ഏലസും ജപിച്ചു കെട്ടിയ ചരടും രക്ഷിക്കുമോ?

ശത്രുക്കളിൽ നിന്നും മറ്റുമുള്ള ഉപദ്രവങ്ങളിൽ നിന്നും മോചനം ലഭിക്കാനും ദൈവത്തിന്റെ അനുഗ്രഹവും സംരക്ഷണവും കിട്ടാനുമാണല്ലോ പലരും മാന്ത്രിക ഏലസ്സും രുദ്രാക്ഷ മാലയും കൊന്തയും കുരിശും മറ്റും ഒക്കെ ധരിക്കുന്നത്.

ഇതൊക്കെ നമ്മെ രക്ഷിക്കുമോ എന്ന ചിലർക്കൊക്കെ സംശ യം തോന്നാം. മുങ്ങി താഴുന്നവന് കച്ചിതുരുമ്പും രക്ഷ എന്നാ ണല്ലോ പ്രമാണം. അവൻ ഏത് മാർഗവും സ്വീകരിക്കും. വിശ്വാ സത്തിന് ന്യയാന്യായങ്ങളോ ശാസ്ത്രീയ പിന്തുണയോ ആവശ്യമില്ല. അവന്റെ മനസ്സിന് ധൈര്യം നൽകാൻ അവയ്ക്കൊന്നും ആകില്ല.

വിഷുഫലം 2017 നിങ്ങൾക്കെങ്ങനെ? വില 399

മനുഷ്യന് ധൈര്യം നൽകാൻ യുക്തിക്കോ ശാസ്ത്ര ത്തിനോ സാധിച്ചില്ല എന്ന് വരാം. എത്ര ഉന്നത നിലയിൽ ഉള്ള വ്യക്തിയും ആരാധനാലയത്തിൽ നിന്നും ലഭിക്കുന്ന പലതും പവിത്രമായി കരുതി ധരിക്കുന്നതും വീട്ടിൽ കൊണ്ടു വന്ന് വയ്ക്കുന്നതും അതു കൊണ്ടാണ്. അവിശ്വാസിയ്ക്ക് അതു മനസ്സിലാകില്ല. ശത്രുക്കളിൽ നിന്നും ഉപദ്രവം സ്ഥിരമായി ഉണ്ടാകുന്ന ഒരാൾ ഒരു ചരട് ജപിച്ച് കിട്ടിയാൽ അയാൾക്ക് ആത്മവിശ്വാസം വര്‍ദ്ധിക്കുകയും ഭയപ്പെടാതെ കാര്യങ്ങളെ നേരിടാൻ കഴിയുകയും ചെയ്യും.

ജ്യോതിഷപരമായും മറ്റും ചിന്തിച്ചാൽ ഇവയ്ക്കൊക്കെ ഒരു ശക്തിയും ചൈതന്യവും ഉണ്ടെന്ന് വേണം പറയാൻ അതി നാൽ അവയ്ക്കൊക്കെ അനുകൂലമായ ഫലം ഉണ്ടാക്കാൻ കഴിയുകയും ചെയ്യും. അത്ഭുത ഗുണങ്ങൾ നൽകാൻ സാധി ക്കുന്ന ഏലസുകളും ഉണ്ട് എന്നത് ഒരു വസ്തുതയാണ്.

ലേഖകൻ

Dr. P. B. Rajesh

Rama Nivas

Poovathum parambil,Near ESI Dispensary

Eloor East , Udyogamandal.P.O, Ernakulam 683501

email : rajeshastro1963@gmail.com Phone : 9846033337