സ്കൂട്ടറും ബൈക്കുമല്ല പുതിയ വാഹനവുമായി ഹോണ്ടയെത്തുന്നു. യൂട്ടിലിറ്റി വെഹിക്കിൾ എന്നു ഹോണ്ട വിളിക്കുന്ന വാഹനം ഉടൻ പുറത്തിറക്കുമെന്നാണു കമ്പനിയിൽ നിന്നു ലഭിക്കുന്ന വിവരങ്ങൾ. ഹോണ്ട നവിയ്ക്കു ശേഷം വിപണിയിലെത്തുന്ന വ്യത്യസ്ത വാഹനമായിരിക്കും ഇതെന്നാണു കമ്പനി അറിയിച്ചിരിക്കുന്നത്.
കമ്മ്യൂട്ടർ സെഗ്‌മെന്റിൽ വിൽപനയ്ക്കെത്തുന്ന വാഹനത്തിന്റെ വിലകൊണ്ടു തരംഗങ്ങൾ സൃഷ്ടിക്കാനാണ് ഹോണ്ട ശ്രമിക്കുക. ഭംഗിയും ഉപയോഗക്ഷമതയും ഒരുപോലെ ഒത്തിണങ്ങുന്ന വാഹനം കമ്മ്യൂട്ടർ സെഗ്‌മെന്റിലെ വമ്പൻമാർക്കു ഭീഷണി സൃഷ്ടിച്ചേക്കാമെന്നു വിലയിരുത്തപ്പെടുന്നു.
സ്കൂട്ടർ നിർമാതാക്കളിൽ തലപ്പത്തുള്ള ഹോണ്ട ബൈക്ക് വിപണിയിലും പിടിമുറുക്കാൻ ശ്രമിക്കുന്നതിന്റെ ഭാഗമായിട്ടാണു പുതിയ വാഹനം വിപണിയിലെത്തിക്കുക.\
Read More: Bike News, Car Magazine Malayalam