നാഗപ്രീതികരമായ മന്ത്രങ്ങൾ

നവംബർ ഒന്നിനാണ് തുലാമാസ ആയില്യം

സർപ്പപ്രീതിക്ക്‌ ഏറ്റവും ശ്രേഷ്ഠമായ നക്ഷത്രദിനമാണ് ആയില്യം. അതിൽ കന്നി, തുലാം മാസങ്ങളിലെ ആയില്യം ദിനം സവിശേഷമായി കരുതിപ്പോരുന്നു. പ്രകൃതിയില്‍ നിന്ന് മനുഷ്യർക്കുണ്ടാവുന്ന ദോഷങ്ങൾ ശമിപ്പിക്കാൻ നാഗദൈവങ്ങൾക്കു കഴിയും എന്ന വിശ്വാസമുള്ളതുകൊണ്ടാണ് പൂര്‍വികര്‍ ആയില്യപൂജയ്ക്കും മറ്റും അതീവ പ്രാധാന്യം നൽകിയത്. പ്രധാനമായും സന്തതിപരമ്പരകളുടെ അഭിവൃദ്ധിക്കും രോഗശാന്തിക്കുമാണ് നാഗാരാധന നടത്തുന്നത്.

നാഗാരാധനയ്‌ക്കൊപ്പം നാഗപ്രീതികരമായ മന്ത്രങ്ങൾ ആയില്യദിനത്തിൽ ജപിക്കുന്നത് അതിവിശിഷ്ടമാണ് . അതിൽ ഏറ്റവും പ്രധാനം നാഗരാജഗായത്രിയാണ്. എല്ലാ മന്ത്രങ്ങളുടെയും മാതാവാണു ഗായത്രി മന്ത്രം. മന്ത്രങ്ങളിൽ ഗായത്രിയെക്കാൾ ശ്രേഷ്ഠമായി മറ്റൊന്നില്ലെന്ന് പറയപ്പെടുന്നു. വിശ്വാമിത്ര മഹർഷിയാണു ഗായത്രീമന്ത്രത്തിന്റെ സ്രഷ്ടാവ്. വിശ്വാമിത്ര മഹർഷിയുടെ കാലശേഷം ഓരോദേവതയ്ക്കുമുള്ള ഗായത്രി മന്ത്രങ്ങള്‍ മറ്റു മഹര്‍ഷിമാരാൽ എഴുതപ്പെട്ടു. അതിൽ നാഗപ്രീതിക്കായി ജപിക്കേണ്ടതാണ് നാഗരാജഗായത്രി.

നാഗരാജ ഗായത്രി 

ഓം സർപ്പ രാജായ വിദ്മഹെ

പത്മ ഹസ്തായ ധീമഹി 

തന്വോ വാസുകി പ്രചോദയാത്.
 

ആയില്യദിനത്തിൽ മാത്രമല്ല എല്ലാ ദിനത്തിലും ഭക്തിയോടെ കുറഞ്ഞത് പത്തുതവണ നാഗരാജ ഗായത്രി ജപിക്കാം.

ആയില്യ ദിനത്തിൽ സര്‍പ്പദോഷപരിഹാരത്തിനായി  നവനാഗസ്‌തോത്രം   ജപിക്കുന്നത് ഉത്തമമാണ്.

നവനാഗസ്‌തോത്രം

പിങ്ഗലം വാസുകിം ശേഷം പത്മനാഭം ച കംബലം

ശംഖപാലം ധൃതരാഷ്ട്രം തക്ഷകം കാളിയം തഥാ