ADVERTISEMENT

അക്ഷയ എന്നാൽ ഒരിക്കലും ക്ഷയിക്കാത്തത് എന്നാണ് അർഥം. ഈ അക്ഷയത്രിതീയ ദിനത്തിൽ വീട്ടിലേക്കു ലക്ഷ്മീ പ്രീതികരമായ വസ്തുക്കൾ കൊണ്ടുവരുന്നത് ഐശ്വര്യവർധനവിനു കാരണമാകും എന്നാണ് വിശ്വാസം. ഇത് ശുക്രഹോര സമയത്തെങ്കിൽ അത്യുത്തമം. വെള്ളിയാഴ്ചകളിൽ രാവിലെ 6 മുതൽ 7 വരെയും ഉച്ചയ്ക്ക് 1 മുതൽ 2 വരെയും രാത്രി 8 മുതൽ 9 വരെയുമാണ് ശുക്രഹോര വരുന്നത്. അക്ഷയത്രിതീയ ദിനത്തിൽ ഉച്ചയ്ക്ക് 12 മുതൽ 2 വരെയും ശുഭമുഹൂർത്തമായി കണക്കാക്കപ്പെടുന്നു.

കല്ലുപ്പ്
നെഗറ്റീവ് ഊർജത്തെ ഇല്ലാതാക്കി പോസിറ്റീവ് ഊർജത്തെ നിറയ്ക്കും. നല്ലൊരു അണുനാശിനി കൂടിയായ കല്ലുപ്പ് അടുപ്പിന്റെ തെക്കുകിഴക്കേ മൂലയിൽ മൺപാത്രത്തിൽ സൂക്ഷിക്കുന്നതാണ് ഉത്തമം

അരി
അന്ന പൂർണേശ്വരീ പ്രീതിക്കായി ഒരിക്കലും ഭവനത്തിൽ അരിയ്ക്കു പഞ്ഞം ഉണ്ടാവരുത്.

നാണയം
നാണയങ്ങൾ ഒരു കുടുക്കയിൽ സൂക്ഷിക്കുന്നത് ലക്ഷ്‌മീ പ്രീതികരമാണ്. ഒരിക്കലും ധനത്തിനു ഭവനത്തിൽ ബുദ്ധിമുട്ടുണ്ടാവരുത് എന്നാണ് ഈ സങ്കൽപത്തിന് പിന്നിൽ.

സ്വർണം
ഐശ്വര്യദായകമായ ഒരു ലോഹമാണ് സ്വർണം. സ്വർണം മഹാലക്ഷ്മിയാണെന്ന് പഴമക്കാർ പറയും. ഈ ലോഹം വാങ്ങുന്നതിനു ഏറ്റവും അനുയോജ്യമായ ദിനം ലക്ഷ്മീ പ്രീതികരമായ വെള്ളിയാഴ്ചയാണ്

വെള്ളി
ജീവിതത്തിൽ സമൃദ്ധിയും ഐശ്വര്യവും ആയുരാരോഗ്യവും പ്രദാനം ചെയ്യുന്ന ഒരു ലോഹമാണ് വെള്ളി. ലക്ഷ്മീ പ്രീതികരമായ വെള്ളി ധരിക്കുന്നതിലൂടെ ശുക്രപ്രീതികൂടി ലഭിക്കുമെന്നാണ് വിശ്വാസം.

കുങ്കുമം
ലക്ഷ്മീ പ്രീതികരമായ മറ്റൊരു വസ്തുവാണ് കുങ്കുമം. ശക്തി പ്രതീകമാണ്.

മഞ്ഞൾ
ഭഗവതിയുടെ പ്രസാദമായ മഞ്ഞൾ ഭവനത്തിൽ സൂക്ഷിക്കുന്നത് അത്യുത്തമം .

നാരങ്ങ
ഭവനത്തിലെ നെഗറ്റീവ് ഊർജത്തെ ചെറുനാരങ്ങ ആഗിരണം ചെയ്യുകയും പോസിറ്റീവ് ഊർജം പകരുകയും ചെയ്യുന്നു.

നെല്ലിക്ക
ശ്രീശങ്കരാചാര്യർ കനകധാരാസ്തോത്രം ചൊല്ലി ലക്ഷ്മി ദേവിയെ പ്രസാദിപ്പിച്ച് സ്വർണ്ണനെല്ലിക്ക വർഷിച്ചത് ഒരു അക്ഷയതൃതീയ നാളിലാണ്.

English Summary:

Akshaya Tritiya Rituals: The Time-Honored Path to a Prosperous and Positive Life

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com