Manoramaonline.com no longer supports Internet Explorer 8 or earlier. Please upgrade your browser.  Learn more »

കാളസർപ്പ ദോഷമെന്താണ് ?

x-default

എന്റെ മകളുടെ ജനനത്തീയതി 1171 ധനുമാസം 4 (1995 ഡിസംബർ 20). അനിഴം നക്ഷത്രം. രാവിലെ 10 മണി 10 മിനിറ്റിനകം ജനനം. ഇപ്പോൾ എൻ‍‍ജിനീയറിങ് ഫൈനൽ വർഷം പഠിക്കുന്നു. ജാതകത്തിൽ കാളസർപ്പദോഷം ഉണ്ടെന്ന് ഒരു ജ്യോത്സ്യൻ പറയുന്നു. എന്താണ് ഈ കാളസർപ്പദോഷം. ഇതിന് എന്തു പരിഹാരമാണു ചെയ്യേണ്ടത്. മോൾക്ക് എന്നാണു ജോലിക്കു സാധ്യത. വിവാഹം എന്നത്തേക്കാണു നടക്കുക.  

അനിൽകുമാർ

ജ്യോതിഷ വിശ്വാസികൾക്കിടയിൽ വ്യാപകമായി പ്രചരിക്കുന്ന ഒരു കാര്യമാണ് കാളസർപ്പദോഷം എന്നത്. കേൾക്കുമ്പോൾ തന്നെ ഒരു ഭീകരത ഉള്ളതുകൊണ്ടു വിശ്വസിക്കുന്നവരിൽ ആശങ്ക കൂടുതലായി ഉണ്ടാകാറുണ്ട്. ജ്യോതിഷത്തിലെ പൗരാണികമായ പല ഗ്രന്ഥങ്ങളിലും കാളസർപ്പദോഷത്തെപ്പറ്റി പറയുന്നില്ല. എന്നാൽ താളിയോല ഗ്രന്ഥങ്ങളിൽ ചിലയിടങ്ങളിൽ പരാമർശിക്കുന്നുണ്ടെങ്കിലും ഇപ്പോൾ പ്രചരിക്കുന്ന കഥകളെപ്പോലെ അത്ര ഭീകരമൊന്നുമല്ല കാളസർപ്പദോഷം. എല്ലാ കാര്യത്തിലും ആദ്യം അൽപം തടസ്സം ഉണ്ടാകുമെന്നും പിന്നീട് അതു നടക്കുമെന്നും താളിയോലകളിൽ പറയുന്നു. രാഹുവിന്റെയും കേതുവിന്റെയും ഇടയിൽ ഒരു ഭാഗത്തു മാത്രം ഗ്രഹങ്ങൾ സഞ്ചരിക്കുന്ന ഗ്രഹസ്ഥിതിയാണ് ‘കാളസർപ്പദോഷം’ എന്നു പറയുന്നത്. പ്രാഥമിക നോട്ടത്തിൽ പല ഗ്രഹനിലകളിലും അങ്ങനെ തോന്നാമെങ്കിലും രാഹുവിനോടോ കേതുവിനോടോ ഒപ്പം ഏതെങ്കിലും ഗ്രഹം ഉണ്ടെങ്കിൽ സ്ഫുടം കണ്ടുപിടിച്ചു ഗ്രഹത്തിന്റെ കൃത്യമായ സ്ഥാനം മനസ്സിലാക്കി മാത്രമേ കാളസർപ്പദോഷം പറയാവൂ.

വിവാഹപ്പൊരുത്തം നോക്കാം