ADVERTISEMENT

അടിസ്‌ഥാന കണികയായ ഹിഗ്‌സ് ബോസോണിന്റെ സാധ്യത പ്രവചിച്ച ഇംഗ്ലിഷ് നൊബേൽ ജേതാവ് പീറ്റർ ഡബ്ല്യു. ഹിഗ്‌സ് (94) ഏപ്രിൽ 9 ന് അന്തരിച്ചു. ദ്രവ്യത്തിനു പിണ്ഡം നൽകുന്ന ഹിഗ്‌സ് ബോസോൺ എന്ന ദൈവകണത്തെക്കുറിച്ചുള്ള പഠനത്തിനാണു ഹിഗ്സും ബൽജിയം സ്വദേശി ഫ്രാൻസ്വ ഇംഗ്ലർട്ടും 2013ൽ ഭൗതികശാസ്ത്ര നൊബേൽ നേടിയത്. ഹിഗ്‌സ് ബോസോൺ കണത്തിന്റെ സാധ്യത ഹിഗ്‌സ് മുന്നോട്ടുവച്ചത് 1964 ലാണ്. 1924ൽ ഇന്ത്യൻ ശാസ്‌ത്രജ്‌ഞൻ സത്യേന്ദ്രനാഥ് ബോസ് രൂപം നൽകിയ ബോസോൺ കണികാ സിദ്ധാന്തമാണ് ഇതിനടിസ്‌ഥാനമായത്. ജനീവയിൽ യൂറോപ്യൻ ഓർഗനൈസേഷൻ ഫോർ ന്യൂക്ലിയർ റിസർച്ച് (സേൺ) ആസ്‌ഥാനത്ത് ഭൂമിക്കടിയിൽ സ്‌ഥാപിച്ചിരിക്കുന്ന ലാർജ് ഹാഡ്രൺ കൊളൈഡറിൽ നടത്തിയ പരീക്ഷണങ്ങളാണു ദൈവകണത്തിന്റെ അസ്‌തിത്വം 2012ൽ തെളിയിച്ചത്. തുടർന്നാണ് ഇതിനു ഹിഗ്സ് ബോസോൺ എന്ന പേരും നൽകിയത്.

English Summary:

Peter Higgs Obituary Current Affairs Thozhilveedhi

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com