ADVERTISEMENT

ഇടവമാസത്തിൽ ഗുണവർധനവിനും ദോഷപരിഹാരത്തിനും ഓരോ നാളുകാരും അനുഷ്ഠിക്കേണ്ടവ വിശദമാക്കുകയാണ് വി. സജീവ് ശാസ്‌താരം.

മേടക്കൂർ (അശ്വതി , ഭരണി, കാർത്തിക 1/4 ): ഉന്നമനത്തിനായി വിഷ്ണു ഭജനം നടത്തുക. ഭവനത്തിൽ ഭാഗവതപാരായണം സ്വയം ചെയ്യുക. ജന്മനാളിൽ വിഷ്ണുക്ഷേത്രത്തിൽ ആയു:സൂക്ത പുഷ്പാഞ്ജലി നടത്തുക.

ഇടവക്കൂർ (കാർത്തിക3/4,രോഹിണി,മകയിരം1/2): ദോഷശമനത്തിനും ഗുണവർധനവിനുമായി സുബ്രഹ്മണ്യസ്വാമിയെ ഭജിക്കുക. ചൊവ്വാഴ്ചകളിൽ സുബ്രഹ്മണ്യ സ്വാമിക്ക് കുമാരസൂക്ത പുഷ്പാഞ്ജലി തൃമധുരം നിവേദിച്ച് നടത്തുക. നിത്യേന ഭവനത്തിൽ സുബ്രഹ്മണ്യ അഷ്ടോത്തരം ജപിക്കുക.

മിഥുനക്കൂർ ( മകയിരം 1/ 2 , തിരുവാതിര , പുണർതം 3/4 ): ദോഷശമനത്തിനും ഗുണവർധനവിനുമായി ഹനൂമദ്‌ ഭജനം നടത്തുക. ജന്മനാളിൽ ഹനൂമാൻ സ്വാമിയെ വണങ്ങി അവൽ നിവേദ്യം നടത്തുക. ഒപ്പം പഴുത്തു തുടങ്ങിയ ഞാലിപ്പൂവൻ കായ നിവേദിക്കുക. വീട്ടിൽ രാമായണം സുന്ദര കാണ്ഡം നിത്യേന പാരായണം ചെയ്യുക.

കർക്കടകക്കൂർ (പുണർതം1/4,പൂയം,ആയില്യം):ദോഷശമനത്തിനും ഗുണവർധനവിനുമായി ശിവഭജനം നടത്തുക. തിങ്കളാഴ്ചകളിൽ ശിവങ്കൽ കൂവളമാല ചാർത്തിച്ച് മലർ നിവേദ്യം നടത്തിക്കുക.

ചിങ്ങക്കൂർ ( മകം, പൂരം , ഉത്രം 1/ 4): ദോഷശമനത്തിനും ഗുണവർധനവിനുമായി ശ്രീകൃഷ്ണ ഭജനം നടത്തുക. ബുധനാഴ്ചകളിൽ ശ്രീകൃഷ്ണ ക്ഷേത്രദർശനം നടത്തി വെണ്ണ, കദളിപ്പഴം ഇവ നിവേദിക്കുക. നിത്യേന ഭവനത്തിൽ ശ്രീകൃഷ്ണ ഭജനം നടത്തുക.

കന്നിക്കൂർ (ഉത്രം 3/4, അത്തം, ചിത്തിര 1/2): ഗുണവർധനവിനും ദോഷശമനത്തിനുമായി ശാസ്താഭജനം നടത്തുക. ശാസ്താഅഷ്ടോത്തരം നിത്യേന പാരായണം ചെയ്യുക. ശനിയാഴ്ചകളിൽ നീരാജനം കത്തിച്ചുതൊഴുത്തു പ്രാർഥിക്കുക.

തുലാക്കൂർ (ചിത്തിര 1/2 , ചോതി, വിശാഖം 3/ 4): ദോഷശമനത്തിനായി ഗണപതി ഭജനം നടത്തുക. നിത്യേന ഉദയത്തിൽ വീട്ടിൽ വിളക്കു കൊളുത്തി ഗണപതിയെ സ്മരിച്ച് പ്രാർഥിക്കുക. ജന്മനാളിൽ ഗണപതിഹോമം കഴിപ്പിക്കുക.

വൃശ്ചികക്കൂർ ( വിശാഖം 1/4, അനിഴം, തൃക്കേട്ട): ദോഷശമനത്തിനായി ദേവീഭജനം നടത്തുക. ദേവീ ക്ഷേത്രദർശനം നടത്തി പഞ്ചാദുർഗ്ഗാ മന്ത്ര പുഷ്പാഞ്ജലി നടത്തിച്ച് പ്രാർഥിക്കുക. നിത്യേന ഭവനത്തിൽ ലഘു മന്ത്ര ജപത്താൽ ദേവിയെ ഉപാസിക്കുക.

ധനുക്കൂർ ( മൂലം, പൂരാടം, ഉത്രാടം1/4 ): ഗുണവർധനവിനും ദോഷശമനത്തിനുമായി ഭദ്രകാളിക്ഷേത്രത്തിൽ ചുവന്ന പുഷ്പം സമർപ്പിച്ചു പ്രാർഥിക്കുക. ജന്മ നാളിൽ ദേവിക്ക് കുങ്കുമാഭിഷേകം നടത്തിക്കുക.

മകരക്കൂർ ( ഉത്രാടം 3/4 , തിരുവോണം, അവിട്ടം 1/2 ): ഗുണവർധനവിനും ദോഷശമനത്തിനുമായി ശിവഭജനം നടത്തുക. ശിവക്ഷേത്രത്തിൽ ദർശനം നടത്തി ദക്ഷിണാമൂർത്തി ഭാവത്തിൽ സങ്കൽപ്പിച്ചു നെയ് വിളക്ക് കത്തിക്കുക.

കുംഭക്കൂർ (അവിട്ടം 1/2, ചതയം, പൂരുരുട്ടാതി 3/4 ): വ്യാഴാഴ്ചകളിൽ വ്രതമെടുക്കുക. വിഷ്ണു അഷ്ടോത്തരജപം നടത്തുക. വിഷ്ണുവിന് ജന്മനാളിൽ പാൽപ്പായസം നിവേദിക്കുക.

മീനക്കൂർ (പൂരുരുട്ടാതി 1/4 , ഉത്രട്ടാതി , രേവതി ): ദോഷശമനത്തിനായി സുബ്രഹ്മണ്യ ഭജനം നടത്തുക. നിത്യേന അഷ്ടോത്തരം ജപിക്കുക. കൂടാതെ നാളിൽ സുബ്രഹ്മണ്യ ക്ഷേത്രത്തിൽ പുഷ്പാഞ്ജലി നടത്തിക്കുക.

English Summary:

Elevate Your Spiritual Well-being in Idava: Daily Rituals for Every Star Sign

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com