പണ്ടൊക്കെ ബൈക്കുകൾക്കു പോലും കിട്ടാതിരുന്ന ഇന്ധനക്ഷതയാണിപ്പോൾ കാറുകൾക്ക്. ഡിക്കിയും അഞ്ചു പേർക്ക് എയർകണ്ടീഷണറിന്റെ ശീതളിമയിൽ സുഖയാത്രയും നൽകുന്ന വലിയൊരു സെഡാൻകാറിന് 30കിലോമീറ്ററിനടുത്ത് ഇന്ധനക്ഷമത ചെറിയകാര്യമല്ല. ഇന്ധനക്ഷമത ഉയർത്തുന്നതിൽ വാഹനനിർമാതാക്കൾ പരസ്പരം നടത്തുന്ന പോരാട്ടത്തിൽ എക്കാലത്തെയും വിജയികൾ മാരുതി തന്നെ. പെട്രോളിലും ഡീസലിലും മാരുതി കാറുകളെ കഴിഞ്ഞേയുള്ളൂ മൈലേജിൽ മറ്റുകാറുകൾ. ഹോണ്ടയും ടാറ്റയും ഫോഡുമൊക്കെ വിടാതെ തൊട്ടു പിന്നിലുണ്ട്. ഇന്ത്യയിലെ ഏറ്റവും ഇന്ധനക്ഷമതയുള്ള ഡീസൽകാറുകളെ അടുത്തറിയാം.
∙ മാരുതി ഡിസയർ 28.4കിമി: ചെറു സെഡാനായ ഡിസയറിന്റെ പുതിയ രൂപം പുറത്തിറങ്ങിയത് അടുത്തിടെയാണ്. പഴയഡിസയറിലെ 1.3 ലീറ്റർ ഡീസൽ എൻജിനിൽകാര്യമായ മാറ്റങ്ങളില്ലെങ്കിലും ഇന്ധനക്ഷമതയുടെ കാര്യത്തിൽ അത്ഭുതമാണ്. ലീറ്ററിന് 28.4കിലോമീറ്റർ മൈലേജോടെ വിഭാഗത്തിലെ ഏറ്റവും മികച്ച ഇന്ധനക്ഷമതയുള്ള ഡീസൽകാറാണ് ഡിസയർ.
∙ മാരുതി സിയാസ് ഹൈബ്രിഡ് 28.09കി മി: ഡീസൽഹൈബ്രിഡ് എൻജിനാണ് മധ്യനിരസെഡാനായ സിയാസിന്റെ തുറുപ്പു ചീട്ട്. ലീറ്ററിന് 28.09കി മി. പൂർണ ഹൈബ്രിഡ്കാറല്ല സിയാസ്. ലൈറ്റ് ഹൈബ്രിഡ്. ഇതിലെ പ്രധാന ഘടകം സ്റ്റാർട്ട്, സ്റ്റോപ് സംവിധാനമാണ്. വാഹനം ചലനമില്ലാതെകിടന്നാൽ എൻജിൻ പ്രവർത്തനം അവസാനിപ്പിക്കും. ഏതെങ്കിലും പെഡലിൽ കാലമർത്തിയാൽ എൻജിന് വീണ്ടും ജീവൻ വയ്ക്കും. ഓട്ടത്തിനിടെ വേഗമാർജിച്ചുകഴിഞ്ഞാലും എൻജിൻ ഇന്ധനക്ഷമതാ മോഡിലേക്ക് സ്വയം മാറും.
∙ മാരുതി ബലേനോ 27.39കിമി: പ്രീമിയം വിപണന ശൃംഖലയായ നെക്സ വിൽപനയ്ക്കെത്തിക്കുന്ന ബലേനൊയുടെ മൈലേജ് ലീറ്ററിന് 27.39. പ്രീമിയം കോംപാക്ട് ഹാച്ച്ബാക്ക് വിപണിയിൽ ഹ്യുണ്ടായ് ഐ 20, ഹോണ്ട ജാസ്, ഫോക്സ്‌വാഗൻ പോളോ എന്നിവയോട് ഏറ്റുമുട്ടുന്ന ബലേനോയിൽ 1.3 ലീറ്റർ ഡിഡി ഐ എസ് എൻജിനാണ്. 74ബി എച്ച് പികരുത്തും 190 എൻഎം ടോർക്കുമുണ്ട്.
∙ ഹോണ്ട ജാസ് 27.3കി മി: ഹോണ്ടയുടെ പ്രീമിയം ഹാച്ച് ബാക്കായ ജാസിന് ഇന്ധനക്ഷമത 27.3കി മി. ഡീസൽ എൻജിനുള്ള ഹോണ്ടയുടെ ആദ്യ ചെറുകാറാണ് ജാസ്. അമെയ്സിലൂടെ അരങ്ങേറ്റംകുറിച്ച 1.5 ലീറ്റർ ഡീസൽ എൻജിനാണ് ജാസിനും. 3600 ആർ പിഎമ്മിൽ 98 ബിഎച്ച്പികരുത്തും 1750 ആർപിഎമ്മിൽ 200എൻഎം ടോർക്കും ലഭിക്കുന്ന എൻജിൻ കരുത്തനാണ്.
∙ ടാറ്റ ടിയാഗോ 27.2കി മി:പാസഞ്ചർകാർ വിപണിയിൽ ടാറ്റയെ വീണ്ടും മുൻപന്തിയിലെത്തിച്ച ടിയാഗോ വിപണിയിലും തരംഗമായി. സ്റ്റൈലും ഉപയോഗക്ഷമതയും ഒരുപോലെ ഒത്തിണങ്ങിയ ചെറുകാർ എന്നു പേരെടുത്ത ടിയാഗോയിൽ 1.05 ലീറ്റർ, മൂന്നു സിലിണ്ടർ റെവോടോർക് ഡീസൽ എൻജിനാണ് കരുത്തു പകരുന്നത്. പരമാവധി 69 ബിഎച്ച് പികരുത്ത് സൃഷ്ടിക്കാനാവുന്ന ടിയാഗോ ലീറ്ററിന് 27.28കി മി മൈലേജ്.
∙ മാരുതി ഇഗ്നിസ് 26.80കിമി: ചകങ്ങ്രളുള്ള സ്മാർട്ട് ഫോൺ എന്നു മാരുതി വിശേഷിപ്പിക്കുന്ന ഇഗ്നിസ് ഇന്ധനക്ഷമതയിലും സ്മാർട്ടാണ്. എന്തിനും ഏതിനും ഫോണിനെ ആശ്രയിക്കുന്ന പുതുതലമുറയ്ക്കു പറ്റിയ വാഹനം. ആൻഡ്രോയ്ഡ് ഓട്ടൊ, ആപ്പിൾകാർ പ്ലേ, മിറർ ലിങ്ക് തുടങ്ങിയ സംവിധാനങ്ങൾ ഏതു സ്മാർട്ട് ഫോണുമായും ഞൊടിയിടയിൽ ബന്ധം സ്ഥാപിച്ച് ഇഗ്നിസിനെ സ്മാർട്ടാക്കുകയും ചെയ്യും.1.3 ലീറ്റർ 55.2കിലോവാട്ട് എൻജിന് 26.80കി മി മൈലേജ്.
∙ ഫോഡ് ഫിഗോ 25.83കി മി: ചെറു ഹാച്ച് ഫിഗോയുടെ രണ്ടാം തലമുറയാണ് ഇപ്പോൾ ഇന്ത്യൻ വിപണിയിലുള്ളത്. പുറത്തിറങ്ങിയകാലം മുതൽ മികച്ച കാർ എന്ന പേര് സ്വന്തമാക്കിയ ഫിഗോയുടെ പുതിയ വകഭേദം മികച്ച മൈലേജുള്ളകാർ എന്ന പേരും സ്വന്തമാക്കി. 100 പിഎസ്കരുത്തുള്ള 1.5 ലീറ്റർ ഡീസൽ എൻജിൻ ഉപയോഗിക്കുന്ന കാറിന്റെ മൈലേജ് 25.83കി മിയാണ്.
∙ ഫോഡ് ഫിഗോ ആസ്പയർ 25.80കി മി: നാലു മീറ്ററിൽ താഴെ നിൽക്കുന്ന സെഡാനുകളിലെ ജനപ്രിയനാണ് ആസ്പയർ. പൂർണമായും ഇന്ത്യയിലെ ഉപഭോക്താക്കളെ മനസ്സിൽക്കണ്ടു വികസിപ്പിച്ചകാറാണിത്. ഫിഗോ ഹാച്ച്ബാക്കിൽ ഉപയോഗിക്കുന്ന 100 പിഎസ്കരുത്തുള്ള 1.5 ലീറ്റർ ഡീസൽ എൻജിൻ ഉപയോഗിക്കുന്നകാറിന്റെ മൈലേജ് 25.83കി മിയാണ്.
∙ ഹോണ്ട അമേയ്സ് 25.8കിമി: ഹോണ്ടയുടെ ഇന്ത്യയിലെ ആദ്യ ഡീസൽ സെഡാനാണ് അമേയ്സ്. സ്മാർട്ട് മൈക്രോലിമൊസിൻ എന്നു ഹോണ്ട വിശേഷിപ്പിക്കുന്ന വാഹനം ബ്രിയോയുടെ സെഡാൻ എന്നതിലുപരി നല്ലൊരുകുടുംബകാറാണ്. 1.5 ലീറ്റർ കാറിൽ ഒരു ലീറ്ററടിച്ചാൽ 25.8കിലോമീറ്ററോടും.
∙ ഹോണ്ട സിറ്റി 25.6കി മി: മാരുതി സിയാസിനോടു വലുപ്പത്തിലും സൗകര്യങ്ങളിലും അടുത്തു നിൽക്കുന്നകാർ. 100പിഎസ് 1.5 ലീറ്റർ ഡീസൽ എൻജിന് 25.6കിമി മൈലേജ്.
Read More : Test Drives Fasttrack Auto Tips