കുഞ്ഞിനെ തട്ടിയെടുത്തത് വില്‍ക്കാനെന്ന് പ്രതി നീതു; മുൻപും തട്ടിപ്പിന് ശ്രമം

Mail This Article
കോട്ടയം∙ മെഡിക്കൽ കോളജില്‍നിന്ന് നവജാത ശിശുവിനെ കടത്തിയ കളമശേരി സ്വദേശിനി നീതു പിടിയിൽ. നഴ്സിന്റെ വേഷത്തിൽ എത്തിയാണ് നീതു കുഞ്ഞിനെ തട്ടിയെടുത്തത്. കുഞ്ഞിനെ വിറ്റ് സാമ്പത്തിക ബാധ്യത തീർക്കുകയായിരുന്നു ലക്ഷ്യമെന്നു നീതു പൊലീസിനു മൊഴി നൽകി.
ആശുപത്രിക്ക് സമീപമുള്ള ഹോട്ടലിൽ നടത്തിയ തിരച്ചിലിലാണ് നീതുവിന്റെ പക്കൽനിന്നും കുട്ടിയെ കണ്ടെത്തിയത്.
ചൊവ്വാഴ്ചയാണ് എട്ടുവയസ്സുള്ള ആണ്‍കുട്ടിയുമായി ഇവര്‍ ബാര്‍ ഹോട്ടലില്‍ റൂമെടുത്തത്. ഇന്നലെയും മെഡിക്കല്‍ കോളജിലെത്തി.
ഇതിനുമുന്‍പും പ്രതി തട്ടിപ്പിന് ശ്രമിച്ചിരുന്നതായി സംശയമെന്ന് ആർഎംഒ വ്യക്തമാക്കി. ഗാന്ധിനഗര്‍ പൊലീസ് കുഞ്ഞിനെ അമ്മയ്ക്ക് കൈമാറി. ഡെന്‍റല്‍ കോളജില്‍ നഴ്സിന്റെ വേഷത്തിലെത്തിയതും ഇതേ സ്ത്രീയെന്ന് സംശയമുയര്‍ന്നിട്ടുണ്ട്.
രണ്ടു ദിവസം പ്രായമുള്ള പെൺകുഞ്ഞിനെയാണ് കോട്ടയം മെഡിക്കൽ കോളജിൽനിന്നു തട്ടിക്കൊണ്ടു പോയത്. വണ്ടിപ്പെരിയാർ സ്വദേശിനി അശ്വതിയുടെ മകളെയാണ് ആശുപത്രിയിൽനിന്നു കടത്തിയത്. ഇന്നലെയാണ് അശ്വതി പെൺകുഞ്ഞിനു ജന്മം നൽകിയത്. കുഞ്ഞിനെ പരിശോധിക്കാനെന്നു പറഞ്ഞാണ് വാങ്ങിയത്.
Content Highlights: Kottayam Medical Child, Child Missing, Crime