ADVERTISEMENT

കോഴിക്കോട്∙ വടകര മണ്ഡലത്തിലെ പോളിങ് ഉദ്യോഗസ്ഥർ പോളിങ് ബോധപൂർവം വൈകിപ്പിച്ചുവെന്ന ആരോപണവുമായി ഡിസിസി പ്രസിഡന്റ് കെ. പ്രവീൺ കുമാർ. വടകരയിൽ യുഡിഎഫിന് ആധിപത്യമുള്ള പോളിങ് സ്റ്റേഷനുകളിൽ പോളിങ് മന്ദഗതിയിലായിരുന്നുവെന്നും അദ്ദേഹം വാർത്താസമ്മേളനത്തിൽ ആരോപിച്ചു.

‘‘ഭരണതലത്തിൽ അട്ടിമറി നടന്നതായി സംശയിക്കുന്നു. വടകരയിൽ മാത്രമാണ് മുഖ്യമന്ത്രിയുടെ നേതൃത്വത്തിൽ അവലോകന യോഗം ചേർന്നത്. ഈ യോഗത്തിൽ സ്പീക്കർ ചട്ടവിരുദ്ധമായി പങ്കെടുത്തു. ചില ഉദ്യോഗസ്ഥരും പങ്കെടുത്തു. ഉദ്യോഗസ്ഥ തലത്തിൽ അട്ടിമറി സംശയിക്കുന്നതുമായി ബന്ധപ്പെട്ട് മുഖ്യ തിരഞ്ഞെടുപ്പ് ഓഫിസർക്ക് നേരത്തെ തന്നെ പരാതി നൽകിയിരുന്നു. അത് ശരിവയ്ക്കുന്ന രീതിയിലാണ് വടകരയിലെ 241 ബൂത്തുകളിലും സംഭവിച്ചത്.’’ – പ്രവീൺ കുമാർ പറഞ്ഞു.

പോളിങ് അട്ടിമറിക്കാൻ ശ്രമിച്ച തിരഞ്ഞെടുപ്പ് ഉദ്യോഗസ്ഥർക്ക് എതിരെ സംസ്ഥാന തിരഞ്ഞെടുപ്പ് കമ്മിഷണർക്കും മുഖ്യ തിരഞ്ഞെടുപ്പ് കമ്മിഷണർക്കും പരാതി നൽകുമെന്നും പ്രവീൺ കുമാർ പറഞ്ഞു. 

English Summary:

DCC president Praveen Kumar says polling delayed

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com