ADVERTISEMENT

ന്യൂഡൽഹി ∙ നാലാം ഘട്ട വോട്ടെടുപ്പിലും പോളിങ് കുറഞ്ഞു. അന്തിമ കണക്കുകളിൽ ചെറിയ മാറ്റം വരാമെങ്കിലും ഇക്കുറി പോളിങ് 2019 ലെ 69.12 ശതമാനത്തെ അപേക്ഷിച്ച് 4–5% കുറവാണ്. അതേസമയം, യുപിയിൽ ഏറക്കുറെ 2019 ലെ പോളിങ് തന്നെയുണ്ടെന്നതും ബിഹാറിലും ജാർഖണ്ഡിലും ഇടിവു താരതമ്യേന കുറവാണെന്നതും ശ്രദ്ധേയം. മഹാരാഷ്ട്രയിൽ 8%, മധ്യപ്രദേശിൽ 5% എന്നിങ്ങനെയാണ് ഇടിവ്.

മഹാരാഷ്ട്രയിൽ മറാഠാ സംവരണപ്രക്ഷോഭം കാര്യമായി സ്വാധീനിക്കാനിടയുള്ള മേഖലയിലായിരുന്നു ഇന്നലെ പോളിങ്. ഇവിടെ ഗ്രാമീണ വോട്ടർമാർക്കിടയിൽ ഭരണവിരുദ്ധവികാരവും ശക്തമാണെന്നാണു വിലയിരുത്തൽ. 10 ശതമാനത്തിലേറെ ഇടിവുള്ള സംസ്ഥാനം ആന്ധ്രപ്രദേശാണ്; ഒഡീഷയിൽ 10 ശതമാനത്തോളം. ബംഗാളിൽ 6% ഇടിവുണ്ട്.

English Summary:

Polling decreased in fourth phase also

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com