കുഞ്ഞതിഥിയെത്താൻ ഇനി ദിവസങ്ങൾ മാത്രം, നിറവയറിൽ ഡാൻസുമായി അമല പോൾ
Mail This Article
മലയാളികൾക്ക് ഏറെ പ്രിയപ്പെട്ട താരമാണ് അമല പോള്‍. ഗർഭകാലം ആഘോഷമാക്കി മാറ്റുകയാണിപ്പോൾ താരം. നിറവയറിലുള്ള ആഘോഷങ്ങളുടെ ചിത്രങ്ങളും ഫോട്ടോഷൂട്ട് ചിത്രങ്ങളുമെല്ലാം അവർ സമൂഹ മാധ്യമങ്ങളിൽ പങ്കുവച്ചിരുന്നു. ഇപ്പോഴിതാ നിറവയറിലുള്ള നൃത്ത വിഡിയോയാണ് വൈറലാകുന്നത്.
താൻ നായികയായെത്തിയ ‘ഒരു ഇന്ത്യൻ പ്രണയ കഥ’ എന്ന ചിത്രത്തിലെ ഗാനത്തിന് പാട്ടുപാടി ചുവടവെക്കുന്ന വിഡിയോയാണ് അമല പങ്കുവച്ചത്. ‘ഒൻപതാം മാസത്തിലേക്ക് കടക്കുന്നു, എല്ലാവരുടെയും സ്നേഹത്തിനും ആശംസകൾക്കും നന്ദി’ എന്ന കുറിപ്പോടെയാണ് വിഡിയോ പങ്കുവച്ചത്.
നിരവധി പേരാണ് വിഡിയോയ്ക്ക് താഴെ കമന്റുമായെത്തുന്നത്. അമലയ്ക്കും കുഞ്ഞിനും ആരാധകർ ആശംസകൾ നേരുന്നുണ്ട്. രസകരമായ കമന്റുകളും പലരും പങ്കുവെക്കുന്നുണ്ട്. വയറ്റിൽ കിടന്ന് കുഞ്ഞ് പേടിക്കുന്നുണ്ടാകും, ഇങ്ങനെ നൃത്തം ചെയ്യല്ലേ എന്നെല്ലാം പലരും വിഡിയോയ്ക്ക് താഴെ കുറിക്കുന്നുണ്ട്.
നേരത്തെ വളകാപ്പും അമല ആഘോഷമാക്കിയിരുന്നു. ഭർത്താവ് ജഗത് ദേശായിക്കൊപ്പം ഗുജറാത്തി സ്റ്റൈലിലായിരുന്നു വളകാപ്പ്.