ADVERTISEMENT

സാസംങ് നിര്‍മിതബുദ്ധി (എഐ) കരുത്തോടുകൂടിയ പുതിയ ടെലിവിഷന്‍ മോഡലുകള്‍ ഏപ്രില്‍ 17ന് ലോഞ്ച് ചെയ്യും. എഐ സാങ്കേതിക വിദ്യ കൂടുതല്‍ ഡിവൈസുകളിലേക്ക് വിപുലപ്പെടുത്തുന്നതിന്റെ ഭാഗമായാണ് കമ്പനിയുടെ ഈ നീക്കം. ഈ വര്‍ഷം ജനുവരിയില്‍ ഗ്യാലക്‌സി എസ്24 സീരീസ് സ്മാര്‍ട് ഫോണുകളില്‍ സാംസങ് ഗ്യാലക്‌സി എഐ ലോഞ്ച് ചെയ്തിരുന്നു. കഴിഞ്ഞ ആഴ്ചയില്‍ ഗൃഹോപകരണങ്ങളില്‍ ബെസ്‌പോക് എഐയും സാംസങ് ലോഞ്ച് ചെയ്തിരുന്നു. സാംസങ് നിയോ ക്യൂഎല്‍ഇഡി 8 കെ സീരീസ്, ക്യൂഎല്‍ഇഡി 4കെ സീരീസ്, ഒഎല്‍ഇഡി സീരീസ് എന്നീ മോഡലുകളില്‍ ഈവര്‍ഷം എഐ എത്തിയേക്കും . 

പുത്തന്‍ എഐ ടെലിവിഷന്‍ മോഡലുകള്‍ വാങ്ങിക്കുവാന്‍ താൽപര്യമുള്ള ഇന്ത്യന്‍ ഉപഭോക്താക്കളില്‍ നിന്നും സാസംങ് നേരത്തേ ഓര്‍ഡറുകള്‍ സ്വീകരിക്കുവാനും ആരംഭിച്ചിരുന്നു.സാംസങ്. കോമില്‍ നിന്നോ, സാംസങ് ഷോപ് ആപ്പില്‍ നിന്നോ 5000 രൂപ നല്‍കിക്കൊണ്ട് സാസംങിന്റെ പുതിയ എഐ ടിവികള്‍ ഉപഭോക്താക്കള്‍ക്ക് പ്രീ ഓര്‍ഡര്‍ ചെയ്യാം. മുന്‍കൂര്‍ ബുക്കിങ് നടത്തുന്ന ഉപഭോക്താക്കള്‍ക്ക് മറ്റ് ഓഫറുകളുടെ അധിക നേട്ടവും ലഭ്യമാകും. 

qled-ai-galaxy - 1

നിയോ ക്യൂ എല്‍ഇഡി 8കെ സീരീസ് (75 ഇഞ്ചോ, അതിന് മുകളിലോ ) ബുക്ക് പ്രീ ബുക്ക് ചെയ്യുന്ന ഉപഭോക്താക്കള്‍ക്ക് 15000 രൂപയുടേയും,നിയോ ക്യുഎല്‍ഇഡി 4കെ & ഒഎല്‍ഇഡി സീരീസ് ബുക്ക് ചെയ്യുന്ന ഉപഭോക്താക്കള്‍ക്ക് 10000 രൂപയുടേയും നേട്ടങ്ങള്‍ ലഭ്യമാകും. പ്രീമിയം ടെലിവിഷന്‍ കാഴ്ചാനുഭവം, പേഴ്‌സണലൈസ്ഡ് എക്‌സ്പീരിയന്‍സസ്, മിതമായ ഊര്‍ജ ഉപഭോഗം, നവീന ഫീച്ചറുകള്‍, ശക്തമായ ഓഡിയോ ഫീച്ചറുകള്‍ തുടങ്ങിയവ സാംസങിന്റെ പുതിയ നിയോ ക്യൂ എല്‍ഇഡി 8കെ സീരീസ് വാഗ്ദാനം ചെയ്യുന്നു.

English Summary:

Samsung Unveils AI-Powered TV Lineup on April 17th

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com