ADVERTISEMENT

ന്യൂഡൽഹി∙ ഓൺലൈൻ ഫുഡ് ഡെലിവറി പ്ലാറ്റ്‌ഫോമായ സൊമാറ്റോ പ്ലാറ്റ്‌ഫോം ഫീയിൽ 25 ശതമാനം വർദ്ധനവ് പ്രഖ്യാപിച്ചു. ഇത് ഉടനെ പ്രാബല്യത്തിൽ വരും. ഇനി മുതൽ ഒരു ഓർഡറിന് 5 രൂപ ഉപഭോക്താക്കളിൽ നിന്ന് ഈടാക്കും. സൊമാറ്റോയുടെ പ്ലാറ്റ്‌ഫോം ഫീ അവതരിപ്പിച്ചത് 2023 ഓഗസ്റ്റിൽ ആയിരുന്നു. ഒരു ഓർഡറിന് 2 രൂപ നിരക്കിലാണ് ആണ് ചുമത്തിയത്. പിന്നീട് അത് 3 രൂപയായി ഉയർത്തി. ഈ വർഷം ജനുവരിയിൽ 4 രൂപയായി വർധിപ്പിരുന്നു.

ഡൽഹി എൻസിആർ, ബെംഗളൂരു, മുംബൈ, ഹൈദരാബാദ്, ലഖ്‌നൗ എന്നിവയുൾപ്പെടെയുള്ള പ്രധാന നഗരങ്ങളിലെല്ലാം പ്ലാറ്റ്‌ഫോം ഫീസ് വർധിപ്പിച്ചിട്ടുണ്ട്.  സൊമാറ്റോയുടെ ക്വിക്ക്-കൊമേഴ്‌സ് പ്ലാറ്റ്‌ഫോമായ ബ്ലിങ്കിറ്റ് ഓരോ ഓർഡറിനും 2 രൂപ ഹാൻഡ്‌ലിംഗ് ചാർജ് ഏർപ്പെടുത്തിയിട്ടുണ്ട്. സൊമാറ്റോയിലെ എല്ലാ ഇടപാടുകൾക്കും ബാധകമായ ഫ്ലാറ്റ് ചാർജാണ് പ്ലാറ്റ്ഫോം ഫീസ്. സൊമാറ്റോ ഗോൾഡ് ലോയൽറ്റി പ്രോഗ്രാമിലെ അംഗങ്ങൾക്ക് ഈ ഫീസ് ഒഴിവാക്കിയിട്ടുണ്ട്.

ഈ ഫീസിന് പുറമെ സൊമാറ്റോ ഡെലിവറി ചാർജും എല്ലാവർക്കും ചുമത്തുന്നുണ്ട്. ഒരു വർഷത്തിൽ സൊമാറ്റോയുടെ ഓഹരി വില 238 ശതമാനമാണ് ഉയർന്നിരിക്കുന്നത് എന്നതും ശ്രദ്ധേയം. സ്വിഗ്ഗിയും ഫുഡ് ഡെലിവറി ഓർഡറുകൾക്ക്  5 രൂപ നിരക്കിൽ പ്ലാറ്റ്‌ഫോം ഫീ ചുമത്തുന്നുണ്ട്. ചില സ്വിഗ്ഗി ഉപയോക്താക്കൾക്ക് 10 രൂപ പ്ലാറ്റ്‌ഫോം ഫീസ് കൊടുക്കേണ്ടി വരുമെന്ന് റിപ്പോർട്ടുകളുണ്ട്.

English Summary:

Zomato increases the platform charges

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com