ഇന്ത്യൻ മിലിറ്ററിയിൽ നിന്ന് പ്രചോദനം ഉൾക്കൊണ്ടുകൊണ്ട് ബുള്ളറ്റിന്റെ പ്രത്യേക പതിപ്പുമായി റോയൽ എൻഫീൽഡ്. രണ്ടാം ലോകമഹായുദ്ധ കാലത്ത് ബ്രിട്ടീഷ് പാരാട്രൂപ്പർമാർ ഉപയോഗിച്ചിരുന്ന ഫ്ളയിങ് ഫ്ളീ എന്ന മോഡലിൽ നിന്നു പ്രചോദിതമായ പുറത്തിറക്കിയ ക്ലാസിക് 500 പെഗാസസിന് ലഭിച്ച മികച്ച പ്രതികരണമാണ് പുതിയ ബൈക്ക് പുറത്തിറക്കാൻ കമ്പനിയെ പ്രേരിപ്പിക്കുന്നത്.
ക്ലാസിക് 500 പെഗാസസിന്റെ 1000 യൂണിറ്റുകൾ മാത്രമാവും വിൽപ്പനയ്ക്കെത്തുക; ഇതിൽ 250 ബൈക്കുകളാണ് ഇന്ത്യയ്ക്ക് അനുവദിച്ചിരുന്നത്. ഓൺലൈനായി ബുക്കിങ് സ്വീകരിച്ച് മിനിറ്റുകൾക്കകം അതുമുഴുവനും വിറ്റുപോയത് പുതിയ മിലിറ്ററി ബുള്ളറ്റിലെ പുറത്തിറക്കാൻ കമ്പനിയെ പ്രേരിപ്പിക്കുന്നത്. പെഗാസിസ്, ക്ലാസിക് 500 സിസിയെ അടിസ്ഥാനപ്പെടുത്തി നിർമിച്ച ബൈക്കാണെങ്കിൽ ഇന്ത്യൻ മിലിറ്ററി ബുള്ളറ്റ് ക്ലാസിക്ക് 350 സിസിയെ അടിസ്ഥാനപ്പെടുത്തിയായിരിക്കും നിർമിക്കുക.
ഇതിഹാസ മാനങ്ങളുള്ള ആർ ഇ/ഡബ്ല്യു ഡി 125 മോട്ടോർ സൈക്കിളിനെയാണു വാഹനലോകം ഫ്ളയിങ് ഫ്ളീ എന്നു വിളിച്ചത്. രണ്ടാം ലോകയുദ്ധകാലത്ത് യു കെയിലെ വെസ്റ്റ്‌വുഡിൽ ഭൂമിക്കടിയിൽ സജീകരിച്ച ശാലയിലാണു റോയൽ എൻഫീൽഡ് ഈ ബൈക്കുകൾ നിർമിച്ചിരുന്നത്. ബൈക്കിനു കരുത്തേകിയത് ക്ലാസിക്കിലെ 499 സി സി, എയർ കൂൾഡ്, സിംഗിൾ സിലിണ്ടർ എൻജിൻ തന്നെയാവും. 5,250 ആർ പി എമ്മിൽ 27.2 ബി എച്ച് പി വരെ കരുത്തും 4,000 ആർ പി എമ്മിൽ 41.3 എൻ എം ടോർക്കുമാണ് ഈ എൻജിൻ സൃഷ്ടിക്കുക. ഷാസി, ബ്രേക്ക്, ടയർ തുടങ്ങിയവയിലും ക്ലാസിക്കും പെഗാസസുമായി വ്യത്യാസമൊന്നുമില്ല.
അതേസമയം, സൈനിക ശൈലിയിലുള്ള കാൻവാസ് പാനിയർ, ബ്രൗൺ ഹാൻഡിൽ ബാർ ഗ്രിപ്, എയർ ഫിൽറ്ററിനു കുറുകെ ബ്രാസ് ബക്കിളോടെയുള്ള ലെതർ സ്ട്രാപ്, കറുപ്പ് സൈലൻസർ, റിം, കിക്ക് സ്റ്റാർട്ട് ലീവർ, പെഡൽ, ഹെഡ് ലൈറ്റ് ബീസൽ തുടങ്ങിയവയൊക്കെ ‘പെഗാസസി’നെ വേറിട്ടു നിർത്തും. കൂടാതെ പരിമിതകാല പതിപ്പെന്നു വിളംബരം ചെയ്യാൻ ‘ക്ലാസിക് 500 പെഗാസസി’ന്റെ ഇന്ധനടാങ്കിൽ സീരിയൽ നമ്പർ സ്റ്റെൻസിൽ ചെയ്യുന്നുണ്ട്.