Manoramaonline.com no longer supports Internet Explorer 8 or earlier. Please upgrade your browser.  Learn more »

ജീപ്പ് കോംപസിനെ തോൽപ്പിക്കാൻ റെനോ ക്യാപ്റ്റർ

renault-kaptur-1 Renault Kaptur

ജീപ്പ് കോംപസ് വിപണിയിൽ സൃഷ്ടിച്ച തരംഗം മുതലെടുക്കാൻ റെനോയും എത്തുന്നു. ഡസ്റ്റർ പ്ലാറ്റ്ഫോമിൽ ഒരുക്കുന്ന പ്രീമിയം എസ്‌യുവി ക്യാപ്റ്ററുമായാണ് ജീപ്പ് കോംപസിന്റെ എതിരിടാൻ റെനോ എത്തുന്നത്. ഈ വർഷം വിപണിയിലെത്തുമെന്ന് കരുതുന്ന ക്യാപ്റ്റർ രാജ്യാന്തര വിപണിയിൽ മികച്ച വിജയം കൊയ്ത മോഡലാണ്. വിവിധ രാജ്യങ്ങളിലായി ഇതുവരെ 10 ലക്ഷത്തിലേറെ ക്യാപ്റ്റർ വിറ്റഴിഞ്ഞിട്ടുണ്ട്.

renault-kaptur-2 Renault Kaptur

നിലവിൽ രാജ്യാന്തര വിപണിയിലുള്ള വാഹനം തന്നെയായിരിക്കും ഈ വർഷം ഇന്ത്യയിലെത്തുക. ഇന്ത്യയിൽ ഡസ്റ്ററിനേക്കാൾ വില കൂടുതലായിരിക്കും വാഹനത്തിന്. പ്രീമിയം സ്റ്റൈലിൽ മികച്ച സൗകര്യങ്ങളുമായി ആയിരിക്കും പുതിയ ക്രോസ്ഓവർ എത്തുക എന്നാണ് സൂചന. മുൻ‌ഭാഗത്തെ വലിയ ലോഗോ, ത്രിഡി ഇഫക്റ്റോടു കൂടിയ എൽ ഇ ഡി ടെയിൽലാമ്പ്, സ്റ്റൈലിഷ് ഇന്റീരിയർ എന്നിവ ക്യാപ്റ്ററിന്റെ പ്രത്യേകതകളാണ്. 

renault-kaptur Renault Kaptur

4333 എംഎം നീളവും, 1813 എംഎം വീതിയും 1613 എംഎം പൊക്കവും 2674 എംഎം വീൽബെയ്സുമുണ്ട് വാഹനത്തിന്. റെനോയുടെ മറ്റു പല വാഹനങ്ങളിലുമുള്ള 1.5 ലിറ്റർ ഡീസൽ എൻജിൻ തന്നെയാകും ക്യാപ്റ്ററിനും. ഡസ്റ്ററിലേതുപോലെ തന്നെ അഞ്ച്, ആറ് സ്പീഡ് ഗിയർബോക്സുകളും നാല് വീൽഡ്രൈവ് മോ‍ഡലും ക്യാപ്റ്ററിനുമുണ്ടാകും എന്നാണ് കരുതുന്നത്. എന്നാൽ തുടക്കത്തിൽ ഓട്ടമാറ്റിക് ഗിയർ സംവിധാനം തുടക്കത്തിൽ അവതരിപ്പിക്കില്ല. ഹ്യുണ്ടായ് ക്രെറ്റ, മഹീന്ദ്ര എക്സ്‌യുവി, ടാറ്റ ഹെക്സ, ജീപ്പ് കോംപസ് എന്നിവയാകും പ്രധാന എതിരാളികൾ.