വ്യായാമം ചെയ്യാൻ മടിയുള്ളവർക്കൊരു സന്തോഷവാർത്ത

ഇതാ മടിയൻമാർക്കൊരു സന്തോഷ വാർത്ത. രാവിലെ എഴുന്നേറ്റു നടക്കാൻ പോകാനുള്ള മടി കാരണം പുതപ്പിനുള്ളിൽ ചുരുണ്ടുകൂടുന്നവരാണോ നിങ്ങൾ? എങ്കിൽ ഇനി മുതൽ പൊണ്ണത്തടിയകറ്റാൻ കഷ്ടപ്പെട്ട് നടക്കാൻ പോകേണ്ടതില്ല. പകരം വൈറ്റമിൽ സി സപ്ളിമെന്റ് കഴിച്ചാൽ മതി. നടപ്പിന്റെ അതേ ഫലം തന്നെയാണ് വൈറ്റമിൽ സി സപ്ളിമെന്റും തരുന്നതെന്നാണ് അമേരിക്കയിലെ ഒരു കൂ‌ട്ടം ഗവേഷകരുടെ കണ്ടെത്തൽ.

നടക്കുമ്പോൾ അമിതവണ്ണമുള്ളവരുടെ രക്തധമനികളിലെ രക്തയോട്ടം വർദ്ധിക്കുകയും ചെറിയ രക്തവാഹിനിയിലെ പ്രോട്ടീനായ എൻഡോതലേൻ (ET-1) കുറയുകയും ചെയ്യുന്നു. രക്തധമനിയിൽ എൻഡോതലേന്റെ (ET-1) അളവു കൂടുമ്പോൾ രക്തയോട്ടം കുറഞ്ഞ് ഹൃദയധമനിയിലേക്കുള്ള രക്തപ്രവാഹം തടസപ്പെടുന്നു.

സ്ഥിരമായി വ്യായാമം ചെയ്യുന്നവർക്ക് എൻഡോതലേന്റെ (ET-1) അളവു ഒരു പരിധിവരെ മാത്രമേ കുറയ്ക്കാൻ കഴിയൂ. എന്നാൽ വൈറ്റമിൽ സി സപ്ളിമെന്റുകൾ രക്തധമനികളുടെ പ്രവർത്തനം ത്വരിതപ്പെടുത്തന്നതിനൊപ്പം എൻഡോതലേന്റെ (ET-1) അളവു നിയന്ത്രിക്കുകയും ചെയ്യും. യുഎസിലെ കൊളറാഡോ സർവകലാശാലയിലെ ഗവേഷകരാണ് ഇതു സംബന്ധിച്ച പഠനം നടത്തിയത്.

ദിവസേന 500 മില്ലി. വൈറ്റമിൻ സി സപ്ളിമെന്റു കഴിച്ചാൽ എൻഡോതലേന്റെ (ET-1) അളവു കുറയ്ക്കാമെങ്കിൽ വെറുതെ എന്തിനു തടികുറയ്ക്കാൻ ന‌ടക്കണം എന്നാണു പൊണ്ണത്തടിയൻമാരുടെ ചോദ്യം