ഇന്ത്യയിലെയും ഹംഗറിയിലെയും മികച്ച പ്രകടനത്തിന്റെ പിൻബലത്തിൽ ജാപ്പനീസ് കാർ നിർമാതാക്കളായ സുസുക്കി മോട്ടോർ കോർപറേഷന് വിദേശത്തെ ഉൽപ്പാദനത്തിൽ റെക്കോഡ് നേട്ടം. കഴിഞ്ഞ മാർച്ച് 31ന് അവസാനിച്ച വർഷത്തിൽ 22,01,511 യൂണിറ്റാണു സുസുക്കി വിദേശത്ത് ഉൽപ്പാദിപ്പിച്ചത്; മുൻവർഷത്തെ അപേക്ഷിച്ച് 5.3% വർധനയാണിത്. പോരെങ്കിൽ തുടർച്ചയായ അഞ്ചാം വർഷമാണു സുസുക്കിയുടെ വിദേശത്തെ ഉൽപ്പാദനത്തിൽ വർധന രേഖപ്പെടുത്തുന്നത്. ഇതോടൊപ്പം കമ്പനിയുടെ മൊത്തം ഉൽപ്പാദനത്തിലും കഴിഞ്ഞ രണ്ടു വർഷത്തിനിടെ ഇതാദ്യമായ വർധന രേഖപ്പെടുത്തി. 2015 — 2016നെ അപേക്ഷിച്ച് 4.2% വർധനയോടെ 30,75,257 യൂണിറ്റായിരുന്നു 2016 — 2017ൽ സുസുക്കിയുടെ ആഗോളതലത്തിലെ മൊത്തം ഉൽപ്പാദനം.
ജന്മനാടായ ജപ്പാനിലെ ഉൽപ്പാദനവും രണ്ടു വർഷത്തിനിടെ ഇതാദ്യമായി വർധന കൈവരിച്ചു; മുൻവർഷത്തെ അപേക്ഷിച്ച് 1.5% വർധനയോടെ 8,73,746 കാറുകളാണു കമ്പനി കഴിഞ്ഞ വർഷം ജപ്പാനിൽ നിർമിച്ചത്. കയറ്റുമതിക്കായി കൂടുതൽ കാറുകൾ നിർമിച്ചതാണു ജപ്പാനിലെ ഉൽപ്പാദനം ഉയരാൻ ഇടയാക്കിയതെന്നാണു സുസുക്കിയുടെ വിശദീകരണം. സുസുക്കിയുടെ ഇന്ത്യൻ ഉപസ്ഥാപനമായ മാരുതി സുസുക്കി ഇന്ത്യ ലിമിറ്റഡ് 15,81,329 കാറുകളാണു കഴിഞ്ഞ സാമ്പത്തിക വർഷം ഉൽപ്പാദിപ്പിച്ചത്; 2015 — 16നെ അപേക്ഷിച്ച് 11.06% അധികമാണിത്.
ആഗോള കാർ വിൽപ്പനയിലും കഴിഞ്ഞ വർഷം നേട്ടം കൈവരിച്ചെന്നാണു സുസുക്കിയുടെ കണക്ക്; മുൻവർഷത്തെ അപേക്ഷിച്ച് രണ്ടു ശതമാനത്തോളം വർധനയോടെ 29,18,093 യൂണിറ്റായിരുന്നു സുസുക്കിയുടെ മൊത്തം വിൽപ്പന. ആഭ്യന്തര വിപണിയിലെ വിൽപ്പനയിലും സുസുക്കിക്ക് 1.4% വളർച്ച നേടാനായി; 6,38,871 കാറുകളാണു കമ്പനി ജപ്പാനിൽ വിറ്റത്. സുസുക്കിയുടെ വിദേശത്തെ വിൽപ്പനയിലാവട്ടെ തുടർച്ചയായ മൂന്നാം വർഷവും വർധനയുണ്ട്. മുൻവർഷത്തെ അപേക്ഷിച്ച് 2.2% വളർച്ചയോടെ 22,79,222 യൂണിറ്റായിരുന്നു സുസുക്കി