ADVERTISEMENT

പച്ചമുന്തിരി കൊണ്ട് ജൂസും ഹല്‍വയുമെല്ലാം ഉണ്ടാക്കാറുണ്ട്. ഇക്കുറി പച്ചമുന്തിരി എണ്ണയില്‍ പൊരിച്ചെടുത്ത് ഉണ്ടാക്കുന്ന ഒരു അടിപൊളി ബര്‍ഫി ആയാലോ? വളരെ രുചികരവും വ്യത്യസ്തവുമായ ഈ വിഭവം എളുപ്പത്തില്‍ തയാറാക്കാം

ചേരുവകൾ

മുന്തിരി - അര കിലോ
എണ്ണ - ഫ്രൈ ചെയ്യാന്‍
കശുവണ്ടി - 10-12 എണ്ണം
ബദാം - 10-12 എണ്ണം
വെളുത്ത എള്ള് - 2 ടേബിള്‍സ്പൂണ്‍
പാല്‍ - 1 കപ്പ്‌
നെയ്യ് 
പഞ്ചസാര - അര കപ്പ്‌
സൂചി റവ - അര കപ്പ്‌
പൊടിച്ച ഡ്രൈ ഫ്രൂട്സ് - അലങ്കാരത്തിന്‌ 

തയാറാക്കുന്ന വിധം

ഒരു പാനില്‍ എണ്ണയൊഴിച്ച് അതിലേക്ക് മുന്തിരി ഇട്ടു പൊരിച്ചെടുക്കുക. ഇത് കോരിയെടുത്ത് വെള്ളത്തില്‍ ഇടുക. തണുത്ത ശേഷം, കശുവണ്ടി, ബദാം, വെളുത്ത എള്ള്, പാല്‍ എന്നിവയ്ക്കൊപ്പം മുന്തിരി മിക്സിയില്‍ ഇട്ട് നന്നായി അടിച്ചെടുക്കുക. ഒരു പാനില്‍ നെയ്യൊഴിച്ച് അതിലേക്ക് പഞ്ചസാര ഇട്ടു നന്നായി ഉരുക്കിയെടുക്കുക. ഇതിലേക്ക് സൂചി ചേര്‍ക്കുക.

ശേഷം, നേരത്തെ മിക്സിയില്‍ അടിച്ചു വെച്ച മിശ്രിതം കൂടി ഇതിലേക്ക് ഒഴിച്ച് നന്നായി ഇളക്കുക. വെള്ളം വറ്റി തുടങ്ങിയാല്‍ ഇത് ഒരു ബട്ടര്‍പേപ്പര്‍ വെച്ച പാത്രത്തിലേക്ക് ഒഴിക്കുക. മുകളില്‍ ഡ്രൈ ഫ്രൂട്സ് വിതറി തണുക്കാന്‍ വയ്ക്കുക. നന്നായി തണുത്ത് കട്ടിയായ ശേഷം ഇത് ചതുരക്കഷ്ണങ്ങളാക്കി മുറിച്ചെടുത്ത് കഴിക്കാം.

English Summary:

Grapes Barfi Recipe

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com