ADVERTISEMENT

വടകര ∙ കലാശക്കൊട്ടിനിടെ വടകരയിലെ എൽഡിഎഫ് സ്ഥാനാർഥി കെ.കെ.ശൈലജയ്‌ക്കെതിരെ അധിക്ഷേപകരമായ മുദ്രാവാക്യം വിളിച്ചെന്നാരോപിച്ച് യുഡിഎഫ് നേതാക്കൾക്കെതിരെ എൽഡിഎഫ്‌ തിരഞ്ഞെടുപ്പു കമ്മിഷനും ജില്ലാ കലക്ടർക്കും പരാതി നൽകി. എൽഡിഎഫ് വടകര മണ്ഡലം സെക്രട്ടറി വത്സൻ പനോളിയാണ് പരാതി നൽകിയത്.

വടകര അഞ്ചുവിളക്കിനു സമീപം നടന്ന കലാശക്കൊട്ടിനിടെയാണ് അധിക്ഷേപകരമായ മുദ്രാവാക്യം വിളിച്ചതെന്ന് പരാതിയിൽ പറയുന്നു. വടകരയിൽ പ്രചാരണത്തിന്റെ തുടക്കം മുതൽ ശൈലജയെ വ്യക്തിഹത്യ ചെയ്യുകയും അവഹേളിക്കുകയുമാണ് യുഡിഎഫ് ചെയ്യുന്നതെന്നും സ്ത്രീത്വത്തെ അപമാനിക്കുന്ന തരത്തിൽ പോസ്റ്ററുകളും വ്യാജ വിഡിയോകളും പ്രചരിപ്പിക്കുന്നെന്നും യുഡിഎഫ് സ്ഥാനാർഥിയുടെ അറിവോടെയാണ് അധിക്ഷേപമെന്നും പരാതിയിൽ പറയുന്നു.

English Summary:

Controversy Erupts over UDF Slogans against KK Shailaja in Vadakara Rally

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com