വിമാനയാത്ര രാജകീയമാകും

വിമാനയാത്രയെപ്പറ്റി നാം കണ്ടിരുന്ന സ്വപ്നങ്ങൾക്ക് ഒരു രാജകീയതയുണ്ടായിരുന്നു. പക്ഷേ ഇപ്പോൾ ബിസിനസ് ക്ലാസുകളിലൊഴിച്ച് വിമാനത്തിൽ കയറുന്ന പലരും ഒന്നുമുഖം ചുളിക്കും. പ്രതീക്ഷിച്ച അത്ര പോര എന്നായിരിക്കും പല യാത്രക്കാരും പറയുന്നതും. കാരണം പൂരപ്പറമ്പ് പോലുള്ള എയർപോർട്ടുകളും കൃത്യമായ അറ്റകുറ്റപണികളില്ലാത്ത സീറ്റുകളുമൊക്കെ മനം മടുപ്പിക്കുമ്പോൾ പലരുടെയും പ്രതീക്ഷകളെല്ലാം തകരും.

ടാൽഗോ, ബുള്ളറ്റ് ട്രെയിനിനെക്കാൾ ഇണക്കം

വിമാനയാത്ര എങ്ങനെ മറക്കാനാവാത്ത ഒരു അനുഭവമാക്കാമെന്നതിനെക്കുറിച്ച് ചിന്തിക്കുകയാണ് വിമാനക്കമ്പനികൾ. എന്തൊക്കെയാണ് വിമാനക്കമ്പനികൾ രൂപകല്‍പ്പന ചെയ്യാന്‍ തുടങ്ങിക്കഴിഞ്ഞിരിക്കുന്നതെന്ന് നോക്കാം. ഇനിയുള്ള മാറ്റങ്ങളിലെല്ലാം സാങ്കേതികതയുടെ സ്പർശമാവും ഉണ്ടാവുകയെന്ന് വിദഗ്ദർ പറയുന്നു.

ഇതാ പുതിയ എസ് ക്രോസ്

ചാറ്റിൽ ബോർഡിംഗ് പാസ്

ചിലവുകുറഞ്ഞ യാത്രകളിൽ പോലും മികച്ച അനുഭവം പ്രദാനം ചെയ്യാനാവുകയെന്താണ് വിമാനകമ്പനികൾ ലക്ഷ്യമിടുന്നത്. മൊബൈൽ ടെക്നോളജിയുടെ ഉപയോഗത്തിൽ വിമാന കമ്പനികൾ വലിയ പ്രതീക്ഷാണ് വച്ചുപുലർത്തുന്നത്. ഇലക്ട്രോണിക് ബോർഡിംഗ് പാസുകള്‍ മെസഞ്ചറിലൂടെ കൈമാറുന്നതുപോലുള്ള കാര്യങ്ങൾ കെഎൽഎം പോലുള്ള എയർലൈനുകൾ പരീക്ഷിച്ചു കഴിഞ്ഞു.

വിൽപ്പനയിൽ ‘സ്പ്ലെൻഡറി’ന്റെ റെക്കോഡ് തകർത്ത് ‘ആക്ടീവ’

ബിൽറ്റ്–ഇൻ–നെറ്റ്​വർക്ക്

വിമാനത്തിലെ യാത്രക്കാരിൽ 80 ശതമാനവും സ്വന്തം മൊബൈൽഫോൺ ഉപയോഗിക്കാനാണ് ഇഷ്‍ടപ്പെടുന്നതെന്ന് പഠനങ്ങള്‍ പറയുന്നു. വിമാനത്തിലെ ബിൽറ്റ്–ഇൻ ഇന്റർറ്റെയ്ൻമെന്റ് സംവിധാനം ഏറെക്കുറെ അപ്രത്യക്ഷമാകും പകരം യാത്രക്കാരുടെ സ്വന്തം ടാബിലൂടെയും സ്മാർട്ഫോണിലൂടെയും വിമാനകമ്പനികൾ എന്റർറ്റെയ്ൻമെന്റ് സംവിധാനം നൽകും. ഇതിലൂടെ ബിൽറ്റ് –ഇൻ എന്റർറ്റെയ്ൻമെന്റ് സംവിധാനത്തിന്റെ ഭാരം കുറയ്ക്കാനുമാകും. ഇന്റർനെറ്റ് കണക്ഷനൊന്നുമില്ലാത്തവർക്ക് വിമാനത്തിലെ നെറ്റ്​വർക്ക് ഉപയോഗിക്കാനാവും.

മറക്കാൻ പറ്റാത്ത ഇരുചക്രവാഹന പരസ്യങ്ങൾ

വെർച്വൽ റിയാലിറ്റി ഉപകരണങ്ങൾ

ഓസ്ട്രേലിയയിലേക്കും ലോസ് ഏഞ്ചൽസിലേക്കും യാത്ര നടത്തുന്ന ഫസ്റ്റ് ക്ലാസ് യാത്രക്കാർക്ക് ക്വാണ്ടാസ് വിമാനക്കമ്പനി വി ആർ ഹെഡ്സെറ്റുകള്‍ നൽകുന്നുണ്ട്. വെർച്വൽ റിയാലിറ്റി ഉപകരണങ്ങളാണ് അടുത്ത തലമുറയുടെ ആകർഷണമെന്നതിനാൽ എയർ ഫ്രാൻസും കെഎൽഎമ്മും പോലെയുള്ള വിമാനക്കമ്പനികൾ ഇത്തരം സേവനങ്ങൾ വിമാനത്തിൽ ലഭ്യമാക്കുന്നതിനെക്കുറിച്ച് ആലോചിക്കുന്നുണ്ട്.വിമാനയാത്ര ഭയക്കുന്നവർക്കും വിആർ ഉപകരണങ്ങൾ സഹായകമാകുമെന്ന് കമ്പനി കരുതുന്നു.

രണ്ടാം ലോകമഹായുദ്ധത്തിലെ ആളെക്കൊല്ലി വാഹനങ്ങൾ

രാജകീയമായ കാബിനുകൾ

ലോഹ കുഴലുപോലുളള വിമാനത്തിനുള്ളിൽ ആഢംബര സംവിധാനമൊരുക്കുന്നത് ഒരു വെല്ലുവിളിയാണെങ്കിലും വിപ്ളവകരമായ മാറ്റങ്ങൾക്കാണ് വിമാനകമ്പനികൾ ഒരുങ്ങുന്നത്. രാത്രിയാത്രകളിൽ എൽഇഡി ലൈറ്റ് സംവിധാനവും ഹാൻഡ് ലഗേജുകൾ സൂക്ഷിക്കാനായി കൂടുതൽ സൗകര്യപ്രദമായ അറകളും ആന്റി ബാക്ടീരിയൽ ഉപരിതലങ്ങളുള്ള ശുചിമുറികളും വിമാനത്തിലുണ്ടാകും.‌