ADVERTISEMENT

പെരുപ്പിച്ചു കാണിക്കുന്ന പുതുമകളുമായി ഇറക്കുന്ന ഫോണുകള്‍, പക്ഷേ വിൽപ്പനയിൽ ഒട്ടും പിന്നാക്കമല്ല. ദശലക്ഷക്കണക്കിനു ഫോണുകളാണ് ഓരോ വർഷത്തിലും വിറ്റുപോകുന്നത്. ഇലക്ട്രോണിക് മാലിന്യങ്ങള്‍ ഭൂമിക്ക് ഉണ്ടാക്കുന്ന ആഘാതത്തെക്കുറിച്ച് കുറച്ചെങ്കിലും ആധിയുള്ള ആളാണെങ്കില്‍ മാത്രം ഫോണ്‍ മാറിയെടുക്കുന്നതിനു മുമ്പ് ഈ കാര്യങ്ങള്‍ പരിഗണിക്കുക. 

Representative image. Photo By: Georgijevic/Istoke
Representative image. Photo By: Georgijevic/Istoke

കേടായാല്‍

ഫോണുകള്‍ താഴെ വീണ് തകര്‍ന്നെങ്കില്‍ പുതിയതൊന്ന് വാങ്ങുന്ന കാര്യം പരിഗണിക്കാം. പല മുന്തിയ ഫോണുകളും ഇറക്കുമ്പോള്‍ യൂട്യൂബര്‍മാര്‍ ക്രാഷ് ടെസ്റ്റ് നടത്തുന്നതു കാണാം. ഇതില്‍ നിന്ന് ഒരു പാഠവും തന്നെ ഉള്‍ക്കൊള്ളാനില്ല. കാരണം, പുതിയ ഫോണുകള്‍ താഴെ വീണാലും ചിലപ്പോള്‍ പ്രവര്‍ത്തിച്ചെന്നിരിക്കും. എന്നാല്‍ മാസങ്ങള്‍ക്കുള്ളില്‍ അവ കേടായേക്കാം. ഈ സാഹചര്യം പലപ്പോഴും നാം അറിയാതെ പോകുന്നു.

താഴെ വീണു പൊട്ടിയാല്‍ തകര്‍ന്ന ഭാഗങ്ങള്‍ മാറ്റിവച്ച് ഉപയോഗിച്ചു നോക്കാം. പക്ഷെ, ചില ഫോണുകളുടെ ഘടകഭാഗങ്ങള്‍ക്കു തന്നെ വന്‍ വിലയാണ് ഈടാക്കുന്നത് എന്ന കാര്യവും ഓര്‍ക്കണം. പല ഫോണുകളും വെള്ളത്തില്‍ വീഴുക തുടങ്ങിയ പ്രശ്‌നങ്ങള്‍ നേരിട്ടാലും അവയുടെ ആയുസ് കുറച്ചേക്കാം. ഇത്തരം സാഹചര്യങ്ങളില്‍ പുതിയ മോഡല്‍ വാങ്ങുന്ന കാര്യം പരിഗണിക്കാം. സാരമായ കേടുപാടുകള്‍ ഉള്ള മോഡലുകളും മാറിയെടുക്കാം. അവ പുതുക്കിയെടുക്കാന്‍ വേണ്ടിവരുന്ന വിലയ്ക്ക് അധികം വിലയില്ലാത്ത പുതിയൊരു മോഡല്‍ വാങ്ങാനായേക്കാം. 

സോഫ്റ്റ്‌വെയര്‍ പഴകിയാല്‍

ഫോണ്‍ വഴി പണമിടപാടുകള്‍ അടക്കമുള്ള പ്രാധാന്യമര്‍ഹിക്കുന്ന കാര്യങ്ങള്‍ നിര്‍വ്വഹിക്കുന്ന ആളാണെങ്കില്‍ സോഫ്റ്റ്‌വെയര്‍ അപ്‌ഡേറ്റിന്റെ കാര്യത്തിലും ഒരു കണ്ണുവയ്ക്കുക. ഐഫോണുകള്‍ക്ക് 5,6 വര്‍ഷം വരെ സോഫ്റ്റ്‌വെയര്‍ അപ്‌ഡേറ്റ് ലഭിക്കുന്നു. ആന്‍ഡ്രോയിഡ് ഫോണ്‍ നിര്‍മ്മാതാക്കളുംഇപ്പോള്‍ പല വര്‍ഷത്തെ സോഫ്റ്റ്‌വെയര്‍ അപ്‌ഡേറ്റ് നല്‍കുമെന്നു വാഗ്ദാനം ചെയ്യുന്നു. പുതിയ ഫോണ്‍ വാങ്ങുന്നവരും ഈ കാര്യം കൂടെ പരിഗണിച്ച് പണം മുടക്കുക. സോഫ്റ്റ്‌വെയര്‍ സുരക്ഷയ്ക്ക് ഇപ്പോള്‍ മുമ്പില്ലാതിരുന്ന പ്രാധാന്യം ഉണ്ട്. സോഫ്റ്റ്‌വെയര്‍ അപ്‌ഡേറ്റ് അവസാനിച്ചെങ്കില്‍പുതിയ ഫോണിനെക്കുറിച്ച് വേണമെങ്കില്‍ ചിന്തിക്കാം. 

Silhouette of young woman using smartphone next to window with cityscape, Shenzhen, China
Silhouette of young woman using smartphone next to window with cityscape, Shenzhen, China

നിരന്തരം പ്രവര്‍ത്തനം നിലയ്ക്കുക

ഫോണ്‍ ആവര്‍ത്തിച്ചാവര്‍ത്തിച്ച് ക്രാഷ് ആകുന്നുണ്ടെങ്കില്‍ നന്നാക്കിയെടുക്കാന്‍ പറ്റുമോ എന്നു നോക്കുക. ഇല്ലെങ്കില്‍ നിശ്ചയമായും പുതിയതൊന്ന് വാങ്ങാം. 

Photo: Gelu Popa/ iStock
Photo: Gelu Popa/ iStock

ബാറ്ററി ലൈഫ്

പഴയ ഫോണാണെങ്കില്‍ ബാറ്ററി ലൈഫ് കുറയുമ്പോള്‍ അത് മാറ്റുന്ന കാര്യം പരിഗണിക്കാം. അല്ലെങ്കില്‍ ബാറ്ററി മാറ്റിവയ്ക്കുന്നതാണ് നല്ലത്. 

മന്ദഗതിയിലാകുക

ഫോണിന്റെ പ്രതികരണക്ഷമതയില്‍ കാര്യമായ കുറവു വന്നെങ്കില്‍ അത് ശരിയാക്കാന്‍ എന്തെങ്കിലും പ്രതിവിധിയുണ്ടോ എന്ന് ആരായുക. ഇല്ലെങ്കില്‍ മാറ്റിയെടുക്കുക. 

ലോസ് ലെസ് മ്യൂസിക് സ്ട്രീമിങ് സ്‌പോട്ടിഫൈയിലേക്ക്

ഉന്നത ഗുണമേന്മയുള്ള സംഗീതം ഇനി വിഖ്യാത സംഗീത സ്ട്രീമിങ് പ്ലാറ്റ്‌ഫോമായ സ്‌പോട്ടിഫൈ വഴിയും ശ്രവിക്കാം. ആപ്പിള്‍ മ്യൂസിക്, ആമസോണ്‍ പ്രൈം മ്യൂസിക് തുടങ്ങിയ പ്ലാറ്റ്‌ഫോമുകളില്‍ ഇത് ലഭ്യമായിരുന്നു. സ്‌പോട്ടിഫൈ ആപ്പിന്റെ 1.2.36 വേര്‍ഷനിലാണ് ലോസ് ലെസ് മ്യൂസിക് സ്ട്രീമിങ്ഫീച്ചര്‍ കണ്ടെത്തിയതെന്ന് റിപ്പോര്‍ട്ട്.  

spotify

ആപ്പിളിന് യൂറോപ്പില്‍ രഹസ്യ എഐ ലാബ് ഉണ്ടെന്ന്

നിര്‍മിത ബുദ്ധിയുടെ (എഐ) കാര്യത്തില്‍ ഏടുത്തുപറയത്തക്ക നേട്ടമൊന്നും കൈവരിക്കാത്ത കമ്പനിയാണ് ആപ്പിള്‍. ഐഓഎസ് 16ല്‍ എഐ ശേഷി കൊണ്ടുവരാനായി ആപ്പിള്‍ ഇപ്പോള്‍, ചാറ്റ്ജിപിറ്റിക്കു പിന്നില്‍ പ്രവര്‍ത്തിക്കുന്ന കമ്പനിയായ ഓപ്പണ്‍എഐ, ഗൂഗിള്‍, ചൈനീസ് ടെക് ഭീമന്‍ ബായിഡുതുടങ്ങിയ ഫേമുകളുമായി ചര്‍ച്ച നടത്തുകയുമാണ്. അതിനിടയിലാണ് ആപ്പിളിന് യൂറോപ്പില്‍ രഹസ്യ എഐ ലാബ് ഉണ്ടെന്ന് 9ടു5ഗുഗിള്‍ റിപ്പോര്‍ട്ട് ചെയ്തിരിക്കുന്നത്. 

Image Credit: fireFX/shutterstock.com
Image Credit: fireFX/shutterstock.com

അതിനൂതന എഐ വികസിപ്പിക്കുകയായിരിക്കാം ഈ ലാബില്‍ എന്നാണ് റിപ്പോര്‍ട്ട് അഭിപ്രായപ്പെടുന്നത്. ഈ സംരംഭത്തിന്റെ പേര് 'വിഷന്‍ ലാബ്' എന്നാണ് എന്ന് സ്വിസ് യൂണിവേഴ്‌സിറ്റിയായ ഇടിഎച് സൂറിച്ചിലെ പ്രൊഫസര്‍ ലുക് വാന്‍ ഗൂളിനെ ഉദ്ധരിച്ചുള്ള റിപ്പോര്‍ട്ടില്‍ പറയുന്നു. പ്രാദേശികഎഐ സ്റ്റാര്‍ട്ട്-അപ് കമ്പനികളായ ഫെയ്‌സ്ഷിഫ്റ്റ്, ഫാഷ്‌വെല്‍ തുടങ്ങിയ കമ്പനികളുമായി സഹകരിച്ചാണ് ആപ്പിള്‍ മുന്നോട്ടു നീങ്ങുന്നതത്രെ. 

ബേസിക് ഭാഷയ്ക്ക് 60

ബിഗിനേഴ്‌സ് ഓള്‍-പര്‍പസ് സിംബോളിക് ഇന്‍ട്രക്ഷന്‍ കോഡ് (ബേസിക്, BASIC) എന്ന് അറിയപ്പെടുന്ന പ്രോഗ്രാമിങ് ഭാഷയ്ക്ക് ഈ മാസം 60 വയസ് ആകുന്നു എന്ന് ടോംസ് ഹാര്‍ഡ്‌വെയര്‍. ഡാര്‍ട്ട്മൗത് ബേസിക് എന്നും പേരുണ്ട്. ന്യൂഹാംഷെയറിലുള്ള ഒരു യൂണിവേഴ്‌സിറ്റിയാണ് ഡാര്‍ട്ട്മൗത്. മെയ് 1964ല്‍ ആണ് ബേസിക് ആരംഭിച്ചത്. ഇതിന് 1979 വരെ അപ്‌ഡേറ്റ് ലഭിച്ചിരുന്നു. 

ബേസികിനെക്കുറിച്ചുള്ള രസകരമായ മറ്റൊരു കാര്യം ഇതു പ്രവര്‍ത്തിച്ചിരുന്ന സമയത്തുണ്ടായിരുന്ന കംപ്യൂട്ടര്‍ എന്നു പറഞ്ഞാല്‍ അത് ഒരു മുറി നിറഞ്ഞിരുന്ന ഉപകരണ സംവിധാനമായിരുന്നു എന്നതാണ്. അതേസമയം, ബേസിക് ആണ് കംപ്യൂട്ടിങിനെ ജനാധിപത്യവല്‍ക്കരിച്ചതെന്ന് അഭിപ്രായമുളളവരുംഉണ്ട്. ആദ്യകാല ബേസിക്കില്‍ നിന്ന് ഉരുത്തിരിഞ്ഞെത്തി ഇപ്പോള്‍ പ്രവര്‍ത്തിക്കുന്ന ഭാഷാഭേദമാണ് മൈക്രോസോഫ്റ്റ് വിഷ്വല്‍ ബേസിക്കും അതിന്റെ പിരിവുകളും. 

ഒരു ശാസ്ത്രജ്ഞ മെക്‌സിക്കോ പ്രസിഡന്റ് ആകാന്‍ സാധ്യത

മെക്‌സിക്കന്‍ പ്രസിഡന്റ് തിരഞ്ഞെടുപ്പില്‍ ക്ലോഡിയ ഷെയ്ന്‍ബൗം പാഡ്രോ (Claudia Sheinbaum Pardo) എന്ന ശാസ്ത്രജ്ഞയും മത്സരിക്കുന്നു. സയന്‍സ്.ഓര്‍ഗിന്റെ റിപ്പോര്‍ട്ട് പ്രകാരം അവര്‍ ജയിക്കാനുള്ള സാധ്യതയാണ് ഇപ്പോള്‍ തെളിഞ്ഞിരിക്കുന്നത്. നമ്മള്‍ മെക്‌സിക്കോയെ ശാസ്ത്ര വന്‍ശക്തിയാക്കും, എന്നായിരുന്നു ക്ലോഡിയ മാര്‍ച്ച് 1ന് നടന്ന ഒരു തെരഞ്ഞെടുപ്പു റാലിയെ അഭിവാദ്യം ചെയ്ത് പറഞ്ഞത്. മെക്‌സിക്കോ സിറ്റിയുടെ മേയറായി പ്രവര്‍ത്തിച്ചു പരിചയമുള്ള ക്ലോഡിയ (61) ഒരു പരിസ്ഥിതി എൻജിനിയർ‍ ആണ്.  ജയിക്കുകയാണെങ്കില്‍ മെക്‌സിക്കോയുടെ ആദ്യ സ്ത്രീ ഗവേഷക പ്രസിഡന്റ് ആയിരിക്കും. 

തണുപ്പന്‍ പ്രതികരണം

മെക്‌സിക്കോയുടെ ശാസ്ത്ര സമൂഹത്തിന് ക്ലോഡിയ വിജയിച്ചേക്കാമെന്നത് ഒരു ആവേശം പകരുന്ന വാര്‍ത്തയല്ലത്രെ. കാരണം ഇപ്പോഴത്തെ പ്രസിഡന്റ് ആന്‍ഡ്രേസ് മാനുവല്‍ ലോപെസ് ഒബ്രഡോറിന്റെ രീതികള്‍ പിന്തുടരുന്ന ആളായാണ് ക്ലോഡിയ അറിയപ്പെടുന്നത്. ആന്‍ഡ്രേസ് ആകട്ടെ, ശാസ്ത്ര ഗവേഷണങ്ങള്‍ക്കുള്ള ഫണ്ട് വെട്ടിക്കുറയ്ക്കുക പോലും ചെയ്തിട്ടുണ്ട് എന്നതാണ് ഉത്കണ്ഠയ്ക്ക് കാരണം.  മെക്‌സിക്കോയിലെ പരമ്പരാഗത രാഷ്ട്രീയത്തിന്റെ തുടര്‍ച്ച മാത്രമായിരിക്കും ക്ലോഡിയ ഗവണ്‍മെന്റിലും കാണാനാകുക എന്നും, അവര്‍ ശാസ്ത്ര നയത്തിലൊന്നും ഒരു മാറ്റവും വരുത്തിയേക്കില്ലെന്നുമാണ്, നാഷണല്‍ ഓട്ടോണമസ് യൂണിവേഴ്‌സിറ്റി ഓഫ് മെക്‌സിക്കോയിലെ എവലൂഷണറി ബയോളജിസ്റ്റ് ആയ ആന്റോണിയോ ലാസ്‌കാനോ അരാവ്‌ജോ പറഞ്ഞത്.

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com