ADVERTISEMENT

പാക്കിസ്ഥാന്റെ പക്കൽ അണുബോംബുകളുണ്ടെന്നും നമ്മുടെ സർക്കാർ പ്രകോപിപ്പിച്ചാൽ അത് ഇന്ത്യയ്ക്കു നേരെ പ്രയോഗിക്കാൻ സാധ്യതയുണ്ടെന്നുമുള്ള മണിശങ്കർ അയ്യരുടെ പ്രസ്താവന വിവാദമായിരുന്നു. ബിജെപിയും കോൺഗ്രസും ഇതുമായി ബന്ധപ്പെട്ടു വാദപ്രതിവാദങ്ങൾ നടത്തുകയും ചെയ്തു. അതേസമയം യഥാർഥത്തിൽ പാകിസ്ഥാന്റെ കൈവശം ആണവായുധങ്ങളുണ്ടോ, രാജ്യാന്തര കരാറുകൾ ലംഘിച്ചു ഇത്തരമൊരു നീക്കത്തിനു പാക്കിസ്ഥാൻ മുതിരുമോ എന്നുള്ളതൊക്കെ മറുചോദ്യവുമാണ്. പാകിസ്ഥാന്‍ മാത്രമല്ല ഒരു ആണവായുധ ശേഷിയുള്ള രാജ്യവും അവരുടെ പക്കലുള്ള യഥാർഥ ആണവായുധ ശേഖരത്തിന്റെ വിശദാംശങ്ങള്‍ പുറത്തുവിടാന്‍ തയാറാവാറില്ല. അതുകൊണ്ടുതന്നെ ലഭ്യമായ വിവരങ്ങളുടെ അടിസ്ഥാനത്തിൽ കഴിഞ്‍ സെപ്തംബര്‍ 11ന് പ്രസിദ്ധീകരിച്ച അമേരിക്കന്‍ ആണവശാസ്ത്രജ്ഞര്‍ തയ്യാറാക്കിയ ന്യൂക്ലിയര്‍ നോട്ട്ബുക്കിലെ വിവരങ്ങൾ ഇങ്ങനെ.

സൈനിക പരേഡുകള്‍, സര്‍ക്കാര്‍ പ്രസ്താവനകള്‍, രഹസ്യ വിവരങ്ങള്‍, ബജറ്റ് രേഖകള്‍, രാജ്യങ്ങളുമായുള്ള ഉടമ്പടികള്‍, മാധ്യമ റിപ്പോര്‍ട്ടുകള്‍, പ്രതിരോധ ഗവേഷണ ഏജന്‍സികളുടെ റിപ്പോര്‍ട്ടുകള്‍ എന്നിവയെല്ലാം ഈ ആണവായുധങ്ങളുടെ കണക്കുകൂട്ടലിനു സഹായിച്ചിട്ടുണ്ട്.1987 മുതല്‍ ആണവശാസ്ത്രജ്ഞരുടെ കൂട്ടായ്മ ആണവശാസ്ത്രജ്ഞരുടെ ബുള്ളറ്റിനില്‍ ന്യൂക്ലിയര്‍ നോട്ട്ബുക്ക് കോളം പ്രസിദ്ധീകരിക്കുന്നുണ്ട്.

nuclear-fusion - 1

പ്രതിവര്‍ഷം 14 മുതല്‍ 27 വരെ ആണവായുധങ്ങള്‍ നിര്‍മിക്കാന്‍ പാകിസ്ഥാന് ശേഷിയുണ്ടെന്നാണ് കരുതപ്പെടുന്നത്. എങ്കിലും പ്രായോഗികമായി അഞ്ചു മുതല്‍ 10 വരെ ആണവായുധങ്ങള്‍ പാകിസ്ഥാന്‍ നിര്‍മിക്കുന്നുണ്ടെന്നാണ് കോളം കണക്കുകൂട്ടുന്നത്. ആണവായുധം വഹിക്കാന്‍ ശേഷിയുള്ള 36 മിറാഷ് III/IV പോര്‍വിമാനങ്ങളും ജെഎഫ് 17 പോര്‍വിമാനങ്ങളുമുണ്ടെന്നാണ് കരുതപ്പെടുന്നത്. കരയില്‍ നിന്നും തൊടുക്കാവുന്ന ആറ് വിഭാഗം ബാലിസ്റ്റിക് മിസൈലുകള്‍ പാകിസ്ഥാന്റെ ശേഖരത്തിലുണ്ട്. കരയില്‍ നിന്നും കടലില്‍ നിന്നുംതൊടുക്കാവുന്ന ആറ് വിഭാഗം ആണവമിസൈലുകളും പാകിസ്ഥാനുണ്ടെന്നും ഈ കോളം പറയുന്നുണ്ട്.

അതീവ രഹസ്യമായാണ് പാകിസ്ഥാന്‍ അടക്കമുള്ള എല്ലാ രാജ്യങ്ങളും ആണവായുധങ്ങള്‍ നിര്‍മിക്കുന്നത്. ഇസ്‌ളാമാബാദിന് വടക്കു കിഴക്കുള്ള വാഹിലുള്ള ആയുധ നിര്‍മാണ ഫാക്ടറികള്‍ ഇതില്‍ നിര്‍ണായക പങ്കുവഹിക്കുന്നുണ്ടാവുമെന്നും ഈ കോളത്തില്‍ സൂചന നല്‍കുന്നുണ്ട്. ഭൂമിക്കടിയിലെ ആറ് ബങ്കറുകളില്‍ ആണവായുധ നിര്‍മാണം നടക്കുന്നുണ്ടെന്നാണ് അമേരിക്കന്‍ ആണവശാസ്ത്രജ്ഞര്‍ തയാറാക്കിയ കോളം പറയുന്നത്.

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com