ഇന്ത്യയിൽ വിൽക്കപ്പെടുന്ന കാറുകളുടെ എണ്ണമെടുത്താൽ അഞ്ചു ലക്ഷം രൂപയിൽത്താഴെ വിലയുള്ള വിഭാഗം മറ്റുള്ളവയെക്കാൾ ഏറെ മുന്നിലാണ്. രാജ്യത്തെ ഏറ്റവും വലിയ കാർ നിർമാണക്കമ്പനിയായ മാരുതി സുസുകി തന്നെയാണ് ഈ രംഗത്ത് ഏറ്റവും കൂടുതൽ മോഡലുകൾ അവതരിപ്പിച്ചിട്ടുള്ളത്. അവയെല്ലാം ജനപ്രിയ മോഡലുകളാണുതാനും. ഓൾട്ടോ, ഓൾട്ടോ കെ10, വാഗൺ ആർ, സെലറിയോ എന്നിവയ്ക്കു പുറമെ, ഉയർന്ന വിഭാഗത്തിലെ ഹാച്ബാക്കുകളായ സ്വിഫ്റ്റിന്റെയും ഇഗ്നിസിന്റെയും തുടക്ക വേരിയന്റുകളും അഞ്ചു ലക്ഷം രൂപയ്ക്കു തൊട്ടുതാഴെ ഷോറൂം വിലയ്ക്കു ലഭിക്കും. ഹ്യുണ്ടായ് ഗ്രാൻഡ് ഐ10, ഹോണ്ട ബ്രിയോ എന്നിവയുടെ തുടക്ക വേരിയന്റുകൾക്കും അഞ്ചു ലക്ഷം രൂപയ്ക്കു താഴെയാണു വില.
അഞ്ചു ലക്ഷത്തിൽത്താഴെ കൊച്ചി ഷോറൂം വിലയുള്ള ജനപ്രിയ മോഡലുകൾ ഒറ്റനോട്ടത്തിൽ (ഇൻഷുറൻസും റോഡ് നികുതിയും റജിസ്ട്രേഷൻ ഫീസുമൊക്കെയായി 30,000– 45,000 രൂപ കൂടി കരുതണം):
മാരുതി ഓൾട്ടോ 800
എല്ലാ പതിപ്പുകളും 5 ലക്ഷത്തിൽത്താഴെ വില.
വില– 2.61 ലക്ഷം രൂപ മുതൽ 3.46 ലക്ഷം വരെ
എൻജിൻ– 796 സിസി പെട്രോൾ
നീളം–വീതി– ഉയരം (മില്ലിമീറ്ററിൽ) 3430– 1490–1475
വീൽ ബേസ് 2360 മിമീ
സെലറിയോ
വില– 4.17 ലക്ഷമുള്ള എൽഎക്സ്ഐ മുതൽ 4.93 ലക്ഷമുള്ള വിഎക്സ്ഐ ഓട്ടമാറ്റിക് വരെ.
എൻജിൻ– 998 സിസി പെട്രോൾ
നീളം–വീതി– ഉയരം(മില്ലിമീറ്ററിൽ) 3600– 1600–1560
വീൽ ബേസ്–2425 മിമീ
ഇഗ്‌നിസ്
നെക്സ ഷോറൂം വഴി മാരുതി വിൽക്കുന്ന ഇഗ്‌നിസിന്റെ ഏറ്റവും കുറഞ്ഞ വേരിയന്റായ സിഗ്മ പെട്രോളിനു വില 4.67 ലക്ഷം.
എൻജിൻ–1197 സിസി പെട്രോൾ
നീളം–വീതി– ഉയരം(മില്ലിമീറ്ററിൽ) 3700– 1690–1595
വീൽ ബേസ്–2435 മിമീ
സ്വിഫ്റ്റ്
സ്വിഫ്റ്റ് പെട്രോൾ എൽഎക്സ്ഐ ഓപ്ഷനൽ വേരിയന്റിനു ഷോറൂം വില 4.93 ലക്ഷം രൂപ. എസിയും ഒരു എയർബാഗും മുന്നിൽ പവർ വിൻഡോയുമൊക്കെയുള്ള മോഡലാണിത്.
എൻജിൻ–1197 സിസി പെട്രോൾ
നീളം–വീതി– ഉയരം(മില്ലിമീറ്ററിൽ) 3850– 1695–1530
വീൽ ബേസ്–2430 മിമീ
നിസാൻ ഡാറ്റ്സൺ റെഡി ഗോ
എല്ലാ പതിപ്പുകളും 5 ലക്ഷത്തിൽത്താഴെ.
വില–2.41 ലക്ഷം മുതൽ 3.63 ലക്ഷം വരെ
എൻജിൻ–799 സിസി പെട്രോൾ
നീളം–വീതി– ഉയരം(മില്ലിമീറ്ററിൽ) 3429– 1560–1541
വീൽ ബേസ്–2422 മിമീ.
മാരുതി ഓൾട്ടോ കെ10
എല്ലാ പതിപ്പുകളും 5 ലക്ഷത്തിൽത്താഴെ
വില–3.42 ലക്ഷം മുതൽ 4.31 ലക്ഷം വരെ
എൻജിൻ–998 സിസി പെട്രോൾ
നീളം–വീതി– ഉയരം(മില്ലിമീറ്ററിൽ) 3545– 1490–1475
വീൽ ബേസ്–2360 മിമീ
വാഗൺ ആർ
വില എൽഎക്സ്ഐ 4.27 ലക്ഷം രൂപ മുതൽ വിഎക്സ്ഐ പ്ലസ് (ഓപ്ഷനൽ) 4.99 ലക്ഷം വരെയുള്ള പതിപ്പുകൾ.
എൻജിൻ–998 സിസി പെട്രോൾ
നീളം–വീതി– ഉയരം(മില്ലിമീറ്ററിൽ) 3599– 1495–1700
വീൽ ബേസ്–2400 മിമീ
ഹോണ്ട ബ്രിയോ
ബ്രിയോയുടെ ബേസ് വേരിയന്റിന് (ഇ– ഗ്രേഡ്) 4.80 ലക്ഷം രൂപയാണു വില. ഡിജിറ്റല്‍ കണ്‍ട്രോള്‍ സഹിതം എസി, എയർബാഗ്, മുന്നിൽ പവർ വിൻഡോ തുടങ്ങിയ സൗകര്യങ്ങള്‍.
എൻജിൻ–1198 സിസി പെട്രോൾ.
നീളം–വീതി– ഉയരം(മില്ലിമീറ്ററിൽ) 3610– 1680–1500
വീൽ ബേസ്–2345 മിമീ.
റെനോ ക്വിഡ് 0.8 ലീറ്റർ
എല്ലാ പതിപ്പുകളും 5 ലക്ഷത്തിൽത്താഴെ.
വിലൃ2.74 ലക്ഷം മുതൽ 3.85 ലക്ഷം വരെ
എൻജിൻൃ799 സിസി പെട്രോൾ
നീളം–വീതി– ഉയരം(മില്ലിമീറ്ററിൽ) 3679– 1579–1478
വീൽ ബേസ്–2422 മിമീ.
റെനോ ക്വിഡ് 1 ലീറ്റർ
ക്ലൈംബർ ഉൾപ്പെടെ എല്ലാ പതിപ്പുകളും 5 ലക്ഷത്തിൽത്താഴെ.
വില–3.62 ലക്ഷം മുതൽ 4.6 ലക്ഷം വരെ
എൻജിൻ–999 സിസി പെട്രോൾ
നീളം–വീതി– ഉയരം(മില്ലിമീറ്ററിൽ) 3679– 1579–1478
വീൽ ബേസ്–2422 മിമീ.
ഹ്യുണ്ടായ് ഇയോൺ 0.8ലീറ്റർ
എല്ലാ പതിപ്പുകളും 5 ലക്ഷത്തിൽത്താഴെ
വില–3.27 ലക്ഷം രൂപ മുതൽ 4.3 ലക്ഷം വരെ
എൻജിൻ–814 സിസി പെട്രോൾ
നീളം–വീതി– ഉയരം(മില്ലിമീറ്ററിൽ) 3495– 1550–1500
വീൽ ബേസ്–2380 മിമീ
ഇയോൺ 1 ലീറ്റർ
എല്ലാ പതിപ്പുകളും 5 ലക്ഷത്തിൽത്താഴെ
വില–4.15 ലക്ഷം മുതൽ 4.53 ലക്ഷം വരെ
എൻജിൻ–998 സിസി പെട്രോൾ
നീളം–വീതി– ഉയരം(മില്ലിമീറ്ററിൽ) 3515– 1550–1510
വീൽ ബേസ്–2380 മിമീ
ഗ്രാൻഡ് ഐ10
പെട്രോൾ ഇറ വേരിയന്റിനു വില 4.6 ലക്ഷം രൂപ. എസിയും ഒരു എയർബാഗും മുന്നിൽ പവർ വിൻഡോയുമൊക്കെയുണ്ട്.
എൻജിൻ-1197 സിസി പെട്രോൾ
നീളം–വീതി– ഉയരം(മില്ലിമീറ്ററിൽ) 3765– 1660–1520
വീൽ ബേസ്-2425 മിമീ
ടാറ്റ ടിയാഗോ
പെട്രോളില്‍ എക്സ്‌സെഡ് (അലോയ് വീല്‍ ഇല്ലാതെ) വരെ, ഓപ്ഷനുകള്‍ സഹിതം എട്ടു പതിപ്പുകളും ഡീസലില്‍ നാലു പതിപ്പുകളും 5 ലക്ഷത്തിൽത്താഴെ.
പെട്രോള്‍ മോഡലുകള്‍ക്കു വില-3.35 ലക്ഷം രൂപ മുതൽ 4.87 ലക്ഷം വരെ. ഡീസലിന് 4.03 ലക്ഷം മുതല്‍ 4.95 ലക്ഷം വരെ.
എൻജിൻ-1196 സിസി പെട്രോൾ, 1047 സിസി ഡീസല്‍
നീളം–വീതി– ഉയരം(മില്ലിമീറ്ററിൽ) 3746– 1647–1535
വീൽ ബേസ്-2400 മിമീ
ടാറ്റ നാനോ
എല്ലാ പതിപ്പുകളും 5 ലക്ഷത്തില്‍ത്താഴെ.
വില-2.4 ലക്ഷം മുതല്‍ 3.27 ലക്ഷം വരെ
എൻജിൻ-624 സിസി പെട്രോൾ
നീളം–വീതി– ഉയരം(മില്ലിമീറ്ററിൽ) 3164– 1750–1652
വീൽ ബേസ്-2230 മിമീ