കാലാവസ്ഥ വ്യതിയാനവും അനന്തരഫലങ്ങളും പറഞ്ഞു പഴകിയ വിഷയമായി കഴിഞ്ഞു. എന്നാൽ രാജ്യാന്തര തലത്തിലുള്ള ഉച്ചകോടികളിൽ മുതൽ ഇങ്ങ് വാർഡ് തലങ്ങളിൽവരെ കാലാവസ്ഥാ പ്രതിസന്ധി ചർച്ചയായിട്ടും ഇന്നും ശാശ്വതമായ പരിഹാരമാർഗം കണ്ടെത്താനോ തീവ്രത കുറയ്ക്കത്തക്ക വിധത്തിൽ ശക്തമായ നടപടികൾ നടപ്പിലാക്കാനോ സാധിച്ചിട്ടുമില്ല

കാലാവസ്ഥ വ്യതിയാനവും അനന്തരഫലങ്ങളും പറഞ്ഞു പഴകിയ വിഷയമായി കഴിഞ്ഞു. എന്നാൽ രാജ്യാന്തര തലത്തിലുള്ള ഉച്ചകോടികളിൽ മുതൽ ഇങ്ങ് വാർഡ് തലങ്ങളിൽവരെ കാലാവസ്ഥാ പ്രതിസന്ധി ചർച്ചയായിട്ടും ഇന്നും ശാശ്വതമായ പരിഹാരമാർഗം കണ്ടെത്താനോ തീവ്രത കുറയ്ക്കത്തക്ക വിധത്തിൽ ശക്തമായ നടപടികൾ നടപ്പിലാക്കാനോ സാധിച്ചിട്ടുമില്ല

Want to gain access to all premium stories?

Activate your premium subscription today

  • Premium Stories
  • Ad Lite Experience
  • UnlimitedAccess
  • E-PaperAccess

കാലാവസ്ഥ വ്യതിയാനവും അനന്തരഫലങ്ങളും പറഞ്ഞു പഴകിയ വിഷയമായി കഴിഞ്ഞു. എന്നാൽ രാജ്യാന്തര തലത്തിലുള്ള ഉച്ചകോടികളിൽ മുതൽ ഇങ്ങ് വാർഡ് തലങ്ങളിൽവരെ കാലാവസ്ഥാ പ്രതിസന്ധി ചർച്ചയായിട്ടും ഇന്നും ശാശ്വതമായ പരിഹാരമാർഗം കണ്ടെത്താനോ തീവ്രത കുറയ്ക്കത്തക്ക വിധത്തിൽ ശക്തമായ നടപടികൾ നടപ്പിലാക്കാനോ സാധിച്ചിട്ടുമില്ല

Want to gain access to all premium stories?

Activate your premium subscription today

  • Premium Stories
  • Ad Lite Experience
  • UnlimitedAccess
  • E-PaperAccess

കാലാവസ്ഥ വ്യതിയാനവും അനന്തരഫലങ്ങളും പറഞ്ഞു പഴകിയ വിഷയമായി കഴിഞ്ഞു. എന്നാൽ രാജ്യാന്തര തലത്തിലുള്ള ഉച്ചകോടികളിൽ മുതൽ ഇങ്ങ് വാർഡ് തലങ്ങളിൽവരെ കാലാവസ്ഥാ പ്രതിസന്ധി ചർച്ചയായിട്ടും ഇന്നും ശാശ്വതമായ പരിഹാരമാർഗം കണ്ടെത്താനോ തീവ്രത കുറയ്ക്കത്തക്ക വിധത്തിൽ ശക്തമായ നടപടികൾ നടപ്പിലാക്കാനോ സാധിച്ചിട്ടുമില്ല. ഇതിന്റെ ഫലം അനുദിനം അനുഭവിച്ചറിയുന്ന അവസ്ഥയിൽ കാര്യങ്ങൾ എത്തിയിരിക്കുന്നു. അപ്രതീക്ഷിതമായ സ്ഥലങ്ങളിൽപോലും ഭൂകമ്പവും വെള്ളപ്പൊക്കവും മണ്ണിടിച്ചിലും കൊടുങ്കാറ്റുമൊക്കെ സംഹാരതാണ്ഡവമാടുന്നത് പ്രകൃതി എത്രത്തോളം കലുഷിതമായിരിക്കുന്നു എന്നതിന്റെ ചിത്രം വെളിവാക്കുന്നുണ്ട്. പ്രകൃതി ദുരന്തങ്ങൾ നിത്യസംഭവമായി എന്നു പറയാം. 2023 ഉം ഇക്കാര്യത്തിൽ പിന്നിലല്ല. തുർക്കി ഭൂകമ്പം മുതൽ സിക്കിമിലെ മേഘ വിസ്ഫോടനം വരെ ചെറുതും വലുതുമായ ദുരന്തങ്ങൾക്ക് ഈ വർഷം സാക്ഷ്യം വഹിച്ചു. ആഗോളതലത്തിൽ ഈ വർഷം മനുഷ്യരാശിക്ക് ഏറ്റവും അധികം നഷ്ടങ്ങൾ വരുത്തിവച്ച പ്രകൃതി ദുരന്തങ്ങൾ നോക്കാം.

നേപ്പാൾ ഭൂകമ്പം 

ADVERTISEMENT

ഈ വർഷം നവംബർ മൂന്നിനാണ് നേപ്പാളിനെ പിടിച്ചു കുലുക്കിയ ഭൂകമ്പം ഉണ്ടായത്. ഭൂചലനത്തിൽ 153 പേർ മരിച്ചതായി ഔദ്യോഗികമായി റിപ്പോർട്ട് ചെയ്യപ്പെട്ടിട്ടുണ്ട്. റിക്ടർ സ്കെയിലിൽ 6.4 തീവ്രത രേഖപ്പെടുത്തിയ ഭൂചലനത്തിൽ നിരവധി വീടുകളും കെട്ടിടങ്ങളും തകർന്നു. നേപ്പാളിലെ ജാജർകോട്ട്, റുകും വെസ്റ്റ് മേഖലകളായിരുന്നു ഭൂചലനത്തിന്റെ പ്രഭവകേന്ദ്രം. തുടർചലനങ്ങൾ ഉണ്ടായതോടെ പതിനായിര കണക്കിന് ജനങ്ങൾക്ക് രാത്രി മുഴുവൻ തണുത്തുറഞ്ഞ തണുപ്പിൽ തുറന്ന ഇടങ്ങളിലും താൽക്കാലിക ഷെൽട്ടറുകളിലുമായി കഴിയേണ്ടി വന്നു. പരിക്കേറ്റവരുടെ സംഖ്യ 338 ആണ്.

നേപ്പാളിൽ ഭൂചലനത്തിൽ തകർന്ന കെട്ടിടം. (Photo: @Satya7897/X)

ഭൂകമ്പ ദുരന്തങ്ങളുടെ സ്ഥിരം ഇരകളാണ് നേപ്പാൾ ജനത. റിപ്പോർട്ടുകൾ പ്രകാരം 2023ന്റെ തുടക്കം മുതൽ നേപ്പാളിലുണ്ടാകുന്ന 70-ാമത്തെ ഭൂകമ്പമാണ് നവംബർ മൂന്നിന് ഉണ്ടായത്. 70 എണ്ണവും റിക്ടർ സ്കെയിലിൽ നാലിന് മുകളിൽ തീവ്രത രേഖപ്പെടുത്തിയിട്ടു മുണ്ട്. 1934ലാണ് ചരിത്രത്തിലെ ഏറ്റവും തീവ്രതയേറിയ ഭൂചലനം നേപ്പാളിനെ പിടിച്ചുലച്ചത്. റിക്ടർ സ്കെയിലിൽ എട്ട് തീവ്രത രേഖപ്പെടുത്തിയ ഭൂചലനം തലസ്ഥാനമായ കാഠ്മണ്ഡുവിനെയടക്കം തകർത്തിരുന്നു.

തകർന്ന ബൈക്കും ജനലും, നേപ്പാളിലെ ഭൂചലനത്തിലുണ്ടായത് വലിയ നാശനഷ്ടം. (Photo: BALKUMAR SHARMA/AFP)

പതിനായിരത്തിലധികം പേർ അന്ന് മരിച്ചതായാണ് കണക്ക്. പിന്നീട് ഇങ്ങോട്ടുള്ള ഒൻപത് പതിറ്റാണ്ടുകളിൽ ചെറുതും വലുതുമായ ധാരാളം ഭൂചലനങ്ങൾ നേപ്പാളിൽ ഉണ്ടായെങ്കിലും  2015 ലാണ് 1934 നെ ഓർമിപ്പിക്കുന്ന തരത്തിൽ വ്യാപക നാശം വിതച്ച ഭൂകമ്പം ഉണ്ടാകുന്നത്. അന്ന്  9000​ത്തോളം പേർ മരിക്കുകയും 22000ത്തിലധികം പേ​ർ​ക്ക് പരിക്കേൽക്കുകയും ചെയ്തിരുന്നു.

മൊറോക്കോ ഭൂകമ്പം 

ADVERTISEMENT

ആഫ്രിക്കൻ രാജ്യമായ മൊറോക്കോയിലെ ചരിത്രനഗരമായ മറാകിഷിൽ സെപ്റ്റംബർ എട്ടിന്  ഉണ്ടായ മൂവായിരത്തോളം പേർക്കാണ് ജീവൻ നഷ്ടമായത്. ആയിരക്കണക്കിന് ആളുകൾക്ക് സാരമായ പരിക്കുകൾ ഏൽക്കുകയും ചെയ്തിരുന്നു. നിരവധി ബഹുനില കെട്ടിടങ്ങളുൾപ്പടെ ഭൂകമ്പത്തിൽ നാമാവശേഷമായി. വൈദ്യുതി ബന്ധവും ഗതാഗത സംവിധാനങ്ങളുമെല്ലാം തകർത്തു കൊണ്ടായിരുന്നു ഭൂകമ്പത്തിന്റെ താണ്ഡവം. ആറു പതിറ്റാണ്ടിനിടെ മൊറോക്കോയിലുണ്ടായ ഏറ്റവും വലിയ ഭൂചലനമാണിത്.

ഹൃദയം തകർന്ന്: ഭൂകമ്പത്തിൽ തകർന്ന മൊറോക്കൻ നഗരമായ മാരിക്കേഷിൽ നിന്നു കെട്ടിടാവശിഷ്ടങ്ങൾക്കിടയിലൂടെ ഓടി രക്ഷപ്പെടുന്ന യുവതി. ചിത്രം: എഎഫ്പി

ഏകദേശം 6,00,000 പേരെ ഭൂകമ്പം നേരിട്ട് ബാധിച്ചിട്ടുണ്ടെന്നാണ് റിപ്പോർട്ടുകൾ. ഇതിൽ തന്നെ 3,80,000 പേർ താൽക്കാലികമായോ സ്ഥിരമായോ ഭവനരഹിതരായ നിലയിലുമായി. ഭൂചലനത്തിൽ നിന്നും ഇനിയും കരകയറാത്ത ജനങ്ങൾ ശൈത്യകാലം എത്തിയതോടെ അതീവ ദുഷ്കരമായ സാഹചര്യങ്ങളിലാണ് കഴിച്ചുകൂട്ടുന്നത്. 

ഭൂകമ്പത്തിൽ തകർന്ന കെട്ടിടത്തിന്റെ അവശിഷ്ടങ്ങളിൽ കുടുങ്ങിക്കിടക്കുന്നവരെ പുറത്തെടുക്കാൻ ശ്രമിക്കുന്ന രക്ഷാഉദ്യോഗസ്ഥർ. കെട്ടിടാവശിഷ്ടങ്ങൾക്കുള്ളിൽ കുടുങ്ങിയ ആളുടെ കാലുകളും ചിത്രത്തിൽ കാണാം. (Photo by FADEL SENNA / AFP)

വടക്കേ ആഫ്രിക്കയിൽ ഭൂകമ്പങ്ങൾ താരതമ്യേന അപൂർവമാണെങ്കിലും 1960ൽ അഗാദിറിന് സമീപം റിക്ടർ സ്‌കെയിലിൽ 5.8 തീവ്രത രേഖപ്പെടുത്തിയ ഭൂചലനം ഉണ്ടായിട്ടുണ്ട്.  12000 നും 15000 നും ഇടയിൽ ആളുകൾ ഈ ദുരന്തത്തിൽ മരണപ്പെട്ടതായാണ് വിവരം.

ലിബിയ വെള്ളപ്പൊക്കം

ADVERTISEMENT

2023 സെപ്റ്റംബറിൽ ദുരന്തമുഖമായി മാറിയ മറ്റൊരു രാജ്യമാണ് ലിബിയ. സെപ്റ്റംബർ 10ന് മിന്നൽ പ്രളയം സംഹാരതാണ്ഡവമാടിയതിനെ തുടർന്ന്  കിഴക്കൻ ലിബിയയിലെ ഡെർന നഗരത്തിൽ 4,000ത്തിലധികം ആളുകൾ മരിക്കുകയും ആയിരക്കണക്കിന് ആളുകളെ കാണാതാവുകയും ചെയ്തു. ഗ്രീസ്, ബൾഗേറിയ തുടങ്ങിയ രാജ്യങ്ങളിൽ നാശം വിതച്ച ശേഷം ഡെർനയിൽ വീശിയടിച്ച ഡാനിയേൽ ചുഴലിക്കാറ്റാണ് ലിബിയയിലെ ദുരന്തത്തിന് കാരണമായത്.  കൊടുങ്കാറ്റിനെത്തുടര്‍ന്ന് ഡെർനയ്ക്ക് മുകളിലുള്ള രണ്ട് അണക്കെട്ടുകൾ ഒന്നിച്ചു തകർന്നത് ദുരന്തത്തിന്റെ വ്യാപ്തി വർധിപ്പിച്ചു. 

പ്രളയത്തിനുശേഷം ഡെർണ നഗരം. ആകാശദൃശ്യം (Photo by BLACKSKY / AFP)

ലക്ഷക്കണക്കിന് ക്യുബിക് മീറ്റർ വെള്ളം ഒറ്റയടിക്ക് ഡെര്‍ന നഗരത്തിലേയ്ക്ക് ഇരച്ചെത്തി. തീരദേശ മേഖലയായതിനാൽ കടലിൽ നൂറു കലോമീറ്റർ ദൂരത്തുവരെ മൃതദേഹങ്ങളെത്തിയിരുന്നു. വീടുകളും കെട്ടിടങ്ങളും തകർന്നതോടെ പതിനായിരക്കണക്കിന് ആളുകള്‍ ഭവനരഹിതരായി. ദുരന്തത്തിൽ നഗരത്തിന്റെ 25 ശതമാനത്തോളം അപ്രത്യക്ഷമായതായി രാഷ്ട്ര നേതാക്കൾ തന്നെ വ്യക്തമാക്കിയിരുന്നു. 

ലിബിയയിലെ വെള്ളപ്പൊക്കത്തിൽ മരിച്ചവരുടെ മൃതദേഹം കയറ്റിയ ട്രക്കിനു സമീപം നിൽക്കുന്നവർ∙ (Photo by AFP)

തുർക്കി - സിറിയ ഭൂകമ്പം 

ഈ നൂറ്റാണ്ട് കണ്ട ഏറ്റവും വലിയ ദുരന്തത്തിനാണ് ഫെബ്രുവരി മാസത്തിൽ തുർക്കിയും സിറിയയും സാക്ഷ്യം വഹിച്ചത്. തുർക്കിയിൽ സിറിയയുടെ അതിർത്തിയോട് ചേർന്ന് കിടക്കുന്ന മേഖലയിലാണ് ഭൂകമ്പം ഉണ്ടായത്. റിക്ടർ സ്കെയിലിൽ 7.8 തീവ്രത രേഖപ്പെടുത്തിയ ഭൂകമ്പം അമ്പതിനായിരത്തിന് മുകളിൽ ആളുകളുടെ ജീവൻ അപഹരിച്ചു. അക്ഷരാർത്ഥത്തിൽ തുർക്കിയേയും സിറിയയെയും തകർത്തെറിഞ്ഞു കൊണ്ടായിരുന്നു ഫെബ്രുവരി ആറിന് ഭൂകമ്പം ഉണ്ടായത്. ദശലക്ഷക്കണക്കിന് ജനങ്ങളുടെ ജീവിതം ഇതോടെ പ്രതിസന്ധിയിലായി.

തുർക്കിയിലെ ഗാസിയാൻതെപ്പിൽ ഭൂകമ്പം തകർത്ത അന്താക്യ നഗരത്തിൽനിന്ന്. (Photo by Sameer Al-DOUMY / AFP)
തുർക്കിയിലെ ഭൂകമ്പത്തിൽ തകർന്ന കെട്ടിടം. (Photo: Twitter/@masud771)

ലക്ഷക്കണക്കിന് കെട്ടിടങ്ങളും നാമാവശേഷമായിരുന്നു. തകർന്ന അപ്പാർട്ട്മെന്റുകളുടെ മാത്രം കണക്കെടുത്താൽ മൂന്നര ലക്ഷത്തിനടുത്ത് വരും. ഭവന രഹിതരായ പതിനായിര കണക്കിന് ജനങ്ങൾ കൊടുംതണുപ്പിൽ നിരത്തുകളിൽ കഴിയുന്ന അവസ്ഥയ്ക്കും ലോകം സാക്ഷിയായി.  ഭൂകമ്പം നടന്ന് ഒരു മാസത്തിനുള്ളിൽ പതിനായിരത്തിന് മുകളിൽ തുടർച്ചലനങ്ങളും ഉണ്ടായതായി റിപ്പോർട്ടുകൾ ഉണ്ട്. 

സിറിയയിൽ വിമതരുടെ കൈവശമുള്ള അഫ്രിൻ നഗരത്തിലെ ജിൻഡയ്റിസിൽ തകർന്ന കെട്ടിടങ്ങൾക്കിടയിൽ പരിശോധന നടത്തുന്നവർ. ഫെബ്രുവരി 15ലെ ചിത്രം. (Photo by Omar HAJ KADOUR / AFP)

ബിപർജോയ് ചുഴലിക്കാറ്റ് 

2023ല്‍ ഇന്ത്യയിൽ ഏറ്റവും ചർച്ച ചെയ്യപ്പെട്ട പ്രകൃതി ദുരന്തങ്ങളിൽ ഒന്നാണ് ബിപർജോയ് ചുഴലിക്കാറ്റും  അനന്തരഫലങ്ങളും. അറബിക്കടലിൽ രൂപംകൊണ്ട ബിപർജോയ് ചുഴലിക്കാറ്റ് 1977 ന് ശേഷം വടക്കൻ ഇന്ത്യൻ മഹാസമുദ്രത്തിൽ ഉണ്ടായ ഏറ്റവും ദൈർഘ്യമേറിയ ചുഴലിക്കാറ്റായിരുന്നു. 13 ദിവസവും മൂന്നു മണിക്കൂറുമായിരുന്നു ബിപർജോയിയുടെ ആയുസ്.

വഴിമുട്ടി: ബിപോർജോയ് ചുഴലിക്കാറ്റിനെത്തുടർന്നുണ്ടായ വെള്ളപ്പൊക്കത്തിൽ ഗുജറാത്തിലെ നാലിയ – ഭുജ് ഹൈവേയിലെ പാലം തകർന്നപ്പോൾ. ചിത്രം: റോയിട്ടേഴ്സ്

ഇന്ത്യയിലും പാക്കിസ്ഥാനിലും ചുഴലിക്കാറ്റിന്റെ ആഘാതങ്ങൾ ഉണ്ടായി. ചുഴലിക്കാറ്റ് ശക്തി പ്രാപിച്ചതിനെ തുടർന്ന് ഗുജറാത്തിലാണ് ഏറ്റവും അധികം നാശനഷ്ടങ്ങൾ ഉണ്ടായത്. 130,000 ഹെക്ടർ പ്രദേശത്തെ വിളകളും മരങ്ങളും നശിച്ചതായി സർക്കാർ കണക്കാക്കുന്നു. ഗുജറാത്തിന്റെ കാർഷിക മേഖലയിൽ മാത്രം 1212.50 കോടി രൂപയുടെ സാമ്പത്തിക നഷ്ടമാണ് ചുഴലിക്കാറ്റ് വരുത്തിവച്ചത്. വൈദ്യുതി ബന്ധങ്ങൾ വിച്ഛേദിക്കപ്പെട്ടതുമൂലം 1.2 ദശലക്ഷം ആളുകൾ ദുരിതത്തിലായി.  ഇതിനെല്ലാം പുറമേ ബിപർജോയ് ഇന്ത്യയിലും പാക്കിസ്ഥാനിലുമായി 17 പേരുടെ ജീവൻ അപഹരിച്ചതായാണ് കണക്ക്.

ഹവായ് കാട്ടുതീ  

അമേരിക്കയിലെ ഏറ്റവും പ്രശസ്തമായ വിനോദസഞ്ചാരകേന്ദ്രങ്ങളിൽ ഒന്നായ ഹവായ് ദ്വീപുകളിൽ ഓഗസ്റ്റ് മാസത്തിൽ പടർന്നുപിടിച്ച കാട്ടുതീ നൂറിനടുത്ത് ജനങ്ങളുടെ ജീവനാണ് എടുത്തത്. ഒരു പതിറ്റാണ്ടിനിടെ അമേരിക്കയിലുണ്ടായ ഏറ്റവും വലിയ കാട്ടുതീയാണിതെന്ന് വിലയിരുത്തുന്നു. 45,000 ൽ പരം കോടി രൂപയുടെ നാശമുണ്ടായതായാണ് ഔദ്യോഗിക കണക്കുകൾ സൂചിപ്പിക്കുന്നത്. കാട്ടുതീയിൽ മാവി കൗണ്ടിയിലെ ചരിത്രപ്രസിദ്ധമായ ലഹൈനപട്ടണം പൂർണമായും കത്തിനശിച്ചു.  ആയിരക്കണക്കിന് ആളുകളാണ് കാട്ടുതീയെ തുടർന്ന് ഭവനരഹിതരായത്.

യുഎസിൽ കാട്ടുതീയിൽ വ്യാപക നാശനഷ്ടമുണ്ടായ ഹവായിലെ പ്രദേശം ഹെലികോപ്റ്ററിലൂടെ വീക്ഷിക്കാനെത്തിയ യുഎസ് പ്രസിഡന്റ് ജോ ബൈഡൻ (Photo by Mandel NGAN / AFP)

കാട്ടുതീ പടർന്നു പിടിച്ച സമയത്ത് ആഞ്ഞടിച്ച ഡോറ കൊടുങ്കാറ്റ് അപകടത്തിന്റെ വ്യാപ്തി കൂട്ടി. മുന്നറിയിപ്പ് നൽകുന്നതിൽ അധികൃതർ പരാജയപ്പെട്ടതാണ് ദുരന്തത്തിന്റെ ആഘാതം വർധിപ്പിച്ചതെന്ന ആരോപണവും ഉയർന്നിരുന്നു.  എന്നാൽ കാട്ടുതീയിൽ വാർത്താവിനിമയ സംവിധാനങ്ങൾ തകരാറിലായെന്നാണ് അധികൃതർ നൽകിയ വിശദീകരണം.

കൊളംബിയയിലെ വെസ്റ്റ് കെലോവ്നയിൽ കാട്ടുതീ പടർന്നത് കാണാനെത്തിയ പ്രദേശവാസികൾ. (Photo by Darren HULL / AFP)
ഹവായിയിൽ കാട്ടുതീ പടർന്നപ്പോൾ (Photo: Twitter/ @ProudElephantUS)

ചൈനയിലെ വെള്ളപ്പൊക്കം

ചൈന അതിന്റെ ചരിത്രത്തിൽ തന്നെ ഏറ്റവും കനത്ത മഴയ്ക്കാണ് ഈ വർഷം സാക്ഷ്യം വഹിച്ചത്. ജൂലൈ മാസം മുതൽ വെള്ളപ്പൊക്കങ്ങൾ രാജ്യത്തിന്റെ പല ഭാഗങ്ങളിലായി തുടർക്കഥയായിരുന്നു. ജൂലൈയിൽ ആകെ ലഭിക്കേണ്ട മഴ 40 മണിക്കൂർ കൊണ്ട് തലസ്ഥാനത്ത് പെയ്തതായാണ് കണക്ക്. ജൂലൈ 29 മുതൽ വടക്കുകിഴക്കൻ ചൈനയിൽ നടമാടിയ ഡോക്‌സുരി ചുഴലിക്കാറ്റിനെ തുടർന്ന് 16 നഗരങ്ങളിലും പ്രവിശ്യകളിലും റെക്കോർഡ് മഴയും വെള്ളപ്പൊക്കവും അനുഭവപ്പെട്ടു.  

ഹുബെ പ്രവിശ്യയിൽ നിന്ന് കുട്ടികളടക്കമുള്ളവരെ ദുരിതാശ്വാസ ക്യാംപിലേക്ക് മാറ്റുന്ന രക്ഷാപ്രവർത്തകർ (Photo by CNS / AFP) / CHINA OUT

ഓഗസ്റ്റ് മാസത്തിലും തീവ്രമായ മഴയും ചുഴലിക്കാറ്റും ഉണ്ടായതിനെ തുടർന്ന് രാജ്യം മുഴുവൻ മണ്ണിടിച്ചിലും വെള്ളപ്പൊക്കവും മിന്നൽ പ്രളയവും നേരിട്ടിരുന്നു. സിയാൻ നഗരത്തിലെ വെയ്‌സിപ്പിംഗ് ഗ്രാമത്തിൽ ഓഗസ്റ്റ് 13നുണ്ടായ വെള്ളപ്പൊക്കത്തിലും മണ്ണിടിച്ചിലിലും 24 പേർ മരിക്കുകയും മൂന്ന് പേരെ കാണാതാവുകയും ചെയ്‌തു. സെപ്തംബർ രണ്ടിനെത്തിയ സോള ചുഴലിക്കാറ്റായിരുന്നു മറ്റൊന്ന്. തെക്കൻ ചൈനയിലെ ചില പ്രധാന നഗരങ്ങളിലെ മിക്ക തെരുവുകളും പട്ടണങ്ങളും വെള്ളത്തിനടിയിലായി. ജലനിരപ്പ് 6 മുതൽ 10 അടി വരെ എത്തിയിരുന്നു. ചൈനയിലെ പതിനായിരക്കണക്കിന് ഹെക്ടര്‍ കൃഷിഭൂമി പ്രളയത്തില്‍ നശിച്ചതായാണ് കണക്കാക്കുന്നത്. 

2014ൽ ചൈനയിലെ ഷെൻസെൻ നഗരത്തിലുണ്ടായ വെള്ളപ്പൊക്കത്തെത്തുടർന്ന് നിറഞ്ഞു കവിഞ്ഞ അഴുക്കുചാലിൽനിന്ന് പുറത്തേക്കൊഴുകുന്ന ജലം. ഈ വെള്ളപ്പൊക്കത്തെത്തുടർന്നാണ് ഷെൻസെനിൽ വിജയകരമായി ‘സ്പോഞ്ച് സിറ്റി’ പദ്ധതി നടപ്പാക്കിയത്. (File Photo by AFP)

ഡൽഹിയിലെ വായു മലിനീകരണം

വായു മലിനീകരണം കൊണ്ട് പൊറുതിമുട്ടിയിരിക്കുന്ന ഇന്ത്യയുടെ തലസ്ഥാനം നഗരവും ദുരന്തത്തിന്റെ മറ്റൊരു നേർക്കാഴ്ചയാണ്. പ്രളയമോ ഭൂകമ്പമോ ഒക്കെ പോലെ നിമിഷങ്ങൾ കൊണ്ട് ആയിരങ്ങളുടെ ജീവനെടുക്കുന്ന പ്രകൃതി ദുരന്തങ്ങളുടെ പട്ടികയിൽ അല്ലെങ്കിലും പ്രത്യാഘാതങ്ങളും തീവ്രതയും കൊണ്ട് ഡൽഹിയിലെ വായു മലിനീകരണം ഒട്ടും പിന്നിലല്ല. ലോകത്തിലെ ഏറ്റവുമധികം വായു മലിനീകരണമുള്ള നഗരങ്ങളിൽ മുൻനിരയിലാണ് ഡൽഹിയുടെ സ്ഥാനം. ഈ വർഷം പലതവണ തലസ്ഥാനത്തെ വായു ഗുണനിലവാര സൂചിക അപകടകരമാവിധത്തിൽ ഗുരുതര വിഭാഗത്തിലെത്തിയിരുന്നു. 2022നെ അപേക്ഷിച്ച് 11 നഗരങ്ങളിൽ ഒമ്പതിലും ദീപാവലിക്ക് ശേഷമുള്ള വായുവിന്റെ ഗുണനിലവാരം അങ്ങേയറ്റം മോശമായിട്ടുണ്ട്. 

NEW DELHI 2023 NOVEMBER 05 : Smog near Rashtrapati Bhawan and Karthavvya Path due to heavy air pollution at Delhi . @ JOSEKUTTY PANACKAL / MANORAMA

കർഷകർ വിളകളുടെ അവശിഷ്ടങ്ങൾ കത്തിക്കുന്നതിൽ നിന്നും വാഹനങ്ങളിൽ നിന്നും ഫാക്ടറികളിൽ നിന്നും ഒക്കെ പുറന്തള്ളപ്പെടുന്ന പുക ശൈത്യകാലത്തെ മൂടൽമഞ്ഞുമായി ചേരുന്നതോടെ വായു ശ്വസിക്കാനാവാത്ത വിധം മലിനമാകും. 50 താഴെ നിൽക്കേണ്ട വായു ഗുണനിലവാര സൂചിക ഡൽഹിയിൽ പലയിടങ്ങളിലും 430ഉം കടന്ന കാഴ്ചയാണ് നവംബറിൽ കണ്ടത്. മലിനീകരണം കാരണം വിദ്യാലയങ്ങൾക്കടക്കം ഭരണകൂടം അവധി പ്രഖ്യാപിച്ചിരുന്നു. വായു മലിനീകരണത്തിന്റെ ഈ നിരക്ക് കാരണം ഡൽഹി നിവാസികൾക്ക് അവരുടെ ആയുസ്സിന്റെ വലിയൊരു ഭാഗം നഷ്ടപ്പെടാൻ സാധ്യതയുണ്ടെന്ന് പഠനങ്ങൾ പറയുന്നു. 

പഞ്ചാബിലെ അമൃത്സറിൽ കാർഷികാവശിഷ്ടങ്ങൾ കത്തിക്കുന്നു. (ഫയൽ ചിത്രം) (Photo:Pawan sharma/IANS)

ഹിമാചൽ ഉത്തരാഖണ്ഡ് പ്രളയം 

തുടർച്ചയായി ചെയ്ത മഴ ഉത്തരേന്ത്യൻ ജനതയെ സാരമായി ബാധിക്കും വർഷമാണ് ഇത്. ജൂലൈ മാസത്തിൽ ഹിമാചൽ പ്രദേശ്, പഞ്ചാബ്, ഹരിയാന, ഉത്തരാഖണ്ഡ് എന്നീ സംസ്ഥാനങ്ങൾ പ്രളയക്കെടുതികൾ നേരിട്ടു. ഹിമാലയത്തിൽ നിന്ന് ഉത്ഭവിക്കുന്ന നദികൾ കരകവിഞ്ഞൊഴുകിയതോടെ ഡൽഹി അടക്കമുള്ള നഗരങ്ങൾ ഭീഷണിയിലായി. പിന്നീടിങ്ങോട്ടുള്ള മാസങ്ങളിലും കനത്ത മഴ മൂലം ഉത്തരേന്ത്യൻ സംസ്ഥാനങ്ങളിൽ ജനജീവിതം ദുഷ്കരമായിരുന്നു. ഓഗസ്റ്റ് മാസത്തിൽ ഹിമാചൽ പ്രദേശിലും ഉത്തരാഖണ്ഡിലും കനത്ത മഴയെ തുടർന്നുണ്ടായ മണ്ണിടിച്ചിലിലും വെള്ളപ്പൊക്കത്തിലും നൂറോളം പേരാണ് മരണമടഞ്ഞത്.

ഹിമാചലിലെ സോലൻ ജില്ലയിലെ ജാ‍ഡൻ ഗ്രാമത്തിൽ മേഘവിസ്ഫോടനത്തെത്തുടർന്നുണ്ടായ കനത്ത മഴയിൽ മണ്ണിടിഞ്ഞ ഗ്രാമത്തിൽനിന്നുള്ള കാഴ്ച. (Photo by - / AFP)

ഉത്തരാഖണ്ഡിൽ കനത്ത മഴയിൽ സംസ്ഥാനത്തെ റോഡുകൾക്കും പാലങ്ങൾക്കും വൻ നാശനഷ്ടമുണ്ടായതായി. വീടുകൾ അടക്കം ആയിരക്കണക്കിന് കെട്ടിടങ്ങൾ തകർന്നടിഞ്ഞു. കാര്‍ഷിക മേഖലയിലും വലിയ നഷ്ടമാണുണ്ടായിട്ടുള്ളത്. ഹിമാചലിൽ 45 ശതമാനവും ഉത്തരാഖണ്ഡിൽ 18 ശതമാനവും അധികപെയ്തതായാണ് കണക്കുകൾ. 

Kullu: Locals walk along the eroded riverbank damaged by the swollen Beas river following heavy monsoon rains, in Kullu, Tuesday, July 11, 2023. (PTI Photo) (PTI07_11_2023_000205A)

മഴ ലഭ്യതയിലെ കുറവും അധികചൂടും

കഴിഞ്ഞ അഞ്ചുവർഷത്തിനിടെ ഏറ്റവും കുറവ് ലഭിച്ച മൺസൂൺ കാലമായിരുന്നു ഇത്തവണ ഇന്ത്യയിലേത്. എൽ നിനോ പ്രതിഭാസമാണ് ഈ വർഷം ഓഗസ്റ്റിനെ ഒരു നൂറ്റാണ്ടിലെ തന്നെ ഏറ്റവും വരണ്ടതാക്കിയത്. ഇന്ത്യയുടെ 3 ട്രില്യൺ ഡോളർ സമ്പദ്‌വ്യവസ്ഥയ്ക്ക് നിർണായകമായ മൺസൂൺ കാലമാണ് കാർഷിക വിളകൾക്കും ജലസംഭരണികൾക്കും മറ്റ് ജലസ്രോതസ്സുകൾക്കും ആവശ്യമായ മഴയുടെ 70 ശതമാനവും എത്തിക്കുന്നത്. ഇതിൽ ഉണ്ടായ കുറ്റ് ഉത്പാദന മേഖലയെയും കാര്യമായി ബാധിച്ചു. 

കണ്ണൂരിൽ നിന്നുള്ള മഴക്കാഴ്ച. (File Photo: Sameer A Hameed / Manorama)

കേരളത്തിന്റെ കാര്യമെടുത്താൽ മൺസൂൺ മഴ കുത്തനെ കുറഞ്ഞതോടെ 2018ൽ പ്രളയക്കെടുതി നേരിട്ട അതേ കാലയളവിൽ 2023 ൽ കേരളം വരൾച്ചാ ഭീഷണി നേരിടുകയായിരുന്നു. മഴ ലഭ്യതയിൽ 47 ശതമാനം കുറവാണ് ഉണ്ടായത്. ഓഗസ്റ്റിൽ 254.6 മില്ലി മീറ്ററ്‍ മഴ കിട്ടേണ്ട സ്ഥാനത്ത് ഈ വർഷം ലഭിച്ചത് വെറും 25.1 ശതമാനം മാത്രമാണെന്നും കണക്കുകളുണ്ട്. 

ഫയൽചിത്രം ∙ മനോരമ

അതേസമയം 2023 ഔദ്യോഗികമായി റെക്കോർഡിലെ ഏറ്റവും ചൂടേറിയ വർഷമായിരിക്കും എന്ന് ശാസ്ത്രജ്ഞരും വിലയിരുത്തുന്നു. ഈ വർഷത്തെ ആഗോള താപനില 1.4 ഡിഗ്രി സെൽഷ്യസിലും കൂടുതലായിരിക്കുമെന്ന് കണ്ടെത്തി. അതായത് പാരീസ് കാലാവസ്ഥാ കരാറിലെ 1.5 ഡിഗ്രി പരിധിക്ക് അടുത്താണ് ഈ വർഷത്തെ ആഗോള താപനില. ഏപ്രിൽ 2023 മുതൽ റെക്കോർഡ് ഭേദിക്കുന്ന താപ തരംഗം ഇന്ത്യ, ചൈന, ബംഗ്ലാദേശ്, പാകിസ്ഥാൻ, തായ്‌ലൻഡ്, മലേഷ്യ എന്നിവയുൾപ്പെടെ നിരവധി ഏഷ്യൻ രാജ്യങ്ങളെ ബാധിച്ചിരുന്നു. ഇരുന്നൂറിൽപരം ആളുകളുടെ ജീവനാണ് ഏഷ്യൻ രാജ്യങ്ങൾ താപ തരംഗം കവർന്നത്.  

ചൂടിൽനിന്ന് രക്ഷപ്പെടാൻ യുവാവ് വെള്ളത്തിലേക്ക് തല മുക്കുന്നു. റോമിലെ പിയാസ ഡെൽ പൊപോലയിൽ നിന്നുള്ള കാഴ്ച.(Photo by Tiziana FABI / AFP)

ആഗോള തലത്തിലെ സ്ഥിതി പരിശോധിച്ചാൽ ഇക്കഴിഞ്ഞ ജൂണ്‍ - ഓഗസ്റ്റ് കാലയളവില്‍ ഭൂമിയില്‍ അനുഭവപ്പെട്ടത് റെക്കോര്‍ഡ് ചൂടാണെന്ന് നാസയും നാഷനല്‍ ഓഷ്യാനിക് ആന്‍ഡ് അറ്റ്‌മോസ്ഫറിക് അഡ്മിനിസ്‌ട്രേഷനും സ്ഥിരീകരിച്ചു. ജൂണ്‍, ജൂലൈ, ഓഗസ്റ്റ് മാസങ്ങളില്‍ മുന്‍ വേനല്‍ക്കാലങ്ങളേക്കാള്‍ 0.23 ഡിഗ്രി സെല്‍ഷ്യസ് ചൂട് കൂടുതലായിരുന്നെന്നു നാസ വ്യക്തമാക്കി. ആഗോള താപതരംഗം ശക്തമാകുന്നു എന്ന റിപ്പോര്‍ട്ടുകള്‍ക്ക് പിന്നാലെയാണ് പുതിയ കണക്ക് പുറത്തുവന്നത്. ഹരിതഗൃഹ വാതകങ്ങളുടെ പുറംതള്ളലും കാലാവസ്ഥയിലെ അപകടകരമായ വ്യതിയാനവുമാണ് ലോകമാകെ ചൂട് ഉയരുന്നതിന് മുഖ്യകാരണമെന്നാണ് കണ്ടെത്തല്‍.

വെള്ളത്തിലായ ചെന്നൈ

ബംഗാൾ ഉൾക്കടലിൽ രൂപംകൊണ്ട മിഷോങ് ചുഴലിക്കാറ്റ് ചെന്നൈയിൽ വിതച്ചത് വൻ നാശമായിരുന്നു. പ്രളയത്തിൽ മുങ്ങിയ തമിഴ്നാട്ടിൽ ഇതുവരെ 17 പേരാണ് മരിച്ചത്. തമിഴ്നാടിന്റഎ വിവിധഭാഗങ്ങളിലായി 61,000ലധികം ദുരിതാശ്വാസ ക്യാമ്പുകളാണ് തുടർന്നത്. 2015ൽ ചെന്നൈയിൽ ശക്തമായ വെള്ളപ്പൊക്കമുണ്ടാക്കിയ മഴയുടെ അളവിനേക്കാൾ കൂടുതലാണ് ഇപ്പോൾ പെയ്തിരിക്കുന്നത്. അന്ന് 33 സെ.മീ മഴയായിരുന്നു രേഖപ്പെടുത്തിയത്. 289 പേർ മരണപ്പെട്ടു. 1976ൽ 45 സെ.മീ മഴ പെയ്തതിനുശേഷം ഏറ്റവും കൂടുതൽ മഴ രേഖപ്പെടുത്തിയത് ഇപ്പോഴാണ്. തുലാവർഷ മഴയിൽ കേരളത്തില്‍ ചിലയിടങ്ങളിൽ പ്രളയസമാനമായ സാഹചര്യം ഉണ്ടായിരുന്നു. തിരുവനന്തപുരത്താണ് ഏറ്റവും കൂടുതൽ നാശനഷ്ടം ഉണ്ടായത്.

ഫയർ ആൻഡ് റസ്ക്യൂ ടീമിനൊപ്പം ആമിർ ഖാനും വിഷ്ണു വിശാലും
English Summary:

Unstoppable Force: 2023's Global Surge in Climate Catastrophes

ADVERTISEMENT
ADVERTISEMENT
ADVERTISEMENT
ADVERTISEMENT