ADVERTISEMENT

ന്യൂഡൽഹി ∙ മൊബൈൽ ഫോൺ കണക‍്ഷൻ 2 മണിക്കൂറിനുള്ളിൽ വിഛേദിക്കുമെന്നു പറഞ്ഞുള്ള തട്ടിപ്പു ഫോൺകോളുകൾ വ്യാപകമാണെന്നും ഇതിൽ വീഴരുതെന്നും കേന്ദ്ര ടെലികോം മന്ത്രാലയം മുന്നറിയിപ്പ് നൽകി. മൊബൈൽ നമ്പറുകൾ വിഛേദിക്കുമെന്നോ ചില നിയമവിരുദ്ധ പ്രവർത്തനങ്ങളിൽ നിങ്ങളുടെ മൊബൈൽ നമ്പർ ദുരുപയോഗം ചെയ്യപ്പെടുന്നുണ്ട് എന്നു പറഞ്ഞോ ആണ് തട്ടിപ്പുകാർ വിളിക്കുന്നത്. ഇതിൽ ഭയചകിതരായി തട്ടിപ്പുകാർ പറയുന്നപ്രകാരം ചെയ്യരുത്.

ഇത്തരം സംഭവങ്ങൾ www.sancharsaathi.gov.in എന്ന വെബ്സൈറ്റിൽ റിപ്പോർട്ട് ചെയ്യണം. വിദേശത്തുനിന്നുള്ള വാട്സാപ് കോളുകളിൽ സർക്കാർ, പൊലീസ്, അന്വേഷണ ഏജൻസി ഉദ്യോഗസ്ഥരായി ആൾമാറാട്ടം നടത്തിയുള്ള കോളുകളെക്കുറിച്ചും കേന്ദ്രം മുന്നറിയിപ്പു നൽകി.

English Summary:

Ministry of Telecom warning against mobile call fraud

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com