പെയ്തിറങ്ങിയത് ഈ സീസണിലെ റെക്കോർഡ് മഴ; എന്നിട്ടും മഴക്കുറവ്: പുതിയ ന്യൂനമർദം എങ്ങനെ ബാധിക്കും?
മധ്യ കേരളത്തിലും വടക്കൻ കേരളത്തിലും കഴിഞ്ഞ ദിവസം കനത്ത മഴയാണ് പെയ്തത്. ജൂൺ 1 മുതൽ ജൂലൈ 16 വരെയുള്ള ദിവസങ്ങളിൽ ഏറ്റവും കൂടുതൽ മഴ ലഭിച്ചത് തിങ്കളാഴ്ചയാണ്. 84.5 മില്ലിമീറ്റർ മഴയാണ് ലഭിച്ചത്. ഈ സീസണിലെ റെക്കോർഡ് മഴയാണിത്

മധ്യ കേരളത്തിലും വടക്കൻ കേരളത്തിലും കഴിഞ്ഞ ദിവസം കനത്ത മഴയാണ് പെയ്തത്. ജൂൺ 1 മുതൽ ജൂലൈ 16 വരെയുള്ള ദിവസങ്ങളിൽ ഏറ്റവും കൂടുതൽ മഴ ലഭിച്ചത് തിങ്കളാഴ്ചയാണ്. 84.5 മില്ലിമീറ്റർ മഴയാണ് ലഭിച്ചത്. ഈ സീസണിലെ റെക്കോർഡ് മഴയാണിത്. ജൂൺ 26ന് 70 മില്ലിമീറ്റർ കൂടുതൽ മഴ ലഭിച്ചിരുന്നു. ഇതോടെ സംസ്ഥാനത്തെ മഴക്കുറവ് 23 ൽ നിന്ന് 16 % ആയി കുറഞ്ഞു.
കണ്ണൂർ, കാസർകോട്, കോഴിക്കോട് എന്നിവിടങ്ങളിലാണ് കൂടുതൽ മഴ ലഭിച്ചത്. കോട്ടയത്ത് ജൂലൈ 16 വരെ ലഭിക്കേണ്ട മഴ ലഭിച്ചിട്ടുണ്ട്. ആഗോള മഴപ്പാത്തിയായ എംജെഒ (മാഡൻ ജൂലിയൻ ഓസിലേഷൻ) കിഴക്കൻ ഇന്ത്യൻ മഹാസമുദ്രത്തിൽനിന്നു പടിഞ്ഞാറൻ പസിഫിക് സമുദ്രത്തിലേക്കു നീങ്ങുന്നതാണു മഴയ്ക്കു കാരണം. മേഘങ്ങൾ കൂട്ടമായി ഭൂമധ്യരേഖയ്ക്കു കുറുകെ നീങ്ങുന്നതാണ് എംജെഒ പ്രതിഭാസം. അമേരിക്കൻ ശാസ്ത്രജ്ഞരായ റോളൻഡ് മാഡനും പോൾ ജൂലിയനും ചേർന്ന് 1971ൽ കണ്ടെത്തിയതിനാലാണ് ഈ പേരു വന്നത്.
ഒഡിഷയ്ക്കും ജാര്‍ഖണ്ഡിനും മുകളിലായുള്ള ന്യൂനമർദ്ദം, അറബിക്കടലിൽ വടക്കൻ കേരള തീരത്തെ ന്യൂനമർദ്ദ പാത്തി, തെക്കൻ ചൈന കടലിലും വിയറ്റ്നാമിനും മുകളിലെ ന്യൂനമർദ്ദം എന്നിവയുടെ സ്വാധീനം കേരളത്തിലെ എല്ലാ ജില്ലകളിലും അനുഭവപ്പെടുന്നുണ്ട്. അടുത്ത രണ്ട് ദിവസത്തിനുള്ളിൽ തെക്കൻ ചൈനകടലിലും വിയറ്റ്നാമിനും മുകളിൽ നിലവിലുള്ള ന്യൂനമർദ്ദം ബംഗാൾ ഉൾക്കടലിൽ പ്രവേശിച്ചു വീണ്ടും പുതിയൊരു ന്യൂനമർദം രൂപപ്പെടാൻ സാധ്യതയുണ്ട്. ഇതിന്റെ സ്വാധീനത്തിൽ പ്രഥമിക സൂചന പ്രകാരം വടക്കൻ കേരളത്തിൽ മഴ തുടർന്നേക്കാം.