തിരുവനന്തപുരം ∙ പ്ലസ്ടു സേ പരീക്ഷയുടെ ഫലം പ്രസിദ്ധീകരിച്ച് ഒരു മാസം കഴിഞ്ഞിട്ടും സർട്ടിഫിക്കറ്റ് വിതരണം ചെയ്യാത്തതുമൂലം വിദ്യാർഥികൾ പ്രതിസന്ധിയിൽ. കേരളത്തിനു പുറത്തുള്ള ഉന്നതവിദ്യാഭ്യാസ സ്ഥാപനങ്ങളിലടക്കം പ്രവേശനത്തിന് അപേക്ഷിച്ച വിദ്യാർഥികൾ സർട്ടിഫിക്കറ്റ് ലഭിക്കാത്തതു മൂലം ബുദ്ധിമുട്ടുകയാണ്. ഹയർ

തിരുവനന്തപുരം ∙ പ്ലസ്ടു സേ പരീക്ഷയുടെ ഫലം പ്രസിദ്ധീകരിച്ച് ഒരു മാസം കഴിഞ്ഞിട്ടും സർട്ടിഫിക്കറ്റ് വിതരണം ചെയ്യാത്തതുമൂലം വിദ്യാർഥികൾ പ്രതിസന്ധിയിൽ. കേരളത്തിനു പുറത്തുള്ള ഉന്നതവിദ്യാഭ്യാസ സ്ഥാപനങ്ങളിലടക്കം പ്രവേശനത്തിന് അപേക്ഷിച്ച വിദ്യാർഥികൾ സർട്ടിഫിക്കറ്റ് ലഭിക്കാത്തതു മൂലം ബുദ്ധിമുട്ടുകയാണ്. ഹയർ

Want to gain access to all premium stories?

Activate your premium subscription today

  • Premium Stories
  • Ad Lite Experience
  • UnlimitedAccess
  • E-PaperAccess

തിരുവനന്തപുരം ∙ പ്ലസ്ടു സേ പരീക്ഷയുടെ ഫലം പ്രസിദ്ധീകരിച്ച് ഒരു മാസം കഴിഞ്ഞിട്ടും സർട്ടിഫിക്കറ്റ് വിതരണം ചെയ്യാത്തതുമൂലം വിദ്യാർഥികൾ പ്രതിസന്ധിയിൽ. കേരളത്തിനു പുറത്തുള്ള ഉന്നതവിദ്യാഭ്യാസ സ്ഥാപനങ്ങളിലടക്കം പ്രവേശനത്തിന് അപേക്ഷിച്ച വിദ്യാർഥികൾ സർട്ടിഫിക്കറ്റ് ലഭിക്കാത്തതു മൂലം ബുദ്ധിമുട്ടുകയാണ്. ഹയർ

Want to gain access to all premium stories?

Activate your premium subscription today

  • Premium Stories
  • Ad Lite Experience
  • UnlimitedAccess
  • E-PaperAccess

തിരുവനന്തപുരം ∙ പ്ലസ്ടു സേ പരീക്ഷയുടെ ഫലം പ്രസിദ്ധീകരിച്ച് ഒരു മാസം കഴിഞ്ഞിട്ടും സർട്ടിഫിക്കറ്റ് വിതരണം ചെയ്യാത്തതുമൂലം വിദ്യാർഥികൾ പ്രതിസന്ധിയിൽ. കേരളത്തിനു പുറത്തുള്ള ഉന്നതവിദ്യാഭ്യാസ സ്ഥാപനങ്ങളിലടക്കം പ്രവേശനത്തിന് അപേക്ഷിച്ച വിദ്യാർഥികൾ സർട്ടിഫിക്കറ്റ് ലഭിക്കാത്തതു മൂലം ബുദ്ധിമുട്ടുകയാണ്. ഹയർ സെക്കൻഡറി പരീക്ഷാ വിഭാഗത്തിൽ വിളിച്ചാൽ കൃത്യമായ മറുപടി ലഭിക്കുന്നില്ലെന്നും പരാതിയുണ്ട്. ഇവിടെനിന്നു നൽകുന്ന മാർക്ക് പട്ടിക അനുസരിച്ച് ആന്ധ്രാപ്രദേശിലെ സെക്യൂരിറ്റി പ്രസിലാണ് സർട്ടിഫിക്കറ്റുകൾ അച്ചടിക്കുന്നത്. ഇതു വൈകിയതാണ് പ്രശ്നമായത്. അച്ചടിച്ച സർട്ടിഫിക്കറ്റുകൾ സ്കൂളുകളിലേക്ക് അയയ്ക്കുന്നതും പ്രസിൽനിന്നാണ്. ഇത് അയച്ചുതുടങ്ങിയെന്നാണ് പൊതുവിദ്യാഭ്യാസ വകുപ്പ് അധികൃതർ അറിയിക്കുന്നത്. സ്കൂളുകളിൽനിന്നാണ് വിദ്യാർഥികൾക്ക് ലഭിക്കുന്നത്. ഇനിയും വൈകിയാൽ പ്രവേശനം പ്രതിസന്ധിയിലാകുമെന്നു വിദ്യാർഥികളും രക്ഷിതാക്കളും പരാതിപ്പെടുന്നു.

ഹൈസ്കൂൾ ഓണപ്പരീക്ഷ തുടങ്ങി; യുപി, പ്ലസ്ടു 4 മുതൽ
തിരുവനന്തപുരം∙ സംസ്ഥാനത്തെ പൊതുവിദ്യാലയങ്ങളിൽ ഓണപ്പരീക്ഷയ്ക്കു തുടക്കമായി. ഹൈസ്കൂൾ വിഭാഗം പരീക്ഷയാണ് ഇന്നലെ ആരംഭിച്ചത്. യുപി, പ്ലസ്ടു പരീക്ഷകൾ ഇന്ന് ആരംഭിക്കും. എൽപി സ്കൂൾ പരീക്ഷകൾ 6 മുതലാണ്. 12ന് ആണ് പരീക്ഷകൾ പൂർത്തിയാകുന്നത്. ഏതെങ്കിലും പരീക്ഷാദിനത്തിൽ സർക്കാർ അവധി പ്രഖ്യാപിക്കുകയാണെങ്കിൽ അന്നത്തെ പരീക്ഷ 13ന് നടത്തും. ഓണാഘോഷത്തെ തുടർന്നു സ്കൂളുകൾ അടയ്ക്കുന്നതു 13ന് ആണ്.  23നു തുറക്കും. വയനാട്ടിൽ ഉരുൾപൊട്ടൽ ദുരിതബാധിത മേഖലയിലെ സ്കൂളുകൾക്ക് ഓണപ്പരീക്ഷ വേണ്ടെന്നാണ് സർക്കാർ തീരുമാനം. പ്ലസ് വണിനും പരീക്ഷയില്ല.

ADVERTISEMENT

പ്ലസ്ടുവിന് ഇത്തവണയും ഓണപ്പരീക്ഷയുടെ ചോദ്യപ്പേപ്പർ സ്കൂൾ തലത്തിൽ തന്നെ തയാറാക്കണമെന്ന നിർദേശം സ്കൂളുകൾക്ക് പ്രതിസന്ധിയായിട്ടുണ്ട്.   ഇത് അപ്രായോഗികവും സ്കൂളുകളിലെ ചെലവ് വർധിപ്പിക്കുന്നതുമാണെന്നു ചൂണ്ടിക്കാട്ടി അധ്യാപക സംഘടനകൾ ഉൾപ്പെടെ പ്രതിഷേധം ഉയർത്തിയിട്ടും വകുപ്പ് വഴങ്ങിയിട്ടില്ല. കഴിഞ്ഞതവണയും ഇതേ നിർദേശമുണ്ടായിരുന്നെങ്കിലും പ്രിൻസിപ്പൽമാരുടെ കൂട്ടായ്മ തയാറാക്കി നൽകിയ ചോദ്യപ്പേപ്പറാണ് പല സ്കൂളുകളിലും ഉപയോഗിച്ചത്. ഇത്തവണയും സമാനനീക്കമുണ്ട്.

കെടെറ്റ് ഫലം
തിരുവനന്തപുരം∙ ജൂലൈയിൽ നടത്തിയ സ്റ്റേറ്റ് എലിജിബിലിറ്റി ടെസ്റ്റിന്റെ (സെറ്റ്) ഫലം പ്രസിദ്ധീകരിച്ചു. 15,398 പേരിൽ 1541 പേർ വിജയിച്ചു. വിജയ ശതമാനം 10.01.  ഫലം www.lbscentre.kerala.gov.in എന്ന വെബ്സൈറ്റിലും പിആർഡിയിലും ലഭ്യമാണ്. സർട്ടിഫിക്കറ്റ് ലഭിക്കാനുള്ള അപേക്ഷ 19 മുതൽ വെബ്സൈറ്റിൽ ലഭ്യമാകും. സർട്ടിഫിക്കറ്റുകൾ ഡിസംബറിൽ വിതരണം ചെയ്യും. 0471 2560311. 

ADVERTISEMENT

സെറ്റിൽ ജയം 10.01% ശതമാനം; സർട്ടിഫിക്കറ്റുകൾ ഡിസംബറിൽ 
തിരുവനന്തപുരം∙ഏപ്രിലിൽ നടത്തിയ കെടെറ്റ് വിവിധ കാറ്റഗറി പരീക്ഷകളുടെ ഫലം www.pareekshabhavan.kerala.gov.in, https://ktet.kerala.gov.in എന്നീ വെബ്സൈറ്റുകളിൽ പ്രസിദ്ധീകരിച്ചു. 

പിജി നഴ്സിങ്: ന്യൂനത തിരുത്താം
തിരുവനന്തപുരം∙ പിജി നഴ്സിങ് കോഴ്സ് അപേക്ഷകർക്കു പ്രൊഫൈലിലെ വിവരങ്ങൾ പരിശോധിക്കുന്നതിനും ന്യൂനതകൾ തിരുത്തുന്നതിനും 7ന് വൈകിട്ട് 4 വരെ അവസരമുണ്ട്. ന്യൂനതകളുണ്ടെങ്കിൽ ആവശ്യമായ സർട്ടിഫിക്കറ്റുകളും രേഖകളും www.cee.kerala.gov.in വഴി അപ്‌ലോഡ്‌ ചെയ്യാം. ഓൺലൈൻ പരീക്ഷയുടെ താൽക്കാലിക സ്കോറും പ്രസിദ്ധീകരിച്ചു. 

ADVERTISEMENT

ജാം: റജിസ്ട്രേഷൻ തുടങ്ങി
ന്യൂഡൽഹി ∙ ഐഐടികളിലും മറ്റും എംഎസ്‌സി ഉൾപ്പെടെയുള്ള പ്രോഗ്രാമുകളിൽ പ്രവേശനത്തിനുള്ള പരീക്ഷയായ ‘ജാമി’ന് (ജോയിന്റ് അഡ്മിഷൻ ടെസ്റ്റ് ഫോർ മാസ്റ്റേഴ്സ്) റജിസ്ട്രേഷൻ ആരംഭിച്ചു. അവസാന തീയതി: ഒക്ടോബർ 11. https://jam2025.iitd.ac.in/

ഗേറ്റ്: അപേക്ഷ 26 വരെ
ന്യൂ‍ഡൽഹി ∙ ഗ്രാജ്വേറ്റ് ആപ്റ്റിറ്റ്യൂഡ് ടെസ്റ്റ് ഇൻ എൻജിനീയറിങ് (ഗേറ്റ്) പരീക്ഷയുടെ റജിസ്ട്രേഷന് ഈ മാസം 26 വരെ അവസരം. പിഴയോടുകൂടി ഒക്ടോബർ 7 വരെ റജിസ്റ്റർ ചെയ്യാം.  https://gate2025.iitr.ac.in.

ഇംഹാൻസിൽ എംഫിൽ
കോഴിക്കോട് ∙ ഇംഹാൻസിലെ എംഫിൽ സൈക്യാട്രിക് സോഷ്യൽ വർക്ക്, ക്ലിനിക്കൽ സൈക്കോളജി കോഴ്സുകളിലേക്ക്  അപേക്ഷിക്കാം. www.lbscentre.kerala.gov.in,

English Summary:

Plus Two SAY Exam Certificate Delay Creates Admission Crisis for Kerala Students