ADVERTISEMENT

ദുബായ് ∙ രാജകീയ പ്രൗഢിയോടെ എത്തിയ എ350 വിമാനം, മേഖലയ്ക്ക് ആദ്യം പരിചയപ്പെടുത്തിയത് എയർ ഇന്ത്യ. ഈ മാസം ഒന്നുമുതൽ ഡൽഹി–ദുബായ്–ഡൽഹി സെക്ടറിൽ എയർ ഇന്ത്യ എ350 വിമാനം സർവീസ് ആരംഭിച്ചിരുന്നു. പരിശീലനത്തിന്റെ ഭാഗമായി ആഭ്യന്തര സെക്ടറിൽ പറന്നിരുന്നെങ്കിലും ആദ്യ രാജ്യാന്തര സർവീസ് ദുബായിലേക്കായിരുന്നു. വിമാനത്തെ സ്വീകരിക്കുന്നതിന്റെ ഭാഗമായി ദുബായിൽ അധികൃതർ മധുരം പങ്കിടുകയും കന്നിയാത്രയിലെ യാത്രക്കാർക്ക് വിമാനത്തിന്റെ ചെറിയ മാതൃക സമ്മാനിക്കുകയും ചെയ്തിരുന്നു. 350 യാത്രക്കാരെ വരെ ഉൾക്കൊള്ളാൻ ശേഷിയുള്ളതാണ് എ350 വിമാനം.

air-india-started-a350-flight-service-on-delhi-dubai-delhi-sector
എയർ ഇന്ത്യ എ350 വിമാനത്തിന്റെ ആദ്യ രാജ്യാന്തര സർവീസിന് ദുബായിലൊരുക്കിയ സ്വീകരണത്തിന്റെ ഭാഗമായി അധികൃതർ മധുരം പങ്കിട്ടപ്പോൾ.

എയർ ഇന്ത്യ നിലവിൽ ദുബായിൽ നിന്ന് ഇന്ത്യയിലെ 5 സെക്ടറുകളിലേക്കായി ആഴ്ചയിൽ 72 വിമാന സർവീസ് നടത്തുന്നുണ്ട്. ഇതിൽ 32 എണ്ണം ഡൽഹിയിലേക്കാണ്.

English Summary:

Air India started A350 flight service on Delhi-Dubai-Delhi sector

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com