Manoramaonline.com no longer supports Internet Explorer 8 or earlier. Please upgrade your browser.  Learn more »

മേരി കോമിന്റെ യാത്ര ഇനി ജിഎൽഎസിൽ, ഇത് ബെൻസിന് കിട്ടിയ ഭാഗ്യം

mary-kom Mary Kom. Image Source: Social Media

മേരികോം, ഇന്ത്യയുടെ അഭിമാനമായ കായികതാരം. നിശ്ചയദാർഢ്യത്തിനു മുന്നിൽ ഒന്നും തടസമാകില്ല എന്നു തെളിയിച്ച ഇന്ത്യയുടെ എക്കാലത്തെയും മികച്ച വനിതാ ബോക്സിങ് ഇതിഹാസം. ഇന്ത്യൻ കായിക രംഗത്തിനു സ്വപ്ന സമാനമായ നേട്ടങ്ങൾ സമ്മാനിച്ച ഈ ബോക്സിങ് റാണി ഒരു ആഡംബര വാഹനം സ്വന്തമാക്കിയിരുന്നു.

mary-kom-1 Image Source: Social Media

മെഴ്സഡീസ് ബെൻസിന്റെ ആഡംബര എസ് യു വിയായ ജിഎൽഎസാണ് ഇടിക്കൂട്ടിലെ പെൺസിംഹം സ്വന്തമാക്കിയിരിക്കുന്നത്. ഡൽഹിയിലെ ബെൻസ് ഡീലർഷിപ്പായ ടി ആന്റ് ടി മോട്ടോഴ്സിൽ നിന്നാണ് വാഹനം വാങ്ങിയത്. ജിഎൽഎസിന്റെ 350ഡി എന്ന മോഡലാണ് മേരികോമിന്റെ യാത്രകൾക്ക് കൂട്ടാകുക. 3 ലീറ്റർ ടർബോ ഡീസൽ എൻജിൻ ഉപയോഗിക്കുന്ന കാറിന് 258 ബിഎച്ച്പി കരുത്തും 620 എൻഎം ടോർക്കുമുണ്ട്.

മെഴ്സഡീസ് ബെൻസിന്‍റെ എസ്–ക്ലാസിന് തുല്യമായി എസ് യു വിയാണ് ജിഎൽഎസ്. ഒട്ടനവധി ആഡംബര സവിശേഷതകളുള്ള കാർ രൺവീർ സിങ് ഉൾപ്പെടെയുള്ള പ്രമുഖർ ഉപയോഗിക്കുന്നതാണ്. ഓട്ടമാറ്റിക് 7 സ്പീഡ് ട്രാൻസ്മിഷൻ, ഇന്റലിജൻസ് ലൈറ്റ് സിസ്റ്റത്തോട് കൂടിയ എൽ‍‍ഇഡി ഹെഡ്​ലാംപുകൾ. നപ്പ ലെതർ ഇന്റീരിയർ, പനോരമിക് സൺ റൂഫ്, 3 സോൺ ക്ലൈമറ്റ് കൺട്രോൾ റീയർ സീറ്റ് എന്റർടെയ്ൻമെന്റ് സിസ്റ്റം അങ്ങനെ നിരവധി ലക്ഷ്വറി ഫീച്ചറുകൾ ജിഎല്‍എസിലുണ്ട്.