Manoramaonline.com no longer supports Internet Explorer 8 or earlier. Please upgrade your browser.  Learn more »

ഗുജറാത്ത് ശാലയിൽ 630 കോടി മുടക്കാൻ എച്ച് എം എസ് ഐ

honda-logo

ഗുജറാത്തിലെ നിർമാണശാലയുടെ ശേഷി വർധിപ്പിക്കാൻ ജാപ്പനീസ് ഇരുചക്രവാഹന നിർമാതാക്കളായ ഹോണ്ട മോട്ടോർ സൈക്കിൾ ആൻഡ് സ്കൂട്ടർ ഇന്ത്യ(എച്ച് എം എസ് ഐ) ഒരുങ്ങുന്നു. വിത്തൽപൂരിലെ ശാലയിൽ പുതിയ അസംബ്ലി ലൈൻ സ്ഥാപിക്കാനും മറ്റുമായി 630 കോടിയോളം രൂപ കൂടി നിക്ഷേപിക്കാനാണു ഹോണ്ടയുടെ പദ്ധതി. ഇതോടെ ശാലയുടെ വാർഷിക ഉൽപ്പാദനശേഷിയിൽ ആറു ലക്ഷം യൂണിറ്റിന്റെ വർധനയാണു പ്രതീക്ഷിക്കുന്നത്; 2020ൽ പുതിയ ലൈൻ സജ്ജമാവുന്നതോടെ ശാലയുടെ വാർഷിക ഉൽപ്പാദനശേഷി 18 ലക്ഷം യൂണിറ്റായി ഉയരും. 

രണ്ടു വർഷത്തിനകം ഇന്ത്യയിലെ ഇരുചക്രവാഹന ഉൽപ്പാദന ശേഷി പ്രതിവർഷം 70 ലക്ഷം യൂണിറ്റായി ഉയർത്താനാണ് എച്ച് എം എസ് ഐ ലക്ഷ്യമിട്ടിരിക്കന്നത്.

ഗുജറാത്തിലെ ശാലയുടെ ഉൽപ്പാദനശേഷി വർധിപ്പിക്കാനുള്ള തീരുമാനം ഇന്ത്യൻ ഉപയോക്താക്കളുടെ പ്രതിബദ്ധതയുടെ തെളിവാണെന്ന് എച്ച് എം എസ് ഐ പ്രസിഡന്റും ചീഫ് എക്സിക്യൂട്ടീവ് ഓഫിസറുമായ മിനൊരു കാറ്റൊ അഭിപ്രായപ്പെട്ടു. രാജ്യത്ത് ഹോണ്ടയുടെ നാലാമത് ഉൽപ്പാദനശാലയാണു വിത്തർപൂരിൽ 2016 ഫെബ്രുവരിയിൽ പ്രവർത്തനം ആരംഭിച്ചത്. തുടക്കത്തിൽ പ്രതിവർഷം ആറു ലക്ഷം യൂണിറ്റായിരുന്നു ശാലയുടെ ശേഷി. തുടർന്ന് 2016 ജൂണിൽ പൂർത്തിയായ രണ്ടാം ഘട്ട വികസനത്തോടെയാണു ശാലയുടെ വാർഷിക ഉൽപ്പാദന ശേഷി ഇരട്ടിയായി ഉയർന്ന് 12 ലക്ഷം യൂണിറ്റിലെത്തിയത്. 2020ൽ മൂന്നാംഘട്ട വികസന പ്രവർത്തനം പൂർത്തിയാവുന്നതോടെ വിത്തൽപൂരിലെ വാർഷിക ഉൽപ്പാദനം 18 ലക്ഷം യൂണിറ്റോളമായി ഉയരും.