ADVERTISEMENT

വേനൽ കടുക്കുകയാണ്. ചൂട് ഓരോ ദിവസവും കൂടി വരുന്നു. എയർ കണ്ടീഷനുകളെ ആശ്രയിച്ചാണ് മിക്കവരും കഴിയുന്നത്. സഹിക്കാൻ വയ്യാത്ത ചൂടിൽ നിന്നും ആശ്വാസം ലഭിക്കാൻ ഓഫിസുകളിൽ മാത്രമല്ല, വീടുകളിലും എസി ഒഴിവാക്കാനാവാത്ത ഒന്നായി മാറിക്കഴിഞ്ഞു. എന്നാൽ  ശരിയായ വിധത്തിൽ ഉപയോഗിച്ചില്ലെങ്കിൽ, എസിയുടെ ഉപയോഗം പല ആരോഗ്യപ്രശ്നങ്ങൾക്കും കാരണമാകാം. എസി ഓൺ ആക്കി ഉറങ്ങുന്നത് മൂലം ഉണ്ടാകാവുന്ന ആരോഗ്യപ്രശ്നങ്ങൾ എന്തൊക്കെ എന്ന് അറിയാം. 

∙ശ്വസനാരോഗ്യം 
എസി മുറിയിൽ ഉറങ്ങുന്നത് ശ്വസനപ്രശ്നങ്ങൾക്കു കാരണമാകാം. ആസ്ത്മ, അലർജി പ്രശ്നങ്ങൾ ഉള്ളവർക്കും തണുത്ത കാറ്റ് അടിക്കാൻ പ്രയാസമുള്ളവർക്കും ആണ് രോഗസാധ്യത കൂടുതൽ. എസിയിൽ നിന്നു വരുന്ന തണുത്ത വായു ശ്വസനനാളിയിൽ അസ്വസ്ഥത ഉണ്ടാക്കുകയും ചുമ, തുമ്മൽ, നെഞ്ചിനു മുറുക്കം, ശ്വാസതടസ്സം ഇവയുണ്ടാക്കുകയും ചെയ്യും. കൂടാതെ അലർജനുകൾ, വായുജന്യ മലിന വസ്തുക്കൾ ഇവ എസി യൂണിറ്റ് സർക്കുലേറ്റ് ചെയ്യുകയും ശരിയായി പരിപാലിച്ചില്ലെങ്കിൽ വ്യക്തികൾക്ക് ശ്വസനപ്രശ്നങ്ങൾ ഉണ്ടാവുകയും ചെയ്യും. ശ്വസന പ്രശ്നങ്ങൾ ലഘൂകരിക്കാൻ എസിയുടെ താപനില മിതമായ അളവിലേക്കു മാറ്റുക. വായുവിൽ ഈർപ്പം നിലനിർത്താൻ ഒരു ഹ്യുമിഡിഫയർ ഉപയോഗിക്കുക. എയർഫിൽറ്ററുകൾ പതിവായി വൃത്തിയാക്കുകയോ മാറ്റുകയോ ചെയ്യുക. 

Representative Image. Photo Credit : Aastock/ Shutterstock.com
Representative Image. Photo Credit : Aastock/ Shutterstock.com

∙ചര്‍മവും കണ്ണും വരളുക
ഹ്യുമിഡിറ്റിയുടെ അളവ് കുറയുന്നതിനാൽ എസി മുറിയിൽ ഉറങ്ങുന്നത് ചർമവും കണ്ണുകളും വരളാൻ കാരണമാകും. എസിയിലെ തണുത്ത വായു ചർമത്തിലെ ഈർപ്പത്തെ വലിച്ചെടുക്കുകയും ഇത് ചർമം വരണ്ടതാകാനും ചൊറിച്ചിലുണ്ടാക്കാനും കാരണമാകും. ദീർഘനേരം ഡ്രൈ എയറുമായി സമ്പർക്കത്തിൽ വന്നാൽ കണ്ണുകൾക്ക് അസ്വസ്ഥത ഉണ്ടാകും. കണ്ണിന് ചുവപ്പ്, ചൊറിച്ചിൽ, കാഴ്ച മങ്ങുക ഇവയുണ്ടാകാം. 

ഈ പ്രശ്നങ്ങൾ പരിഹരിക്കാൻ മുറിയിലെ ഹ്യുമിഡിറ്റിയുടെ അളവ് കൂട്ടാൻ ഹ്യുമിഡിഫെയർ ഉപയോഗിക്കാം. കിടക്കാൻ പോകും മുൻപ് ചർമത്തില്‍ മോയ്സ്ചറൈസർ പുരട്ടാം. കണ്ണുകളിൽ ജലാംശം നിലനിർത്താൻ ഐഡ്രോപ്സ് ഒഴിക്കാം. 

Representative image. Photo Credit: triloks/istockphoto.com
Representative image. Photo Credit: triloks/istockphoto.com

∙പേശിവേദന
എസി ഇട്ട് തണുത്ത മുറിയിൽ കിടക്കുന്നത് പേശികൾക്ക് ബലം, സന്ധിവേദന ഇവയ്ക്കു കാരണമാകും. തണുത്ത കാലാവസ്ഥയിൽ പേശികൾ ചുരുങ്ങുകയും മുറുകുകയും ചെയ്യും. ഇത് കട്ടിയും അസ്വസ്ഥതയും ഉണ്ടാക്കും. സന്ധിവേദനയോ മറ്റ് പേശി, അസ്ഥി സംബന്ധമായ രോഗങ്ങളോ ഉള്ളവർക്കു പ്രത്യേകിച്ചു തണുത്ത വായു സന്ധിവേദന കൂട്ടും. 

എസിയുടെ താപനില അഡ്ജസ്റ്റ് ചെയ്യുക വഴിയും ബ്ലാങ്കറ്റുകളും, ഉറങ്ങുമ്പോൾ ചൂടു കിട്ടാൻ പല ലെയർ ഉള്ള വസ്ത്രങ്ങൾ ധരിച്ചും മസിലുകളുടെ കട്ടി കൂടുന്നതും സന്ധിവേദനയും കുറയ്ക്കാൻ പറ്റും. ഉറങ്ങാൻ പോകും മുൻപ് മിതമായ ചില സ്ട്രെച്ചിങ്ങ് എക്സർസൈസുകൾ ചെയ്യുന്നതും പേശികളെയും സന്ധികളെയും വിശ്രാന്തിയിലാക്കാനും അയവു നൽകാനും സഹായിക്കും. 

Representative image. Photo Credit:New Africa/Shutterstock.com
Representative image. Photo Credit:New Africa/Shutterstock.com

∙ദുർബലമായ പ്രതിരോധസംവിധാനം
തണുത്ത വായു ശരീരത്തിലെ പ്രതരിരോധ പ്രതികരണത്തെ ദുർബലപ്പെടുത്തുകയും ബാക്ടീരിയല്‍ വൈറൽ അണുബാധകൾക്ക് കാരണമാകുകയും ചെയ്യും. തണുത്ത താപനിലയിൽ ഏറെ നേരം കഴിയുമ്പോൾ മൂക്കിലെ രക്തക്കുഴലുകൾ സങ്കോചിക്കുകയും രോഗാണുക്കളെയും വൈറസുകളെയും പ്രതിരോധിക്കാനുള്ള ശരീരത്തിന്റെ ശക്തി കുറയുകയും ചെയ്യുന്നു. ശ്വസന അണുബാധകൾക്കുള്ള സാധ്യത കുറയ്ക്കാൻ, മുറിയിലെ താപനില ക്രമീകരിക്കുക, ഇടയ്ക്കിടെ കൈകൾ കഴുകുന്നതുൾപ്പെടെയുള്ള ശുചിത്വശീലങ്ങൾ പിന്തുടരുക, രോഗമുള്ളവരുമായുള്ള സമ്പർക്കം ഒഴിവാക്കുക, കിടപ്പുമുറിയിൽ ആവശ്യത്തിനുള്ള വായു സഞ്ചാരം ഉറപ്പു വരുത്തുക ഇവയെല്ലാം പിന്തുടർന്നാൽ വായുജന്യരോഗാണുക്കളുടെ വ്യാപനം കുറയ്ക്കാൻ സാധിക്കും. 


Representative image. Photo Credit:Wavebreakmedia/istockphoto.com
Representative image. Photo Credit:Wavebreakmedia/istockphoto.com

∙ഉറക്കം
എസി മുറിയിൽ ഉറങ്ങുന്നത് ഉറക്കത്തെ തടസ്സപ്പെടുത്താം. തണുപ്പ് കൂടുതലാണെങ്കിലും എസി യൂണിറ്റിൽ നിന്ന് ശബ്ദം വരുകയാണെങ്കിലും ഉറക്കം മുറിയാം. തണുത്ത അന്തരീക്ഷം അസ്വസ്ഥതയുണ്ടാക്കുകയും രാത്രിയിൽ ഉണരാൻകാരണമാകുകയും ചെയ്യാം. 

തടസ്സമില്ലാതെ ഉറക്കം ലഭിക്കാൻ എസിയുടെ താപനില ക്രമീകരിക്കുക. ശബ്ദം കേൾക്കാതിരിക്കാൻ വൈറ്റ് നോയ്സ് മെഷീനുകളോ ഇയർ പ്ലഗുകളോ ഉപയോഗിക്കുക, ചിട്ടയായ ഉറക്കസമയം പാലിക്കുക എന്നിവ ചെയ്യാം. കൂടാതെ ഉറങ്ങുന്നതിനു മുമ്പ് കഫീൻ അടങ്ങിയ പാനീയങ്ങൾ ഒഴിവാക്കാം. ഉറക്കം കളയുന്ന പ്രവർത്തനങ്ങളിൽ ഏർപ്പെടാതിരിക്കാം. കാരണം ഇവയെല്ലാം നല്ല ഉറക്കം ലഭിക്കാൻ തടസ്സമാകും. 

∙അലർജി കൂട്ടുന്നു
സെൻസിറ്റീവ് ആയ ആളുകളിൽ അലർജി കൂട്ടാൻ എസി മുറിയിൽ ഉറങ്ങുന്നത് കാരണമാകും. എസി യൂണിറ്റ് കൃത്യമായി വൃത്തിയാക്കിയില്ലെങ്കിൽ, അലർജി ഉണ്ടാക്കുന്ന പൊടി, പൂമ്പൊടി, പൂപ്പൽ, വളർത്തു മൃഗങ്ങളുടെ രോമം മുതലായവ വ്യാപിക്കാൻ ഇടയാക്കും. എസി മുറികളിലെ കുറഞ്ഞ ഹ്യുമിഡിറ്റിയും അലർജനുകളും വായുജന്യ മലിനവസ്തുക്കളും അടിഞ്ഞു കൂടാനും തുമ്മൽ, മൂക്കൊലിപ്പ്, കണ്ണിനു ചൊറിച്ചിൽ ഇവയുണ്ടാകാനും കാരണമാകും. 

അലർജി ലക്ഷണങ്ങൾ അകറ്റാൻ എസി യൂണിറ്റിൽ ഹൈഎഫിഷ്യൻസി പർട്ടിക്കുലേറ്റ് എയർ (HEPA) ഉപയോഗിക്കാം. എയർഫിൽറ്ററുകൾ പതിവായി വൃത്തിയാക്കുകയും മാറ്റുകയും ചെയ്യുന്നതും അലർജനുകളെ അകറ്റുകയും കിടപ്പുമുറി പൊടിയൊന്നും ഇല്ലാതെ വൃത്തിയായി സൂക്ഷിക്കാനും സാധിക്കും.

English Summary:

Health Issues caused by sleeping with AC on

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com