Manoramaonline.com no longer supports Internet Explorer 8 or earlier. Please upgrade your browser.  Learn more »

ഹാർലി ഡേവിഡ്സൺ വാടകയ്ക്ക്

Harley Davidson Street 750

ഇന്ത്യൻ വിപണിയിൽ മുൻതൂക്കം ചെറു ബൈക്കുകള്‍‌ക്കാണെങ്കിലും സൂപ്പർബൈക്കുകളോട് ആരാധന തോന്നാത്തവർ കുറവായിരിക്കും. എന്നെങ്കിലുമൊരു സൂപ്പർബൈക്ക് സ്വന്തമാക്കണമെന്ന് ആഗ്രഹം മനസിൽ സൂക്ഷിക്കുന്നവരായിരിക്കും എല്ലാ ബൈക്ക് പ്രേമികളും. ലക്ഷങ്ങൾ‌ വിലയുള്ള സൂപ്പർബൈക്കുകൾ സ്വന്തമാക്കുക സാധാരണക്കാരെ സംബന്ധിച്ചിടത്തോടം ആപ്രാപ്യമായ കാര്യമാണ്.

bike-rental

ഇനി സ്വന്തമാക്കാതെ സൂപ്പർബൈക്കിൽ കറങ്ങാം. പക്ഷെ കേരളത്തിലല്ല ബെംഗളൂരുവിൽ ആണെന്നു മാത്രം. സൂപ്പർബൈക്കുകള്‍ വാടകയ്ക്ക് നൽക്കുന്ന ഓണ്‍ലൈൻ പോർട്ടൽ വിക്കഡ്റൈഡാണ് വാഹനപ്രേമികൾക്ക് ഈ അവസരം നൽകുന്നത്. ഹാർലി ഡേവിഡ്സൺ, ട്രയംഫ്, കാവസാക്കി, ബെനല്ലി, ഡ്യുക്കാറ്റി, കെടിഎം, ബജാജ്, മഹീന്ദ്ര തുടങ്ങിയ കമ്പനികളുടെ സൂപ്പർബൈക്കുകളാണ് വാടകയ്ക്ക് ലഭിക്കുന്നത്. ഹാർലിയുടെ അയൺ, സൂപ്പർ ലോ, സ്ട്രീറ്റ് 750, ഫോർട്ടിഎയ്റ്റ് തുടങ്ങിയ ബൈക്കുകൾ ലഭിക്കുമ്പോൾ ട്രയംഫിന്റെ ബോൺവില്ല, ടൈഗർ തുടങ്ങിയ ബൈക്കുകളുണ്ട്.

Triumph Tiger 800 XR

കൂടാതെ ഡ്യൂക്കാറ്റി സ്കാംബ്ലർ, റോയൽ എൻഫീൽഡ് ഹിമാലയൻ, ക്ലാസിക്, തണ്ടർബേർഡ്, കെടിഎം ഡ്യുക്ക്, മഹീന്ദ്ര മോജോ, ബെനലി ടിഎൻടി തുടങ്ങി ഇന്ത്യൻ നിരത്തുകളിലെ പ്രമുഖ സൂപ്പർബൈക്കുകളെല്ലാം വാടകയ്ക്ക് ലഭിക്കും. വിവിധ ബൈക്കുകൾക്ക് 50 രൂപ മുതൽ 320 രൂപ വരെയാണ് ഓരോ മണിക്കൂറിനും ഈടാക്കുന്ന വാടക. മൂൻകൂട്ടി ഓൺലൈൻ വഴി ബുക്കുചെയ്താൽ മാത്രമേ ബൈക്ക് ലഭിക്കുകയുള്ളു.

Your Rating: