സംസ്ഥാനത്തെ മെഡിക്കൽ, ഡെന്റൽ, അനുബന്ധ കോഴ്സുകളിലേക്കുള്ള ആദ്യ അലോട്മെന്റ് ഇന്നു നടക്കും. വിദ്യാർഥികൾക്കു വീണ്ടും ഓപ്ഷൻ നൽകാൻ ഇന്നലെ ഉച്ചയ്ക്കു 12 വരെ വീണ്ടും അവസരം നൽകിയെങ്കിലും ഈ സമയത്തിനുള്ളിൽ പുതുതായി ഓപ്ഷൻ നൽകിയതു വെറും 12 പേരാണ്. ഇന്നു വൈകിട്ട് അലോട്മെന്റ് പ്രസിദ്ധീകരിക്കുമെന്നാണു പ്രവേശനപരീക്ഷാ കമ്മിഷണർ അറിയിച്ചിരിക്കുന്നതെങ്കിലും വൈകാനാണു സാധ്യത. ശനിയാഴ്ച എൻജിനീയറിങ് കോഴ്സുകളിലേക്കുള്ള അലോട്മെന്റ് പ്രസിദ്ധീകരിച്ചത് അർധരാത്രിയോടെയായിരുന്നു. ന്യൂനപക്ഷ പദവിയുള്ള സ്വാശ്രയ മെഡിക്കൽ കോളജുകളിലെ ന്യൂനപക്ഷ ക്വോട്ടയ്ക്ക് അർഹതയുള്ളവരുടെ അന്തിമ പട്ടിക ഇന്നലെ പ്രസിദ്ധീകരിച്ചു.
Advertisement