിൽനിന്ന് റണ്ണൊഴുക്കിന് കുറവുണ്ടായില്ല.
കൊൽക്കത്ത∙ ഐപിഎല്ലിൽ റോയൽ ചലഞ്ചേഴ്സ് ബെംഗളൂരു– കൊൽക്കത്ത നൈറ്റ് റൈഡേഴ്സ് മത്സരത്തെച്ചൊല്ലി വീണ്ടും വിവാദം. ആർസിബിക്ക് അവകാശപ്പെട്ട സിക്സ് അനുവദിക്കുന്നതിൽ അംപയർക്കു പിഴവു പറ്റിയെന്നാണ് ആരാധകരുടെ പുതിയ കണ്ടെത്തൽ. സിക്സ് പോയ പന്ത് ഫോർ മാത്രമാണ് അംപയർ
അടിയും തിരിച്ചടിയുമായി കാണികളെ ഉദ്വേഗത്തിന്റെ മുൾമുനയിൽ നിർത്തിയ ഐപിഎൽ മത്സരത്തിൽ കൊൽക്കത്ത നൈറ്റ് റൈഡേഴ്സിന് ഒരു റണ്ണിന്റെ നാടകീയ ജയം. ആദ്യം ബാറ്റു ചെയ്ത് 223 റൺസിന്റെ കൂറൻ വിജയലക്ഷ്യമുയർത്തിയ കൊൽക്കത്തയെ അവസാന പന്തുവരെ വിറപ്പിച്ചശേഷമായിരുന്നു ബെംഗളൂരുവിന്റെ കീഴടങ്ങൽ. മിച്ചൽ സ്റ്റാർക് എറിഞ്ഞ അവസാന ഓവറിൽ 2 വിക്കറ്റ് മാത്രം ശേഷിക്കെ 21 റൺസായിരുന്നു ബെംഗളൂരുവിന്റെ ലക്ഷ്യം.
‘ക്ഷമയോടെ കാത്തിരിക്കുക, നിരന്തരം പരിശീലനം നടത്തുക. ആഗ്രഹിക്കുന്നതു കിട്ടാതാകുമ്പോൾ ഉടനെ അതിൽ നിന്നു പിന്മാറരുത്–’ മോട്ടിവേഷൻ ക്ലാസ് അല്ല, കേരള ടീമിലെത്തിയ ശേഷം ഇന്ത്യൻ വനിതാ ക്രിക്കറ്റ് ടീമിലെത്താൻ 20 വർഷം കാത്തിരിക്കേണ്ടി വന്ന ആശ ശോഭനയുടെ അനുഭവമാണ്. 13–ാം വയസ്സിൽ കേരള ടീമിലെത്തി, 16–ാം വയസ്സിൽ ടീം ക്യാപ്റ്റനായെങ്കിലും ആശ ആശിച്ചതു പോലെ ഇന്ത്യൻ ടീമിലെത്തിയത് ഇപ്പോൾ, 33–ാം വയസ്സിലാണ്.
കൊൽക്കത്ത∙ ഐപിഎല്ലിൽ കൊൽക്കത്ത നൈറ്റ് റൈഡേഴ്സ്– റോയൽ ചാലഞ്ചേഴ്സ് ബെംഗളൂരു മത്സരത്തിൽ വിരാട് കോലിയുടെ പുറത്താകലാണ് ക്രിക്കറ്റ് ലോകത്തെ ഇപ്പോഴത്തെ ചർച്ചാ വിഷയം. നോബോളിനു വേണ്ടി കോലി ഡിആർഎസ് വിളിച്ചിരുന്നെങ്കിലും അംപയർ അനുകൂലമായല്ല പ്രതികരിച്ചത്.
കൊൽക്കത്ത∙ കൊൽക്കത്ത നൈറ്റ് റൈഡേഴ്സിനെതിരായ മത്സരത്തിൽ പുറത്തായപ്പോൾ, ഗ്രൗണ്ടില്‍ രോഷപ്രകടനം നടത്തി റോയൽ ചലഞ്ചേഴ്സ് ബെംഗളൂരു താരം വിരാട് കോലി. പുറത്തായ പന്ത് നോബോളാണെന്നാണു കോലിയുടെ വാദം. ഔട്ടാണെന്നു വിധിച്ചതോടെ അംപയറോടും
മുല്ലൻപുർ ∙ ഐപിഎലിൽ ബോളർമാരുടെ മികച്ച പ്രകടനത്തിന് സാക്ഷിയായ മത്സരത്തിൽ പഞ്ചാബ് കിങ്സിനെതിരെ ഗുജറാത്ത് ടൈറ്റൻസിന് 3 വിക്കറ്റ് വിജയം. 143 റൺസ് വിജയലക്ഷ്യത്തിലേക്ക് ബാറ്റേന്തിയ ടൈറ്റന്‍സ് 5 പന്തുകൾ ശേഷിക്കേ ജയം പിടിച്ചെടുത്തു. അവസാന ഓവറുകളിൽ തകർത്തടിച്ച രാഹുൽ തെവാട്ടിയയുടെ ഇന്നിങ്സ് (18 പന്തിൽ 36*) ഗുജറാത്തിന്റെ ജയത്തിൽ നിർണായകമായി.
ന്യൂഡൽഹി∙ ഐപിഎല്ലിലെ സൺറൈസേഴ്സ് ഹൈദരാബാദ്– ഡൽഹി ക്യാപിറ്റൽസ് പോരാട്ടത്തിനിടെ ട്രാവിസ് ഹെഡ് അർധ സെഞ്ചറി നേടിയപ്പോൾ, അതിവേഗ അർധ സെഞ്ചറികളുടെ പട്ടിക ടെലിവിഷന്‍ സ്ക്രീനിൽ തെളിഞ്ഞിരുന്നു. ആ പട്ടികയിൽ ആദ്യമുള്ളത് എം.എസ്. ധോണിയായിരുന്നു. 2018ൽ 14 പന്തുകളിൽ
കൊൽക്കത്ത∙ അവസാന ഓവറിൽ മൂന്ന് സിക്സറുകൾ പറത്തിയിട്ടും റോയൽ ചാലഞ്ചേഴ്സ് ബെംഗളൂരുവിനെ രക്ഷിക്കാൻ കരൺ ശർമയ്ക്കു സാധിച്ചില്ല. അവസാന പന്തിൽ കളി കൈവിട്ട ആർസിബി സീസണിലെ ഏഴാം തോൽവിയാണു
ഹൈദരാബാദ്∙ കഴിഞ്ഞ വർഷം സൂപ്പർ സ്റ്റാർ രജനീകാന്ത് പറഞ്ഞത് സൺറൈസേഴ്സ് ഹൈദരാബാദ് അനുസരിച്ചോ? ഡൽഹി ക്യാപിറ്റല്‍സിനെതിരായ സൺറൈസേഴ്സ് ഹൈദരാബാദിന്റെ വമ്പൻ വിജയത്തിനു പിന്നാലെ സമൂഹമാധ്യമങ്ങളിൽ ആരാധകരുടെ സംശയം ഇതായിരുന്നു. സൺറൈസേഴ്സ് ടീം ഉടമ കാവ്യ മാരനെക്കുറിച്ച് രജനീകാന്ത് ഒരു പരിപാടിക്കിടെ സംസാരിക്കുന്ന വിഡിയോ
മുംബൈ∙ രോഹിത് ശർമയെ മുംബൈ ഇന്ത്യൻസ് ക്യാപ്റ്റൻ സ്ഥാനത്തുനിന്നു മാറ്റിയതിന്റെ കാരണങ്ങൾ വിശദീകരിച്ച് മുൻ ഇന്ത്യൻ താരം റോബിൻ ഉത്തപ്പ. രോഹിത് ശർമ ബാറ്ററെന്ന നിലയിലും ക്യാപ്റ്റന്റെ റോളിലും കഴിഞ്ഞ മൂന്നു സീസണുകളിലും പരാജയമായിരുന്നെന്ന് ഉത്തപ്പ പ്രതികരിച്ചു. ‘‘ബാറ്ററെന്ന നിലയിൽ
ന്യൂഡൽഹി ∙ തൃശൂരിലെ പൂരക്കാഴ്ചകൾക്ക് കൊടിയിറങ്ങിയ ദിവസം ഡൽഹിയിൽ വെടിക്കെട്ട് ബാറ്റിങ്ങിന്റെ ആവേശപ്പൂരത്തിന് കൊടിയേറി. ബൗണ്ടറികളുടെ മേളവും സിക്സറുകളുടെ വെടിക്കെട്ടുമായി ബാറ്റർമാർ നിറഞ്ഞാടിയ മത്സരത്തിൽ ഡൽഹി ക്യാപിറ്റൽസിനെതിരെ സൺറൈസേഴ്സ് ഹൈദരാബാദിന് 67 റൺസ് വിജയം. ആദ്യം ബാറ്റു ചെയ്ത ഹൈദരാബാദ് 7 വിക്കറ്റ് നഷ്ടത്തിൽ 266 റൺസ് നേടിയപ്പോൾ ഡൽഹി 19.1 ഓവറിൽ 199 റൺസിൽ ഓൾഔട്ടായി. ട്വന്റി20 ക്രിക്കറ്റിന്റെ ചരിത്രത്തിലെ ഏറ്റവും മികച്ച പവർപ്ലേ സ്കോറുമായി (125) തുടക്കത്തിൽ കത്തിക്കയറിയ ഹൈദരാബാദ്, ട്രാവിസ് ഹെഡ് (32 പന്തിൽ 89), ഷഹബാസ് അഹമ്മദ് (29 പന്തിൽ 59*), അഭിഷേക് ശർമ (12 പന്തിൽ 46) എന്നിവരുടെ വെടിക്കെട്ടിന്റെ ബലത്തിലാണ് ഐപിഎലിലെ നാലാമത്തെ മികച്ച ടീം സ്കോർ നേടിയത്.
കൊൽക്കത്ത ∙ ഈ വർഷത്തെ ട്വന്റി20 ലോകകപ്പ് കളിക്കാൻ 100 ശതമാനം ഫിറ്റാണെന്നും ടീമിലിടം നേടാൻ പരമാവധി പ്രയത്നിക്കുമെന്നും വെറ്ററൻ താരം ദിനേഷ് കാർത്തിക്. ജീവിതത്തിലെ ഈ പ്രായത്തിൽ ഇന്ത്യയ്ക്കായി മത്സരിക്കുകയെന്നത് വലിയൊരു നേട്ടമായിരിക്കും. പരിശീലകൻ ദ്രാവിഡ്, ക്യാപ്റ്റൻ രോഹിത്, ചീഫ് സിലക്ടർ അജിത് അഗാർക്കർ എന്നിവരാണ് ഇക്കാര്യത്തിൽ അന്തിമ തീരുമാനമെടുക്കേണ്ടത്. ടീം മാനേജ്മെന്റിന്റെ ഏതു തീരുമാനത്തിനും ഒപ്പം നിൽക്കുമെന്ന് മുപ്പത്തെട്ടുകാരനായ കാർത്തിക് പറഞ്ഞു.
ന്യൂഡൽഹി ∙ സൺറൈസേഴ്സ് ഹൈദരാബാദ് ഉയർത്തിയ പടുകൂറ്റൻ റൺ മലയ്ക്കു മുന്നിൽ കീഴടങ്ങി ഡൽഹി ക്യാപിറ്റൽസ്. അതിവേഗ അർധ സെഞ്ചറിയുമായി ജേക്ക് ഫ്രേസർ പൊരുതിയെങ്കിലും മറ്റാർക്കും മികച്ച പ്രകടനം പുറത്തെടുക്കാനാകാതെ വന്നതോടെ ഡൽഹി പരാജയപ്പെടുകയായിരുന്നു, വിജയലക്ഷ്യമായ 267ലേക്ക് ബാറ്റേന്തിയ ഡൽഹിയുടെ ഇന്നിങ്സ് 199 റൺസിൽ അവസാനിച്ചു.
മുംബൈ∙ ഇന്ത്യന്‍ പ്രീമിയർ ലീഗിൽ പഞ്ചാബ് കിങ്സിനെതിരായ മത്സരത്തിനിടെ അച്ചടക്കലംഘനം നടത്തിയ മുംബൈ ഇന്ത്യന്‍സ് താരം ടിം ഡേവിഡിനും, പരിശീലകൻ കീറൺ പൊള്ളാർഡിനും പിഴ ചുമത്തി ബിസിസിഐ. മാച്ച് ഫീസിന്റെ 20 ശതമാനം ഇരുവരും പിഴയായി
മാസങ്ങളായി ഒഴിഞ്ഞുകിടക്കുന്ന പാക്കിസ്ഥാൻ ക്രിക്കറ്റ് ടീം പരിശീലക സ്ഥാനത്തേക്ക് ഇന്ത്യൻ ക്രിക്കറ്റ് ടീം മുൻ പരിശീലകൻ ഗാരി കിർസ്റ്റന് സാധ്യത. കിർസ്റ്റൻ, മുൻ ഓസ്ട്രേലിയൻ താരം ജേസൻ ഗില്ലസ്പി എന്നിവർ പരിശീലക സ്ഥാനത്തേക്ക് അപേക്ഷിച്ചതായി വിവരം.
മുംബൈ∙ ക്യാപ്റ്റന്‍ ഹാർദിക് പാണ്ഡ്യയ്ക്കെതിരായ ഇൻസ്റ്റഗ്രാം പോസ്റ്റ് ഷെയർ ചെയ്ത് മുംബൈ ഇന്ത്യൻസിന്റെ അഫ്ഗാനിസ്ഥാൻ താരം മുഹമ്മദ് നബി. നബിയെക്കൊണ്ട് പന്തെറിയിക്കാതിരുന്ന പാണ്ഡ്യയുടെ തീരുമാനം വിചിത്രമായി തോന്നിയെന്ന ആരാധകന്റെ പോസ്റ്റാണ് അഫ്ഗാൻ താരം ഇൻസ്റ്റഗ്രാമിൽ സ്റ്റോറിയാക്കി ഇട്ടത്.
മുല്ലൻപുർ∙ പഞ്ചാബ് കിങ്സിനെതിരായ മത്സരത്തിൽ മുംബൈ ഇന്ത്യൻസ് പേസർ ജസ്പ്രീത് ബുമ്രയെ ഫലപ്രദമായി ഉപയോഗിച്ചില്ലെന്ന് മുൻ ഓസ്ട്രേലിയൻ ക്രിക്കറ്റ് താരം ടോം മൂഡി. മുംബൈ ഇന്ത്യന്‍സ് ഒൻപതു റണ്‍സിനു ജയിച്ച മത്സരത്തിൽ, ഓപ്പണർ സാം കറൻ, റിലീ റൂസോ, ശശാങ്ക് സിങ് എന്നിവരുടെ വിക്കറ്റുകൾ വീഴ്ത്തി ജസ്പ്രീത് ബുമ്ര
ലക്നൗ ∙ രവീന്ദ്ര ജഡേയുടെ (40 പന്തിൽ 57 നോട്ടൗട്ട്) ചെറുത്തുനിൽപിന്റെയും എം.എസ്.ധോണിയുടെ (9 പന്തിൽ 28 നോട്ടൗട്ട്) ഫൈനൽ ടച്ചിന്റെയും ബലത്തിൽ ചെന്നൈ സൂപ്പർ കിങ്സ് ഉയർത്തിയ പ്രതിരോധക്കോട്ട, ക്യാപ്റ്റൻ കെ.എൽ.രാഹുലിന്റെ (53 പന്തിൽ 82) ക്ലാസിക് ഇന്നിങ്സിലൂടെ ലക്നൗ സൂപ്പർ ജയന്റ്സ് തകർത്തെറിഞ്ഞു.
ലക്നൗ ∙ നായകൻ കെ.എൽ.രാഹുലും ക്വിന്റൻ ഡികോക്കും അർധ സെഞ്ചറി നേടിയ മത്സരത്തിൽ ചെന്നൈ സൂപ്പർ കിങ്സിനെതിരെ ലക്നൗ സൂപ്പർ ജയന്റ്സിന് അനായാസ ജയം. ചെന്നൈ ഉയർത്തിയ 177 റൺസ് വിജയലക്ഷ്യം ഒരോവർ ബാക്കി നിൽക്കേ ലക്നൗ മറികടന്നു.
മുല്ലൻപൂർ∙ ഐപിഎല്ലിൽ പഞ്ചാബ് കിങ്സിനെതിരായ മത്സരത്തിനിടെ മുംബൈ ഇന്ത്യൻസ് താരങ്ങൾ ഡിആർഎസ് വിളിക്കുന്നതിൽ കൃത്രിമം കാട്ടിയെന്ന് ആരോപണം. മത്സരത്തിനിടെ ഡഗ് ഔട്ടിൽ ഇരിക്കുകയായിരുന്ന മുംബൈ താരം ടിം ഡേവിഡ് ഗ്രൗണ്ടിൽ ഉള്ള താരങ്ങൾക്ക് ഡിആർഎസ് എടുക്കാൻ നിർദേശം നൽകിയതാണു
മുംബൈ∙ ഐപിഎല്ലിൽ മുംബൈ ഇന്ത്യൻസ് ക്യാപ്റ്റൻ ഹാർദിക് പാണ്ഡ്യയ്ക്കെതിരെ പിഴ ചുമത്തി ബിസിസിഐ. പഞ്ചാബ് കിങ്സിനെതിരായ മത്സരത്തിലെ കുറഞ്ഞ ഓവർ നിരക്കിന്റെ പേരിൽ 12 ലക്ഷം രൂപയാണു പാണ്ഡ്യ പിഴയായി അടയ്ക്കേണ്ടത്. നിശ്ചിത
മുല്ലൻപുർ∙ ഇന്ത്യന്‍ പ്രീമിയർ ലീഗിൽ പഞ്ചാബ് കിങ്സിനെതിരെ അവസാന ഓവറിലായിരുന്നു മുംബൈ ഇന്ത്യൻസ് വിജയമുറപ്പിച്ചത്. ആദ്യം ബാറ്റു ചെയ്ത മുംബൈ ഏഴു വിക്കറ്റ് നഷ്ടത്തിൽ 192 റൺസെടുത്തപ്പോൾ, ശശാങ്ക് സിങ്ങിന്റേയും അശുതോഷ് ശർമയുടെയും തകർപ്പൻ ബാറ്റിങ്ങിൽ പഞ്ചാബ് വിജയത്തിന്റെ അടുത്തുവരെ
മുംബൈ∙ ഐപിഎല്ലിലെ ഇംപാക്ട് പ്ലേയർ നിയമത്തിനെതിരെ ഇന്ത്യൻ ക്രിക്കറ്റ് ടീം ക്യാപ്റ്റൻ രോഹിത് ശർമ. ഐപിഎലിലെ ഇംപാക്ട് പ്ലെയർ നിയമം ഓൾറൗണ്ടർമാരുടെ ഭാവിയെ ബാധിക്കുമെന്നു രോഹിത് ശർമ പ്രതികരിച്ചു. ‘‘ഐപിഎലിലെ ഇംപാക്ട് പ്ലെയർ നിയമം ഓൾറൗണ്ടർമാരുടെ പ്രകടനത്തെയും ഭാവിയെയും ദോഷമായി
ചണ്ഡീഗഡ് ∙ വിജയ സാധ്യതകൾ മാറിമറിഞ്ഞ ഐപിഎൽ മത്സരത്തിൽ പഞ്ചാബ് കിങ്സിനെതിരെ മുംബൈ ഇന്ത്യൻസിന് 9 റൺസിന്റെ നാടകീയ ജയം. ആദ്യം ബാറ്റു ചെയ്ത് 192 റൺസ് നേടിയ മുംബൈ, ബോളിങ്ങിൽ വെറും 14 റൺസിനിടെ പഞ്ചാബിന്റെ ആദ്യ 4 വിക്കറ്റുകൾ പിഴുതു. മുംബൈ അനായാസ വിജയം പ്രതീക്ഷിച്ചിരിക്കെ അദ്ഭുതകരമായി തിരിച്ചടിച്ച പഞ്ചാബ് ജയത്തിന് അരികിലെത്തിയിരുന്നു. 3 വിക്കറ്റ് ശേഷിക്കെ അവസാന 4 ഓവറിൽ 28 റൺസായിരുന്നു അവരുടെ ലക്ഷ്യം. എന്നാൽ അച്ചടക്കത്തോടെ പന്തെറിഞ്ഞ മുംബൈ ബോളർമാർ 5 പന്തുകൾ ബാക്കിനിൽക്കെ പഞ്ചാബിനെ ഓൾഔട്ടാക്കി. സ്കോർ: മുംബൈ– 20 ഓവറിൽ 7ന് 192. പഞ്ചാബ്– 19.1 ഓവറിൽ 183. 3 വിക്കറ്റ് നേടിയ ജസ്പ്രീത് ബുമ്രയാണ് പ്ലെയർ ഓഫ് ദ് മാച്ച്. സൂര്യകുമാർ യാദവ് (78) മുംബൈ ബാറ്റിങ്ങിൽ തിളങ്ങി.
ഛണ്ഡിഗഡ്∙ അശുതോഷ് ശർമ, മത്സരം തോറ്റെങ്കിലും പഞ്ചാബ് ആരാധകർക്ക് അഭിമാനത്തോടെ ഓർത്തിരിക്കാം ഈ പേര്. പരാജയം ഉറപ്പിച്ച് മത്സരഘട്ടത്തിൽ പ്രതീക്ഷയുടെ ‘പവർ’ പഞ്ചാബ് കിങ്സിനു നൽകിയത് ഈ 25 വയസ്സുകാരനാണ്. അശുതോഷും (28 പന്തിൽ 61), സീസണിലെ മറ്റൊരു താരോദയമായ ശശാങ്ക് സിങ്ങും (25 പന്തിൽ 41) ടീമിനു വേണ്ടി പൊരുതിയെങ്കിലും ജയം എത്തിപ്പിടിക്കാനായില്ല. മുംബൈ ഇന്ത്യൻസിനെതിരെ ഒൻപതു റൺസിനാണ് പഞ്ചാബിന്റെ തോൽവി. മുംബൈ ഉയർത്തിയ 193 റൺസ് വിജയലക്ഷ്യം പിന്തുടർന്ന പഞ്ചാബ് 19.1 ഓവറിൽ 183 റൺസിൽ ഓൾ ഔട്ടായി.
അഹമ്മദാബാദ് ∙ 8.5 ഓവർ ! ഐപിഎൽ ചരിത്രത്തിലെ ഏറ്റവും വേഗമേറിയ വിജയങ്ങളിലൊന്ന് സ്വന്തമാക്കാൻ ഡൽഹി ക്യാപിറ്റൽസിനു വേണ്ടിവന്നത് 53 പന്തുകൾ മാത്രം. ആദ്യം എറിഞ്ഞൊതുക്കിയും പിന്നാലെ അടിച്ചൊതുക്കിയും ഡൽഹിയുടെ സമ്പൂർണ ആധിപത്യം കണ്ട ഐപിഎൽ മത്സരത്തിൽ ഗുജറാത്ത് ടൈറ്റൻസിനെതിരെ ഡൽഹി ക്യാപ്റ്റൽസിന് 6 വിക്കറ്റ് ജയം. ടോസ് നഷ്ടപ്പെട്ട് ആദ്യം ബാറ്റ് ചെയ്ത ഗുജറാത്ത് 17.3 ഓവറിൽ 89 റൺസിന് പുറത്തായപ്പോൾ ഡൽഹി 8.5 ഓവറിൽ 4 വിക്കറ്റ് നഷ്ടത്തിൽ ലക്ഷ്യം കണ്ടു.
മുംബൈ∙ ഇന്ത്യൻ പ്രീമിയർ ലീഗ് മത്സരത്തിനിടെ ഒത്തുകളി നടക്കുന്നുവെന്നു സംശയമുയര്‍ന്നതിനെ തുടർന്ന് ബിസിസിഐ അഴിമതി വിരുദ്ധ വിഭാഗത്തിന്റെ നടപടി. രാജസ്ഥാൻ റോയൽസിന്റെ കോർപറേറ്റ് ബോക്സിൽ സംശയകരമായ സാഹചര്യത്തിൽ കണ്ട വാതുവയ്പുകാരെ സ്റ്റേഡിയത്തിൽനിന്നു
മുംബൈ∙ ട്വന്റി20 ലോകകപ്പിൽ ഡൽഹി ക്യാപിറ്റൽസ് ക്യാപ്റ്റൻ ഋഷഭ് പന്ത് ഇന്ത്യൻ ക്രിക്കറ്റ് ടീമിന്റെ വിക്കറ്റ് കീപ്പറാകാൻ സാധ്യത. വാഹനാപകടത്തിൽ പരുക്കേറ്റ ശേഷം ഫിറ്റ്നസ് വീണ്ടെടുത്ത പന്ത് ഐപിഎല്ലിൽ ഗംഭീര പ്രകടനമാണു നടത്തുന്നത്. വിക്കറ്റിനു പിന്നിൽ ഋഷഭ് പന്ത് തിളങ്ങിയതോടെയാണ് താരം
കൊൽക്കത്ത നൈറ്റ് റൈഡേഴ്സ് ക്യാപ്റ്റൻ ശ്രേയസ് അയ്യർക്ക് 12 ലക്ഷം രൂപ പിഴ ചുമത്തി ഐപിഎൽ സംഘാടകർ. രാജസ്ഥാൻ റോയൽസിനെതിരായ മത്സരത്തിലെ കുറഞ്ഞ ഓവർ നിരക്കിന്റെ പേരിലാണ് നടപടി.
കൊൽക്കത്ത നൈറ്റ് റൈഡേഴ്സിനെതിരായ മത്സരത്തിൽ, 6ന് 121 എന്ന നിലയിൽ തോൽവി മുഖാമുഖം കണ്ട രാജസ്ഥാൻ റോയൽസിനെ 2 വിക്കറ്റ് വിജയത്തിലേക്കു കൈപിടിച്ചുയർത്തിയത് 60 പന്തിൽ പുറത്താകാതെ 107 റൺസ് നേടിയ ജോസ് ബട്ലറുടെ ഇന്നിങ്സാണ്. ഐപിഎൽ ചരിത്രത്തിലെ ഏറ്റവും ഉയർന്ന,
ബെംഗളൂരു∙ ഇന്ത്യൻ പ്രീമിയർ ലീഗിൽ ഇതുവരെ കളിച്ച ഏഴു മത്സരങ്ങളിൽ ആറും തോറ്റെങ്കിലും റോയൽ ചാലഞ്ചേഴ്സ് ബെംഗളൂരുവിന് ഇനിയും പ്ലേ ഓഫിൽ കടക്കാം. ആര്‍സിബിക്ക് ഇനി ഏഴു കളികൾ ബാക്കിയുണ്ട്. ഇതെല്ലാം ജയിച്ചാൽ ഫാഫ് ഡുപ്ലേസി നയിക്കുന്ന
ന്യൂഡൽഹി ∙ പുതുമുഖങ്ങൾക്ക് അവസരം നൽകി പരീക്ഷണത്തിനൊരുങ്ങാതെ, പരിചയ സമ്പന്നരുടെ നിരയുമായി ഇന്ത്യ ട്വന്റി20 ലോകകപ്പിന്. ജൂണിൽ നടക്കുന്ന ലോകകപ്പിൽ രോഹിത് ശർമയ്ക്കൊപ്പം വിരാട് കോലി ഇന്നിങ്സ് ഓപ്പൺ ചെയ്യുമെന്നും ശുഭ്മൻ ഗിൽ, യശസ്വി ജയ്സ്വാൾ എന്നിവരിലൊരാൾ പുറത്താകുമെന്നും റിപ്പോർട്ടുകൾ. പരിശീലകൻ രാഹുൽ ദ്രാവിഡ്, ക്യാപ്റ്റൻ രോഹിത് ശർമ, സിലക്ഷൻ കമ്മിറ്റി അധ്യക്ഷൻ അജിത് അഗാർക്കർ എന്നിവർ കഴിഞ്ഞദിവസം യോഗം ചേർന്നിരുന്നു. ഈ യോഗത്തിൽ ലോകകപ്പ് ടീം സംബന്ധിച്ച് ഏകദേശ ധാരണയായെന്ന് ബിസിസിഐ അംഗം അറിയിച്ചതായി പിടിഐ വാർത്താ ഏജൻസി റിപ്പോർട്ട് ചെയ്തു. മേയ് ഒന്നാണ്, ലോകകപ്പിനുള്ള 15 അംഗ ടീമിനെ പ്രഖ്യാപിക്കാനുള്ള അവസാന തീയതി.
അഹമ്മദാബാദ്∙ പൊരുതാനുള്ള സ്കോർ പോലും നേടാനാകാതെ ബാറ്റിങ്ങിൽ പാടേ തകർന്നുപോയ ഗുജറാത്ത് ടൈറ്റൻസിനെതിരെ ഡൽഹി ക്യാപിറ്റൽസിന് അനായാസ ജയം. ഐപിഎൽ ചരിത്രത്തിൽ തങ്ങളുടെ ഏറ്റവും മോശം സ്കോറെന്ന നാണക്കേടുമായി ഗുജറാത്ത് ഉയർത്തിയ 90 റൺസ് വിജയലക്ഷ്യം, 67 പന്തും ആറു വിക്കറ്റും ബാക്കിയാക്കി ഡൽഹി മറികടന്നു. വന്നവരെല്ലാം തകർത്തടിച്ചതോടെ ഒരു വശത്ത് വിക്കറ്റുകൾ കൊഴിഞ്ഞെങ്കിലും, നാലു വിക്കറ്റ് വീഴുമ്പോഴേയ്ക്കും ഡൽഹി വിജയത്തിലെത്തി.
ബെംഗളൂരു ∙ തിങ്കളാഴ്ച നടന്ന ഐപിഎൽ മത്സരത്തിൽ റോയൽ ചാലഞ്ചേഴ്സ് ബെംഗളൂരുവിനെതിരെ, സൺറൈസേഴ്സ് ഹൈദരാബാദ് റെക്കോർഡ് സ്കോർ നേടിയതിൽ പ്രതികരണവുമായി മുൻ ഇന്ത്യന്‍ താരം കൃഷ്ണമാചാരി ശ്രീകാന്ത്. ചിന്നസ്വാമി സ്റ്റേഡിയത്തിൽ കളിക്കുമ്പോൾ ആർസിബി 11 ബാറ്റർമാരുമായി മൈതാനത്ത് ഇറങ്ങണമെന്നും എല്ലാവരും ബോളിങ്ങിനു കൂടി
കൊൽക്കത്ത ∙ ഇത്തവണത്തെ ഐപിഎൽ താരലേലത്തിൽ റെക്കോർഡ് തുക നൽകി കൊൽക്കത്ത ടീമിൽ എത്തിച്ചിട്ടും, ഫോമിലേക്ക് ഉയരാത്ത ഓസീസ് പേസർ മിച്ചൽ സ്റ്റാർക്കിനെ വിമർശിച്ച് മുൻ താരങ്ങൾ രംഗത്ത്. രാജസ്ഥാൻ റോയൽസിനെതിരെ 4 ഓവറിൽ 50 റൺസ് വഴങ്ങുകയും വിക്കറ്റ് നേടാതിരിക്കുകയും ചെയ്തതോടെ ഇർഫാൻ പഠാൻ, ഇയാൻ ബിഷപ് എന്നിവരാണ്
കൊൽക്കത്ത ∙ കഴിഞ്ഞ ദിവസം കൊൽക്കത്ത നൈറ്റ് റൈഡേഴ്സിനെതിരെ അവിശ്വസനീയ ജയമാണ് രാജസ്ഥാൻ റോയൽസ് സ്വന്തമാക്കിയത്. 224 റൺസിന്റെ കൂറ്റൻ വിജയലക്ഷ്യം അവസാന പന്തിലാണ് റോയൽസ് മറികടന്നത്. കൊൽക്കത്തയ്ക്കായി സുനിൽ നരെയ്ൻ സെഞ്ചറി കണ്ടെത്തിയപ്പോൾ, മറുപടി ബാറ്റിങ്ങിൽ ജോസ് ബട്ലറാണ് രാജസ്ഥാന്റെ വിജയശില്പിയായത്. 60
കൊൽക്കത്ത ∙ ക്യാപ്റ്റൻസിയുടെ പേരിൽ പലപ്പോഴും പ്രശംസ പിടിച്ചുപറ്റിയിട്ടുള്ള താരമാണ് രാജസ്ഥാൻ റോയൽസ് നായകൻ സഞ്ജു സാംസൺ. സഹതാരങ്ങളുമായുള്ള ഇടപെടലും ഫീൽഡിൽ വരുത്തുന്ന നിർണായ മാറ്റങ്ങളും പലപ്പോഴും വാർത്തകളിൽ ഇടം പിടിച്ചിരുന്നു. എന്നാൽ ഈ സീസണിൽ പലപ്പോഴായി സ്പിന്നർ ആർ.അശ്വിനെ ബാറ്റിങ് പൊസിഷനിൽ നേരത്തെ
കൊൽക്കത്ത ∙ തുടർച്ചയായി നിറംമങ്ങിയപ്പോഴും തന്നെ ചേർത്തുപിടിച്ച് രാജസ്ഥാൻ റോയൽസ് കാണിച്ച വിശ്വാസത്തിന് ഇതിലും മനോഹരമായി ജോസ് ബട്ലർ എങ്ങനെ നന്ദി പറയും! ഐപിഎലിലെ ഏറ്റവും ഉയർന്ന റൺ ചേസ് കണ്ട ത്രില്ലർ പോരാട്ടത്തിൽ, ജോസ് ബട്ലറുടെ അപരാജിത സെഞ്ചറിയുടെ (60 പന്തിൽ 107) മികവിൽ കൊൽക്കത്ത നൈറ്റ് റൈഡേഴ്സിനെതിരെ രാജസ്ഥാൻ റോയൽസിന് 2 വിക്കറ്റിന്റെ ത്രസിപ്പിക്കുന്ന ജയം. സുനിൽ നരെയ്ന്റെ (56 പന്തിൽ 109) കന്നി
കൊൽക്കത്ത∙ അവസാന നിമിഷം വരെ ആവേശം, ജയപരാജയങ്ങൾ മാറിമറിഞ്ഞ മത്സരത്തിൽ കൊൽക്കത്തയ്ക്കെതിരെ രാജസ്ഥാന്റെ റോയൽ വിജയം. പത്തൊൻപതാം ഓവറിന്റെ ആദ്യ പന്തിൽ വരുൺ ചക്രവർത്തിയെ സിക്സർ പറത്തി ബട്ലർ സ്വന്തമാക്കിയത് ഈ സീസണിലെ തന്റെ രണ്ടാം സെഞ്ചറി മാത്രമല്ല ഒരു ഘട്ടത്തിൽ പരാജയം ഉറപ്പിച്ച രാജസ്ഥാന്റെ ജീവൻ കൂടിയാണ്.
മുംബൈ∙ ഇന്ത്യൻ പ്രീമിയർ ലീഗിൽ ബോളറുടെ റോളിൽ തിളങ്ങിയാൽ മാത്രം ഹാര്‍ദിക് പാണ്ഡ്യയെ ട്വന്റി20 ലോകകപ്പ് ടീമിലേക്കു പരിഗണിച്ചാൽ മതിയെന്ന നിലപാടിൽ ബിസിസിഐ. കഴിഞ്ഞ വർഷം ഒക്ടോബറിലാണ് പാണ്ഡ്യ ഇന്ത്യയ്ക്കായി ഒടുവിൽ കളിച്ചത്. ഏകദിന ലോകകപ്പിൽ ബംഗ്ലദേശിനെതിരായ മത്സരത്തിനിടെ പാണ്ഡ്യയ്ക്കു കാലിനു
മുംബൈ∙ ഐപിഎല്ലിൽ മുംബൈ ഇന്ത്യൻസ് ക്യാപ്റ്റൻ ഹാർദിക് പാണ്ഡ്യയുടെ ബോളിങ് തന്ത്രങ്ങളെ വിമർശിച്ച് മുൻ ഇന്ത്യൻ താരം വസീം ജാഫർ. ആകാശ് മഡ്വാളിനെ 20–ാം ഓവർ എറിയിക്കാതിരുന്നതു ചർച്ച ചെയ്യേണ്ട കാര്യമാണെന്നു വസീം ജാഫർ ഒരു സ്പോർട്സ് മാധ്യമത്തോടു പറഞ്ഞു. പാണ്ഡ്യ
ബെംഗളൂരു∙ സൺറൈസേഴ്സ് ഹൈദരാബാദിനെതിരായ മത്സരത്തിനിടെ ഗ്രൗണ്ടിൽവച്ച് ഒന്നിലേറെ തവണ അസ്വസ്ഥനായി ഇന്ത്യൻ ക്രിക്കറ്റ് താരം വിരാട് കോലി. ആദ്യം ബാറ്റു ചെയ്യാനിറങ്ങിയ ഹൈദരാബാദ്, ചിന്നസ്വാമി സ്റ്റേഡിയത്തിൽ തകർത്തടിക്കുന്നതിനിടെയാണ് വിരാട് കോലി രോഷത്തോടെ പെരുമാറിയത്.
ഇന്ത്യൻ ടീമിലെത്തിയ ആദ്യ മലയാളി താരമായ മിന്നുമണിയെ പിന്തുടർന്നാണ് സീനിയർ താരങ്ങളായ ആശ ശോഭനയും സജന സജീവനും ഇന്ത്യൻ ട്വന്റി20 ക്രിക്കറ്റ് ടീമിൽ അരങ്ങേറ്റം കുറിക്കുന്നത്. വൈകിയെത്തിയ അംഗീകാരമെങ്കിലും ഇരുവർക്കും മുന്നിൽ ലോകകപ്പ് സാധ്യതകളുടെ വാതിൽ കൂടിയാണ് തുറക്കുന്നത്. ബംഗ്ലദേശ് പര്യടനത്തിൽ മികവ് പുലർത്താനായാൽ ഈ വർഷം ബംഗ്ലാദേശ് തന്നെ വേദിയാകുന്ന വനിതാ ട്വന്റി20 ലോകകപ്പ് ടീമിലേക്കും അവസരം കൈവരാം.
ഇംഗ്ലണ്ട് ക്രിക്കറ്റിലെ സ്പിൻ ഇതിഹാസം ഡെറിക് അണ്ടർവുഡ് (78) അന്തരിച്ചു. ഇന്ത്യൻ താരം സുനിൽ ഗാവസ്കർ ഉൾപ്പെടെയുള്ളവർ ‘നേരിടാൻ പ്രയാസമുള്ള ബോളർ’ എന്നു വിശേഷിപ്പിച്ച അണ്ടർവുഡിന്റെ നിര്യാണം അദ്ദേഹത്തിന്റെ മുൻ ടീമായ കെന്റ് ക്രിക്കറ്റ് ക്ലബ്ബാണ് തിങ്കളാഴ്ച പുറത്തുവിട്ടത്.
ഈ ഐപിഎലിൽ സൺറൈസേഴ്സ് ഹൈദരാബാദ് ബാറ്റർമാരുടെ പ്ലാൻ വളരെ ലളിതമാണ്; പറ്റിയാൽ എല്ലാ പന്തും സിക്സിനു പറത്തുക! ബാറ്റെടുത്തവരെല്ലാം ബൗണ്ടറി മേളം തീർത്തപ്പോൾ ഐപിഎലിലെ റെക്കോർഡ് ടീം ടോട്ടൽ വീണ്ടും തിരുത്തിയെഴുതി സൺറൈസേഴ്സ്. റോയൽ ചാലഞ്ചേഴ്സ് ബെംഗളൂരുവിനെതിരെ 20 ഓവറിൽ 3 വിക്കറ്റ് നഷ്ടത്തിൽ 287 റൺസാണ് ഹൈദരാബാദ് നേടിയത്. ഈ സീസണിൽ മുംബൈയ്ക്കെതിരെ തങ്ങൾ നേടിയ 277 റൺസിന്റെ റെക്കോർഡാണ് ഹൈദരാബാദ് തിരുത്തിയത്.
ബെംഗളൂരു∙ ഐപിഎല്ലിൽ റോയൽ ചാലഞ്ചേഴ്സ് ബെംഗളൂരുവിന്റെ നിരാശപ്പെടുത്തുന്ന പ്രകടനത്തിൽ രൂക്ഷവിമർശനവുമായി ഇന്ത്യൻ ടെന്നിസ് ഇതിഹാസം മഹേഷ് ഭൂപതി. മികച്ച ടീം കെട്ടിപ്പടുക്കുന്നതിനായി റോയൽ ചാലഞ്ചേഴ്സ് ബെംഗളൂരു ഫ്രാഞ്ചൈസിയെ
ബെംഗളൂരു∙ ഐപിഎല്ലിൽനിന്ന് നീണ്ടകാലത്തേക്ക് അവധിയെടുത്ത് റോയൽ ചാലഞ്ചേഴ്സ് ബെംഗളൂരു ഓൾറൗണ്ടർ ഗ്ലെൻ മാക്സ്വെൽ. കടുത്ത മാനസിക സമ്മർദത്തിലാണെന്നു ചൂണ്ടിക്കാട്ടിയാണ് മാക്സ്വെൽ അവധിയിൽ പോയത്. സൺറൈസേഴ്സ് ഹൈദരാബാദിനെതിരായ തിങ്കളാഴ്ചത്തെ മത്സരത്തിൽ മാക്സ്വെൽ കളിച്ചിരുന്നില്ല. ബെംഗളൂരുവിന്റെ തോൽവിക്കു ശേഷം
മുംബൈ∙ ചെന്നൈ സൂപ്പർ കിങ്സിനെതിരെ മുംബൈ ഇന്ത്യൻസ് ക്യാപ്റ്റൻ ഹാർദിക് പാണ്ഡ്യയുടെ ബോളിങ് പ്രകടനത്തിൽ കടുത്ത അതൃപ്തി അറിയിച്ച് മുൻ ഇന്ത്യൻ താരം ഇർഫാൻ പഠാൻ. ആകാശ് മഡ്‍വാളിനോടുള്ള വിശ്വാസം ഇല്ലായ്മയും ഡെത്ത് ഓവർ ബോളറെന്ന നിലയിൽ പാണ്ഡ്യയുടെ
മുംബൈ ∙ മലയാളി താരങ്ങളായ ആശ ശോഭനയും സജന സജീവനും ഇന്ത്യൻ വനിതാ ട്വന്റി20 ടീമിൽ. ബംഗ്ലാദേശിനെതിരെയുള്ള ട്വന്റി20 പരമ്പരയ്ക്കുള്ള ഇന്ത്യൻ ടീമിലാണ് ഇരുവരും ഇടംപിടിച്ചത്. 5 മത്സരങ്ങളുടെ പരമ്പര 28 മുതൽ മേയ് 9 വരെയാണ്. ബംഗ്ലദേശ് പര്യടനത്തിൽ ഇരുവർക്കും മികച്ച പ്രകടനം പുറത്തെടുക്കാനായാൽ ഈ വർഷം ബംഗ്ലാദേശ് വേദിയാകുന്ന വനിതാ ട്വന്റി20 ലോകകപ്പ് ടീമിലേക്കും അവസരം ലഭിച്ചേക്കാം.
ബെംഗളൂരു ∙ ഐപിഎല്‍ ചരിത്രത്തിലെ കൂറ്റൻ സ്കോറിനു മുന്നിൽ പൊരുതിത്തോറ്റ് റോയല്‍ ചലഞ്ചേഴ്സ് ബെംഗളൂരു (ആര്‍സിബി). സൺറൈസേഴ്സ് ഹൈദരാബാദ് (എസ്ആർഎച്ച്) ഉയർത്തിയ 288 റൺസെന്ന വിജയലക്ഷ്യത്തിന് 25 റൺസ്
മുംബൈ∙ ചെന്നൈ സൂപ്പർ കിങ്സിന്റെ വെറ്ററൻ താരം എം.എസ്. ധോണിക്ക് ഐപിഎൽ മത്സരത്തിനിടെ പരുക്കേറ്റതായി ആശങ്ക. മുംബൈ ഇന്ത്യൻസിനെതിരായ മത്സരത്തിൽ വിക്കറ്റ് കീപ്പിങ്ങിനിടെ നടക്കാൻ ബുദ്ധിമുട്ടുന്ന ധോണിയുടെ ദൃശ്യങ്ങൾ പുറത്തുവന്നു. ഇതോടെ ഐപിഎല്ലിന്റെ തുടക്കത്തിൽ തന്നെ ധോണി പുറത്തിരിക്കേണ്ടി വരുമോ
മുംബൈ∙ ഐപിഎല്ലിൽ വർഷങ്ങൾക്കു ശേഷം സെഞ്ചറി നേടിയിട്ടും കാര്യമായ ആഘോഷ പ്രകടനങ്ങളില്ലാതെ മുംബൈ ഇന്ത്യൻസ് താരം രോഹിത് ശർമ. മത്സരത്തിൽ രോഹിത് ശർമ പുറത്താകാതെനിന്നിട്ടും മുംബൈയെ വിജയത്തിലെത്തിക്കാൻ സാധിച്ചിരുന്നില്ല. തോൽവിക്കു ശേഷം നിരാശയോടെ ഗ്രൗണ്ട് വിടുന്ന രോഹിത് ശർമയുടെ ദൃശ്യങ്ങൾ
മുംബൈ∙ ക്യാപ്റ്റനെന്ന നിലയിൽ ഹാർദിക് പാണ്ഡ്യയുടെ പ്രകടനം മോശമെന്ന് ഇംഗ്ലണ്ട് മുൻ ക്രിക്കറ്റ് താരം കെവിൻ പീറ്റേഴ്സൻ. ചെന്നൈയ്ക്കെതിരെ മികച്ച ക്യാപ്റ്റൻസിയല്ല പാണ്ഡ്യയുടേതെന്ന് പീറ്റേഴ്സൻ പറഞ്ഞു. ‘‘അഞ്ച് മണിക്കൂർ മുൻപ് ടീം മീറ്റിങ്ങിലുള്ള പ്ലാൻ എയുമായാണ് ക്യാപ്റ്റന്‍ കളിക്കാനിറങ്ങുന്നത്.
വാങ്കഡെ∙ ചെന്നൈ സൂപ്പർ കിങ്സിനെതിരായ ഐപിഎൽ മത്സരത്തിൽ ബാറ്റിങ്ങിലും ബോളിങ്ങിലും മുംബൈ ഇന്ത്യൻസ് ക്യാപ്റ്റൻ ഹാർദിക് പാണ്ഡ്യയ്ക്കു തിളങ്ങാനായില്ല. ആദ്യം ബാറ്റു ചെയ്ത ചെന്നൈയ്ക്കെതിരെ പാണ്ഡ്യ മൂന്ന് ഓവറുകൾ പന്തെറിഞ്ഞ് രണ്ടു വിക്കറ്റുകൾ വീഴ്ത്തി. പക്ഷേ താരം 43 റൺസാണ് 18 പന്തുകളിൽ വഴങ്ങിയത്.
Results 1-100 of 10001